പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭം, ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന മാസ്സ് ഹീറോ, ആന്റണി പെരുമ്പാവൂർ എന്ന നമ്പർ വൺ പ്രൊഡ്യൂസർ, മുരളി ഗോപിയെന്ന വേറിട്ട തിരക്കഥാകൃത്ത്, പകരം വെക്കാനില്ലാത്ത ശക്തമായ താരനിര… അങ്ങനെ നിരവധി കാരണങ്ങളാണ് ലൂസിഫറിനെ വരവേൽക്കാൻ ആരാധകർക്കും പ്രേക്ഷകർക്കും മുന്നിലുള്ളത്. അണിയറപ്രവർത്തകർ അവകാശവാദങ്ങൾ ഒന്നും തന്നെ ഉന്നയിക്കാതെ ചിത്രത്തിന് വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. കേരളത്തിൽ 400 തീയറ്ററുകളിലടക്കം 3079 തീയറ്ററുകളിലാണ് ലോകമെമ്പാടും നാളെ ലൂസിഫർ എത്തുന്നത്. അത് കൂടാതെ 252 ഫാൻസ് ഷോകളും 107 സ്പെഷ്യൽ ഷോകളും ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. ഒട്ടുമിക്ക ഇടങ്ങളിലും തീയറ്ററുകളിൽ ടിക്കറ്റുകൾ സോൾഡ് ഔട്ട് ആയിയെന്നാണ് റിപ്പോർട്ടുകൾ.
Here is it.. #LuciferFansShow & Special show list.
2nd 250+ fans shows for Lalettan movie. Overall 360 show (Fans shows+Spl shows combined).
All time Record 🔥The biggest Crowd puller of Kerala 🔥
Special Thanks all Lalettan fans For Helping With Fans Show Listing 🙌 pic.twitter.com/Drb75C6dXG
— Snehasallapam (@SSTweeps) March 27, 2019