മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വൻ വിജയമായി തീർന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അനീഷ് ഉപാസന പങ്കുവെച്ചിരിക്കുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദൃശ്യം ലൊക്കേഷനിലേക്ക് മോഹൻലാൽ തന്റെ കാറിലിരുന്ന് വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനുമുൻപ് വൈറലായിരുന്നു.
അതോടൊപ്പം തന്നെ ദൃശ്യം സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉള്ള പല പല ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ആ ചിത്രങ്ങളിൽ കാണുന്ന മോഹൻലാലിനെ അല്ല ഇദ്ദേഹം പങ്കുവെച്ച് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ഖുറേഷി അബ്രാം എന്ന് തുടങ്ങുന്ന വീഡിയോയിൽ എമ്പുരാൻ ലോഡിംഗ് സ്റ്റൈലിൽ കട്ട മാസുമായി ലാലേട്ടൻ വീണ്ടുമെത്തുന്നത്. ചുള്ളൻ ലുക്കിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ഇതാണോ ആരാധകർ കാത്തിരുന്ന ഖുറേഷി അബ്രാം എന്നാണ് എല്ലാവരുടെയും സംശയം.