Author: webadmin

വിവാഹത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടന്നു കയറുന്ന ഓരോ ദമ്പതികളും മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തുകൂട്ടിക്കൊണ്ടാണ് ആ യാത്രക്ക് തുടക്കം കുറിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന വാഗ്ദാനത്തോടെ തുടങ്ങുന്ന ആ ജീവിത യാത്രയുടെ ഓരോ നിമിഷങ്ങളും പകർത്തിയെടുത്ത് ചേർത്ത് വെക്കുന്നതും അവർക്ക് സന്തോഷം പകരുന്ന ഒന്നാണ്. അവിടെയാണ് പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ചർച്ചയാകുന്നത്. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്. സബിൻ രാജ് – അഞ്ചു ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓരോ ഫ്രെയിമിലും പ്രണയം നിറച്ച് പ്രശാന്ത് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിമൽ ദാസാണ് റീടച്ച് നടത്തിയിരിക്കുന്നത്.

Read More

മലയാളത്തിലെ എക്കാലത്തെയും മികച്ച നായകൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ 27 മത്തെ പിറന്നാളായിരുന്നു കഴിഞ്ഞ മാസം സെപ്തംബര് 29 ന്.പിറന്നാളിന് ഗോകുൽ സുരേഷിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ഥാർ.ഒക്ടോബർ 2 ന് പുറത്തിറങ്ങിയ പുതിയ ഥാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗോകുൽ സുരേഷ്. ഏറെ ആഗ്രഹമായിരുന്നു ഥാർ സ്വന്തമാക്കണമെന്ന്.കോളേജിൽ പഠിക്കുമ്പോൾ ഥാർ വാങ്ങിത്തരണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു.അന്ന് അച്ഛൻ മേടിച്ചു തന്നില്ല.ഏറ്റവും പുതിയ മോഡൽ ഇപ്പോൾ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ഗോകുൽ സുരേഷ് പറഞ്ഞു.തിരുവനന്തപുരത്തുള്ള എസ് എസ് മഹീന്ദ്രയിൽ നിന്നാണ് ഗോകുൽ സുരേഷ് വാഹനം സ്വന്തമാക്കിയത്. ദുൽഖർ സൽമാനടക്കം നിരവധി സിനിമ താരങ്ങൾ ഗോകുൽ സുരേഷിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു.തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോകുൽ സുരേഷിന് പിറന്നാൾ ആശംസകൾ, ഉയരങ്ങൾ നിങ്ങൾ കീഴടക്കും എന്നാണ് ദുൽഖർ പോസ്റ്റിൽ രേഖപ്പെടുത്തിയത്. താര ജാഡകളൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് വന്ന ഗോകുൽ…

Read More

മിനിസ്ക്രീനിലും സിനിമയിലും  പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സ്വാസിക വിജയ്. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സ്വാസിക മിനിസ്ക്രീനിലൂടെ ആണ് ആരാധകർക്ക് പ്രിയങ്കരിയായത്. ഇപ്പോഴിതാ സ്വാസിക അഭിനയിച്ച ഏറ്റവും പുതിയ ഹൃസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. തുടരും എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ശ്രദ്ധേയമായ ചിത്രം  അള്ള്‌ രാമേന്ദ്രൻ  സംവിധാനം ചെയ്ത  ബിലഹരിയാണ് ‘തുടരും’ സംവിധാനം ചെയ്തത്. സ്വാസികയ്ക്കൊപ്പം മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാം ആണ്.  ശ്യാം നാരായണൻ ആണ് ഹ്രസ്വ ചിത്രത്തിന്റെ കഥ എഴുതിയത്. വിവാഹ ശേഷം  ദമ്പതിമാരുടെ ഇടയിൽ സംഭവിക്കുന്ന  കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിവാഹ ശേഷം ഭർത്താവിൻ്റെ വീട്ടിലെത്തുന്ന പെൺകുട്ടി മാനസികമായി അനുഭവിക്കേണ്ടി  ബുദ്ധിമുട്ടുകളാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. എന്തിനും ഏതിനും പരാതിയുമായി പോകുന്ന ഭർത്താക്കന്മാർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ ചിത്രം.

