Author: webadmin

പ്രണയത്തില്‍ ചതിക്കപ്പെട്ട് തെരുവിലെത്തിച്ചേര്‍ന്ന ഒരു സ്ത്രീയുടെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ ശ്രദ്ധ നേടുന്നു. ‘അരൂപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരുകളില്ല. വലിയ സ്വപ്നങ്ങളുമായി ഒരു പ്രണയജീവിതം നയിച്ച്‌ അവസാനം വേശ്യാവൃത്തിയിലേക്ക് എത്തുകയും എച്ച്‌ഐവി പോസിറ്റീവ് ആവുകയും തെരുവിലേക്ക് എറിയപ്പെടുകയും ചെയ്യുകയാണ് ഇതിലെ കഥാപാത്രം. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ആര്യകൃഷ്‍ണന്‍ ആര്‍ കെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. അമ്പിളി സുനില്‍, ബാജിയോ ജോര്‍ജ്, കൃഷ്‍ണ കൃഷ്, രാഹുല്‍ വി നായര്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അനന്ദു ശശിധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ സാകി. സംവിധായികയുടെ തന്നെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എസ് കെ ബാലചന്ദ്രനാണ്. നാല് ദിവസം കൊണ്ട് യുട്യൂബില്‍ 62,000ല്‍ അധികം കാഴ്ചകളാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്‍റെ യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Read More

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ സുന്ദരിയാണ് അമല പോൾ. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി ആരാധകരുമായി പങ്ക് വെക്കാറുണ്ട്. കൊതിയൂറുന്ന ഒരു കേക്കുമായിട്ടാണ് ഇത്തവണ അമല പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കൊതി ഒരു പാപമാണെന്ന് അറിയാം. എങ്കിലും അതിൽ ഇത്ര രുചിയുള്ള കേക്ക് ഉണ്ടെങ്കിൽ അത് കഴിച്ച് പാപിയാകുവാൻ ഞാൻ തയ്യാറാണ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിസി അമ്പൂക്കന്റെ ക്രേവാണ് ഈ ഹോം മേഡ് കേക്കിന് പിന്നിൽ.

Read More

സിനിമകൾ ഓൺലൈൻ റിലീസ് തുടങ്ങിയതോടെ അത് ഏറ്റവും വലിയ രീതിയിൽ തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഒരു സംവിധായകനാണ് രാംഗോപാൽ വർമ്മ. അഡൽറ്റ് ചിത്രങ്ങളായ ക്ലൈമാക്സ്, നേക്കഡ്, പവൻ കല്യാണിനെ കുറിച്ചുള്ള സറ്റയർ മൂവി പവർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ ഓൺലൈൻ റിലീസ് നടത്തിയ രാംഗോപാൽ വർമ്മ ‘ത്രില്ലർ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. My film on him is titled “ARNAB” THE NEWS PROSTITUTE After extensively studying him I mulled on whether the tagline should be The News Pimp or The News Prostitute though both are relevant I finally settled on prostitute for its sound. — Ram Gopal Varma (@RGVzoomin) August 3, 2020 ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പേരും അദ്ദേഹം പുറത്ത് വിട്ടിരിക്കുകയാണ്. ബോളിവുഡിനെ ഒന്നടങ്കം…

Read More

മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന അലംകൃത ആണ് ഇവരുടെ മകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്. പൃഥ്വിരാജിനും അല്ലിക്കും ഒപ്പമുള്ള പഴയകാല ചിത്രം സുപ്രിയ കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ മമ്മക്കും ദാദക്കും വീട്ടിൽ പാലിക്കേണ്ട പുതിയ നിയമങ്ങൾ എഴുതിവെച്ചിരിക്കുകയാണ് അല്ലി. സുപ്രിയയാണ് പുതിയ നിയമങ്ങൾ ആരാധകർക്കായി പുറത്ത് വിട്ടത്. “വീട്ടിൽ ഫോൺ ഉപയോഗിക്കരുത്, ചുമ്മാ ചുറ്റിക്കറങ്ങരുത്. എന്നെ നന്നായി നോക്കണം. എനിക്ക് വേണ്ടി കൈയ്യടിക്കണം” എന്നിവയാണ് അഞ്ച് വയസുകാരി അല്ലി മമ്മക്കും ദാദക്കും നൽകിയിരിക്കുന്ന നിയമങ്ങൾ. പുതിയ നിയമങ്ങൾക്ക് കൈയ്യടികളുമായി പ്രേക്ഷകരും ആരാധകരും എത്തിക്കഴിഞ്ഞു.

