അവതാരകയായും അഭിനേതാവായും പ്രേക്ഷകരുടെ പ്രിയങ്കരിയായ ആളാണ് പേർളി മാണി. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം രസകരമായ ക്യാപ്ഷൻ ഒക്കെയായിട്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് പേർളി നൽകിയ ക്യാപ്ഷനാണ് കിടു.
ലോക്ക്ഡൗണിൽ വീടിന്റെ മുൻപിൽ ഫുഡ് ഡെലിവറി ചെയ്യുന്നയാൾക്ക് വേണ്ടി കാത്തിരിക്കുന്നത് ദേ ഇത് പോലെയിരിക്കും..! ഇത് എന്റെ മേക്കപ്പില്ലാത്ത ഫോട്ടോയാണ്. മേക്കപ്പിൽ മുങ്ങി കുളിച്ചു നിൽക്കുവാണെന്ന് ഹേറ്റേഴ്സ് പറയുമെങ്കിലും സത്യം എനിക്കറിയാം..!
ഹംപിയിൽ വെച്ച് എടുത്ത ഒരു ഫോട്ടോയാണ് താരം പങ്ക് വെച്ചിട്ടുള്ളത്. അനുപമ പരമേശ്വരൻ, ദീപ്തി സതി തുടങ്ങിയ നായികമാരെല്ലാം ചിത്രത്തിൽ കമന്റുമായി എത്തിയിട്ടുണ്ട്. രസകരമായ കമന്റുകൾ ആരാധകരും നൽകിയിട്ടുണ്ട്. ‘ഒരു മഴ അപ്പോൾ പെയ്തിരുന്നാൽ അറിയാമായിരുന്നു’ എന്നാണ് ഒരു കമന്റ്. മേക്കപ്പ് ഇല്ലാ എന്ന് പറഞ്ഞപ്പോഴും എഡിറ്റിംഗ് ഇല്ലായെന്ന് പറഞ്ഞിട്ടില്ലല്ലോ എന്നാണ് മറ്റൊരു കമന്റ്.