മലയാള സിനിമാ രംഗത്ത്,കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്തിനു പിന്നാലെ ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. കേരളത്തിലെ വനിതകളുടെ സുരക്ഷക്ക് വേണ്ടിയുള്ള ഒരു സംഘടനയാണിത്. എന്നാല്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ലാത്തതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് നടി അപർണ ഗോപിനാഥ്.എബിസിഡി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അപർണ.അപർണ ചെന്നൈ സ്വദേശിനിയാണ്.കേരളത്തില്‍ വന്നു ജോലി ചെയ്യുന്നുവെന്നു മാത്രം.കേരളത്തിലെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് പുറത്ത് നിന്നുള്ള ഒരാളല്ല എന്നായിരുന്നു താരത്തിന്റെ വാദം.അതുകൊണ്ടാണ് അപർണ സംഘടനയുടെ ഭാഗമാകാത്തത്.സംഘടനയിൽ താൻ ഇല്ലെങ്കിലും അവരെ എതിർക്കുന്ന ഒരാളല്ല താനെന്നും,സംഘടന വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്നും താരം അഭിപ്രായപ്പെട്ടു. ഡബ്ല്യുസിസിയില്‍ അംഗമല്ലെന്ന് പറയുന്നതിന് അവര്‍ക്കെതിരാണെന്ന അര്‍ഥമില്ല എന്നും അവര്‍ക്കെതിരായി നില്‍ക്കാന്‍ ഒരു കാരണവും കാണുന്നില്ല എന്നും താരം പങ്കുവെക്കുന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ ആളുകളുണ്ട് എന്നത് നല്ല കാര്യമാണ്. തനിക്കിതുവരെ സെറ്റില്‍ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നിട്ടില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് അപർണ സിനിമ ചെയ്യുക.ഒരേ തരത്തിലുള്ള കഥാപാത്രം…
Author: Webdesk
എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. സിനിമ പുറത്തിറങ്ങുവാൻ കുറച്ചു കാലതാമസം ഉണ്ടായാലും അത് യാഥാർഥ്യമാകും.തടസ്സങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണെന്നും ശ്രീകുമാർ പറയുന്നു. തെറ്റിദ്ധാരണ മൂലമാണ് അല്ലാതെ തർക്കം കാരണം അല്ല എല്ലാം സംഭവിച്ചതെന്നും ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഒത്തുതീർപ്പാക്കി കഴിയുമ്പോൾ ബി ആര്‍ ഷെട്ടി സിനിമ നിര്‍മ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ. എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാല് വര്‍ഷം മുന്‍പാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാര്‍ ഉണ്ടാക്കിയത്.മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെടാത്തതിനെത്തുടർന്ന് തിരകഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാൽ സിനിമ താൽക്കാലികമായി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന പുത്തൻ പ്രതീക്ഷ മലയാള പ്രേക്ഷകർക്ക് നൽകികൊണ്ട് ശ്രീകുമാർ രംഗത്തെത്തിയത്.
