ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നത് മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ഒരു ഹോബികളിൽ ഒന്നാണ്.ആഡംബര കാർ നിർമാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹനം പൃഥ്വിരാജ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു.റേഞ്ച് റോവറിന്റെ വോഗ് ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓൺ റോഡ് പ്രൈസ്.വാഹനത്തിന് വേണ്ടി KL 07 CS 7777 എന്ന ഫാൻസി നമ്പർ സ്വന്തമാക്കുവാൻ വേണ്ടി പൃഥ്വിരാജ് ലേലത്തിൽ രെജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ലേലത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് താരം.ലേലത്തിന് വേണ്ടി മുടക്കാൻ ഇരുന്ന പണം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുവാനാണ് പൃഥ്വിരാജ് ലേലത്തിൽ നിന്ന് പിന്മാറിയത്.ലേലത്തിൽ നിന്ന് പിൻമാറുകയാണെന്ന് പൃഥിരാജ് അറിയിച്ചതായി എറണാകുളം ആർടിഐ കെ.മനോജ് കുമാർ പറഞ്ഞു.ഇന്നലെ അൻപോട് കൊച്ചിക്ക് വേണ്ടി പൃഥ്വിരാജ് ഒരു ട്രക്ക് നിറയെ സാധനങ്ങൾ വയനാട്ടിലേക്ക് അയച്ചിരുന്നു.
Author: Webdesk
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ ഇപ്പോഴത്തെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.രാംഗി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.തൃഷയാണ് ചിത്രത്തിലെ നായിക.ഇപ്പോൾ തൃഷയോടൊപ്പം ഉള്ള അനശ്വരയും ചിത്രം പുറത്ത് വന്നിരിക്കുകയാണ്.എങ്കേയും എപ്പോതും ഒരുക്കിയ എം.ശരണവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എ. ആർ മുരുഗദോസ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയത് എന്നതും ശ്രദ്ധേയമാണ്.ലൈക്കാ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനശ്വരയുടെ ഭാഗങ്ങൾ അടുത്ത ആഴ്ചയോടെ…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ . ചിത്രം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും ആദ്യം പ്രദർശിപ്പിക്കുക.അതിന് ശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.ഇതിനിടെ ലിജോയുടെ അടുത്ത ചിത്രത്തിൽ അർജുൻ അശോകൻ നായകൻ ആയേക്കും എന്ന തരത്തിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്.ചിത്രത്തിനായി അർജുനെ അണിയറ പ്രവർത്തകർ സമീപിച്ചു എന്ന തരത്തിലാണ് വാർത്തകൾ.പറവ, ബി ടെക്,വരത്തൻ,ജൂൺ എന്നി ചിത്രങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് അർജുൻ നടത്തിയത്.
ബെന്നി പി നായരമ്പലം രചന നിർവഹിച്ച് മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനായെത്തുന്നു. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്‍റെ കഥാപാത്രമെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി പറഞ്ഞു. സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്‍റെ കഥാപാത്രം എന്നും ഒരു കോമഡി ലൗസ്റ്റോറി ആയിരിക്കും ചിത്രം എന്നും മേജർ രവി പറയുന്നു. കശ്‍മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത് എങ്കിലും അവിടെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും ചിത്രീകരണം നടക്കും. മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷന്‍ എന്നതാണ് മേജർ രവിയുടെ ആഗ്രഹം. ഇതേസമയം ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും അദ്ദേഹം ആലോചിക്കുന്നുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത അവസാന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് (2017) ആണ്.
ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം മുന്‍പ് പലതവണ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷമായിട്ടുണ്ട്. വിടാതെ പിന്തുടരുന്ന അര്‍ബുദബാധയെ മനസാന്നിധ്യം കൊണ്ടുകൂടിയാണ് അവര്‍ മറികടന്നത്. ഇപ്പോൾ രോഗചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് തന്നെ നല്‍കിയിരിക്കുകയാണ് അവർ. സ്വാതന്ത്ര്യദിനത്തില്‍ ചികിത്സയ്ക്കായി കിട്ടിയ തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ നല്‍കാന്‍ ഏറെ സന്തോഷമുണ്ടെന്നും ക്യാംപെയ്‍നിനുവേണ്ടി മറ്റുള്ളവരെ ചലഞ്ച് ചെയ്തിട്ടുണ്ടെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. തുക നല്‍കിയതിന്‍റെ ഓണ്‍ലൈന്‍ റെസീപ്റ്റ് അടക്കമാണ് ഫേസ്ബുക്ക് പോസ്റ്റ്.
മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പം നാല് ചിത്രങ്ങളില്‍ ഇതിനോടകം നയൻതാര അഭിനയിച്ചിട്ടുണ്ട്. തസ്‌കര വീരന്‍, രാപ്പകല്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങള്‍. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയിരിക്കും ഇരുവരും വീണ്ടും ഒന്നികുക്ക. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കും എന്നാണ് സൂചന. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കില്‍ ആണ് മമ്മൂട്ടി നിലവിൽ അഭിനയിക്കുന്നത്. ഷൈലോക്കിന് ശേഷം ഈ ചിത്രത്തിൽ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക. മലയാളത്തിലും തമിഴിലും ആയി ഒരുക്കാന്‍ പോകുന്ന ഈ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനവും ടൈറ്റില്‍ ലോഞ്ചും ഉടന്‍ ഉണ്ടാകും എന്നും സൂചനയുണ്ട്.
സൂപ്പർ മെഗാ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും ഉറ്റ സുഹൃത്തുക്കളാണ്. ഇവരുടെയും ആരാധകർ തമ്മിൽ തർക്കങ്ങൾ ഉണ്ടെങ്കിലും ഇവർ തമ്മിലുള്ള ബന്ധം ദൃഢവും ആത്മാർഥവും ആണ്. ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തുന്ന സിനിമകളും വേദികളും. ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതാവഹമായ ഒരു റെക്കോർഡ് എന്ന നിലയിൽ 54 ഓളം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസ് കീഴടക്കിയിരുന്നു. വേറെ ഒരു ഇൻഡസ്ട്രിയിലും സൂപ്പർതാരങ്ങൾ ഇത്രയും സിനിമകൾ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. മമ്മൂട്ടി ഒരു അഭിമുഖത്തിൽ തന്റെ പ്രിയ സുഹൃത്ത് മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. അടൂർ ഭാസിക്ക് തിക്കുറുശ്ശിയിൽ ഉണ്ടായ മകനാണ് മോഹൻലാൽ എന്ന് മമ്മൂട്ടി തമാശരൂപേണ പറയുമായിരുന്നു. എന്നാൽ അതിൽ നിന്നും മോഹൻലാൽ ഏറെ വളർന്നു എന്നും മോഹൻലാലിന്റെ സിനിമകൾ ഒരുപക്ഷേ അദ്ദേഹത്തെക്കാൾ കൂടുതൽ താനാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ സിനിമകൾ മോഹൻലാൽ കണ്ടതിനേക്കാൾ കൂടുതൽ മോഹൻലാലിന്റെ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും…
പ്രശ്നങ്ങളെ അതിജീവിച്ച് വാനോളം ഉയരത്തിൽ പറന്ന പല്ലവിയുടെ കഥപറഞ്ഞ ഉയരെ സിനിമയുടെ നൂറാംദിനാഘോഷം കോഴിക്കോട്ട് നടന്നു. ആർ.പി. ആശീർവാദ് സിനിപ്ലസിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ. കേക്കുമുറിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി.വി. ഗംഗാധരൻ, എസ്. സബീഷ്, മിഥുൻലാൽ, ടൊവിനോ തോമസിന്റെയും ആസിഫ് അലിയുടെയും ഫാൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ക്യൂബ് അവതരിപ്പിച്ച ചിത്രത്തിൽ പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നേരത്തെ ഓഗസ്റ്റ് 30ന് റിലീസിംഗ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പുതുക്കിയ റിലീസ് ഡേറ്റ് സെപ്റ്റംബർ 20 ആണ്. ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ഓഗസ്റ്റ് 30ന് എത്തുന്നതിനാലാണ് ‘കാപ്പാന്‍’ റിലീസ് നീട്ടിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ആന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്.ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടന്‍ ജയം രവിയുടെ പുതിയ ചിത്രം കോമാളി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. രജനീകാന്തിനെ പരിഹസിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ട്രെയിലറില്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് ആരാധകരുടെ രോഷത്തിന് കാരണമായത്. പതിനാറ് വര്‍ഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ജയം രവിയുടെ കഥാപാത്രം ‘ഇതേത് വര്‍ഷമാണെന്ന്’ ചോദിക്കുന്നതിനു പിന്നാലെ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓണ്‍ ചെയ്യുകയും രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിക്കുന്ന രജനീകാന്തിന്റെ പ്രസംഗം ടിവിയിൽ നടക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് 2016 ആണെന്ന് വിശ്വസിക്കാതെ ‘ആരെയാണ് നിങ്ങള്‍ പറ്റിക്കാന്‍ നോക്കുന്നത്? ഇത് 1996 ആണ്’ എന്ന് പറയുന്നിടത്ത് ട്രെയിലർ അവസാനിക്കുന്നു. 96ല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കുറിയും ജയലളിത ജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്ന് മുന്‍പ് രജനീകാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആ തിരഞ്ഞെടുപ്പിൽ ജയലളിത തോൽക്കുകയും ചെയ്തു.