Author: Editor

പത്ത് മാസത്തിനു ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം റിലീസിനെത്തിയത് വിജയ് നായകനായ മാസ്റ്റർ ആണ്. കോവിഡ് പ്രതിസന്ധികൾ എല്ലാം തരണം ചെയ്തുകൊണ്ട് പ്രദർശനം തുടങ്ങിയ ചിത്രം മികച്ച പ്രകടനം ആണ് മുഴുവൻ തിയേറ്ററുകളിലും കാഴ്ച വെയ്ക്കുന്നത്. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസം ഇന്ത്യയൊട്ടാകെ 42.50 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിൽ നിന്നും 26 കോടി നേടിയപ്പോൾ കേരളത്തിലെ ആദ്യ ദിന കലക്‌ഷൻ 2.2 കോടിയാണ്.ട്രേഡ് അനലിസ്റ്റ് ആയ സുമിത് കഡേൽ ആണ് കലക്‌ഷൻ വെളിപ്പെടുത്തിയത്.തമിഴ്നാട്– 26 കോടിആന്ധ്രപ്രദേശ്/നിസാം – 9 കോടി, കർണാടക – 4.5 കോടി, കേരള– 2.2 കോടി, നോർത്ത് ഇന്ത്യ-0.8 കോടിയും ചിത്രം സ്വന്തമാക്കി. https://twitter.com/SumitkadeI/status/1349622247003021313?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1349622247003021313%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2021%2F01%2F14%2Fmaster-1st-day-box-office-collection-tamil-nadu-kerala.html കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യം ആയതിനാൽ തീയേറ്ററുകളിൽ അൻപത് ശതമാനം ആളുകളെ മാത്രം ആണ് പ്രവേശിപ്പിച്ചിരുന്നത്. അതിൽ ചിത്രം ഓടിയ ഒട്ടുമിക്ക തിയേറ്ററുകളിലും ആദ്യ ദിവസം ഹൗഫുൾ ഓടെയാണ് ഷോ ആരംഭിച്ചത്. മാസ്റ്ററിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്…

Read More

നടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാര്‍ഷികം സിനിമാ സെറ്റില്‍ ആഘോഷിച്ച്‌ അണിയറപ്രവര്‍ത്തകര്‍. ‘ഗാന്ധി സ്ക്വയര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് വിവാഹവാർഷികം ആഘോഷമാക്കിയത്. ഭാര്യ സിമി, മകന്‍ മുഹമ്മദ്‌ അന്‍സാഫ് എന്നിവര്‍ സെറ്റില്‍ എത്തിയിരുന്നു.നടൻ ജയസൂര്യ, നാദിർഷ തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് വിവാഹവാർഷികം ആഘോഷമാക്കി മാറ്റിയത്. തന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെവെച്ച് ആഘോഷിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് താരം പറഞ്ഞു, ജയസൂര്യയെ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പാലായില്‍ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ പ്രധാനവേഷത്തിൽ നടൻ സലിം കുമാറും എത്തുന്നുണ്ട്. അമർ അക്ബർ അന്തോണി ചിത്രത്തിന്റെ ടെക്‌നിക്കൽ ക്രൂ തന്നെയാണ് ചിത്രത്തിന്റെയും പിന്നിൽ. സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്. ‌ചലച്ചിത്ര താരം അരുണ്‍ നാരായണിന്റെ പ്രൊഡക്‌ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

നിരവധി സിനിമകളിലും സീരിയലുകളിലും കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മുരളി മോഹൻ, ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹൻ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  സിനിമയേക്കാൾ സീരിയൽ മേഖലയിലാണ് താരം ഏറെ തിളങ്ങിയത്,  എന്നാൽ ഇപ്പോൾ താരത്തിന്റെ കള്ളത്തരം പുറത്തായിരിക്കുകയാണ്. ഒരു യുവതിക്ക് താരം അയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. ഫേസ്ബുക്കിൽ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് ഇയാൾ മോശം മെസ്സേജുകൾ അയച്ചിരിക്കുന്നത്. യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്ക്രീൻ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്, നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. ഇപ്പോഴെങ്കിലും ഇയാളുടെ തനി സ്വഭാവം അറിയാൻ പറ്റിയല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്, താരത്തിന്റെ അനുകൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്. നിരവധി താരങ്ങളുടെ ഇത്തരം പ്രവർത്തികൾ നേരത്തെയും പുറത്ത്…

