Author: webadmin

കോവിഡ് തകർത്ത മലയാള സിനിമ ലോകം അതിജീവനത്തിന്റെ പാതയിലാണ്. നിരവധി സിനിമകൾ ചിത്രീകരണം പുനഃരാരംഭിക്കുകയും പുതിയ ചില സിനിമകൾ തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. അതിനിടയിൽ കോവിഡ് പ്രതിസന്ധിയെ മറികടക്കുവാൻ പ്രതിഫലം പകുതിയായി കുറക്കുവാൻ നിർമ്മാതാക്കൾ അഭിനേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. പ്രതിഫലം കുറച്ച നടന്മാരുടെ ചിത്രങ്ങൾക്ക് മാത്രമേ ചിത്രീകരണ അനുമതി നൽകിയിട്ടുള്ളൂ. മുൻ ചിത്രത്തേക്കാൾ പകുതി പ്രതിഫലമേ മോഹൻലാൽ ദൃശ്യം 2വിൽ അഭിനയിക്കുവാൻ വാങ്ങിച്ചുള്ളൂ എന്ന് വ്യക്തമാക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ടോവിനോ 25 ലക്ഷം കൂട്ടിയെന്നും വെളിപ്പെടുത്തി. പ്രതിഫലം ഉയർത്തിയ ടോവിനോയുടെയും ജോജുവിന്റെയും ചിത്രങ്ങൾക്ക് ചിത്രീകരണാനുമതി നിഷേധിച്ചിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. അവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

Read More

എത്ര ഭംഗിയുള്ള വെളിച്ചവും തെളിഞ്ഞു നിൽക്കാൻ ഇരുളെന്ന കറുപ്പ് വേണം പിന്നിൽ..! കറുപ്പിന്റെ അഴകിനെ കവികൾ പല രീതിയിലും പാടിയുണർത്തിയിട്ടുണ്ട്. ഇപ്പോഴിതാ കറുപ്പിൽ സുന്ദരിയായി പ്രേക്ഷകരുടെ പ്രിയ നായിക കാജൽ അഗർവാൾ എത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുള്ള നടിയാണ് കാജൽ അഗർവാൾ. മുപ്പത്തിനാല് വയസ്സിൽ എത്തി നിൽക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകർ ഏറെയാണ്. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇൻഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാർക്കൊപ്പവും കാജൽ അഭിനയിച്ചിട്ടുണ്ട്.

Read More

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിയ നടിയാണ് കവിത നായർ. മികച്ച അഭിനയം കാഴ്ചവച്ച കവിതയെ തേടി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് എത്തിയിരുന്നു. തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ മികവുറ്റ അഭിനയത്തിന് ആയിരുന്നു കവിതയ്ക്ക് അവാർഡ് ലഭിച്ചത്. നടിയാകുന്നതിന് മുൻപ് കവിത ഒരു അവതാരകയായി ആണ് കരിയർ ആരംഭിക്കുന്നത്. . സൂര്യ ടി വിയിലെ പൊൻപുലരി എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു അവതാരികയായി തുടക്കമിട്ടത്.അവതാരിക ,നടി ഒരു എഴുത്തുകാരി കൂടെയാണ് കവിത നായർ. കവിയത്രിയും ചെറുകഥാകൃത്തും എല്ലാമായി തിളങ്ങിയ താരം അടുത്തിടെ ന്യു ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. സുന്ദരപതനങ്ങൾ എന്നായിരുന്നു പുസ്തകത്തിന് പേരിട്ടത്. ഇരുപതു ചെറുകഥകൾ അടങ്ങിയതായിരുന്നു പുസ്തകം.പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആയിരുന്നു. ആ സൗഭാഗ്യം ലഭിക്കാൻ കാരണം പുലിമുരുകൻ എന്ന സിനിമയായിരുന്നു എന്ന് കവിത പറയുന്നു. പുലിമുരുകന്റെ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിൽ നടക്കുന്ന സമയം ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിക്കുകയും സെറ്റിൽ ചെന്ന് തന്റെ പുസ്തകങ്ങളെ…

