Author: webadmin

പ്രശസ്‌ത മോഡലും നടിയുമായ സമന്താ ജോസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മിസ് സൗത്ത് ഇന്ത്യ കോംപെറ്റീഷനിൽ പങ്കെടുത്തിട്ടുള്ള സമന്താ അതിൽ മിസ് ബ്യൂട്ടിഫുൾ ഐസ് എന്ന പട്ടം കരസ്ഥമാക്കിയിരുന്നു. ഏറെ ശ്രദ്ധേയമായ സുന്ദരൻ എന്ന ഷോർട് ഫിലിമിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് സമന്താ. ടെലിവിഷൻ പരസ്യങ്ങളിലും മോഡലായി തിളങ്ങിയിട്ടുള്ള സമന്താ മ്യൂസിക് വീഡിയോകളുടെയും ഭാഗമായിട്ടുണ്ട്. മാളവിക ഭാർഗവിയാണ് ഡിസൈനിങ്ങും സ്റ്റൈലിംഗും. ജിബിൻ തോപ്പിൽ സോമചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജിബിനും മാളവികയും തന്നെയാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ. റെനീഷ് രവീന്ദ്രനാണ് ക്രീയേറ്റീവ് ഡയറക്ടർ. ജോഷി ആർട്ട് നിർവഹിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികളിൽ ഒന്നായ മാക്‌സോ ക്രിയേറ്റീവാണ് കാരാഗ്രീൻ എന്ന ഷൂട്ട് പ്രൊഡ്യൂസ് ചെയ്‌തിരിക്കുന്നത്‌. 

Read More

മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന വീടുകളിലൊന്നാണ് ദൃശ്യത്തിലെ ജോർജുകുട്ടിയുടേത്. സിനിമയുടെ ഒട്ടു മിക്ക ഭാഗങ്ങളും ചിത്രീകരിച്ച ഇടങ്ങളിൽ ഒന്ന് എന്ന നിലയിൽ.പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ് ഈ വീട്. ദൃശ്യം രണ്ടാം ഭാഗം ഷൂട്ട് തുടങ്ങിയതോടെ ആ വീടും വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കർഷകനായ വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്റെയാണ് ആ വീട്. രണ്ടാം ഭാഗത്തിൽ വീടിന് ചില മാറ്റങ്ങളൊക്കെ വന്നിരിക്കുകയാണ്. കാലത്തിന്‍റെ മാറ്റങ്ങൾ വീടിനുമുണ്ട്. കൃഷിയെല്ലാം മെച്ചപ്പെട്ടു. സാമ്പത്തികമായി ഉയർന്നതോടെ ജോർജുകുട്ടി വീടൊന്ന് മോടി കൂട്ടി. ഷീറ്റിട്ടിരുന്ന കാർപ്പോർച്ച് വാർത്തു. ഒരു മുറി കൂട്ടിയെടുത്തു. മുറ്റത്ത് ടൈൽസ് ഉണ്ട്. കർഷകനായ ജോർജുകുട്ടിയുടെ പറമ്പ് മുഴുവൻ വാഴയും കപ്പയുമെല്ലാം വിളഞ്ഞ് കിടക്കുകയാണ്. ഷൂട്ടിങ് തുടങ്ങിയാൽ വിളവെടുപ്പ് ആരംഭിക്കാം. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമലഹാസൻ ചിത്രം പാപനാശവും ഇവിടെ തന്നെയാണ് ഷൂട്ട് ചെയ്‌തത്‌. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഷൂട്ട് തുടങ്ങിയാൽ വേറെയാരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ല എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.

Read More

വെഡിങ് ഫോട്ടോഷൂട്ടിന് ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഒന്നാണ് ലൊക്കേഷൻ. മഞ്ഞും മഴയും പുഴയും മലയുമെല്ലാം പ്രണയാർദ്രമായ ആ നിമിഷങ്ങൾ ഒപ്പിയെടുക്കുവാൻ ഓരോ പ്രണയിതാക്കളും തിരഞ്ഞെടുക്കുന്നു. അത്തരത്തിൽ ലൊക്കേഷൻ മനോഹരമാകുന്നതിനൊപ്പം ഓരോ ചിത്രങ്ങളുടെയും ഭംഗിയും ഏറെയാകുന്നു. അത്തരത്തിലുള്ളൊരു വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ,സോഷ്യൽ മീഡിയ കീഴടക്കുന്നത്. വുഡ്പെക്കർ ഫോട്ടോഗ്രാഫിയാണ് മേഘങ്ങൾ വന്ന് മുത്തമിടുന്ന മലമുകളിൽ മനോഹരമായ വെഡിങ് ഫോട്ടോഷൂട്ട് തീർത്തിരിക്കുന്നത്. മേഘങ്ങൾ കൊണ്ട് സമ്പന്നമായ ഓരോ ചിത്രവും കാഴ്ചക്കാർക്കും ആശ്ചര്യമാണ് സമ്മാനിക്കുന്നത്.

