യുവനടന്‍ അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് മലൈക അരോറ. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനത്തില്‍ പ്രണയാര്‍ദ്രമായ ഇന്‍സ്റ്റാഗ്രാം ചിത്രം പങ്കുവച്ചാണ് മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ജുനും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 45 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ ചിത്രം. ‘ഹാപ്പി ബര്‍ത് ഡേ, മൈ ക്രേസി, ഇന്‍സേന്‍ലി ഫണ്ണി ആന്‍ഡ് അമേസിങ് അര്‍ജുന്‍ കപൂര്‍. ലൗവ് ആന്‍ഡ് ഹാപ്പിനെസ് ഓള്‍വെയ്‌സ്’ മലൈക കുറിച്ചു. അര്‍ജുനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മലൈകയുടെ കുറിപ്പ്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍. 45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. അര്‍ബാസ്…
Author: Webdesk
മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നടി. നവാഗതനായ സൈ ഗൗതം രാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചത്രമാണ് രാക്ഷസി. ജൂലൈ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തും. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗീത റാണി എന്ന കഥാപാത്രമായാണ് ജ്യോതിക വേഷമിടുന്നത്. ഒട്ടേറെ ദുരൂഹതകളുമായി എത്തുന്ന ചിത്രത്തില്‍ നാട്ടും പുറത്തെ ഒരു സ്കൂളിലെ പ്രധാന അധ്യാപികയാണ് ഗീത റാണി. അതേസമയം ചിത്രത്തിന് വേണ്ടി ആറു മാസക്കാലം താരം ആയോധന കല അഭ്യസിച്ചിരുന്നു. ചിത്രത്തില്‍ ജ്യോതികയ്‌ക്കൊപ്പം പൂര്‍ണിമ ഭാഗ്യരാജ്, ഹരീഷ് പേരാടി, സത്യന്‍, കവിത ഭാരതി മുത്തുരാമന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജയറാമും വിജയ് സേതുപതിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന മാര്‍ക്കോണി മത്തായിയിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. വിജയ് സേതുപതി എന്ന താരമായി തന്നെയാണ് വിജയ് സേതുപതി എത്തുന്നത്. സത്യം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആത്മിയയാണ് നായിക. മലയാളത്തിനു പുറമേ തമിഴിലും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മുന്‍ പട്ടാളക്കാരനായ ഒരു സെക്യൂരിറ്റി കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഒരു സഹകരണ ബാങ്കിലെ കാവല്‍ക്കാരനായ അയാല്‍ അവിടത്തെ തൂപ്പുകാരിയായി എത്തുന്ന അന്നയോട് പ്രണയം തോന്നുന്നു. മത്തായി പിന്നീട് നേരിടുന്ന ഒരു പ്രശ്‌നം പരിഹരിക്കാന്‍ നിരവധി പേര്‍ എത്തുമ്ബോള്‍ അതിന് മുന്നില്‍ നില്‍ക്കുന്നയാളാണ് വിജയ് സേതുപതി. അജു വര്‍ഗീസ്, ഗ്രിഗറി, നെടുമുടി വേണു, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, മാമുക്കോയ, സുനില്‍ സുഖദ, കലാഭവന്‍ പ്രജോദ് എന്നിവരും വേഷമിടുന്നു. സനില്‍ കളത്തിലും റെജിഷ് മിഥിലയും ചേര്‍ന്നാണ്…
