Tuesday, August 4

രുചിയേറും വിരുന്നുമായി നിവിൻ പോളിയും സോഫിയ പോളും.. ബിസ്‌മി സ്‌പെഷ്യൽ..!

Pinterest LinkedIn Tumblr +

അഭിനയജീവിതത്തിന്റെ ഒരു ദശകം പിന്നിടുമ്പോൾ നിവിൻ പോളിയും മലയാളത്തിലെ പ്രശസ്‌ത നിർമാതാവുമായ സോഫിയ പോളും ഒന്നിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമാണവും രാജേഷ് രവി സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബിസ്‌മി സ്‌പെഷ്യൽ എന്നാണ് പേരിട്ടിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്‌മിയാണ് നിവിന്റെ നായികയായി എത്തുന്നത്. സനു വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. രാജേഷ് രവി, രാഹുൽ രമേശ്, സനു മജീദ് എന്നിവരാണ് തിരക്കഥ. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിക്കുന്നു. ബിസ്‌മി സ്പെഷ്യലിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

“Lucifer”
Loading...
Share.

About Author

Comments are closed.