Author: Webdesk

‘ഭ്രമരം’ തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്ക്കോട്ട് ഹോട്ടലിൽ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. ‘ഭ്രമരത്തിൽ’ ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. “ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?” എന്ന ചോദ്യത്തിന് “വേണം” എന്ന ഒറ്റ വാക്കിൽ മറുപടി. ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ…

Read More

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘സൈറാ നരസിംഹ റെഡ്ഡി’യിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന വിജയ് സേതുപതി അടുത്തതായി ഏറ്റെടുത്ത തെലുങ്ക് ചിത്രമാണ് ഉപ്പെന. നവാഗതനായ ബുച്ചിബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പഞ്ചവൈഷ്ണവ് തേജ എന്ന പുതുമുഖമാണ് നായകന്‍. നായിക കൃതിഷെട്ടിയുടെ പിതാവിന്റെ വേഷത്തിലാണ് വിജയ്‌സേതുപതി അഭിനയിക്കുന്നത്. നായകനൊപ്പം തുല്യപ്രധാന്യമുള്ള വേഷമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. മൈത്രി മൂവിമേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ദേവിശ്രീ പ്രസാദ് നിര്‍വഹിക്കുന്നു. ജയറാം ചിത്രം മാര്‍ക്കോണി മത്തായിയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് താരം. വിജയ് സേതുപതി എന്ന സിനിമാ താരമായി തന്നെയാണ് എത്തുന്നത് എന്നാണ് സൂചന. നാളെ പുറത്തിറങ്ങുന്ന സിന്ദുബാദാണ് താരത്തിന്റെ പുതിയ ചിത്രം.

Read More

നടിയും അവതാരികയുമായ ശില്‍പ ബാലയുടെ സഹോദരി ശ്വേതയുടെയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.കൊക്കനറ്റ് വെഡിംഗ്‌സാണ് വിവാഹനിശ്ചയം ഇത്രയും ഭംഗിയാക്കിയതിനു പിന്നില്‍. നിശ്ചയത്തില്‍ എല്ലാവരേക്കാളും താരമായത് നമ്മുടെ സ്വന്തം ഭാവനയാണ്.ശില്‍പയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്‌ന, ഗായിക സയനോര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിശ്ചയ ചടങ്ങില്‍ ശില്‍പയും ഭര്‍ത്താവ് ഡോ. വിഷ്ണുവും നൃത്തം ചെയ്തു.തുടര്‍ന്ന് ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്‌ന എന്നിവരും ശില്‍പയൊടൊപ്പം ചുവടുവെച്ചു https://youtu.be/_YChU0OTJDs

Read More

കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടോവിനോയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തീപിടിച്ച വസ്ത്രവുമായാണ് ഇതേരംഗത്തിലും ടൊവീനോ അഭിനയിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ലേതാണ് ഈ രംഗം.നേരത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ ടൊവിനോക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം. https://www.facebook.com/realcinemapranthan/videos/392046981659000/

Read More

ദിലീപ് അനു സിത്താര എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശുഭരാത്രിയുടെ ട്രെയിലര്‍ ഇന്ന് 6 മണിക്ക് പുറത്തു വിടും. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്.  ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി.ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്‌. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

Read More

കെ .ജി.എഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ തെന്നിന്ത്യൻ താരമാണ് യഷ്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ലോകത്താകമാനം യഷിനു ആരാധകർ ഏറെയാണ്. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. ‘എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലതിനാല്‍ അവളെ തല്‍ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ- എന്നാണ് അന്ന് യഷ് ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് . https://www.instagram.com/p/BzDiKEzAAXU/?utm_source=ig_web_copy_link

Read More

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് .കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മമ്മൂക്ക നിർവഹിച്ചിരുന്നു .രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് മമ്മൂക്ക ഓഡിയോ ലോഞ്ചിനായി എത്തിയത്.ചടങ്ങിനിടെയുള്ള മമ്മൂട്ടിയുടെ കിടിലൻ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ചിത്രം നിർമിക്കുന്ന ജൂബിലി പിക്‌ചേഴ്‌സ്‌,പ്രേം പ്രകാശ്, മാരുതി പിക്ചേഴ്‌സ് എന്നിവരുമായി തനിക്കുള്ള സൗഹൃദവും വേദിയിൽ മമ്മൂക്ക പങ്കു വെക്കുകയുണ്ടായി. ചിത്രത്തിന് നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ…

Read More

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച്‌ വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍സമ്മതിച്ചു. ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പരാതി നല്‍കിയ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും വിനായകന്‍ പറഞ്ഞു.

Read More

ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനു വച്ചു. കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടിസില്‍ പറയുന്നത്. കോളജില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് എടുത്ത ബാങ്ക് വായ്പയായ 5 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണു ജപ്തി നടപടി. 5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ബാങ്ക് നടപടിയെക്കുറിച്ചുള്ള വിജയകാന്തിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല,

Read More

ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്നതാണ് ചിത്രം. റിയലിസ്റ്റിക്കായ മുഴുനീള എന്‍റര്‍ടെയ്‍ൻമെന്‍റായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. സനിലേഷ് ശിവനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആസിഫ് അലി ആദ്യമായി വക്കിൽ വേഷത്തിലെത്തുന്ന ‘കക്ഷി: അമ്മിണിപിള്ള’ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഈ വരുന്ന 21ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വിവാഹ മോചനക്കേസ് ഏറ്റെടുക്കുന്ന വക്കീലും പ്രശ്നങ്ങളുമൊക്കെയായാണ് ചിത്രം മുന്നേറുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. https://youtu.be/16Hk83qvYjI

Read More