Author: Webdesk

1995-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നിർണയം. മലയാളത്തിലെ ടൈംലസ് ക്ലാസിക്കുകളിൽ ഉൾപ്പെടുത്തുവാൻ കഴിയുന്ന ചിത്രങ്ങളിലൊന്നാണ് നിർണയം. ചിത്രത്തെ സംബന്ധിച്ച പുതിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.നിർണ്ണയത്തിലെ ഡോക്ടർ റോയ് എന്ന മോഹൻലാൽ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്. എന്നാൽ സിനിമയ്ക്ക് വേണ്ടി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം ആ ചിത്രത്തിലേക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല എന്നും സംവിധായകൻ പറയുന്നു. മമ്മൂട്ടിക്ക് പകരം മോഹൻലാൽ ചിത്രത്തിലേക്ക് എത്തിയപ്പോൾ സംഭാഷണങ്ങളും രംഗങ്ങളും കുറച്ച് പൊളിച്ചെഴുതുകയും ഹ്യൂമറും പ്രണയവും കൂട്ടിച്ചേർക്കുകയും ചെയ്തു. സിനിമ പുറത്തിറങ്ങിയ ഉടൻ ആദ്യം വിളിച്ചത് മമ്മൂട്ടി ആണെന്നും സിനിമ വളരെ നന്നായിട്ടുണ്ട് അതിന് ചേർന്നത് മോഹൻലാൽ തന്നെയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ തിരക്കഥ മാറ്റിയ വിവരം ഒന്നും മമ്മൂട്ടിക്ക് അറിയില്ലല്ലോ എന്നുകൂടി സംവിധായകൻ കൂട്ടിച്ചേർക്കുന്നു. സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തേക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചിരുന്നത് മോഹൻലാലിന്റെ കൈകളുടെ ചലനം…

Read More

ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നൂറാം ദിനത്തിൽ എത്തിയിരിക്കുകയാണ്.കൊച്ചി ഐഎംഎ ഹാളിൽ അണിയറ പ്രവർത്തകർ നൂറാം ദിനം ആഘോഷിച്ചു.സിനിമയുടെ പേരിനോടും സ്വഭാവത്തോടും ചേർന്ന പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമെന്റോ ആയിരുന്നു വിജയശിൽപ്പികൾക്ക് ആയി അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്.സിനിമയിൽ ഷമ്മി എന്ന സൈക്കോ കഥാപാത്രത്തെ അതിഗംഭീരമാക്കി അവതരിപ്പിച്ച ഫഹദ് ഫാസിലിന് മൊമെന്റോ നൽകിയത് ചിത്രത്തിന്റെ നിർമാതാവും ഭാര്യയുമായ നസ്രിയയായിരുന്നു.ആദ്യം മൊമെന്റോ കയ്യിൽ കിട്ടിയപ്പോൾ അത് വച്ച് തന്റെ പ്രിയതമനെ തല്ലുവാൻ ആണ് നസ്രിയ ചെന്നത്. പിന്നീട് സ്നേഹപൂർവ്വം മൊമെന്റോ ഫഹദിന് സമ്മാനിച്ചു.ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്ത നാലു സഹോദരന്മാരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.സംവിധായകന്‍ മധു സി നാരായണന്‍ മികച്ച ടെക്നീഷ്യന്‍മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് ചടങ്ങിൽ…

Read More

ഷെയിൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്. ചിത്രം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ വാർത്തകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇഷ്‌ക്കിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് ഫഹദ് ഫാസിലിനെ ആയിരുന്നു. പിന്നീട് ചില കാരണങ്ങൾ മൂലം ഫഹദ് ഈ ചിത്രത്തിൽ നിന്നും പിന്മാറിയതോടെയാണ് ആ കഥാപാത്രം ഷെയിനിലേക്ക് എത്തിയത്. ചിത്രത്തിന്റെ കഥ കേട്ടതിനു ശേഷം ഷെയിൻ അത് ചെയ്യാമെന്ന് തീരുമാനിക്കുകയും പിന്നീട് ഒരു വർഷക്കാലം ആ ടീമിനൊപ്പം ഷെയിൻ ഉണ്ടാവുകയും ചെയ്തു. ഇഷ്ക് എന്ന ചിത്രം ഷെയിന്‍ നിഗം നല്ലോ കാമുകനല്ല, മികച്ച നടനാണെന്ന് പറഞ്ഞു വെക്കുകയാണ്.മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സ്ഥിരം പ്രണയ ട്രാക്കിൽ നിന്നും അകലം പാലിച്ച് പുതിയ കാലം അർഹിക്കുന്ന പാതയിലൂടെ സഞ്ചരിക്കുകയാണ് ഇഷ്ക്ക്. എല്ലാ മലയാളികൾക്കുള്ളിലും ഒളിഞ്ഞിരിക്കുന്ന സദാചാര കണ്ണുകളെ വരച്ചുകാട്ടുകയാണ് ചിത്രം.E4 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ…

Read More

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ചിത്രത്തിലെ ഉയ്യാരം പയ്യാരം എന്ന് തുടങ്ങുന്ന ഗാനം കാണാം ചിത്രത്തിലെ ഉയ്യാരം പയ്യാരം എന്ന ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്.മനു മഞ്ജിത് ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. സിയ ഉൾ ഹഖ് ആണ് ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം കാണാം.

