കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലക്കേസ് സിനിമയാക്കുവാനുള്ള തത്രപ്പാടിലാണ് പലരും. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന കൂടത്തായി അധികരിച്ചുള്ള ചിത്രം ആശിർവാദ് സിനിമാസ് ഒരുക്കുന്നുവെന്ന വാർത്തകൾ എങ്ങും നിറഞ്ഞു കഴിഞ്ഞു. എന്നാൽ അതിന് മുന്നേ തന്നെ കൂടത്തായി എന്ന ചിത്രത്തിന്റെ വർക്കുകൾ മറ്റൊരു ടീം തുടങ്ങിയിരിക്കുകയാണ്. സിനിമ – സീരിയൽ നടി ഡിനി ഡാനിയേലാണ് ചിത്രത്തിൽ നായിക. ഡോളി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഡിനി അവതരിപ്പിക്കുന്നത്. റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്നു. അലക്സ് ജോസഫാണ് നിർമാണം.
“ഞങ്ങളുടേത് വളരെ ചെറിയ ഒരു പ്രൊജക്ടാണ്. മത്സരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. ചലച്ചിത്രമേഖലയിലെ ഇതിഹാസങ്ങളോട് താരതമ്യം ചെയ്യാവുന്നതിന്റെ ഏഴയലത്ത് ഞങ്ങളില്ല. ആന്റണി പെരുമ്പാവൂരോ ആശിര്‍വാദ് സിനിമാസിലെ ആരെങ്കിലുമോ തങ്ങളുടെ ക്രൂവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാനാണ് അപേക്ഷ” ഡിനി പറഞ്ഞു.
ചിത്രത്തെ കുറിച്ച് ഡിനി കുറിച്ച ഫേസ്ബുക്ക് കുറിപ്പും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കേരളത്തിൽ 1966 ഇലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി . ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു. എക്സൽ പ്രൊസക്ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത “മൈനത്തരുവി കൊലക്കേസ്” ഇൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്. തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി എ തോമസ് സംവിധാനം ചെയ്ത “മാടത്തരുവി കൊലക്കേസ് ” ഇൽ കെ.പി ഉമ്മർ , ഉഷാകുമാരി എന്നിവർ വേഷമിട്ടു.
ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു 1967 ഇൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു . കുമ്പസാര രഹസ്യമായ യഥാർത്ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും. കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല . യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല .ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷ .