Author: webadmin

ഈ ലോക്ഡൗണ്‍ കാലത്ത് സിനിമ പ്രേമികള്‍ അപ്രതീക്ഷിതമായി കേട്ട വാര്‍ത്തയായിരുന്നു കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം. നാല് സിനിമകള്‍ ആയിരുന്നു താരത്തിന്റെ അണിയറയില്‍ ഒരുങ്ങേണ്ട ചിത്രങ്ങള്‍. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകം ഞെട്ടലോടെയാണ് വായിച്ചറിഞ്ഞത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ. തമിഴ് സിനിമ നടന്‍ അര്‍ജുന്റെ അനന്തരവനും കന്നഡ സൂപ്പര്‍സ്റ്റാര്‍ ആയ ധ്രുവ് സര്‍ജയുടെ സഹോദരന്‍ കൂടിയാണ് ചിരഞ്ജീവി സര്‍ജ. അദ്ദേഹം കരീയര്‍ ആരംഭിച്ചത് ഒരു സഹസംവിധായകനായി ആയിരുന്നു. പിന്നീടാണ് നായകനായി തിളങ്ങിയത്. താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം പാതിവഴിയില്‍ നിന്നു പോയി, പക്ഷെ അതെല്ലാം കൈപിടിച്ചുയര്‍ത്തുന്നത് സഹോദരന്‍ ധ്രുവ് സര്‍ജയാണ്. ചീരുവിന്റ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് സഹോദരനാണ്. ഇരുവരുടേയും സ്‌നേഹത്തിന്റെ ആഴം മനസിലാക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചീരു മരണപ്പെടുന്നത്. ചീരുവിന്റെ വലിയ കട്ടൌട്ട്…

Read More

മോഹൻലാൽ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ മലയാളത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും തകർത്തിരുന്നു. വമ്പൻ താരനിര അണിനിരന്ന ചിത്രം പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അന്നൗൺസ് ചെയ്‌തതോട് കൂടി വൻ ആവേശത്തിലാണ് ആരാധകരും. എമ്പുരാനിൽ മമ്മൂക്കയും ഉണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ നേരത്തെ മുതലേ വരുന്നുണ്ട്. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർക്ക് ഇടയിൽ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു സൂചന പൃഥ്വിരാജ് പുറത്ത് വിടുകയും ചെയ്‌തിരുന്നു. തിരക്കഥാകൃത്ത് മുരളി ഗോപി മമ്മൂക്കയ്ക്ക് ആശംസകൾ അറിയിച്ച് കുറിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് “എന്നാൽ പിന്നെ” എന്ന ക്യാപ്‌ഷനും മൂങ്ങയുടെ സ്മൈലിയും പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ഇതോടെ എമ്പുരാനിൽ മമ്മൂട്ടി ഉണ്ടോയെന്ന അഭ്യൂഹം ശക്തമായി. എന്ന ചില ആരാധകർ ഇത് മമ്മൂട്ടിയെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ സൂചനയാണെന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇന്ന് മുരളി ഗോപി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോ അഭ്യൂഹങ്ങൾ…

Read More

സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി എന്നിങ്ങനെ ഒട്ടു മിക്കവരുടെയും കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് സിൽക്ക് സ്‌മിത. 2011ൽ വിദ്യ ബാലൻ നായികയായി ഡേർട്ടി പിക്ച്ചർ എന്ന പേരിൽ സിൽക്കിന്റെ ജീവിതം സിനിമയായിരുന്നു. ഇപ്പോഴിതാ സിൽക്ക് സ്‌മിതയുടെ ജീവിതം ആസ്പദമാക്കി തമിഴിലും സിനിമ ഒരുങ്ങുന്നു. അവൾ അപ്പടി താൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കണ്ണാ ലഡു തിന്നാ ആസൈയ ഒരുക്കിയ കെ എസ് മണികണ്ഠനാണ്. ഗായത്രി ഫിലിംസ്, മുരളി സിനി ആർട്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവംബർ മാസം ഷൂട്ട് ആരംഭിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. സിൽക്ക് സ്‌മിതയുടെ ജീവിതത്തോട് നീതി പുലർത്തുന്ന ഒരു നായികയെയാണ് അണിയറ പ്രവർത്തകർ തേടുന്നത്. സിൽക്കിന്റെ ജീവിതത്തെ കുറിച്ചുള്ള ആഴമേറിയ കാഴ്ചയായിരിക്കും ചിത്രം.

