Author: webadmin

കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു ഗായിക കൂടിയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊർല രണ്ട് രാജാ എന്ന ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു. അഭിനയത്തിനും സംഗീതത്തിനും പുറമേ നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി. കമലഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ്സിന്റെ നാലാം സീസണിൽ ലക്ഷ്മിയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആ വാർത്തകൾ നിരാകരിച്ചുകൊണ്ട് താരം ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ലക്ഷ്‌മി മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്രകാരമാണ്. ‘ബിഗ് ബോസ് ഷോയിൽ ഞാൻ പങ്കെടുക്കുന്നില്ല. മറ്റുള്ളവരുടെ ടോയ്‌ലെറ്റ് കഴുകാനോ പാത്രം കഴുകാനോ ഞാൻ ഇപ്പോഴെന്നല്ല ഒരിക്കലും പോകുന്നില്ല. അതോടൊപ്പം തന്നെ ഒരു ഷോയുടെ പേരിൽ ക്യാമറയുടെ മുൻപിൽ കിടന്ന് അടി കൂടുവാനും…

Read More

കണ്ണീരും കുശുമ്പും നിറഞ്ഞ പരമ്പരകൾ കണ്ട് മടുത്ത പ്രേക്ഷകരുടെ മനസ്സുകൾ ഞൊടിയിട കൊണ്ട് കീഴടക്കിയ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം ഇപ്പോൾ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്. മികച്ച യാത്രയായപ്പു തന്നെയാണ് അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന്‍ ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടെന്നുമുള്ള വാർത്തകൾ എത്തിയിരുന്നു. ഇപ്പോഴിതാ അഞ്ച് മാസങ്ങൾക്ക് ശേഷം ലെച്ചു ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ ഫോട്ടോ പങ്ക് വെച്ചിരിക്കുകയാണ്. ഉപ്പും മുളകിലേക്ക് തിരിച്ചു വരൂ എന്നാണ് പ്രേക്ഷകർ എല്ലാവരും ലെച്ചുവിനോട് ആവശ്യപ്പെടുന്നത്. തന്റെ പിൻമാറ്റം പഠന ആവശ്യങ്ങൾക്ക് വേണ്ടി ആണെന്ന് ജൂഹി വെളിപ്പെടുത്തിയിരുന്നു. ഇനി പരമ്പരയിലേക്ക് ഒരു തിരിച്ചുവരവ് തനിക്ക് ഉണ്ടാവില്ല എന്ന് താരം വെളിപ്പെടുത്തി എങ്കിലും വീണ്ടും…

Read More

കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികൾ ഉള്ള ഇടമേതെന്ന് ചോദിച്ചാൽ നിസംശയം മിഡിൽ ഈസ്റ്റ് എന്നേ ഏവരും പറയൂ. മലയാളികളുടെ ആ സ്വർഗത്തിൽ നിന്നും കോമഡിയും പ്രണയവും നിറഞ്ഞൊരു വെബ് സിനിമ എത്തുന്നു. വൈറൽ ഗ്രിഡ് ക്രിയേഷൻസിന്റെ ബാനറിൽ വിഷ്ണു ഗോപി രചനയും സംവിധാനവും നിർവഹിച്ച ഒരു അറേബ്യൻ പ്രണയകഥ എന്ന വെബ്‌സിനിമ നിങ്ങളിലേക്കെത്തുന്നു. ഫീച്ചർ സിനിമയുടെ മാതൃകയിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു കോമഡി, റൊമാന്റിക് ത്രില്ലറായിരിക്കും. സംഗീതത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ദീപു നായരാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരേയൊരു ഗാനം സംവിധായകനായ വിഷ്ണു തന്നെ രചനയെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശബ്ദമാധുര്യവും ആലാപനശൈലിയും കൊണ്ട് പ്രശസ്തനായ യുവഗായകൻ ഷൈൻ കുമാറാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്. തൊണ്ണൂറ് കാലങ്ങളിലെ പഴയകാല റൊമാന്റിക് സിനിമകളിലെ നിഷ്കളങ്ക പ്രണയത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ഈ കൊച്ചു സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നും ആദ്യമായാണ് ഇത്തരമൊരു പശ്ചാത്തലത്തിലുള്ള വെബ്‌സിനിമ പുറത്തിറങ്ങുന്നത്. യൂട്യൂബിൽ റിലീസ് ആകുന്ന…