ജിബിയും ജോജുവും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഇരട്ട സംവിധായകർ ചിത്രത്തെപ്പറ്റി സംസാരിക്കുകയാണ്. മോഹൻലാലിന് വേണ്ടി എഴുതിയ ഒരു തിരക്കഥ ആയിരുന്നില്ല അതെന്നും പിന്നീട് പ്രോജക്ടിലേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ കഥാപാത്രത്തിലും സിനിമയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും ഇരുവരും പറയുന്നു. 2017 ൽ താരം ഇട്ടിമാണിയുടെ തിരക്കഥ കേൾക്കുകയും എന്നാൽ തിരക്കുമൂലം തനിക്ക് പകരം മറ്റൊരാളെ വെച്ച് സിനിമ ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. മോഹൻലാൽ ഇല്ലാതെ ഈ സിനിമ ഞങ്ങൾ ചെയ്യില്ല എന്ന ഉറച്ച തീരുമാനം ആയിരുന്നു ജിബിക്കും ജോജുവിനും ഉണ്ടായിരുന്നത്. അങ്ങനെ പിന്നീട് ആന്റണി പെരുമ്പാവൂരുമായി സംസാരിക്കുകയും മോഹൻലാൽ ചിത്രത്തിലേക്ക് കടന്നു വരികയുമായിരുന്നു. ‘ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി…
മലയാളസിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.ഇവരുടെ ഈ സൗഹൃദം ആരാധകര്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്.ഇരുവരുടെയും ആരാധക വൃത്തങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടെങ്കിലും ഇവർ തമ്മിൽ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു.ഏകദേശം 54ഓളം സിനിമകളിൽ ഇവർ ഒന്നിച്ച് എത്തിയിട്ടുണ്ട്.ഇത് ഇന്ത്യൻ സിനിമയിൽ അത്ഭുതപെടുത്തുന്ന ഒരു റെക്കോർഡാണ്.ഈ വിഷയത്തെപ്പറ്റി മോഹൻലാൽ ഒരിക്കൽ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. ഇത്രയും സിനിമകൾ ഒരു താരങ്ങളും ഒരു ഭാഷയിലും ചെയ്തിട്ടുണ്ടാകില്ല.”എല്ലാ സമയത്തും രണ്ടുപേരുണ്ടായിട്ടുണ്ട്. ഹിന്ദിയില്‍ അമിതാബ് ബച്ചന്‍ – ധര്‍മേന്ദ്ര, തമിഴില്‍ എംജിആര്‍ – ശിവാജി ഗണേശന്‍, മലയാളത്തില്‍ തന്നെ പ്രേം നസീര്‍ – സത്യന്‍, സോമന്‍ – സുകുമാരന്‍ അങ്ങിനെ, പക്ഷെ ഇവര്‍ക്കാര്‍ക്കും ഇത്രയും സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചിട്ടില്ല”.അദ്ദേഹം പറഞ്ഞു.മലയാളത്തില്‍ മാത്രം ഞങ്ങള്‍ വര്‍ക്ക് ചെയ്തതാണ് ഇതിന് പിന്നിലെ കാരണമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഒപ്പം മമ്മൂട്ടി തന്റെ നല്ല സുഹൃത്താണെന്നും പറയുന്നു.
തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാൻ എത്തിയവർക്ക് തകർപ്പൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക.ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക. ഗ്രേറ്റ് ഫാദർ, പേട്ട എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. തന്റെ ഗ്ലാമർ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമർശിച്ചവർക്ക് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രത്തോടൊപ്പം താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്ന കുറിപ്പിലൂടെ മാളവിക മറുപടി കൊടുക്കുന്നു. മാന്യതയുള്ള പെൺകുട്ടി ഇത്തരത്തിലുള്ള വസ്ത്രമാണോ ധരിക്കേണ്ടത് എന്നു തുടങ്ങിയ നിരവധി കമന്റുകൾ താൻ കേട്ടുവെന്നും അതിനാൽ മാന്യമായി വസ്ത്രം ധരിച്ച മറ്റൊരു ചിത്രം കൂടി പങ്കുവയ്ക്കുന്നു എന്നും താരം കുറിക്കുന്നു. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും എന്നും മാളവിക കൂട്ടിച്ചേർക്കുന്നു.മാളവിക ഹാഫ് ജീന്‍സില്‍ ഗ്ലാമര്‍ വസ്ത്രം ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധി ആളുകൾ മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. താരത്തെ പിന്തുണച്ച് ശ്രിന്ദ, പാര്‍വതി തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഒരേപോലെ ഏറ്റെടുത്ത ചിത്രം ആദ്യാവസാനം പൊട്ടിച്ചിരികൾ ആണ് തിയേറ്ററിൽ നിറയ്ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ . നീണ്ട കാലത്തിന് ശേഷം ലഭിക്കുന്ന ഒരു മുഴുനീള കോമഡി കേന്ദ്രമെന്ന നിലയിൽ പ്രേക്ഷകർ മികച്ച പിന്തുണയാണ് ചിത്രത്തിന് നൽകിയത്.