Author: Editor

സിനിമാ പ്രേക്ഷകർ എല്ലാവരും ഒരേ മനസ്സോടെ കാത്തിരിക്കുന്ന ചിത്രമാണ്  മരക്കാർ  അറബിക്കടലിന്റെ സിംഹം’. ചിത്രം ബിഗ് സ്‌ക്രീനിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ മെയ് 13ന് റിലീസ് പ്രഖ്യാപിച്ച  ചിത്രം ഇനി പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി  ആഴ്ചകള്‍ മാത്രമാണുള്ളത്. ഇപ്പോഴിതാ ‘മരക്കാരിനെക്കുറിച്ച്‌ മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘മരക്കാര്‍ എന്റെ ഉള്ളിലെത്തി ആദ്യ ദിവസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എനിക്കും മോഹന്‍ലാലിനും ഒരു സ്വപ്ന സാക്ഷാത്കാരം പോലെയായിരുന്നു അത്. ഞാന്‍ ശരിക്കും സന്തോഷവാനാണ്, ഇത് എന്റെ സിനിമയായി കാണരുത്, ഇത് ഞങ്ങളുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിരവധി ആളുകള്‍ വലിയ പങ്കുവഹിച്ചു’-പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമ എന്ന നിലയിൽ അല്ലാതെ തന്നെ വളരെ നല്ല  സുഹൃത്തുക്കളായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഇവർ  ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്.മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്‌ട്…

Read More

മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ കൂടെ നാന്‍സി റാണി എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച്‌ അഹാന കൃഷ്ണ. അദ്ദേഹത്തിന്റെ കൂടെ  അഭിനയിക്കാനും, സമയം ചിലവഴിക്കാനും, കുറെ സമയം  സംസാരിക്കുവാനും കഴിഞ്ഞ മുഹൂര്‍ത്തങ്ങളെ കുറിച്ചാണ് അഹാന പറയുന്നത്. അതെ പോലെ താരത്തിനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്. ‘ശ്രീനി സര്‍, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച്‌ അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക് ലഭിച്ച ഡയലോഗുകള്‍, തമാശകള്‍, നിങ്ങളുടെ നര്‍മ്മബോധവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഡയലോഗുകള്‍ എന്നിവ ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും’ എന്നാണ് അഹാന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) വളരെയധികം നായികാ പ്രധാന്യമുള്ള ചിത്രമാണ്ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാന്‍സി റാണി. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ…

Read More

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ  കൃഷ്ണകുമാർ ജയിച്ചാൽ ഇവിടുത്തെ  ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സിന്ധു കൃഷ്ണ. ഭർത്താവ് പൂർണ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുമെന്ന് ഒരിക്കലും പോലും  വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയും കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണയുടെ വാക്കുകളിലേക്ക്……. അദ്ദേഹം പൂർണമായും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കൽ പോലും  പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കൾക്കും അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി ഇലക്‌ഷൻ പ്രചാരണത്തിനു പോകുമെന്നല്ലാതെ അതിനപ്പുറത്തേയ്ക്ക് ഞാനും ഒന്നും വിചാരിച്ചിരുന്നില്ല. എനിക്ക് വലുതായി രാഷ്ട്രീയമില്ല. അദ്ദേഹത്തിനെ വിവാഹം കഴിക്കുന്നതുവരെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് യാതൊരു അറിവും എനിക്കില്ലായിരുന്നു. കേരളത്തിൽ വന്ന ശേഷം പത്തൊൻപത് വയസ്സുള്ളപ്പോഴാണ് കോളജിൽ ചേരുന്നത്. ഞങ്ങളുടെ കോളജില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നത്. വിവാഹശേഷമാണ് ഞാൻ ആദ്യമായി വോട്ട് ചെയ്യുന്നത് തന്നെ. വോട്ടിങ് നമ്മുടെ അവകാശമാണെന്ന് പറഞ്ഞുതരാൻ പോലും അന്നൊന്നും ആരുമില്ലായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയം മനസിലായി തുടങ്ങി. ഇപ്പോൾ കുറച്ചു കാലങ്ങളായി നമ്മൾ കാണുന്നതും അനുഭവിക്കുന്നതുമൊക്കെ വച്ച്…