Read More

ശക്തമായ തീരുമാനങ്ങളിലൂടെയും അഴക് കൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ കവർന്ന നടിയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഗായികയും മോഡലുമാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളാണ്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല, താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയാണ്. ഇപ്പോഴിതാ സ്കൂബ ഡൈവിംഗ് നടത്തിയ നിമിഷം പങ്ക് വെച്ചിരിക്കുകയാണ് താരം. സമുദ്രത്തിലേക്ക് ചാടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്… സത്യം പറഞ്ഞാൽ, ഞാൻ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, പണം കൊടുത്ത് ഞാൻ മരിക്കാൻ പോവുകയാണോ എന്ന് ആലോചിക്കുന്ന ആ നിമിഷങ്ങളിലൊന്നായിരുന്നു ഇത്. പക്ഷേ, ഞാൻ ഭയന്ന് ചാടേണ്ടെന്ന്…

Read More

ഫെമിനിസത്തിന്റെ പേര് പറഞ്ഞ് ഹുങ്ക് കാണിക്കുകയും എല്ലാത്തിനേയും മറയ്ക്കുവാൻ താൻ കമ്മ്യൂണിസ്റ്റാണെന്ന് പറയുകയും ചെയ്യുന്ന കപട ഫെമിനിസ്റ്റുകൾക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ചിരിക്കുകയാണ് നടൻ സാബുമോൻ. ഇങ്ങനെയുള്ളവർ കമ്മ്യൂണിസ്റ്റല്ല, മറിച്ച് സാമൂഹ്യവിരുദ്ധരാണെന്നാണ് സാബുമോൻ പറയുന്നത്. പണ്ട് കാലത്ത് വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ടെലിഗ്രാം സംവിധാനത്തിന് പ്രാദേശികമായി വിളിച്ചിരുന്നത് ” കമ്പിയില്ലാ കമ്പി” എന്നായിരുന്നു. കമ്പി (wire)യില്ലാതെ ലഭ്യമാകുന്ന കമ്പി(information) എന്ന അർത്ഥത്തിൽ. അതുപോലൊരു സാങ്കേതിക ഭാഷ പദപ്രയോഗം ഞാൻ പരിചയപ്പെടുത്താം. “കമ്മിയല്ലാ കമ്മി”. കേരളത്തിലെ ഫെമിനസം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിൻ്റെ മുഖമായി മാറുന്ന/ മുഖമായി നിൽക്കാൻ പരിശ്രമിക്കുന്നവർ ആരൊക്കെയാണെന്നാണ്. ഒരു രാഷ്ട്രീയ ആശയം വിജയിക്കുന്നത് അത് പൊതുമധ്യത്തിൽ എത്തി, ജനങ്ങൾ സ്വീകരിക്കുകയോ അതിനെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ചെയ്യുമ്പോഴാണ്. കുറഞ്ഞ പക്ഷം ജനങ്ങൾ അതിന് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാവുകയെങ്കിലും ചെയ്യുമ്പോഴാണ്. ഇവിടെയാണെങ്കിലോ, ഒരു തരുമ്പിന് സമൂഹത്തോട് പ്രതിബന്ധതയില്ലാതെ, മുഴുവൻ സാമൂഹിക ഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇവരുടെ കോപ്രായങ്ങളിൽ…

Read More

കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങുന്നു. കിടപ്പിലായിരുന്ന താരം തനിയെ നടന്ന് തുടങ്ങിയെന്നാണ് ഇപ്പോൾ അറിയുന്നത്. കോതമംഗലം നെല്ലിക്കുഴിയിലുള്ള പീസ് വാലിയിലാണ് ശരണ്യയുടെ ചികിത്സ നടക്കുന്നത്. ‘ഇതെന്റെ രണ്ടാം ജന്മമാണ്. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉള്ളത്’ ശരണ്യ പറഞ്ഞു തുടങ്ങി. മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. 2012 മുതൽ ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് ഒൻപത് തവണ തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയായി. ബ്രയിൻ ട്യൂമറിനുള്ള ഒൻപതാമത്തെ സർജറിക്കു ശേഷം ശരീരം തളർന്നു പോയ ശരണ്യ രണ്ടു മാസം മുൻപാണ് പീസ് വാലിയിൽ എത്തുന്നത്. പീസ് വാലിയിലെ ചികിത്സയിലൂടെ മാറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ എത്തിചേർന്നു. വീണുപോയ നാൾ മുതൽ ഒപ്പമുണ്ടായിരുന്ന നടി സീമ ജി നായരും ചികിത്സിക്കാൻ പണമില്ലാതെ വലഞ്ഞ നാളിൽ സഹായിച്ച ഫിറോസ് കുന്നംപറമ്പിലും തളർന്നു…

