പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു 96. 96 ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്. തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രം തുഗ്ലക് ദർബാർ സംവിധാനം ചെയ്യുന്നത് ഡൽഹി പ്രസാദ് ദീനദയാൽ എന്ന പുതുമുഖ സംവിധായകൻ ആണ്. 96 സംവിധാനം ചെയ്ത പ്രേംകുമാർ ആണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. 96 ലെ മനോഹരമായ ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന തുഗ്ലക് ദർബാറിന്റെ സംവിധായകൻ ആയ ഡൽഹി പ്രസാദ് ദീനദയാൽ 96 എന്ന ചിത്രത്തിൽ പ്രേം കുമാറിന്റെ സഹ സംവിധായകൻ ആയി പ്രവർത്തിച്ചിരുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി റാവു ആണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, വയാകോം 18 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയർ ആയാണ് ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് എന്റർടെയ്നേർ…
Author: Webdesk
അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയർന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അന്ന് തകര്‍ത്തത് മമ്മൂട്ടി ചിത്രം ഹിറ്റ്‌ലര്‍ സൃഷ്ടിച്ച ഇൻഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ആണ്. പിന്നീട് നിറം, കസ്തൂരിമാൻ പോലുള്ള മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം യുവാക്കളുടെ ഹരമായി മാറി. പിന്നീട് ഒരു ചോക്ലേറ്റ് ബോയ് എന്ന ഇമേജ് വന്നെങ്കിലും ട്രാഫിക്, വേട്ട തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളും ഓർഡിനറി, സീനിയേഴ്സ്, റോമൻസ്, മല്ലുസിംഗ് പോലുള്ള വലിയ വിജയചിത്രങ്ങളും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ താരമൂല്യം ഉയർത്തി. അച്ഛനായി എന്ന വാർത്ത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മാറ്റുകൂട്ടുന്നു. ചാക്കോച്ചൻ-പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നപേരിൽ ഒരു ആൺകുഞ്ഞ് പിറന്നു. ഈയിടെ നടന്ന ഒരു ക്ലബ്ബ് എഫം ആഭിമുഖത്തിൽ ഇനി സിനിമാജീവിതത്തിൽ ചെയ്യാനുള്ള ആഗ്രഹം എന്താണ് എന്ന ചോദ്യത്തിന് മറുപടിയായി കുഞ്ചാക്കോബോബൻ പറഞ്ഞത്…
മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. അടുത്തിടെ നടന്ന അഭിമുഖത്തിൽ സിനിമയിൽ തനിക്ക് ചെയ്യുവാൻ ഒട്ടും താല്പര്യം ഇല്ലാത്ത കാര്യം എന്താണെന്ന് സംവൃതയോട് ചോദിച്ചപ്പോൾ ഐറ്റം സോങ്ങിലോ വള്‍ഗറായിട്ടുള്ള ഡ്രെസ്സിലോ അഭിനയിക്കുവാന്‍ താല്പര്യമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. റെഡ് കാര്‍പ്പറ്റ് ഇന്റര്‍വ്യൂയില്‍ പൃഥ്വിരാജുമൊത്തു പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത താരം നിഷേധിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് പൃഥ്വിരാജെന്നും താരം തുറന്നുപറഞ്ഞു.