Read More

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജികിന് ആരാധകർ ഏറെയാണ്. സിനിമാ-സീരിയൽ മിമിക്രി രംഗത്തുനിന്നും എത്തിയ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളതെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ. അടുത്തിടെ പരിപാടിയിൽ അവതരിപ്പിച്ച ഒരു സ്കിറ്റിനെ ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നു എങ്കിലും പിന്നീട് പരിപാടിയുടെ അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. സാരിയുടുത്ത് വലിയ ഫ്രെയിമുള്ള കണ്ണടയും ധരിച്ചുള്ള ചിത്രങ്ങൾക്ക് രസകരമായ ക്യാപ്ഷനുകളും അനുക്കുട്ടി നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ഹരിക്കുട്ടൻ, അജ്‌മൽ എന്നിവരാണ് ഫോട്ടോസിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഡാനിയയാണ് മേക്കപ്പ്. സൂം ഒപ്റ്റിക്ക് കോഴിക്കോടാണ് കണ്ണട ഒരുക്കിയിരിക്കുന്നത്. അഫ്‌ഷ സാരിയും ഒരുക്കിയിരിക്കുന്നു.

Read More

ചുരുക്കം ചില ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയൂ മോഹൻ. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്‌സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയുവിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഓറഞ്ച് ബ്ലൗസിനോടുള്ള വല്ലാത്ത ഇഷ്ടമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സിൽ തോന്നിയത്…. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങൾ… സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു… പിന്നെ മഞ്ജുവാര്യർ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി…സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി…

Read More

ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനമാലപിച്ച് പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളികൾക്കും നിരവധി ഗാനങ്ങളാണ് ശ്രേയാ ഘോഷാലിന്റെ ശബ്‌ദ മാധുരിയിൽ ആസ്വദിക്കുവാനായത്. 2015ലാണ് ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടന്നത്. പത്ത് വർഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തന്റെ പ്രിയതമന്റെ ജന്മദിനത്തിൽ ശ്രേയ ഘോഷാൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എന്റെ പ്രിയന് ജന്മദിനാശംസകൾ… 2005ൽ നടന്ന ആ സ്‌കൂൾ റീയൂണിയനിൽ പങ്കെടുക്കുവാനുള്ള തീരുമാനം എടുക്കുവാൻ എന്നെ പ്രേരിപ്പിച്ച ദൈവത്തിനോട് ഞാൻ എപ്പൊഴും നന്ദിയുള്ളവളായിരിക്കും. അതുകൊണ്ടാണ് അവിശ്വസനീയമാം വിധം ഭംഗിയുള്ളവനും സുന്ദരനും തമാശക്കാരനും ദയയുള്ളവനും എന്നെ മനസ്സിലാക്കുന്നതും കരുതലുള്ളമുള്ള ഈ മനുഷ്യനെ എനിക്ക് ലഭിച്ചത്. അന്ന് മുതലാണ് നിങ്ങളാണ് എന്റെ ജീവിതം. Happy Birthday my love @shiladitya ♥️ Always grateful to God that I decided to go to that school…

Read More

സുന്ദരന്മാരായ വില്ലന്മാരെ കണ്ടിട്ടുള്ള മലയാളികൾ കണ്ടിട്ടുള്ള സ്റ്റൈലിഷ് വില്ലനാണ് ജിനു ജോസഫ്. ബിഗ് ബിയിലൂടെ അരങ്ങേറ്റം കുറിച്ച ജിനു അൻവർ, സാഗർ ഏലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയോബിന്റെ പുസ്‌തകം, റാണി പദ്മിനി, സി ഐ എ, വരത്തൻ, അഞ്ചാം പാതിരാ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ താൻ ഒരു അച്ഛനായ വിവരം ലോകത്തെ അറിയിച്ചിരിക്കുകയാണ് ജിനു. ഒരു ആൺകുഞ്ഞാണ് ജിനുവിനും ഭാര്യ ലിയക്കും പിറന്നിരിക്കുന്നത്. മാർക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Read More