Read More

കുമ്പളങ്ങി നൈറ്റ്സ് എന്ന  സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ്  ഗ്രെയ്സ് ആന്റണി. ചിത്രത്തിൽ ഫഹദിന്റെ  നായികയായെത്തിയ ഗ്രേസ് മികച്ച അഭിനയമായിരുന്നു കാഴ്ച വച്ചത്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടെയാണ് എന്ന് പ്രേക്ഷകർക്ക് അറിയാം. സോഷ്യൽ മീഡിയയിലൂടെ നൃത്ത വീഡിയോകൾ എല്ലാം പ്രേക്ഷകർക്കായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫിഫ്ത് ഹാർമണിയുടെ ‘വർത്ത ഇറ്റ്’ എന്ന ഗാനത്തിനാണ് കിടിലൻ ചുവട് വച്ചത്. ഗാനത്തിന്റെ കവർ വെർഷനാണ് ഗ്രെയ്സും ഷാഹിദ് താക്കുവും കൂടെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്ന ത്. വൺ മില്യൻ ഡാൻസ് സ്റ്റുഡിയോയും ദി കെ സ്ക്വാഡ് ഡാൻസ് സ്‌റ്റുഡിയോയും കൂടെ ഒരുമിച്ചാണ്  തകർപ്പൻ നമ്പറിന്റെ  കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുമ്പളങ്ങി നൈറ്റ്സ് ,തമാശ, പ്രതി പൂവൻ കോഴി തുടങ്ങിയ ചിത്രങ്ങളിലും…

Read More

ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സൂപ്പർഹിറ്റ് ചിത്രം ഉയരേക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന കാണെക്കാണെയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലാലേട്ടൻ, മമ്മൂക്ക, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ടോവിനോ തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ടോവിനോ തോമസും സുരാജ് വെഞ്ഞാറമൂടും നായകന്മാരാകുന്ന ചിത്രത്തിൽ നായികയാകുന്നത് ഐശ്വര്യ ലക്ഷ്‌മിയാണ്. ബോബി – സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഡ്രീംകാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീനാണ്. ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആസ് യു വാച്ച്’ എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ…

Read More

ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സ്വാതി നിത്യാനന്ദ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭ്രമരം എന്ന ജന പ്രിയ സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ഭ്രമണം സീരിയലിന്റെ ക്യാമറാമാന്‍ പ്രതീഷാണ് താരത്തെ വിവാഹം ചെയ്തത്, സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. സീരിയല്‍ അവസാനിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ശോഭന മനോഹരമാക്കിയ തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയായി മേക്കോവർ നടത്തിയിരിക്കുന്ന സ്വാതിയുടെ ചിത്രങ്ങളാണ്. വിജിത്ത് മുരുക്കുംപുഴയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരാധകർക്ക് സ്വാതിയുടെ പുതിയ ചിത്രങ്ങൾ ഒട്ടേറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്.