Read More

നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം താരം വേഷമിട്ടു. തന്റെ വലിയൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. കഥ എഴുതാറില്ലെങ്കിലും മനസ്സിൽ കുറെ കഥകളുണ്ടെന്ന് ഹണി റോസ് പറയുന്നു. കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നടി വ്യക്തമാക്കുന്നുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകരെ നിരീക്ഷിക്കാറുണ്ട്. താൻ ചെയ്യുന്ന ചിത്രം തീർച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകുമെന്നും അതാണ ആഗ്രഹമെന്നും ഹണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.

Read More

ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സിദ്ധി മഹാജന്‍കട്ടി. ഗണേഷ് രാജ് സംവിധാനം ചെയ്ത റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ആനന്ദത്തില്‍ ദിയ എന്ന കഥാപാത്രമായിട്ടാണ് സിദ്ധി എത്തിയിരുന്നത്. ആനന്ദത്തിന് പിന്നാലെ അടുത്തിടെയാണ് ഹാപ്പി സര്‍ദാര്‍ എന്ന ചിത്രം നടിയുടെതായി പുറത്തിറങ്ങിയത്. കാളിദാസ് ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. ഹാപ്പി സര്‍ദാറില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായിട്ടാണ് സിദ്ധി എത്തിയിരുന്നത്. വിനീത് ശ്രീനിവാസനായിരുന്നു സിദ്ധിയുടെ ആദ്യ ചിത്രമായ ആനന്ദം നിര്‍മ്മിച്ചിരുന്നത്. ആനന്ദം നായികയുടെതായി പുറത്തിറങ്ങിയ ഒരു ബെല്ലി ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സിദ്ധിയുടെ ഡോറ ഡാൻസാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുണ്ട് നടി. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ സിദ്ധി എത്താറുളളത്. Anandam Fame #SiddhiMahajankkatti’s dora dance pic.twitter.com/SsPQV7PmkJ — Cinema Daddy (@CinemaDaddy) October 5, 2020

Read More

മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, ഏഷ്യാനെറ്റിന്റെ ‘ഹലോ കുട്ടിച്ചാത്തന്‍’ എന്ന പരമ്പരയിലൂടെ. പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു. തന്റെ സംഗീതാഭിരുചി ആ വേദിയില്‍ പ്രകാശിപ്പിച്ചിട്ടുമുണ്ട് അഭിരാമി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്‌ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍. ചേച്ചി അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ‘അമൃതം ഗമയ’ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് അഭിരാമിയുടെ സാരിയുടുത്തുള്ള ചിത്രങ്ങളാണ്. തുണി ഇൻ ഹൗസ് ഒരുക്കിയിരിക്കുന്ന സാരിയിലുള്ള അഭിരാമിയുടെ ചിത്രങ്ങൾ…

Read More

ലോക്ക്ഡൗൺ കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒരുക്കിയ സിനിമയാണ് സീ യൂ സൂൺ. പൂർണമായും ഐഫോൺ ഉപയോഗിച്ചാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയതിനെ തുടർന്ന് ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമാണ് സീ യൂ സൂൺ. തമിഴ് ചലച്ചിത്രമായ ലെൻസ് ആണ് ഈ വിഭാഗത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ ചലച്ചിത്രമാണ് സി യു സൂൺ. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, സൈജു കുറുപ്പ്, മാല പാർവതി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2020 സെപ്റ്റംബർ 1 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ വരുമാനത്തിൽ നിന്നും പത്ത് ലക്ഷം രൂപ ഫെഫ്കക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് ഇരുവരും…

Read More