Read More

ലക്ഷക്കണക്കിന്  ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ഇപ്പോളിതാ  കുടുംബത്തിനൊപ്പം  വളരെ സന്തോഷത്തോടെ ഹോളി ആഘോഷിച്ചിരിക്കുകയാണ് താരം.ഏറ്റവും മികച്ച ഹോളി എന്ന മനോഹരമായ  കുറിപ്പോടെയാണ് സണ്ണി സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തന്നെ  ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളായ നിഷ, ആഷര്‍, നോഹയ്ക്കുമൊപ്പം സുഹൃത്തുക്കളുടെ കൂടെയായിരുന്നു ഹോളി ആഘോഷം. നീല നിറത്തിലുള്ള സല്‍വാറാണ് സണ്ണിയുടെ വേഷം. നിലവിൽ ഇപ്പോൾ  മലയാളത്തില്‍ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് സണ്ണി ലിയോണി. ഈ ആഴ്ച്ചയാണ് ഷീറോ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നത്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് സിനിമയുടെ സംവിധായകന്‍.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന  ബിഗ് ബജറ്റ് ചിത്രമായിരിക്കും ഷീറോ. മലയാളത്തിന് പുറമേ, മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മെഗാ സ്റ്റാർ  മമ്മൂട്ടി നായകനായ മധുരരാജയില്‍ ഐറ്റം ഡാന്‍സില്‍ സണ്ണി ലിയോണി അഭിനയിച്ചിരുന്നു. സണ്ണിയുടെ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.വീരമാദേവി,…

Read More

മോളിവുഡ് സിനിമാലോകത്തേക്കെത്തുന്ന  പല  അന്യഭാഷ നടികളുടെയും മലയാളത്തിലുള്ള സംസാരം വളരെയധികം ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്.അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ്.വൻ തോതിലുള്ള   ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് കയാദു. മലയാളത്തിന്റെ പ്രിയ യുവനടൻ സിജു വില്‍സനെ നായകനാക്കി വിനയന്‍ ഒരുക്കുന്ന പത്തൊമ്ബതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയായാണ് കയാദു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.തന്റെ ആദ്യ മലയാള സിനിമയെക്കുറിച്ച്‌ കയാദു പങ്കുവെച്ച വീഡിയോയില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്നതിനു പകരം ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു പറഞ്ഞിരുന്നത്. View this post on Instagram A post shared by kayadulohar (@kayadu_lohar) അത് കൊണ്ട് തന്നെ ഈ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തുടര്‍ന്നായിരുന്നു താരത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റും ഇറങ്ങിയത്. ഇപ്പോഴിതാ ഈ ട്രോളുകള്‍ക്കെല്ലാം മറുപടിയായി പച്ചമലയാളം പറഞ്ഞിരിക്കുകയാണ് കയാദു. മലയാളത്തിലുള്ള കയാദുവിന്‍റെ ഹോളി ആശംസയിലൂടെയാണ് കയാദു മലയാളികളെ അതിശയിപ്പിച്ചത്.’എല്ലാവര്‍ക്കും ഹോളി ആശംസകള്‍.…

Read More

മോളിവുഡിന്റെ താരസുന്ദരിയായ  മഞ്ജു വാര്യരുടെ പുതിയ  മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വളരെ വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും  കിടിലൻ  മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. View this post on Instagram A post shared by 𝙁𝙇𝙔⚡ (@_nabeelnabu) ഇപ്പോഴിതാ മഞ്ജുവിന്റെ  പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ  ചര്‍ച്ചയാകുകയാണ്. സണ്ണി വെയ്നാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.ഇതിന് മുൻപ്  ‘ചതുര്‍മുഖം’ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേര്‍ട്ടും വൈറ്റ് ഷൂവും ബേബി ബാന്‍ഡ് ഹെയര്‍ സ്റ്റൈലുമായായിരുന്നു മഞ്ജു പ്രത്യക്ഷപ്പെട്ടത്. View this post on Instagram A post shared by Manju Warrier Fans Club (@manjuwarrier.fc) ചതുര്‍മുഖം മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ്.അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ…

Read More

മലയാളത്തില്‍ വളരെയധികം  ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍. സിനിമാ-സീരിയല്‍ രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് കൃഷ്ണകുമാര്‍.കൃഷ്ണകുമാറിനൊപ്പം കുടുംബത്തിലുളളവരും എല്ലാവര്‍ക്കും സുപരിചിതരാണ്. മകള്‍ അഹാനയാണ് ആദ്യം സിനിമയിലെത്തിയത്.അതിന് ശേഷം ഹന്‍സിക, ഇഷാനി തുടങ്ങിയവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്  കൃഷ്ണകുമാര്‍. കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ  മലയാളത്തില്‍ അവസരമില്ലെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുകയാണ്. എനിക്കും ജീവിക്കാന്‍ പണം  വേണം, ചില സമയങ്ങളിൽ പണത്തിന് അധികം ബുദ്ധിമുട്ട് വരും. ഞാനും നാല് പെണ്‍മക്കളെ വളര്‍ത്തുന്നുണ്ട്. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാനേ ഇവന്മാര്‍ക്ക് കഴിയൂ. അല്ലാതെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. അവരുടെ വിചാരം സിനിമ ഇന്‍ഡസ്ട്രി കേരളത്തില്‍ മാത്രമേ ഉളളൂവെന്നാണ്.കേരളത്തിന് അടുത്ത് തന്നെ  തമിഴ്‌നാട് ഉണ്ട്. കന്നഡ സിനിമയുണ്ട്. തെലുങ്കുണ്ട്. ഹിന്ദിയില്‍ വരെ പോയി അഭിനയിക്കാം. കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെ ഇത്തവണ നിയമസഭാ…