Read More

കോവിഡ് തകർത്തു തരിപ്പണമാക്കിയ മലയാള സിനിമ ലോകത്തിന് പുത്തനുണർവ് നൽകിയാണ് ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ കാത്തു സൂക്ഷിച്ചാണ് ചിത്രീകരണം നടക്കുന്നത്. ദൃശ്യം 2 ഷൂട്ടിങ് ആരംഭിച്ചതിനെ കുറിച്ച് ലാലേട്ടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ‘ജോർജ്കുട്ടി’ മനസ്സ് തുറന്നത്. ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്. എത്രയോ പേരുടെ ജീവിതമാണു സിനിമ. എവിടെനിന്നെങ്കിലുമൊരു ശക്തമായ നീക്കമുണ്ടായാൽ ഈ പ്രതിസന്ധിയിലും പലരുടെയും ജീവിതത്തിന് ആശ്വാസമാകുമെന്നു തോന്നി. ആ നീക്കം ഞങ്ങളുടെ ഭാഗത്തുനിന്നു തന്നെയാകട്ടെ എന്നു കരുതി. മറ്റു പലരും ഇതിനു തയാറായി എന്നതും സന്തോഷം. സെറ്റിലെ ഒരാൾക്കു രോഗം വന്നാൽ എല്ലാവരും ജോലി നിർത്തേണ്ടിവരും. എല്ലാ സുരക്ഷയും പാലിച്ചാണു ഷൂട്ട് ചെയ്യുന്നത്. ലോകത്തു പലയിടത്തും തിയറ്റർ തുറന്നുവെങ്കിലും പുതിയ സിനിമകളില്ലാത്തതിനാൽ ആളില്ല. നമ്മുടെ നാട്ടിൽ തുറക്കുമ്പോൾ പുതിയ സിനിമയുമായി ഞങ്ങൾ കാഴ്ചക്കാരെ കാത്തുനിൽക്കും.…

Read More

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം തന്ന നഷ്‌ടം ഒരിക്കലും നികത്തുവാനാകാത്തതാണ്. മലയാളികൾക്ക് അത് പോലെ തന്നെ നികത്താനാവാത്ത ഒരു നഷ്ടമാണ് ഏവർക്കും പ്രിയങ്കരനായ കലാഭവൻ മണിയും. പകരം വെക്കാനില്ലാത്ത ഈ പ്രതിഭകൾ നമുക്ക് സമ്മാനിച്ചിട്ടുള്ളതും പകരം വെക്കാനില്ലാത്ത അനുഭവങ്ങളാണ്. SPBയേയും ദാസേട്ടനേയും ഒരേപോലെ ഞെട്ടിച്ച പ്രകടനം നടത്തിയ കലാഭവൻ മണിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. പാട്ടിനൊപ്പം തന്നെ മിമിക്രിയും കൂടി നടത്തിയാണ് ഇരുവരേയും സദസിനെയും കലാഭവൻ മണി കൈയ്യിലെടുക്കുന്നത്. മനോഹരമായ ആ വീഡിയോ കാണാം.

Read More

ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രത്തിൽ ഷെയിൻ നിഗത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ…

Read More

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയൂ മോഹൻ. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്‌സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്ക് വെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൃഷ് ഫോട്ടോഗ്രാഫി പകർത്തിയിരിക്കുന്ന ഒരു ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്. ‘വീണിതാ കിടക്കുന്നു ധരണിയിൽ’ എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ഫോട്ടോക്ക് ആരാധകർ ഇട്ടിരിക്കുന്ന കമന്റുകളാണ് ഏറെ രസകരം. ഇയ്യാൾ ഇതുവരെ എണീറ്റ് പോയില്ലേ…. ക്യാമറമാൻ വീടെത്തി ഒരു ഉറക്കവും കഴിഞ്ഞ് കാലു തെറ്റി നടുവും തല്ലി താഴെ വീണ്.. അയിനാണ്…. വീണതല്ല.. സാഷ്ടാങ്ഗം പ്രണമിച്ചതാണ്