സംവിധായകന്‍ വി.എം. വിനുവിന്റെ മകൾ  വര്‍ഷ വിനുവിന്റെ വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മലയാള സിനിമയിലെ താര നിരകളായ  മമ്മൂട്ടി, ശ്രീനിവാസൻ, ജയറാം, വിനീത് ശ്രീനിവാസൻ., റഹ്മാൻ, മഞ്ജു വാര്യർ , തുടങ്ങിയവർ  ആശംസകൾ നൽകുന്നതിലൂടെയാണ് വീഡിയോ  ആരംഭിക്കുന്നത്. ഗായിക കൂടിയായ വർഷ തന്നെയാണ്  വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ഗാനത്തിന് ബി.കെ. ഹരിനാരായണനാണ് വരികള്‍  എഴുതിയിരിക്കുന്നത്. സംഗീതം നൽകിയത് വൈശാഖ് ശശിധരന്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് താര പുത്രി വിവാഹിതയായത്. കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളില്‍ വച്ചായിരുന്നു വിവാഹം നടന്നത്.  വര്‍ഷയെ വിവാഹം കഴിച്ചത് നിത്യാന്ദാണ്.   പിന്നണി ഗായികയായ വർഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകളായി വേഷം എന്ന ചിത്രത്തിൽ താരം ബാലതാരമായും  അഭിനയിച്ചിരുന്നു. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. നിരവധി പേരാണ് വർഷയ്ക്ക് ആശംസകളുമായി എത്തിയത് . സോഷ്യൽ മീഡിയയിൽ സജീവമായ വർഷ വിവാഹത്തിന്റെ  ചിത്രങ്ങളെല്ലാം പ്രേക്ഷകർക്കായി…

Read More

ശക്തമായതും വേറിട്ടതുമായ കഥാപാത്രങ്ങളിലൂടെയും അതേപോലെ തന്നെ അഴകിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഇനിയ. ഈ ലോക്ക് ഡൗൺ കാലത്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഇനിയയും നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. അവയെല്ലാം തന്നെ വൈറലുമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ട് കൂടി താരം പങ്ക് വെച്ചിരിക്കുകയാണ്. ബാഹുബലിയിലെ ദേവസേനയെ ഓർമപ്പെടുത്തുന്ന വിധത്തിൽ ഒരു രാജകുമാരി ലുക്കിലാണ് ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട്. അർഷൽ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Read More

നിറത്തിന് പേരിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണങ്ങൾ നേരിടുന്ന നിരവധി നടിമാർ നമ്മുടെ സിനിമാലോകത്തുണ്ട്. ഇപ്പോഴിതാ നിറത്തിനെതിരെ  പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖാന്റെ മകൾ സുഹാന. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്റെ ചിത്രത്തിന് മോശം കമൻറുകൾ വന്നപ്പോഴാണ്  സുഹാന മറുപടി നൽകിയിരിക്കുന്നത് .പുരുഷനെ പോലെയാണ് ഇരിക്കുന്നത്, കറുത്ത നിറം ആണെന്നും, സർജറി ചെയ്ത് നിറം ഉടനെ മാറ്റണമെന്നുള്ള അധിക്ഷേപ കരമായ പല കമൻറുകൾ താരത്തിനെതിരെ വന്നിരുന്നു. സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചിരുന്നു താരപുത്രി പ്രതികരണങ്ങൾ നടത്തിയത്. തന്റെ 12ാം വയസ്സ് മുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്നും ഇനി പ്രതികരിക്കാതിരിക്കാൻ ആകില്ലെന്നും  ഇരുപതുകാരിയായ സുഹാന പോസ്റ്റിലൂടെ പറയുന്നു. തന്നെ കറുത്തവളെന്ന് നിരവധി തവണ പലരും വിളിച്ചു. നിറത്തിന്റെ പേരിലുള്ള  ഇത്തരം അതിക്രമങ്ങൾ  മാറ്റാൻ സമയം ആയി എന്നും താരപുത്രി കൂട്ടിച്ചേർത്തു.  നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ് , അതിനാൽ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം പലരും മനസിലാക്കുന്നില്ല. മനുഷ്യരിൽ  പല വര്‍ണ്ണവ്യത്യാസങ്ങളുണ്ടെങ്കിലും…

Read More