Read More

കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായ സൂര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും.ലോകത്തിന് മുന്നിൽ കേരളം മാതൃകയായ സംഭവം ആയിരുന്നു ലിംഗമാറ്റ ശസ്‌‌‌‌‌ത്രക്രിയയിലൂടെ സ്‌‌‌‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായത്. ഒരുപക്ഷേ രാജ്യത്ത് ഇത്തരത്തിൽ ആദ്യമായി നടന്ന വിവാഹമായിരുന്നു ഇവരുടേത്. ലോകത്തിനു മുൻപിൽ മാതൃകയായ അവർ വീണ്ടും അവരെപോലെയുള്ള ആളുകൾക്ക് മാതൃകയാകാനുള്ള ഒരുക്കത്തിലാണ്. ഇഷാന്റെ രക്തത്തിൽ പിറക്കുന്ന ഒരുകുഞ്ഞ് എന്ന സ്വപ്നത്തിലാണ് ഇരുവരും. ഇപ്പോൾ വൈറലാകുന്നത് രണ്ടാം വിവാഹ വാർഷികത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. ഫോട്ടോക്കാരനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. രണ്ടാം വിവാഹവാർഷികത്തിന് ഓർമയിൽ സൂക്ഷിക്കുവാൻ എന്തെങ്കിലും വേണമെന്ന ആശയമാണ് ആലുവാപ്പുഴയുടെ തീരത്തേക്ക് തങ്ങളെ എത്തിച്ചതെന്ന് സൂര്യ വെളിപ്പെടുത്തി. ഗ്രാമീണതയും പച്ചപ്പും നിറഞ്ഞ ഫോട്ടോഷൂട്ടിന് ചങ്ങനാശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളും ലൊക്കേഷനായി.

Read More

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറുന്ന സഞ്ജു സാംസന്റെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദന. സഞ്ജു ഉള്ളതുകൊണ്ട് തന്നെയാണ് താൻ രാജസ്ഥാൻ റോയൽസിനെ പിന്തുണക്കുന്നതെന്നും സ്‌മൃതി പറഞ്ഞു. ആക്രമണാത്മകത നിറഞ്ഞ ബാറ്റിംഗ് ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ സമയം കൊണ്ടാണ് സ്‌മൃതി ആരാധകരുടെ മനം കവർന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ദന മലയാളി താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. “യുവതാരങ്ങൾ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നൽകുന്ന കാഴ്ചയാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമിൽ ഉള്ളതിനാലാണ് ഞാൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവൽ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാമെന്നാണ് ഞാൻ ചിന്തിക്കുന്നത്.”- മന്ദന പറഞ്ഞു.

Read More

ജോൺ കൈപ്പിള്ളിൽ എന്ന പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകർക്ക് മനസ്സിൽ ഓർമ വരുന്നത് ആൻ മരിയയുടെ വില്ലനായ ഡേവിഡ് സാറിനെയാണ്. ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ജോൺ കൈപ്പള്ളിൽ. തട്ടത്തിൻ മറയത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ജോണിനെ മമ്മൂട്ടി ചിത്രം ഷൈലോക്കിലാണ് അവസാനം പ്രേക്ഷകർ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ഭാര്യക്കൊപ്പമുള്ള ഒരു ‘ലിഫ്റ്റ് കിസ്സും’ അതിന്റെ കമന്റുകളുമാണ്. ഇൻസ്റ്റാഗ്രാമിലാണ് ജോൺ ഭാര്യ ഹെഫ്സിബ എലിസബത്ത്‌ ചെറിയാനുമൊത്തുള്ള ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഹെഫ്സിബ കൊച്ചിയിൽ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. ചിത്രത്തിന് ലഭിച്ച ചില കമന്റുകൾ.. പണ്ട് ഞാൻ ഇതുപ്പോലെ ഒന്നു ശ്രമിച്ചിട്ടുണ്ട് ലിഫ്റ്റിൽ വച്ച്.. നടന്നില്ല…. ഉമ്മ മേടിച്ച് കളിക്കാൻ ഇയാളാര് ഉമ്മറാ, ഉമ്മച്ചനാ, ഉമ്മങ്കോശ്യാ…😜 ഇതൊക്കെ കാണുമ്പോ നല്ല സങ്കടണ്ട്ട്ട…😞😛

