രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. വലിയ താര നിരയെ അണിയിച്ചോരുക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മൈമു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ കടൽത്തീരത്ത് താമസിക്കുന്ന ആളുകളുടെ കഥയാണ് പ്രമേയം ആക്കിയിരിക്കുന്നത്.കമ്മട്ടിപാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണിത്. ഈ രണ്ടു ചിത്രങ്ങൾ തമ്മിലും നിരവധി സാമ്യങ്ങൾ ഉണ്ട്. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണിത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 13 നാകും ചിത്രം റിലീസ് നടക്കുക.
Author: Editor
മമ്മൂക്കയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാസങ്ങൾക്ക് ശേഷം ആണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്. അതും പുതിയ ഗെറ്റപ്പിൽ. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം സ്റ്റാർ ആയിരിക്കുകയാണ് ഭാര്യ സുൽഫത്തും. മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തും എത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍ അടക്കമുള്ള നിരവധി താരങ്ങൾ താരദമ്പതികളുടെ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച ആരാധക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം താടിയും മുടിയും നീട്ടിവളർത്തി പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിൽ ആണ് മമ്മൂട്ടിയും. അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേൾക്കുന്നു. എന്നാൽ ബിഗ് ബിയുടെ രണ്ടാം ഭാഗം അല്ല ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
തമിഴ് സിനിമ-സീരിയൽ മേഖലയിൽ സജീവമായ നീലിമ റാണിക്കെതിരെയും സൈബർ ഞരമ്പൻമാർ ആക്രമണം നടത്തിയിരിക്കുകയാണ്. നീലിമ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിനിടയിൽ ആരാകരുമായി ചോദ്യോത്തര പരുപാടി നടത്തിയിരുന്നു. താരങ്ങളോട് ആരാധകർക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാൻ കാണും. അത്തരത്തിൽ തന്റെ ആരാധകർക്കും ഒരു അവസരം നൽകിയതാണ് നീലിമ. പലരും പല ചോദ്യങ്ങളും താരത്തിനോട് ചോദിച്ചു. അതിനെല്ലാം നീലിമ കൃത്യമായ മറുപടിയും നൽകിയിരുന്നു. എന്നാൽ അതിനിടയിൽ ഒരു ഞരമ്പൻ ഒരു രാത്രിക്ക് എത്രരൂപ വേണം എന്നാണ് നീലിമയോട് ചോദിച്ചത്. ഈ ചോദ്യം കേട്ട് മിണ്ടാതിരിക്കാനോ പ്രതികരിക്കാതിരിക്കാനോ നീലിമയ്ക്ക് കഴിഞ്ഞില്ല. ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് താരം നൽകിയത്. ‘അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’ ഇതായിരുന്നു നീലിമയുടെ മറുപടി. നിരവധിപേരാണ് താരത്തെ പിന്തുണച്ച് കൊണ്ട് എത്തിയത്. ഇത്ര മാന്യമായ ഭാഷയിൽ അല്ല…
ലേഡി സൂപ്പര്‍ ശ്രീദേവിയുടെ മകളായി വെള്ളിത്തിരയില്‍ എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. കേവലം രണ്ട് സിനിമകളില്‍ മാത്രമാണ് ജാന്‍വി കപൂര്‍ അഭിനയിച്ചത്. അവ രണ്ടും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത 23ാം വയസ്സില്‍ സ്വന്തമായി ഒരു പുതിയ വീട് വാങ്ങിയിരിക്കുകയാണ് ജാന്‍വി. മുംബൈ ജുഹൂവീല്‍ മൂന്ന് നില കെട്ടിടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊട്ടിടത്തിന്റെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ആറ് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും സ്വന്തമാക്കിയിട്ടുണ്ട്. ഏകേശം 39 കോടി രൂപയ്ക്കാണ് താരപുത്രി മൂന്ന് നില കെട്ടിടം സ്വന്തമാക്കിയിരിക്കുന്നത്. 78 ലക്ഷം രൂപയാണത്രേ വീടിന്റെ രജിസ്ട്രേഷനായി ചെലവാക്കിയിരിക്കുന്നത്. 23ാം വയസ്സിലാണ് നടി സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുന്നത്. നിലവില്‍ ഇപ്പോള്‍ അച്ഛന്‍ ബോണി കപൂറിനും സഹോദരി ഖുഷിക്കുമൊപ്പമാണ് ജാന്‍വി താമസിക്കുന്നത്.