Read More

സൗന്ദര്യത്തിന് പല തരത്തിലുള്ള പരമ്പരാഗതമായ മാനദണ്ഡങ്ങളും വെച്ച് പുലർത്തുന്നവരാണ് ഓരോരുത്തരും. വെളുത്തതും മെലിഞ്ഞതുമായ സ്ത്രീകളാണ് സൗന്ദര്യവതികൾ എന്ന കാഴ്ചപ്പാടിന് അറുതി വരുത്തി പ്ലസ് സൈസ് മോഡലിങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദുജ പ്രകാശ്. ഇന്ദുജയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ.. എല്ലാവർക്കും എന്റെ ഒരു നല്ല നമസ്കാരം കുറച്ച് ഇടുങ്ങിയ ചിന്താഗതികളെ പൊളിച്ചെഴുതാൻ വേണ്ടി ഒന്നു പരിശ്രമിക്കുന്നുണ്ട് നിങ്ങളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ….. മോഡലിംഗ്……എന്നും സിറോ സൈസിന്റെയും തൊലിവെളുപ്പിന്റെയും കുത്തകയാണ് എന്ന് 90% പരസ്യങ്ങളും കാണുമ്പോൾ തന്നെ നമുക്കെല്ലാം മനസ്സിലാവും. അതെന്താ തടിയുള്ളവർക്കും കറുത്തവർക്കും മോഡലാവാൻ സാധിക്കില്ലേ? അല്ലെങ്കിൽ അവർ മോഡലയാൽ പ്രേക്ഷകർ ശ്രദ്ധിക്കില്ലേ? സാധിക്കും എന്നാണ് ഞാൻ നൽകുന്ന ഉത്തരം. ഒരു സോപ്പിന്റെ പരസ്യത്തിൽ വെളുത്തു മെലിഞ്ഞ സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും കറുത്ത തടിച്ച സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും. പക്ഷെ നമ്മുടെ സമൂഹത്തിന് ശരീര ഘടനയെ അടങ്ങാത്ത അഭിനിവേശത്തിനെയാണ് പരസ്യ കമ്പനികൾ ചൂഷണം ചെയുന്നത്. അതുകൊണ്ട്…

Read More

2019ൽ ഇന്ത്യയെ ഞെട്ടിച്ച് ഹൈദരാബാദിൽ നടന്ന കൂട്ടബലാത്സംഗവും അതിക്രൂരമായ കൊലപാതകവും ആസ്പദമാക്കി റാം ഗോപാൽ വർമ ഒരുക്കുന്ന ദിശ എൻകൗണ്ടർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2019 നവംബർ 26നാണ് സംഭവം നടന്നത്. സ്കൂട്ടറിൽ വന്ന വെറ്റിറിനറി ഡോക്ടറായ യുവതിയെ ഒരു ലോറിയിൽ ഉണ്ടായിരുന്ന നാല് പേർ ചേർന്ന് നിഷ്ടൂരമായി പീഢിപ്പിക്കുകയും തീ കൊളുത്തി കൊല്ലുകയുമാണ് ചെയ്‌തത്‌. നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു എൻകൗണ്ടറിൽ കൊലപ്പെടുത്തുകയും ചെയ്‌തു. നാട്ടി ക്രാന്തിയും നാട്ടി കരുണയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആനന്ദ് ചന്ദ്രയാണ്. ശ്രീകാന്ത് അയ്യങ്കാർ, സോണിയ അകുല, പ്രവീൺ രാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംഭവം നടന്ന നവംബർ 26നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read More

മലയാളത്തിലെ പ്രിയപ്പെട്ട സഹ നടനും ഹാസ്യനടനുമായ ഇന്നസെന്റിന് മൂന്നാം  തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് . കോവിഡ്  കാലമായതിനാൽ സിനിമ തിരക്കുകൾ ഒന്നുമില്ലാതെ താരത്തിന്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന്  തമാശ രൂപേണ പറയുന്നു. തങ്ങളുടെ  വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും. പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ തന്റെ ശരീരത്തിൽ ക്യാൻസർ കണ്ടുപിടിക്കുന്നതെന്നും  ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും എന്നും  പറഞ്ഞു . ചികിത്സ തുടരുകയാണെന്നും താരത്തെ ചികിത്സിയ്ക്കുന്ന ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ് എന്നും ഇന്നസെന്റ് പതിവുപോലെ ഹാസ്യരൂപേണ പറഞ്ഞു. സന്തോഷം എന്നത്…

Read More

നടൻ ദിലീപ് നൽകിയ പരാതിയിൽ ചലച്ചിത്ര പ്രവർത്തകരായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രേവതി, രമ്യാ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി. അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് പരാതി ഉന്നയിച്ചത്.

Read More