Read More

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്‌മിപ്രിയ. എങ്കിലും ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിനെതിരെ പല ന്യൂസുകളും പുറത്ത് വന്നിരുന്നു. അത്തരത്തിൽ വന്നൊരു വാർത്തക്ക് ഇപ്പോൾ മറുപടിയേകിയിരിക്കുകയാണ് നടി. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം…

Read More

ചില ചിത്രങ്ങളുടെ വില വർഷങ്ങൾ പിന്നിടുമ്പോഴാണ് ലോകം തിരിച്ചറിയുന്നത്. അത്തരത്തിൽ മനോഹരമായ ഒരു ചിത്രമാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം നിർവഹിച്ച ദൈവദൂതൻ. മോഹന്‍ലാല്‍ സ്വന്തം താല്‍പ്പര്യപ്രകാരമാണ് ചിത്രത്തില്‍ എത്തിയതെന്നും തന്റെ ആദ്യ ചിത്രത്തിനായി 1983ല്‍ തന്നെ ആലോചിച്ച പ്രമേയമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 1983 ല്‍ എന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥയാണ് പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2000-ല്‍ ദേവദൂതന്‍ എന്ന പേരില്‍ പുറത്തുവന്നത്. ഞാന്‍ നവോദയ സ്റ്റുഡിയോയില്‍ സഹസംവിധായകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. നവോദയയിലെ ശ്രീ ജിജോ നിര്‍ദ്ദേശിച്ച പ്രകാരമാണ് നവോദയയുടെ നിര്‍മാണ സംരംഭം എന്ന നിലയില്‍ ആ കഥ ശ്രീ രഘുനാഥ് പലേരി എനിക്കുവേണ്ടി എഴുതിയത്. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അനശ്വരമായ ഒരു പ്രണയകഥ. ആ കഥയിലെ നായകന്‍ ഒരു ബോര്‍ഡിങ് സ്‌കൂളിലെ എഴുവയസ്സുകാരനായ കുട്ടിയായിരുന്നു. ആ കുട്ടിയിലൂടെ ഒരു അന്ധഗായകന്റെ ആത്മാവ് തന്റെ മരണമറിയാതെ തനിക്കായി കാത്തിരിക്കുന്ന മധ്യവയസ്‌കയായ കാമുകിയോടു സംവദിക്കാന്‍ ശ്രമിക്കുന്നതാണ്…

Read More

ഒരു അരഞ്ഞാണത്തിന്റെ കഥ മുറ്റത്ത് കിടക്കുന്ന പഴയ മാരുതി കണ്ട് ഈയിടെ വീട്ടിൽ‍ വന്ന ഒരു അതിഥി ചോദിച്ചു: ”ഇതാണോ ആദ്യം വാങ്ങിയ കാർ ?” ‘അതെ” ”എത്ര വർഷമായിട്ടുണ്ടാവും?” ”മുപ്പതു വർഷം കഴിഞ്ഞു. ‘തലയണമന്ത്ര’ത്തിന്റെ ജോലികൾ നടക്കുന്ന സമയത്താണ്.” അതിഥിക്ക് അദ്ഭുതം ! ”അപ്പോൾ, നാടോടിക്കാറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും സന്മനസ്സുള്ളവർക്ക് സമാധാനവും വരവേല്പും പൊന്മുട്ടയിടുന്ന താറാവുമൊക്കെ സംവിധാനം ചെയ്യുന്ന കാലത്ത് കാറില്ലേ?” ”ഇല്ല.” ഞാൻ പറഞ്ഞു. ”അന്തിക്കാടുനിന്ന് എവിടെ പോകാനും ഇഷ്ടം പോലെ ബസ് ഉണ്ടല്ലോ, കാർ ഒരു അത്യാവശ്യഘടകമല്ലായിരുന്നു.” പറഞ്ഞത് സത്യമാണ്. സ്വന്തമായി ഒരു കാർ എന്നത് അന്തസ്സിന്റെ പ്രതീകമായി ഒരിക്കലും തോന്നിയിട്ടില്ല. മാത്രമല്ല, ബസ് യാത്രകൾ രസമുള്ള ഒരുപാട് അനുഭവങ്ങൾ തന്നിട്ടുമുണ്ട്. ഒരിക്കൽ തൃശ്ശൂരിലെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് അന്തിക്കാട്ടേക്കുള്ള കെ.കെ. മേനോൻ ബസിലിരിക്കുകയാണ് ഞാൻ. പുറപ്പെടാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു നിറയുന്നതേയുള്ളൂ. ഒരു മുറുക്കാൻ വിൽപ്പനക്കാരൻ മുറുക്കാൻ ചുരുട്ടിവെച്ച കുട്ടയുമായി ബസില്‍…