എട്ടു വര്‍ഷത്തിന് ശേഷം ഓവിയ മലയാളത്തില്‍ തിരിച്ചെത്തുന്നു.നടന്‍ ബാബുരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബ്ളാക്ക് കോഫിയില്‍ അഞ്ച് നായികമാരിലൊരാളാണ് ഓവിയ എത്തുന്നത്. മൈഥിലി, ശ്വേത മേനോന്, രചന നാരായണന് കുട്ടി,ലെന എന്നിവരാണ് മറ്റ് നായികമാര്‍.ബാബുരാജ് തന്നെ സംവിധാനം ചെയ്ത മനുഷ്യമൃഗമാണ് ഓവിയ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ബിഗ് ബോസ് തമിഴ് സീസണ് ഒന്നില്‍ തിളങ്ങിയ ഓവിയ കാഞ്ചനയുടെ മൂന്നാംഭാഗമായ മുനി 4 എന്ന സിനിമയില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവച്ചത്.അതിന് ശേഷം നിരവധി ഓഫറുകളാണ് തമിഴില്‍ നിന്ന് ഓവിയയെ തേടിയെത്തിയത്. 90 എം.എല്‍ എന്ന ചിത്രത്തിലെ ഓവിയയുടെ ഗ്ളാമര്‍ റോള്‍ ഏറെ വിവാദമായിരുന്നു. അതേ സമയം മേരാനാം ഷാജിയിലെ അതിഥി വേഷത്തിനുശേഷം മൈഥിലി അഭിനയിക്കുന്ന സിനിമയാണ് ബ്ളാക്ക് കോഫി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളിലൂടെയാണ് ബ് ളാക്ക് കോഫി ഒരുങ്ങുന്നത്.കുക്ക് ബാബു എന്ന കഥാപാത്രത്തെ ബാബുരാജും മായയായി ശ്വേത മേനോനും എത്തുന്നു. മീനാക്ഷിയായാണ് മൈഥിലി എത്തുന്നത്.സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ അഭിനയിക്കാത്ത…
പോള്‍ വടക്കന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ മാഫി ഡോണയിലെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു . ചലച്ചിത്രനടന്‍ മമ്മൂട്ടി ആണ് ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത് . ചിത്രം നിര്‍മ്മാണം നടത്തിയിരിക്കുന്നത് ജോഷി മുരിങ്ങൂര്‍ ആണ് . ചിത്രത്തിലെ മറ്റ് താരങ്ങള്‍ ജൂബില്‍ രാജന്‍ പി ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍ എന്നിവരാണ്.
ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചക്കരമുത്തി’ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഓര്‍മയായി. ചലച്ചിത്രകാരന്റെ പത്താം ചരമ വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് കഥാപാത്രത്തിന് കാരണമായ ആളുടേയും വേര്‍പാട്. അരവിന്ദനായി സിനിമയില്‍ വേഷമിട്ടതുദിലീപാണ്. അകലൂരിലെ അമരാവതി എന്ന വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന അരവിന്ദനെ ലോഹിതദാസ് കഥാപാത്രമാക്കുകയായിരുന്നു. ലോഹിയുടെ മൃതദേഹം ചിതയിലേക്കെടുക്കും വരെ നൊമ്ബരക്കാഴ്ചയായി അരവിന്ദനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ വീട്ടില്‍ നടന്ന എല്ലാ അനുസ്മരണ യോഗങ്ങളിലും അരവിന്ദന്‍ പങ്കെടുത്തിരുന്നു. ലോഹിതദാസുമായി അടുപ്പമുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും അരവിന്ദന്റെ പരിചയക്കാരായി. അകലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് അരവിന്ദന്‍ (41). രോഗബാധിതനായി ഒരാഴ്ചയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30ന് മരിച്ചു. അനുഷ്ഠാന കലാരൂപമായ പൂതന്‍-തിറ കളിയിലും അരവിന്ദന്‍ സജീവമായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 9 ന് പാമ്ബാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.
