സണ്ണി ലിയോൺ മമ്മൂട്ടിച്ചിത്രം മധുരരാജയിൽ ഒരു ഐറ്റം സോങ്ങ് ചെയ്യുന്നുവെന്ന വാർത്തകൾ മലയാളികളെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. മമ്മൂക്കയുമൊത്തുള്ള ഒരു സ്റ്റിൽ കൂടി പുറത്തു വന്നതോടെ വളരെ ആകാംക്ഷയോടെയാണ് ആരാധകരുടെ കാത്തിരിപ്പ് ഇപ്പോൾ. വിഷു റിലീസായി ഏപ്രിൽ 12നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. രസകരമായ ക്യാരക്ടർ പോസ്റ്ററുകൾ കൊണ്ട് ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ് ചിത്രം. അതിനിടയിലാണ് ആരോ സണ്ണി ലിയോണിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ആ പോസ്റ്റർ വ്യാജമാണെന്നും ഒഫീഷ്യൽ പോസ്റ്റർ ഒന്നും തന്നെ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പീറ്റർ ഹെയ്ൻ സംഘട്ടനവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.