ഇന്ത്യയുടെ പുരോഗതിയിൽ നിർണായക സാന്നിദ്ധ്യങ്ങളിൽ ഒരാളായ മെട്രോമാന് ഇ.ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ വച്ച് ഇ.ശ്രീധരന് പുറത്തിറക്കി. രാമ സേതു എന്നാണ് ചിത്രത്തിന്റ പേര്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു. പാമ്പന്‍ നിര്‍മാണകാലത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ദല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.
അഭിനേതാവ്, വിജെ, പ്രൊഡക്ഷൻ ഡിസൈനർ എന്നിങ്ങനെ മലയാളികൾക്ക് ഏറെ സുപരിചിതനായ അരുൺ നാരായനാണ് ചിത്രത്തിന്റെ നിർമ്മാണം. അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്ന ബാനറിൽ അദ്ദേഹം നിർമിക്കുന്ന ആദ്യ ചിത്രമാണ് രാമ സേതു. മോഹൻലാലാണ് ബാനറിന്റെ ലോഗോ പുറത്തിറക്കിയത്. അരുൺ നാരായണ്‍ എല്ലാ വിധ ഭാവുകങ്ങളും ലാലേട്ടൻ നേർന്നിരുന്നു. സുരേഷ്ബാബുവാണ് കഥാകൃത്ത്. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷം ചെയ്യും. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്.