Read More

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിലെ നായികയായ അപർണ ദാസിന്റെ  ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗ്ലാമറസ്  ലുക്കിലുള്ള താരത്തിന്റെ  ചിത്രത്തിന് നിരവധി പേരാണ് കമൻറ് നൽകിയിരിക്കുന്നത്. മനോഹരം ചിത്രത്തില്‍ നാടന്‍ ലുക്കിലാണെങ്കിലും ജീവിതത്തില്‍ അപര്‍ണ വേറെ ലെവലാണ് എന്നാണ് കമൻറുകൾ അറിയിക്കുന്നത്. അടിപൊളി സ്റ്റെെലിഷ് ലുക്കിൽ എത്തിയ അപര്‍ണയുടെ  പുതിയ ഫോട്ടോഷൂട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ഞാന്‍ പ്രകാശനിലൂടെയായിരുന്നു അപര്‍ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം പക്ഷെ രണ്ടാമത്തെ ചിത്രമായ മനോഹര ത്തിലൂടെയാണ് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം  ഇതിനുമുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ എല്ലാം വാർത്തയിൽ ഇടം നേടിയവയാണ്

Read More

പ്രശസ്‌ത നിർമ്മാതാക്കളായ അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ആദ്യ സംയുക്ത നിർമ്മാണ സംരംഭത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകീട്ട് 6 മണിക്ക് മലയാളികളുടെ പ്രിയപ്പെട്ട നായകൻ കുഞ്ചാക്കോ ബോബൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങുന്നു. മലയാളത്തിലെ പ്രശസ്‌ത താരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രേക്ഷകർക്കും മികച്ചൊരു ചലച്ചിത്രാനുഭവമായിരിക്കും എന്നുറപ്പാണ്.

Read More

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമുള്ള താരമാണ് മഞ്ജു പിള്ള, മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിൽ കൂടിയാണ് മഞ്ജുവിനെ പ്രേക്ഷകർക്ക് ഏറെ പരിചയം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരം എസ് പി പിള്ളയുടെ പേരമകളാണ്. നാടകത്തിലെ അഭിനയത്തിൽ കൂടിയാണ് മഞ്ജു സിനിമയിലേക്ക് എത്തിച്ചേർന്നത്, സീരിയലുകളിൽ ആണ് മഞ്ജു കൂടുതലായും ഉള്ളത്, എന്നാൽ മിനിസ്‌ക്രീനിലെ മഞ്ജു ജീവിതത്തിൽ ഒരു കർഷകയാണ്. ആർക്കും അറിയാത്ത തന്റെ ഫാമിനെ പറ്റിയുള്ള വിശേഷങ്ങൾ ലോക്ക് ഡൗൺ സമയത്താണ് മഞ്ജു പങ്ക് വെച്ചത്. കോവിഡിലും തളരാതെ പോത്ത് ബിസിനസ്സിലൂടെ വരുമാനം കണ്ടെത്തിയിരിക്കുകയാണ് താരം. തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭർത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’. ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുണ്ട്. ഹരിയാനയിൽ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്.പോത്തു വളർത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗൺ…

Read More

ചുരുക്കം ചില സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അപർണ ബാലമുരളി. തമിഴിലും തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്ന അപർണയുടെ ഒരു ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അനശ്വര രാജൻ ഷോർട്സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്‍തപ്പോൾ ഉയർന്നു വന്ന സദാചാര ആങ്ങളമാർക്ക് എതിരെ ഒട്ടുമിക്ക നടിമാരും രംഗത്ത് വന്നിരുന്നു. ആ വിഷയത്തിൽ അപർണ ചോദിക്കുന്ന ചോദ്യമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഷോർട്സിട്ടാൽ കാല് കാണുമെങ്കിൽ സാരി ഉടുത്താൽ വയർ കാണില്ലേ? എന്ന് തുറന്ന് ചോദിച്ചിരിക്കുകയാണ് അപർണ ബാലമുരളി. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എന്തൊക്കെ കമന്റുകൾ വന്നു. ഒരാൾ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ഒാരോരുത്തരും ധരിക്കുക. ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർട്സ് ഇട്ടാൽ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താൽ വയർ കാണില്ലേ…

Read More