Read More

തെരുവിലെ നാടോടിപ്പെണ്ണിനെ മോഡലാക്കിയ മഹാദേവൻ  തമ്പി ഈ തവണ തേടിപ്പോയത് ഒരു പച്ചയായ ജീവിതത്തിലേക്കായിരുന്നു. 98 കാരി പാപ്പിയമ്മയെ മോഡലാക്കിയ എടുത്ത ചിത്രങ്ങളും  നേടി കൈയടി. ഒരു ലൊക്കേഷൻ തേടിപ്പോയ മഹാദേവൻ തമ്പി അപ്രതീക്ഷിതമായാണ് പപ്പി അമ്മയെ കണ്ടത്. കൂലിപ്പണി എടുത്താണ് പാപ്പി ‘അമ്മ ജീവിക്കുന്നത്, അടച്ചുറപ്പുള്ള വീട്ടിൽ തനിക്ക് ഒരു ദിവസം എങ്കിലും ഒന്ന് ജീവിക്കണം എന്ന് പാപ്പി ‘അമ്മ മഹാദേവൻ തമ്പിയോട് പറഞ്ഞിരുന്നു, തമ്പി ഇത് തന്റെ ക്യാമെറ കണ്ണുകളിൽ കൂടി ലോകത്തിനെ കാണിച്ചു. ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുകയാണ്, പാപ്പിയമ്മക്ക് വീഡി വെച്ച് കൊടുക്കാമെന്ന് പറഞ്ഞിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. പാപ്പിയമ്മയുടെ വീട്ടിൽ എത്തിയ അദ്ദേഹം പാപ്പിയമ്മക് ഉറപ്പ് നൽകി, വീടിന്റെ വാതിൽ ഒന്ന് മാറ്റിത്തരുമോ എന്നാണ് പാപ്പിയമ്മ ബോബിയോട് ചോദിച്ചത്. ഈ വീടിനു പകരം പുതിയൊരു വീട് വെച്ച് നൽകുമെന്ന് ബോബി പാപ്പിയമ്മയോട് പറഞ്ഞു. സ്വന്തം ഭൂമിയിൽ ഷീറ്റുകൾ കൊണ്ട് മറച്ച വീട്ടിലാണ് പാപ്പിയമ്മ…

Read More

മാസ്റ്റർ ചിത്രത്തിൽ പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച് കളഞ്ഞ കഥാപാത്രമാണ് കുട്ടി ഭവാനി, ആദ്യ പതിനഞ്ച് മിനുറ്റിൽ ആണ് ഈ കുട്ടി ഭവാനിയെ കാണിക്കുന്നത്, ഭവാനി എന്ന വില്ലനിലേക്കുള്ള മാറ്റം തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. കുട്ടി ഭവാനി വളർന്നു  ആ കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ആരാധകർ. ഭവാനി എന്ന കഥാപാത്രം ഇത്രയേറെ വിജയിച്ച് നിൽക്കുമ്പോൾ ആ കഥാപാത്രത്തിന്റെ കുട്ടികാലം അഭിനയിച്ച മഹേന്ദ്രനും ആ വിജയം അവകാശപ്പെട്ടത് തന്നെയാണ്. പതിനഞ്ച് വർഷമായി സിനിമ മേഖലയിൽ നിൽക്കുന്ന താരമാണ് മഹേന്ദ്രൻ, മൂന്നുവയസ്സുള്ളപ്പോഴാണ് മഹേന്ദ്രൻ തന്റെ അഭിനയം തുടങ്ങുന്നത്. ബാലതാരമായി ആറുഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ മഹേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. 1994 ൽ റിലീസ് ചെയ്ത നാട്ടായ്മയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2013ൽ റിലീസ് ചെയ്ത വിഴ എന്ന ചിത്രത്തിൽ കൂടി നായകനായി എത്തിയെങ്കിലും താരത്തിന്റെ ശ്രദ്ധിക്കപ്പെട്ടില്ല. നമ്മ ഊരുക്ക്‌ എന്ന ചിത്രത്തിലാണ് മാസ്റ്ററിനു മുൻപ് താരം അഭിനയിച്ചത്. https://twitter.com/ajayraj2712/status/1349082561729810432?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1349082561729810432%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2021%2F01%2F14%2Fmaster-mahendran-kutty-bhavani-master-movie.html ചിത്രത്തിൽ അഭിനയിച്ചതിനെകുറിച്ച് താരം…

Read More

മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളാണ് നമിത പ്രമോദ്, ബാലതാരമായി എത്തിയ താരം പിന്നീട് മലയാളത്തിന്റെ മുൻനിര നായികമാരിൽ ഒരാളായി മാറി, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ചു, താരം ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, വളരെ ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ ആണ് നമിത തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ താരം തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, നാലു നാല് വർഷം കഴിഞ്ഞേ താൻ വിവാഹം കഴിക്കു എന്നും അത് കഴിഞ്ഞാൽ അഭിനയം നിർത്തുമെന്നാണ് നമിത പറയുന്നത്. നമിത പറയുന്നത് ഇങ്ങനെ ‘ഉടനെ വിവാഹം ഉണ്ടാകില്ല. ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം. നടിയായതിന് ശേഷം സംഭവിച്ച…