ഫരീദാബാദില്‍ നടക്കുന്നത് പിടിച്ചുപറിയാണെന്ന് പരസ്യ പരാതി ഉയർത്തിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെയാണ് അദ്ദേഹം പരാതി ഉയർത്തിയത്. സിനിമയില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്ക് വേണ്ടി ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിൽ പിടിച്ചുപറിയും പകൽ കൊള്ളയുമാണ് നടക്കുന്നത് എന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച വാദം. ഗുഡ്‌നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ കോഴിക്കോട്ടെ പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആഞ്ഞടിച്ചത്. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസ് മദ്രാസില്‍ നിന്ന് ഫരീദാബാദിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് സിനിമാനിർമാതാക്കൾ വലിയ രീതിയിലുള്ള പിടിച്ചുപറിക്കാണ് ഇരകളാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ഡ്രാമ എന്ന ചിത്രത്തിൽ കുതിരകളെ ഉപയോഗിച്ചിരുന്നു. അതിന്റെ പേരിൽ ആ സീൻ തന്നെ ചിത്രത്തിൽ നിന്നും ഒഴിവാക്കേണ്ടിവന്നു. അഞ്ച് ലക്ഷം രൂപയാണ് ഫരീദാബാദിലെ ഓഫീസ് സാധാരണ ചോദിക്കാറുള്ളത്. ഓഫീസിൽ സാക്ഷ്യപത്രം വാങ്ങിക്കാനായി പോയപ്പോൾ അവിടെ…
1991ൽ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി എത്തുകയാണ് ഒരു ന്യൂജനറേഷൻ ചിത്രം. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന”ക” എന്ന ചിത്രമാണ് റീമിക്സുമായി ഒരുങ്ങുന്നത്. ഫ്ളെയര്‍ സതീഷ് കോറിയോഗ്രഫിയും ജേക്സ് ബിജോബിജോയി സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഗാനരംഗത്തിൽ അഭിനയിക്കുന്നത് നീരജ് മാധവും പ്രിയാ വാര്യറും ആണ്. പ്രിയ വാര്യർ ഈ ഗാനരംഗത്തിൽ മാത്രമാണ് വേഷമിടുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് അഭിമന്യു. രാമായണ കാറ്റേ എന്ന ഗാനത്തിന് ഈണം പകർന്നത് രവീന്ദ്രൻ ആണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രവും ഗാനം ആലപിച്ചത് എം.ജി. ശ്രീകുമാറും ചിത്രയുമാണ്. അതുപോലെതന്നെ രമേശ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലും ചില പഴയ ഹിറ്റുകളുടെ റീമിക്സ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള സിനിമ പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം ആരാധകരുള്ള ചിത്രമാണ് റൺവേ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപ് ആയിരുന്നു നായകനായി എത്തിയത്. കോമഡി റോഡുകളിൽ തിളങ്ങിയിരുന്ന ദിലീപിന് ആക്ഷൻ പരിവേശം നേടിക്കൊടുത്ത സിനിമയും കഥാപാത്രവുമാണ് റൺവേ. വാളയാർ പരമശിവം എന്ന കഥാപാത്രം ഏത് മലയാളിയാണ് മറക്കുക? ചിത്രത്തിൻറെ രണ്ടാം ഭാഗം ‘വാളയാർ പരമശിവം’ ഉണ്ടാകുമെന്ന് വാർത്ത പുറത്തിറങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് ഒരു ഉറപ്പു നൽകിയിരിക്കുകയാണ് ജനപ്രിയനായകൻ ദിലീപ്. കഴിഞ്ഞദിവസം ശുഭരാത്രിയുടെ ഓഡിയോ ലോഞ്ചിനായി കോഴിക്കോട് എത്തിയത് ആയിരുന്നു ആരാധകർ.അപ്പോൾ ആണ് ആരാധകർ കൂട്ടത്തോടെ പരമശിവം എപ്പോൾ എത്തും എന്ന് ചോദിച്ചത്.ഉടൻ തന്നെ ഉണ്ട് എന്നായിരുന്നു ദിലീപിന്റെ മറുപടി.ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി.വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.
മോഹൻലാലിനെ സൂപ്പർ താരമാക്കിയ രാജാവിന്റെ മകൻ മമ്മൂട്ടിക്ക് താര പദവി തിരികെ നൽകിയ ന്യൂ ഡൽഹി എന്നീ ചിത്രങ്ങൾ രചിച്ച മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാ രചയിതാക്കളിൽ ഒരാൾ ആണ് ഡെന്നിസ് ജോസഫ്. ഇപ്പോൾ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഒരു കാര്യം ഓർത്തെടുക്കുകയാണ് ഡെന്നിസ്. വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ എത്തിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ അനുയായിയായ ഗുണ്ടയായി അഭിനയിക്കുവാൻ പല വ്യക്തികളെയും സമീപിച്ചെങ്കിലും പലരും വിസമ്മതിച്ചു. അപ്പോൾ ആ വേഷം ഏറ്റെടുത്തത് ഇപ്പോൾ മലയാളത്തിലെ സൂപ്പർസ്റ്റാർ ആയി മാറിയ സുരേഷ് ഗോപിയാണ്. മറ്റാരും അഭിനയിക്കാൻ തയാറാകാത്തത് കൊണ്ട് ആ കഥാപാത്രത്തെ രണ്ട് കഥാപാത്രങ്ങളായി മാറ്റി പുതുമുഖങ്ങളായ സുരേഷ് ഗോപിയെയും മോഹൻ ജോസിനെയും കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനു മുൻപ് ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന സുരേഷ് ഗോപിയുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട വാണിജ്യ സിനിമയായിരുന്നു ഇത്. അവിടുന്ന് അങ്ങോട്ട് മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ താര പദവിയുടെ പട്ടികയിലേക്ക്…
നടി സാമന്ത ഓ ബേബി ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ടാറ്റു വെളിപ്പെടുത്തി . നടി ഫോട്ടോഷൂട്ടില്‍ വെളിപ്പെടുത്തിയത് ഭര്‍ത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് . ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാന്‍ തുറന്നുകാണിക്കുന്നു. എന്റെ ഭര്‍ത്താവ് ആണ് എന്റെ ലോകം.’- എന്നും തരാം തന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കുകയും ചെയ്‌തു .