സീരിയൽ നടിയും മോഡലും ആയ സുമി റാഷികിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണിപ്പോൾ വൈറൽ ആകുന്നത്. നവീൻ അറക്കലിനോടൊപ്പമാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. നവീൻ അറക്കൽ മിനിസ്ക്രീൻ പരമ്പരകളിലെ നിറ സാന്നിധ്യമാണ്.പരമ്പരകളിൽ മാത്രമല്ല ഒന്നിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തിട്ടുണ്ട് താരം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടമാർ പാടാർ എന്ന ഹാസ്യ റിയാലിറ്റിഷോ യിലൂടെയും നവീനെ മലയാളികൾക്ക് സുപരിചിതമാണ്.മലയാള ടെലിവിഷൻ പരമ്പരകളിലെ തിരക്കേറിയ മിന്നും താരങ്ങളാണ് നവീൻ അറയ്ക്കലും .സുമി റാഷിക്കും. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സുമി റാഷിക്ക്.നിരവധി പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമി. ടിക്ക് ടോക്കിലെ വൈറൽ താരമായ സുമിക്ക് ലക്ഷ കണക്കിന് ആരാധകരുണ്ട്. മോഡലിങ്ങിലും കഴിവ് തെളിച്ച സുമിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ പിൻന്തുടരുന്ന സുമിയുടെ ചിത്രങ്ങൾ…
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്തിനും സുജിത്തിനും സർപ്രൈസ് കൊടുത്തിരിക്കുകയാണ് നടിമാരായ നവ്യ നായരും അനുശ്രീയും. ഇരട്ട സഹോദരങ്ങളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നവ്യ നായരും അനുശ്രീയും. ഇവരുടെ വളരെ അടുത്തസുഹൃത്തുക്കൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. മലയാള സിനിമയിലെ നായികമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുകളാണ് സജിത്തും സുജിത്തും. ‘സജിത്ത് ആൻഡ് സുജിത്ത്’ എന്ന പേരിൽ ഒരു ബ്യൂട്ടി സലൂണും ഇവർക്കുണ്ട്. എട്ടു വർഷം മുമ്പ് രമ്യ നമ്പീശന് നടത്തിയ ഒരു മേക്കോവറാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് എന്ന രീതിയിലുള്ള ഇവരുടെ വളർച്ചയ്ക്ക് തുടക്കമിട്ടത്. അതിന് ശേഷം ഭാവന, ശേത്വ മേനോൻ, ഭാമ എന്നിങ്ങനെ നിരവധി പേരോടൊപ്പം ഇവർ ജോലി നോക്കി. കഴിഞ്ഞ ആറു വർഷമായി മഞ്ജു വാരിയരുടെ മുടി സ്റ്റൈൽ ചെയ്യുന്നതും ഇവരാണ്.
