Friday, May 24

പരീക്ഷചൂടിനിടയിലും ത്രില്ലടിച്ച് പ്രയാഗ മാർട്ടിൻ; കാരണമിതാണ്..!

Google+ Pinterest LinkedIn Tumblr +
“Lucifer”

മലയാളികളുടെ പ്രിയ യുവനായിക പ്രയാഗ മാർട്ടിൻ വളരെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. വേറെയൊന്നുമല്ല, പൃഥ്വിരാജിന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രിൽ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്‌സ്‌ ഡേയിലൂടെയാണ് പ്രയാഗ കാത്തിരുന്ന ആ സ്വപ്‌നം സഫലമാക്കുന്നത്.

“പൃഥ്വിരാജിനൊപ്പം ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഞാൻ പൃഥ്വിരാജിന്റെ ഒരു കട്ട ആരാധികയാണ്. നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഒരാൾ എന്ന നിലയിൽ ആ വ്യക്തിയോടും എനിക്ക് ആരാധനയാണ്. ഞാൻ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ്.” പ്രയാഗ പറഞ്ഞു.

ഗോൾഡൻ സ്റ്റാർ ഗണേഷിനൊപ്പം കന്നഡയിലും തുടക്കം കുറിച്ച പ്രയാഗയുടെ അടുത്തതായി റിലീസ് ചെയ്യാൻ പോകുന്നത് ഗോകുൽ സുരേഷുമൊത്തുള്ള ഉൾട്ട എന്ന ചിത്രമാണ്. അതോടൊപ്പം തന്നെ ട്രാവൽ ആൻഡ് ടൂറിസത്തിൽ മാസ്‌റ്റേഴ്‌സ് ചെയ്യുന്ന പ്രയാഗ ഫൈനൽ പരീക്ഷകളുടെ തിരക്കിലുമാണ്.

“Lucifer”
Share.

About Author

Comments are closed.