‘മക്കൽ സെൽവൻ’ വിജയ് സേതുപതിയും അഞ്ജലിയും അഭിനയിക്കുന്ന വരാനിരിക്കുന്ന തമിഴ് ചിത്രമാണ് സിന്ധുബാദ്. ഒരു യുവൻ ശങ്കർ രാജ മ്യൂസിക് നൽകിയിരിക്കുന്നു , ഈ ആക്ഷൻ ത്രില്ലർ രചനയും സംവിധാനവും എസ് യു അരുൺ കുമാർ നിർവഹിക്കുന്നു. എസ്. എൻ. കെ പ്രൊഡക്ഷൻസ്& വൻസൻ മൂവികളുടെ ബാനറിൽ രാജരാജനും ഷാൻ സുതർസണും ചേർന്ന് ചിത്രം വിതരണത്തിന് എത്തുന്നു . മ്യൂസിക് 247 ആണ് Music ദ്യോഗിക സംഗീത പങ്കാളി ആയിരിക്കുന്നു. https://youtu.be/pl7XCY7Ln4o
എടക്കാട് ബറ്റാലിയന്‍ 06′ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ടൊവിനോക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് സംഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് തുറന്ന് പറയുകയാണ് ടൊവിനോ. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. ഒരു ആക്ഷന്‍ സിക്വന്‍സായിരുന്നു. പിറകില്‍ തീയിടും. എസ്.ആര്‍ എന്ന ഗം ഇട്ടാണ് തീ പിടിപ്പിക്കുന്നത്. അത് സിനിമയില്‍ ആവശ്യമായിരുന്നു. എന്നാല്‍ തീ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഒരു കാര്യമല്ലല്ലോ. ആളിപ്പടര്‍ന്നു. ഞാന്‍ പെട്ടന്ന് തിരിഞ്ഞപ്പോള്‍ തീ മുഖത്തേക്കും വന്നു. കഴുത്തിന്റെ പിറകിലേക്ക് പടരുന്ന പോലെ തോന്നി. ഇപ്പോള്‍ ചെവിയില്‍ ഒരു പൊള്ളലുണ്ട്, മീശയും പിരികവും കുറച്ച് കരിഞ്ഞു പോയി. എന്തായാലും ഗുരുതരമായി ഒന്നും…
ആദ്യകാല നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക് താരം മാഞ്ചു മനോജാണ് മരണവിവരം പുറത്ത് വിട്ടത്. വ്യത്യസ്ത ഭാഷകളിലായി 47ഓളം ചിത്രങ്ങളിലാണ് വിജയ നിര്‍മ്മല അഭിനയിച്ചത്. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക എന്ന പദവിക്കൊപ്പം ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത വനിത എന്നഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും ഉടമയാണിവര്‍. 1957ല്‍ തെലുങ്ക് ഭാഷയിലൂടെ അരങ്ങേറ്റം കുറിച്ച ഇവര്‍ തമിഴ്‌നാട്ടിലാണ് ജനിച്ചത്. എന്നാല്‍, ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചത് മലയാളത്തിലാണെന്നതും പ്രത്യേകതയാണ്. മലയാളികള്‍ക്ക് എന്നും ഭയത്തിന്റെ പ്രതിരൂപമായ ഭാര്‍ഗ്ഗവിനിലയത്തില്‍ ഭാര്‍ഗ്ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. പ്രേംനസീര്‍, മധു എന്നായിരുന്നു ചിത്രത്തിലെ നായികന്മാര്‍. റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട്…
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. ദുല്‍ഖര്‍ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ അവസാനമായി ചെയ്ത മലയാള ചിത്രം. തെലുങ്കില്‍ സജീവമാണ് താരം. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. അതും ഒരു ദുല്‍ഖര്‍ ചിത്രത്തിലൂടെ തന്നെ. ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായിട്ടാണ് അനുപമയുടെ തിരിച്ചു വരവ്. ചിത്രത്തില്‍ അനുപമ, അനു സിതാര, നിഖില വിമല്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ഇതിനിടയില്‍ സഹസംവിധായികയാകാനും ഒരുങ്ങുകയാണ് അനുപമ. താന്‍ പുതിയ റോളില്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയ വിവരം അനുപമ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ‘ഒരു പുതിയ തുടക്കം. ദുല്‍ക്കറിന്റെ പുതിയ നിര്‍മാണ സംരംഭമായ ചിത്രത്തില്‍ ഷംസുവിന്റെ സഹായിയായി. ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീര ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം വഴിയെ പറയാം. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാവണം.’ ചിത്രം പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമില്‍…