സലിംകുമാർ ധർമ്മജൻ ബോൾഗാട്ടി ഹരീഷ് കണാരൻ വിഷ്ണു ഉണ്ണികൃഷ്ണൻ സൗബിൻ ഷാഹിർ തുടങ്ങി ഒട്ടനവധി കോമഡി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു .ചിത്രത്തിലെ കൊതിയൂറും ബാല്യം എന്ന ഗാനം റിലീസായിരിക്കുകയാണ്.നാദിർഷയാണ് സംഗീതം.ബി കെ ഹരിനാരായണൻ രചിച്ച ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും റിമി ടോമിയും ചേർന്നാണ്.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. എപ്പോൾ ലൂസിഫറിലെ ഒരു ഷൂട്ടിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.ചിത്രത്തിലെ പ്രധാനമായ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്ത് റഷ്യയിൽ ആയിരുന്നു.മൈനസ് 16 ഡിഗ്രി സെൽഷ്യസിൽ ഷൂട്ട് ചെയ്യുന്നതിനിടെ ഷൂട്ടിങ്ങിന് ആവശ്യമായ സാധനസാമഗ്രികൾ മോഹൻലാൽ എടുത്തു കൊണ്ടുവരുന്നതിന്റെ വീഡിയോയാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടത്. മോഹൻലാലിനുവേണ്ടി കാരവാൻ ഒരുക്കിയിരുന്നെങ്കിലും താരം അത് ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം സഹായിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 20 കിലോയ്ക്ക് മുകളിൽ ഭാരമുള്ള സാൻഡ് ബാഗുകളാണ് മോഹൻലാൽ ചുമന്നു കൊണ്ടു സെറ്റിൽ എത്തിച്ചത് .അദ്ദേഹം ഒരു…
ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രം സംവിധാനം ചെയ്യുന്നത് വി.എം വിനുവാണ്.ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ പങ്കിട്ട മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ സംവിധായകനും വി എം വിനുതന്നെയാണ്.ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മീരാ വാസുദേവും , ദുർഗ്ഗാ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാർ. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീരവാസുദേവിന്റെ ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.ചിത്രത്തിലെ തള്ളല്ല തള്ളല്ല എന്ന ഗാനം ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുകയാണ്.ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഗാനം പുറത്ത് വിട്ടത് ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, പ്രേംകുമാർ,മഞ്ജു പത്രോസ്, , കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, കക്ക രവി, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.മനാഫ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വി…
ആസിഫലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഉയരെയിലെ ഗോവിന്ദ്. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറ്റം തുടരുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ ആസിഫലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ആര് കഥപറയുന്നു എന്നതാണ് നായകനും വില്ലനും തമ്മിലുള്ള വ്യത്യാസമെന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകൾ ആണ് പോസ്റ്റിനു താഴെ ഉള്ളത്. അതിനോടൊപ്പം പ്രിയനടി ഐശ്വര്യലക്ഷ്മി പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. മിസ്റ്റർ ഗോവിന്ദ് നിങ്ങൾ അടിപൊളിയായിട്ടുണ്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു “പൗർണമി കുറച്ച് ആസിഡ് എടുക്കട്ടെ”. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം വൻ വിജയമായിരുന്നു. ആ ചിത്രത്തിലെ ഐശ്വര്യയുടെ പേരാണ് പൗർണമി. ആസിഫിന്റെ കമന്റിന് രസകരമായ മറുപടിയും ലഭിക്കുന്നുണ്ട്. പല്ലവി അല്ല പൗർണമി എന്ന് ചിലർ ആസിഫിനെ ഓർമ്മിപ്പിക്കുന്നു.
ഒരു മെക്സിക്കൻ അപാരത ഒരുക്കിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദി ഗാംബ്ലർ.ആൻസൻ പോൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് .സൂപ്പർഹീറോ പരിവേഷമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ ആൻസൻ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് തങ്കച്ചൻ ഇമ്മാനുവൽ ആണ്.പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ കാണാം