Read More

മലയാളത്തിൽ സാനിയ ഇയ്യപ്പനോളം ഫ്ലെക്സിബിലിറ്റിയുള്ള മറ്റൊരു നടിയെ കണ്ടെത്തുവാൻ ക്ലേശകരമാണ്. നൃത്തത്തോടുള്ള താരത്തിന്റെ അടങ്ങാത്ത ആവേശം തന്നെയാണ് അതിന് കാരണവും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് സാനിയയുടെ പുതിയ ഫോട്ടോഷൂട്ടാണ്. നൃത്ത പശ്ചാതലത്തില്‍ ഗംഭീരമായി സജ്ജീകരിച്ച സീരീസിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷന്‍ കണ്‍സെപ്റ്റ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കളമശേരിയിലാണ് ഷൂട്ട് നടന്നത്. പ്രണയത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ഖലീല്‍ ജിബ്രാന്റെ വാക്കുകളുടെ അകമ്പടിയോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കുവച്ചത്. “ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും”, എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചത്. സിനിമാലോകവും പ്രേക്ഷകരും ഒരേപോലെ താരത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്.

Read More

രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദിയ പർവീൺ. മോഡൽ കൂടിയായ ദിയ ഉത്സവം സൂപ്പർസ്റ്റാർസ് എന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ പ്രോഗ്രാമിലെ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. ആസിഫ് അലി ചിത്രം കുഞ്ഞേൽദോയിലും ദിയ അഭിനയിക്കുന്നുണ്ട്. കാണാകൺമണി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ദിയ യാഴിനി എന്ന ഹൊറർ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. ജയസൂര്യ ചിത്രം കുമ്പസാരത്തിലും ഒരു പ്രധാന കഥാപാത്രത്തെ ദിയ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് കാഞ്ചീപുരം പട്ടിൽ മലയാളിമങ്കയായി എത്തിയിരിക്കുന്ന ദിയയുടെ ചിത്രങ്ങളാണ്. വനിത മാഗസിന് വേണ്ടി ദിയയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ശ്രീകാന്ത് കളരിക്കലാണ്. കുമരകത്തെ കോക്കനട്ട് ലഗൂണിൽ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മഹാലക്ഷ്‌മി സിൽക്‌സാണ് കോസ്റ്റ്യൂം.

Read More

മലയാളത്തിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോന് ഇന്നും നടൻ സുകുമാരന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോൾ അതിശയമാണ്. സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ നുണയുമ്പോഴും ആ വാക്ക് യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുന്നതിന്റെ ചാരുതയും. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും തിളങ്ങി നിൽക്കുമ്പോൾ ആ വാക്കുകളുടെ അര്‍ഥം കൂടുന്നു. അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം… സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങില്‍ കൊണ്ടുവന്നതെന്ന് ബാലചന്ദ്രമേനോന്‍ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ എന്നായിരുന്നു ‘-സുകുമാരന്‍ പറഞ്ഞത് .’. എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി.…

Read More