Read More

ബോളിവുഡ് സൂപ്പർ താരം സൽമാന്റെ ബ്രഹ്മാണ്ട ചിത്രം ​ഭാ​ര​തി​നോ​ടൊ​പ്പം​ ​മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​മലയാളത്തിലെ യുവതാരം ദുൽഖറിന്റെ ​ ര​ണ്ടാ​മ​ത്തെ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​മാ​യ​ ​ദ​ ​സോ​യാ​ഫാ​ക്ട​ര്‍. ​സു​ല്‍​ത്താ​ന്‍,​ ​ടൈ​ഗ​ര്‍​ ​സി​ന്ദാ​ ​ഹെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ​ ​അ​ലി​ ​അ​ബ്ബാ​സ് ​സ​ഫ​ര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. ചിത്രം ജൂൺ അഞ്ചിന് റംസാൻ ദിനത്തിൽ തിയേറ്ററുകളിലെത്തും.2014​ല്‍​ ​റി​ലീ​സാ​യ​ ​ഓ​ഡ് ​ടു​ ​മൈ​ ​ഫാ​ദ​ര്‍​ ​എ​ന്ന​ ​ദ​ക്ഷി​ണ​കൊ​റി​യ​ന്‍​ ​സി​നി​മ​യി​ല്‍​ ​നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് ഭാരത്. കത്രീന കൈഫാണ് നായിക.ജാ​ക്കി​ ​ഷ്‌​റോ​ഫ്,​ ​ത​ബു,​ ​സു​നി​ല്‍​ ​ഗ്രോ​വ​ര്‍,​ ​ദി​ഷാ​ ​പ​ട്ടാ​നി,​ ​സൊ​നാ​ലി​ ​കുല്‍ക്കര്‍ണി​ , ​വ​രു​ണ്‍​ ​ധവാൻ എന്നിവരാണ് മറ്റു താരങ്ങൾ.മാ​ര്‍​കി​ന്‍​ ​ലാ​സ്‌​ക​വി​ക് ​ആ​ണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍,​ ​ദ​ ​ഷൗ​ക്കീ​ന്‍​സ്,​ ​തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍​ ​-​ ​ഡെ​ഡ് ഓ​ര്‍​ ​എ​ലൈ​വ്,​ ​പ​ര​മാ​ണു​ ​ദ​ ​സ്റ്റോ​റി​ ​ഒ​ഫ് ​പൊ​ക്രാ​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ഭി​ഷേ​ക് ​ശ​ര്‍​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചിത്രമാണ് ദ​ ​സോ​യാ​ ​ഫാ​ക്ട​ര്‍.​ഫോ​ക്സ് ​സ്റ്റാ​ര്‍​…

Read More

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് നൈല ഉഷ. പുണ്യാളൻ അഗർബത്തീസ് ,ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണണം എന്നുള്ളത് 15 വർഷമായുള്ള നൈലയുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ഭരണാധികാരിക്ക് കൈ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം തന്റെ സന്തോഷം അറിയിക്കുന്നത്. യു.എ.ഇയിൽ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള ഏതൊരാൾക്കും ഉള്ള ഏറ്റവും വലിയ ആഗ്രഹം ഷെയ്ഖ് മുഹമ്മദിനെ നേരിൽ കാണുക എന്നതാണെന്ന് നൈല പറയുന്നു. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ നൈലയ്ക്ക് 15 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. ഷെയ്ക്കിനൊപ്പം ഇഫ്താർ വിരുന്നിന് പ്രത്യേക ക്ഷണം ലഭിച്ചതിൽ ദുബായ് മീഡിയ ഓഫിസിന് എല്ലാ നന്ദിയും താരം രേഖപ്പെടുത്തി. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഒരു സായാഹ്നമായിരുന്നു…

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ തൂമഞ്ഞ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.പ്രശാന്ത് പ്രഭാകർ ആണ് സംഗീത സംവിധായകൻ. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചത്

Read More

ഒരു മെക്സിക്കൻ അപാരത ഒരുക്കിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദി ഗാംബ്ലർ.ആൻസൻ പോൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് .സൂപ്പർഹീറോ പരിവേഷമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ ആൻസൻ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് തങ്കച്ചൻ ഇമ്മാനുവൽ ആണ്.പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിലെ തീരം തേടും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനയ് ശശികുമാർ രചിച്ച ഗാനം ആലപിച്ചത് കാർത്തിക്ക് ആണ്.

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ ചട്ടയും മുണ്ടും ഉടുത്ത് നിൽക്കുന്ന രസകരമായ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.പോസ്റ്റർ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ കോമഡിയുടെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ രസിപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Read More

‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശനം’ ആണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. അതിനു ശേഷം കാർത്തിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. ചിത്രത്തിൽ ജ്യോതിക കാർത്തിയുടെ സഹോദരിയായി എത്തുന്നുണ്ട്.സത്യരാജ്, സീത എന്നിവർ മറ്റ് താരങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഗോവയിൽ പൂർത്തിയായി. ഇപ്പോൾ സിനിമയുടെ ഊട്ടിയിലെ ചിത്രീകരണം പുരോഗമിക്കുകയാണ്.ആർ.ഡി. രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ജിത്തു ജോസഫ് ഈ വർഷംതന്നെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്.ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്.

Read More