Read More

മലയാളീ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് രേഖ രതീഷ്. അഭിനയരംഗത്തേക്ക് ബാലതാരമായിയെത്തിയ താരം സിനിമ-സീരിയല്‍ മേഖലയിൽ ഒരേ പോലെ  പ്രശസ്തി നേടി. ഇപ്പോൾ നിലവില്‍ രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.വളരെ അടുത്ത സമയത്താണ്  താരം സോഷ്യല്‍ മീഡിയകളില്‍ സജീവമായത്. View this post on Instagram A post shared by RekhaRatheesh (@rekharatheesh3) ഇപ്പോളിതാ മകന്‍ അയാനോടൊപ്പമുള്ള താരത്തിന്റെ  വളരെ  മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയുമെന്ന് പറയുകയാണ് നടി രേഖ. ഈ ചെറിയ പ്രായത്തില്‍ അവന്‍ തരുന്ന ഊര്‍ജം വളരെ വലുതാണ്. ‘അമ്മാ, ഫോട്ടോ എടുക്ക്, പോസ്റ്റ് ചെയ്യ്’ എന്നൊക്കെ അവനാണ് നിര്‍ബന്ധിക്കുന്നതെന്ന് രേഖ പറയുന്നു. &nbsp View this post on Instagram A post shared by RekhaRatheesh (@rekharatheesh3) ; ഒരു ഫോട്ടോ പോസ്റ്റ് ചെയ്യും മുന്‍പ് ഞാന്‍…

Read More

സിനിമാ പ്രേഷകരുടെ പ്രിയ നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും വൈറലായിരുന്നു.പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രെസ് മീറ്റിനു എത്തിയ മഞ്ജുവിന്റെ വേഷമാണ് സോഷ്യല്‍ മീഡിയയിൽ ഏറെ  ചര്‍ച്ച ചെയ്യപ്പെട്ടത്, അതിന് പിന്നാലെ  മഞ്ജുവിനെ കുറിച്ച്‌ നിരവധി പേരാണ് പോസ്റ്റുമായി എത്തിയത്. അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും ശ്രദ്ധ നേടിയത് മഞ്ജുവിനെ കുറിച്ചുള്ള ഈ പോസ്റ്റുകളും മഞ്ജുവിന്റെ ചിത്രങ്ങളുമാണ്,ഇപ്പോളിതാ മഞ്ജുവിന്റെ പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് കാവ്യ മാധവനെകുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്, കാവ്യയുടെ ആരാധകര്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചപ്പെടുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…. പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും പുട്ടിയിട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ തന്നേ ധാരാളം”കൂടെ കൊണ്ടു നടക്കാന്‍ ഒരു Make-up box നെ അല്ല ആവശ്യം വിശ്വാസമുള്ളൊരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ…

Read More

മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവ നടിയാണ് അഹാന കൃഷ്ണ.സ്റ്റീവ് ലോപസ് എന്ന മനോഹര ചിത്രത്തിലൂടെയാണ്  അഹാന കൃഷ്ണ മലയാള സിനിമയിലേക്ക് ചുവട്‌വെക്കുന്നത്.അതെ പോലെ  രാജീവ് രവി സംവിധാനം  ചെയ്ത ചിത്രത്തിലെ മനോഹര  ഗാനം വളരെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്റ്റീവ് ലോപസിനുവേണ്ടി ഗാനങ്ങള്‍ രചിച്ചത് ഗോവിന്ദ് വസന്തയാണ്. ഒരു പ്രത്യേകത എന്തെന്നാൽ ഇപ്പോൾ  താൻ  അഭിനയിച്ച  ഗാനം സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ അടുത്തുനിന്നും വീണ്ടും കേട്ടതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) അതേ സമയത്ത്  ചെന്നൈയില്‍ വച്ചാണ് അഹാന ഗോവിന്ദ് വസന്തയെ കാണുന്നത്. അതിന് ശേഷം  ചിത്രത്തിലെ തെരുവുകള്‍ നീ എന്ന ഗാനത്തിന്റെ ട്രാക്ക് ഗോവിന്ദ വസന്ത വയലിനില്‍ വായിക്കുകയായിരുന്നു. ഗോവിന്ദ് വസന്തയ്ക്കു മുന്നില്‍ കസേരിയില്‍ ഇരുന്ന് പാട്ട് കേള്‍ക്കുന്ന അഹാനയേയും ഈ  വിഡിയോയില്‍ കാണാൻ സാധിക്കും.

Read More