അമൽ നീരദ് ചിത്രം ‘ബിഗ്ബി’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ ‘ബിലാലി’ന് വേണ്ടിയുളള കാത്തിരിപ്പിലാണ് മലയാളികൾ. 2007ലായിരുന്നു ‘ബിഗ്ബി’ റിലീസ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് ഔദ്യോഗികമായി അണിയറപ്രവർത്തകർ ഈ പ്രഖ്യാപനം നൽകിയത്. എന്നാൽ ‘ബിലാലി’ന് മുന്‍പ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുതായും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നടൻ സൗബിൻ ഷാഹിറിൻറെ ഒരു വിഡിയോയിലാണ് ഈ വാർത്ത ശരിവെക്കുന്നതാണ്. വിഡിയോയിൽ പറയുന്നത് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായും അതിൽ താൻ അഭിനയിക്കുന്നുണ്ടെന്നുമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കുന്നതായാണ് സൂചന. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’എന്ന ചിത്രത്തിൻറെ സെറ്റിൽ വെച്ച് നൽകിയ ഒരു അഭിമുഖത്തിലാണ് സൗബിൻ ഇക്കാര്യം പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റ്’ ആണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. കൂടാതെ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ ആയി മമ്മൂട്ടി എത്തുന്ന ‘വൺ’ ആണ് മറ്റൊരു…
നടി കങ്കണ റണൗട്ടിന്റെ ചെരുപ്പ് കളക്‌ഷൻ കണ്ടു അത്ഭുതപ്പെടുകയാണ് ആരാധകർ. തന്റെ ചെരുപ്പ് കളക്ഷന്റെ ചിത്രം കങ്കണ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇതിൽ തന്നെ കങ്കണയുടെ വസ്ത്രങ്ങളും ബാഗുകളും ഉണ്ടെങ്കിലും ആരാധകർ ശ്രദ്ധിച്ചത് ചെരുപ്പുകളിൽ ആണ്. പുതുവർഷം പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിന് ഭാഗമായയാണ് തന്റെ ചെരുപ്പുകൾ എല്ലാം കങ്കണ തുടച്ചത്. ഇതിന്റെ ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചതും. വീട്ടിലെത്തിയതു മുതൽ വൃത്തിയാക്കുന്ന ജോലിയിലായിരുന്നുവെന്ന് കങ്കണ ചിത്രത്തിനൊപ്പം കുറിച്ചു. വൃത്തിയാക്കലെല്ലാം പൂർത്തിയാക്കി 2021 ലേക്ക് ഒരു രാഞ്ജിയായി പ്രവേശിക്കുമെന്നും കങ്കണ പറയുന്നു. പല രാജ്യത്ത് നിന്നും പലപ്പോഴായി വാങ്ങിയ ചെരിപ്പുകളാണ് കങ്കണയുടെ കലക്‌ഷനിലുള്ളത്. നിരവധി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിനു നൽകിയത്. ചെരിപ്പ് കടയിൽ കയറിയതു പോലെ എന്ന് ചിലർ വിസ്മയം കൊള്ളുമ്പോൾ, ഇതിനെല്ലാം കൂടി എത്ര രൂപ ആയിട്ടുണ്ടാകും എന്ന സംശയത്തിലാണ് ചിലർ. ഇവരെ പോലെയുള്ള ബോളിവുഡ് താരങ്ങൾക്ക് ഇത്രയെങ്കിലും ആക്സസറികൾ ഇല്ലങ്കിൽ ആണ് നമ്മൾ അത്ഭുത പെടുകയെന്നാണ് മറ്റുചിലർ…
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ഇടയിൽ ഇടം നേടിയ താരമാണ് രജീഷ വിജയൻ. അനുരാഗികരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചു. മലയാളത്തിന് പിന്നാലെ തമിഴിലും ധനുഷിനൊപ്പം അരങ്ങേറ്റം നടത്താൻ രജിഷയ്ക്ക് ഭാഗ്യം ലഭിച്ചു. ഇപ്പോൾ താരത്തിന്റെ ഏറ്റവു പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ചുമന്ന പാട്ട് സാരിയിൽ കേരളീയ തനിമയുള്ള ആഭരണങ്ങൾ ധരിച്ചുകൊണ്ടാണ് രജീഷ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചിത്രം കാണാം,
തെന്നിന്ത്യൻ സിനിമ പ്രേഷകരുടെ ഇടയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച കാര്യമാണ് നയൻതാരയുടെയും വിഘ്‌നേഷിന്റെയും പ്രണയം. ഇരുവരും തമ്മിൽ വളരെ കാലങ്ങളായി പ്രണയത്തിൽ ആണ്. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇവരുടെ വിവാഹം എന്ന തരത്തിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ അവഎല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഈ താരങ്ങൾ തന്നെ തെളിയിച്ചു തന്നിരുന്നു. ഇപ്പോഴിതാ ഇരുവരും പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. അത്തരത്തിൽ ഉള്ള പിന്തുണ ഈ ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഈ പുതിയ വർഷത്തിൽ എങ്കിലും തങ്ങളുടെ ഇഷ്ട്ട താരങ്ങളുടെ വിവാഹം നടക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.