Read More

ഏറെ മാസങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും തീയേറ്ററുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. തമിഴ് ചിത്രം മാസ്റ്റർ ആണ് തിയേറ്ററിൽ ആദ്യം എത്തിയ ചിത്രം. എന്നാൽ ജയസൂര്യ നായകനാകുന്ന വെള്ളം ആണ് ആദ്യം തിയേറ്ററിൽ എത്തുന്ന മലയാളം ചിത്രം. ഈ മാസം 22 നു ആണ് ചിത്രം പ്രദർശനത്തിന് എത്തുക. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണ് വെള്ളമെന്നാണ് ജയസൂര്യ ചിത്രത്തെ കുറിച്ച് മുൻപ് പറഞ്ഞത്. ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സിദ്ധിഖ്, സംയുക്ത മേനോൻ, ബൈജു, സന്തോഷ് കീഴാറ്റൂർ, ശ്രീലക്ഷ്മി സ്നേഹ പാലിയേരി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗം ആകുന്നുണ്ട്. ഇന്ദ്രൻസ് ചിത്രത്തിൽ അഥിതി വേഷത്തിലും എത്തുന്നുണ്ട്. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More

പത്ത് മാസക്കാലത്തിനു ശേഷം ആണ് കേരളത്തിൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നത്. വിജയ് ചിത്രം മാസ്റ്റർ ആണ് തിയേറ്ററിൽ യെത്തുന്ന ആദ്യ ചിത്രം. ചിത്രം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് ഇടയിലും വലിയ സ്വീകാര്യതയോടെയാണ് ഫാന്‍സ് ചിത്രത്തെ വരവേല്‍ക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പോസിറ്റീവ് റിവ്യൂകളാലും പോസ്റ്റുകളാലും നിറയുകയാണ് സോഷ്യല്‍ മീഡിയ. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതെ ഒരു ചിത്രം കാഴ്ച വച്ച സംവിധായകന്‍ ലോകേഷ് കനകരാജിനെ അഭിനന്ദിക്കുകയാണ് വിജയ് ഫാന്‍സ്. https://twitter.com/MohanKSundar/status/1349206850747568130?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1349206850747568130%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fcinemapranthan.com%2Fcpnews-cinema-pranthan-master-movie-theatre-response%2F വിജയ്‌ടെ പെര്‍ഫോമന്‍സിന് ഒപ്പം തന്നെ വിജയ് സേതുപതിയുടെയും അര്‍ജുന്‍ ദാസിന്റെയും കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട്. ആവശ്യമായ കൊമേഴ്സ്യല്‍ ചേരുവകള്‍ എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ടിപ്പിക്കല്‍ വിജയ് ചിത്രം എന്നാണ് പലരും ഒറ്റവാക്യത്തില്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. https://twitter.com/hishh/status/1349089667426242560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1349089667426242560%7Ctwgr%5Eshare_0%7Ctwcon%5Es1_&ref_url=https%3A%2F%2Fcinemapranthan.com%2Fcpnews-cinema-pranthan-master-movie-theatre-response%2F ‘മാസ്റ്റർ’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിനായി നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയാവുകയും, എന്നാൽ തിയറ്റർ റിലീസിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വരുകയും…

Read More

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ഹരിശ്രീ അശോകന്റേത്. താരത്തിന്റെ കുടുംബവിശേഷങ്ങൾ എല്ലാം മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹം എല്ലാം ആരാധക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് അർജുൻ അശോകന് കുഞ്ഞു പിറന്നത്. ഈ വിശേഷങ്ങൾ അർജുൻ ആരാധകരുമായി പങ്കുവെച്ചിരുന്നു. അൻവി എന്നാണ് താരം മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോൾ കടുംബത്തിനൊപ്പമുള്ള ചിത്രമാണ് അർജുൻ അശോകൻ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ നിഖിത‌യ്‌ക്കും, ഹരിശ്രീ അശോകനും അമ്മൂമ്മ പ്രീത അശോകനും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആദ്യത്തെ കണ്‍മണി അര്‍ജുന്‌റെയും നിഖിതയുടെയും ജീവിതത്തിലേക്ക് എത്തിയത്. മകളുടെ പേര് പറഞ്ഞുകൊണ്ടാണ് താരത്തിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ.

Read More

അപ്പനി ശരത്ത് രണ്ടാമതും അച്ഛനായിരിക്കുകയാണ്.  തനിക്ക് ഒരു ആൺകുഞ്ഞു പിറന്ന വിവരം അപ്പനി ശരത്ത് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പൂർണ്ണഗര്ഭിണിയായ ഭാര്യ രേഷ്മയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം അപ്പനി ശരത്ത് പങ്കുവെച്ചത്. അതിനു പിന്നാലെയാണ് തനിക്ക് കുഞ്ഞുപിറന്ന വിവരം അപ്പനി ശരത്ത് പുറത്ത് വിട്ടത്. അവന്തിക എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. പ്രളയത്തിനെയും അതിജീവിച്ചായിരുന്നു മൂത്തമകള്‍ അവന്തികയുടെ ജനനം. പ്രളയസമയത്ത് ചെന്നൈയില്‍ ഷൂട്ടിങ് തിരക്കുകളില്‍ പെട്ടുപോയ ശരത് ലൈവില്‍ വന്ന്, പൂര്‍ണഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവര്‍ത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.

Read More