2019 മലയാള സിനിമയെ സംബന്ധിച്ച് ഒരു മികച്ച വര്‍ഷമാണ്. ഒരു പിട മികച്ച ചിത്രങ്ങളാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പുറത്തിറങ്ങിയത്. അതുപോലെ തന്നെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖ താരങ്ങള്‍ പോലും മികച്ച പ്രകടനമാണ് കാഴ്ച വയ്ച്ചത്. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു കക്ഷി അമ്മിണി പിളള. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കക്ഷി അമ്മിണിപ്പിളളയില്‍ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കാന്തി ശിവദാസന്‍ എന്ന കഥാപത്രം. ഫറ ഷിബ് ല എന്ന പെണ്‍കുട്ടിയായിരുന്നു കാന്തിയായി എത്തിയത്. താരം അഏമിതമായി ശരീര ഭാരം കൂട്ടിയതും കാന്തിയായിട്ടുള്ള മേക്കോവറുമെല്ലാം ചര്‍ച്ച വിഷയമായിരുന്നു. സിനിമ ജീവിതം മാറ്റി മറിക്കും. കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ ഷിബ് ലയുടെ നഷ്ടപ്പെട്ടു പോയ ഒരു സന്തോഷം തിരികെ കൊടുത്തിരിക്കുകയാണ്. മനോരമ ഡോട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് തിരികെ കിട്ടിയ ആ വലിയ സന്തോഷത്തിനെ കുറിച്ച് ഷിബ്സ മനസ് തുറന്നിരിക്കുന്നത്. വീട്ടുകാരുമായുള്ള…
നടന്‍ എന്നതിനൊപ്പം സാമാന്യം നല്ല രീതിയില്‍ പാടാനാകുന്ന ഗായകന്‍ കൂടിയാണ് താനെന്ന് ദളപതി വിജയ് പലകുറി തെളിയിച്ചിട്ടുണ്ട്. ഗൂഗ്ള്‍ ഗൂഗ്ള്‍, സെല്‍ഫി പുള്ളേ തുടങ്ങി വിജയിന്റെ ശബ്ദത്തില്‍ ഇപ്പോഴും ഹിറ്റായി നില്‍ക്കുന്ന പാട്ടുകളുമുണ്ട്. അടുത്ത ചിത്രം ബിഗിലിലും താരം ഒരു പാട്ട് പാടിയിരിക്കുകയാണ്. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ വിജയ് ആദ്യമായി പാടുന്നു എന്ന സവിശേഷതയും ഈ പാട്ടിനുണ്ട്. ഒരടിപൊളി ഡാന്‍സ് നമ്ബര്‍ തന്നെയാണ് ഈ പാട്ടും എന്നാണ് സൂചന. തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ആറ്റ്‌ലി വീണ്ടും ദളപതി വിജയുമായി ഒന്നിക്കുന്ന ബിഗില്‍ ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തിലാണ്. വിജയ് മൈക്കിള്‍ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വേഷത്തിലും അച്ഛന്‍ വേഷത്തിലും എത്തുന്ന ചിത്രം വമ്ബന്‍ താരനിര കൊണ്ട് ശ്രദ്ധേയമാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നയന്‍താര നായികയാകുന്ന ചിക്രത്തില്‍ ജാക്കി ഷ്‌റോഫും വിവേകും മലയാളി താരം റീബ മോണിക്കയും…