Author: webadmin

ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എന്നുമെത്താറുണ്ട് താരം. അത്തരത്തിൽ ബോയ്ക്കട്ട് ഹെയർ സ്‌റ്റൈലുമായി താരം എത്തിയിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിക്‌സൺ ഫ്രാൻസിസാണ് താരത്തിന്റെ ഫോട്ടോസ് ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത്.

Read More

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ മേക്കോവർ ലുക്കുകളാണ് സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. അതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം. ദുബായിയിൽ വെച്ച് ഞാൻ സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു. വലിയൊരു അപകടം സംഭവിച്ച് സ്പൈനൽ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം.സുജിത് ദിവസവും 5 മണിക്കൂറാണ് ജിമ്മിൽ ചിലവഴിക്കുന്നത്. അത് കണ്ടപ്പോഴാണ് ദൈവം എന്തൊക്കെ അനുഗ്രഹങ്ങൾ നമുക്ക് തന്നിട്ടുണ്ടെന്ന് മനസിലാക്കുന്നത്. ഇനിയും ശരീരം സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. സറ സറ എന്ന ഹാരിസ് ജയരാജ് ഈണമിട്ട സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ കവർ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് താരമിപ്പോൾ. ഗ്ലാമറസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. കവർ മ്യൂസിക്കും ആശയവും ശാശ്വത് എസ് കെയാണ്. ഷിനിഹാസ് അബൂവാണ് സംവിധാനവും സിനിമാറ്റോഗ്രഫിയും. പൂർണമായും യു എ ഈയിലാണ് വിഡീയോ ചിത്രീകരിച്ചിരിക്കുന്നത്.

Read More

തരികിട എന്ന പ്രോഗ്രാമിന്റെ അവതാരകൻ എന്ന നിലയിൽ പ്രശസ്തനായ സാബുമോൻ അബ്ദുസമദ് മലയാളത്തിലെ പ്രശസ്തനായ നടനാണ്. ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ സീസണിലെ വിജയി കൂടിയാണ് സാബുമോൻ. എങ്കിലും സാബുവിന്റെ കുടുംബത്തെ കുറിച്ച് പ്രേക്ഷകർക്ക് വലിയ അറിവില്ല. വീട്ടിലെ സാബു ആർമിയാണ് ഭാര്യ സ്നേഹ ഭാസ്കരനും മക്കളായ ഐറയും ഷിഫാലിയും. പേരിൽ തരികിടയുള്ള ആളെ വിവാഹം കഴിച്ചതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഭാര്യ സ്‌നേഹ. സ്‌നേഹ: പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകും. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട്. ഒരിക്കൽ എയർപോർട്ടിൽ നിന്ന് ഞാനും സാബുവും പുറത്തേക്ക് ഇറങ്ങുകയാണ്. പെട്ടെന്ന് ഒരമ്മൂമ്മ ഓടി വന്ന് കൈപിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു, ‘‘ആ പയ്യന്റെ കൂടെ കറങ്ങണ്ട. അയാൾ തരികിടയാണ്. സൂക്ഷിക്കണം’’ എന്നെ കാണാതെ സാബു തിരിഞ്ഞു നിന്നതും ആ…

Read More

ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്‍. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്. സ്വിമ്മിങ് പൂളിൽ നിൽക്കുന്ന മാളവികയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇതാര് മത്സ്യകന്യകയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അല്പം ഗ്ലാമറസായിട്ട് തന്നെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റികളും ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Read More

മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട താരം മുക്ത അടുത്തിടെ ആയിരുന്നു തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വനിതാ വീടിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം വീട്ടുവിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്.ഇപ്പോള്‍ തനിക്ക് രണ്ടു മക്കളാണുള്ളത് ഒന്ന് കണ്‍മണി ആണെങ്കില്‍ അടുത്തത്ത് തന്റെ വീടാണെന്നും മുക്ത പറയുന്നു. ഗായികയും നാത്തൂനുമായ റിമിയുടെ ഫ്‌ലാറ്റായിരുന്നു ആദ്യമിത്. പിന്നീട് പ്രത്യേക കാരണങ്ങളാല്‍ റിമിയ്ക്ക് ഈ വീട്ടില്‍ താമസിക്കാന്‍ സാധിച്ചിരുന്നില്ല എന്നും പിന്നെ തങ്ങള്‍ വാങ്ങുകയായിരുന്നു എന്നും മുക്ത അഭിമുഖത്തില്‍ പറഞ്ഞു. ചെടികളെ ഏറെ ഇഷ്ടപ്പെടുന്ന മുക്ത വീട് അലങ്കരിച്ചിരിക്കുന്നത് പലതരം ചെടികള്‍ കൊണ്ട് തന്നെയാണ്. ലോക്ഡൗണ്‍ കാലത്താണ് തന്റെ പരീക്ഷണങ്ങളെല്ലാം വീടിനുള്ളില്‍ ചെയ്തതെന്നും വീടുകള്‍ വളരെ മനോഹരമായി അലങ്കരിക്കാന്‍ താല്‍പര്യമാണെന്നും മുക്ത പറയുന്നു ഗ്രീനും വൈറ്റും മിക്‌സ് ചെയ്ത് കളറുകളാണ് വീടിന് നല്‍കിയിട്ടുള്ളത്. ഏറെയും പച്ചപ്പ് നിറഞ്ഞ ഇടങ്ങളാണ് വീടിനുള്ളില്‍ ഒരുക്കിയത്. റിമി തന്ന വീട് ആയതിനാല്‍ വളരെ സന്തോഷത്തോടെയും…

Read More

ബോളിവുഡിന്റെയും തെന്നിന്ത്യയുടേയും പ്രിയപ്പെട്ട നടി ശ്രീദേവി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ താരത്തിന്റ 57-ാം ജന്മദിനം ആരാധകര്‍ ആഘോഷിക്കുമായിരുന്നു.താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരും മക്കളും എല്ലാം സോഷ്യല്‍മീഡിയയിലൂടെ ഓര്‍മകള്‍ പുതുക്കുകയാണ്. നടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ കൂടി ഈ ദിനത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരികയാണ്. ബോണി കപൂറും ശ്രീദേവിയും 1996ലാണ് പ്രണയിച്ച് വിവാഹിതരായത്. ബോണി കപൂറുമായി ശ്രീദേവിയ്ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ആനന്ദപൂര്‍ണമായി താരങ്ങളുടെ ദാമ്പത്യ ജീവിതം ബോളിവുഡ് അതിശയത്തോടെ നോക്കി കണ്ടതാണ്. ശ്രീദേവിയോട് പ്രണയം തോന്നിയപ്പോള്‍ ആ കാര്യം ആദ്യഭാര്യയോട് ബോണി കപൂര്‍ തുറന്ന് പറഞ്ഞിരുന്നുവെന്നും ശ്രീദേവിയെ കാണുക എന്ന ലക്ഷ്യത്തോടെ ചാന്ദിനിയുടെ ഷൂട്ടിങ്ങിനായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോയതുമെല്ലാം ഒരിക്കല്‍ ബോണി കപൂര്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ശ്രീദേവിയുടെ പിതാവ് അന്തരിച്ച നാളുകളില്‍ താരത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് കപൂറാണ്. അതുകൊണ്ട് തന്നെ അവരുടെ ബന്ധം കൂടുതല്‍ അടുക്കുകയും ശേഷം പ്രണയത്തിലാകുകയുമായിരുന്നു. ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമാലോകത്ത് വലിയ നഷ്ടമായിരുന്നു സൃഷ്ടിച്ചത്. 2018…

Read More

അമല പോൾ നായികയായ തമിഴ് ചിത്രം ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിന് അമല പോളിന്റെ ബോൾഡ് റോൾ കാരണം ഏറെ പ്രശംസയും അതോടൊപ്പം തന്നെ നെഗറ്റീവ് കമന്റ്സും ലഭിച്ചിരുന്നു. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. കങ്കണ റണൗട്ട് നായികാവേഷം ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ശ്രദ്ധ കപൂർ ആ റോൾ ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. മുംബൈയിലെ ഒരു പ്രശസ്‌ത പ്രൊഡക്ഷൻ ഹൗസിന് ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുണ്ട്. ശ്രദ്ധ കപൂറിനോട് തിരക്കഥ പറഞ്ഞു കേൾപ്പിച്ചുവെന്നും നടി ചെയ്യാൻ ഒരുക്കമാണെന്നുമാണ് അറിയുന്നത്. എങ്കിലും നടിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. തമിഴിൽ ചിത്രമൊരുക്കിയ രത്‌നകുമാർ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. സൗത്ത് ഇന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് എന്നത് ശ്രദ്ധ കപൂറിന് ഏറെ ഗുണം ചെയ്യും.

Read More

മലയാളികൾക്ക് എന്നും പൊട്ടിച്ചിരിക്കുവാനുള്ള നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ഇരുവരും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ റിലീസ് കൊറോണ കാരണം നീണ്ടു പോയിരിക്കുകയാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്‌ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഇരുവരും. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ: പുതിയ തലമുറയുടെ സിനിമ ശ്രമങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരുന്ന് സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് കണ്ടു. സിനിമ ഇഷ്ടമായി. പടം കണ്ട ശേഷം അതിലഭിനയിച്ച പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട എല്ലാവരേയും വിളിച്ചു. മനസ്സിൽ സന്തോഷം നിറച്ച ഒരുപാട് നർമമുഹൂർത്ഥങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയനോ മറ്റുള്ളവർക്കോ യാതൊരു…

Read More

നാഗരികതയും പൗരാണികതയും ഒത്തൊരുമിക്കുന്ന സുന്ദര രാജ്യമാണ് ഇംഗ്ലണ്ട്. ഇന്ഗ്ലണ്ടിലെ ഓരോ തെരുവുകൾക്കും ഒരായിരം കഥകൾ പറയാനുണ്ട്..അത്തരം കഥകളെ തേടി, പുത്തൻ ഭക്ഷണ രീതികൾ തേടി ഒരു മലയാളി കുടുംബത്തിന്റെ സ്വതന്ത്ര യാത്രകാലാണ് മല്ലു എക്സ്പോറർ എന്ന ചാനലിൽ.. വ്യത്യസ്തവും ആകര്ഷണീയവുമായ രീതിയിൽ ഓരോ ആഴ്‌ചയും ഇന്ഗ്ലണ്ടിലെ ഓരോ പുതിയ സ്ഥലങ്ങൾ,ഭക്ഷണം പരിചയപ്പെടുത്തുകയാണ് മൂവാറ്റുപുഴകാരനായ സാബൂറും ഭാര്യ അജീനയും.. യു കെ മലയാളികൾക്കിടയിൽ സുപരിചിതമായ ഈ യൂടൂബ് ചാനൽ ഇപ്പോൾ യു കെ ജോബ് വാർത്തകളും, സ്റ്റുഡന്റ് വാർത്തകളും യു കെ യിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മറ്റു മലയാളികൾക്ക് സഹായമാകുന്ന തരത്തിൽ ഉള്ള റഫറൻസ് വീഡിയോകളും ട്യൂട്ടോറിയലുകളും ഉൾപ്പെടുത്തി നവീകരിച്ചിരിക്കുന്നു. ചാനൽ സന്ദർശിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക https://www.youtube.com/channel/UCBoC_n1CfgjuSHf4chEnkaA

Read More