Read More

ദിലീപിന്റെ അനിയത്തിയായി കാര്യസ്ഥനിലൂടെ തന്റെ പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ച താരമാണ് മഹിമ നമ്പ്യാർ. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ മഹിമ അഭിനയിച്ചു. സാട്ടൈ എന്ന ചിത്രത്തിലൂടെയ്‌ന മഹിമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിൽ ആര്യ, വിജയ് സേതുപതി, ശശികുമാർ, അരുൺ വിജയ് തുടങ്ങിയവരുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മഹിമ നമ്പ്യാർ മമ്മൂട്ടി ചിത്രങ്ങളായ മാസ്റ്റർപീസ്, മധുരരാജാ തുടങ്ങിയ ചിത്രങ്ങളിലും മഹിമ അഭിനയിച്ചിട്ടുണ്ട്. എം പദ്മകുമാർ – ആസിഫ് അലി ചിത്രമാണ് താരത്തിന്റെ അടുത്ത പ്രൊജക്റ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ശബരി വളപ്പിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രിയങ്ക കണ്ണനാണ് മേക്കപ്പ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്ക് വെച്ച് താരം നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘മറ്റുള്ളവർ എന്നെ ഇഷ്ടപ്പെടും എന്നുള്ളതല്ല ആത്മവിശ്വാസം..! അവർ ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ ഓക്കെയാണെന്നതാണ് ആത്മവിശ്വാസം’ എന്നാണ് മഹിമ കുറിച്ചത്.

Read More

സംവിധായകൻ വിനയന്റെ വിലക്ക് നീക്കി തങ്ങള്‍ക്ക് പിഴ ചുമത്തിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി തളളി. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയതെന്നും വിധി പുറപ്പെടുവിക്കാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു ഫെഫ്കയുടെ വാദം. എന്നാൽ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ വാദങ്ങൾ തളളുകയായിരുന്നു. സത്യം എല്ലാക്കാലത്തും ജയിക്കുമെന്നാണ് കോടതി നടപടിയിലൂടെ മനസിലാകുന്നതെന്നായിരുന്നു വിനയന്റെ പ്രതികരണം. അച്ഛൻ്റെ പന്ത്രണ്ടു കൊല്ലത്തെ പോരാട്ടത്തിന് വിജയകരമായ പരിസമാപ്തിയെന്നാണ് മകൻ വിഷ്‌ണു വിനയ് കുറിച്ചത്. പന്ത്രണ്ട് വർഷമായിട്ടാണ് വിനയൻ ഈ നിയമപോരാട്ടം തുടങ്ങിയിട്ട്. വിലക്കിനെതിരെ വിനയൻ നൽകിയ പരാതിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അന്ന് ബി ഉണ്ണിക്കൃഷ്ണന്‍റെ നേതൃത്വത്തില്‍ അടക്കം നാല് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ അപ്പീലുകള്‍ തളളിക്കളഞ്ഞ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ 2020 മാർച്ചിൽ…

Read More

അകാലത്തിൽ വിട പറഞ്ഞകന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അവസാനമായി പൂർത്തിയാക്കിയ തിരക്കഥയാണ് ജി ആർ ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയെ അടിസ്ഥാനമാക്കിയുള്ള സിനിമ. സച്ചിയുടെ ശിഷ്യനായ ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നതിനിടയിലാണ് സച്ചി വിട പറഞ്ഞത്. അതിന് ശേഷം സച്ചി ചെയ്യുവാനിരുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഇപ്പോൾ ജയൻ നമ്പ്യാർ ആ ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുകയാണ്. സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയില്‍ മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക്‌ വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത്‌ ബുദ്ധ. ഭാസ്‌കരൻ മാസ്റ്റർ, ഡബിൾ മോഹനൻ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്‌. ഇതിൽ ഡബിൾ മോഹനൻ എന്ന കൊള്ളക്കാരനായ ശിഷ്യന്റെ കഥാപാത്രത്തിലാണ് പൃഥ്വിരാജ്‌ അഭിനയിക്കുക. ഭാസ്കരൻ മാസ്റ്ററുടെ റോൾ ചെയ്യുവാനുള്ള ആളെ തിരഞ്ഞെടുത്തുവെന്നും പക്ഷേ ഇപ്പോൾ വെളിപ്പെടുത്തുവാനാകില്ലായെന്നും ജയൻ…

Read More