Author: webadmin

തമിഴിലെ മുൻനിര കൊമേഡിയൻമാരിൽ ഒരാളായ യോഗി ബാബു നായകനാകുന്ന പുതിയ ചിത്രം പപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദമാകുന്നു. ആൾദൈവം നിത്യാനന്ദക്കൊപ്പം പോൺ സ്റ്റാർ ജോണി സിൻസും ഭിത്തിയിൽ ഇടം പിടിച്ചിട്ടുള്ള പോസ്റ്റർ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശിവസേന രംഗത്ത് എത്തിയിരിക്കുകയാണ്. ശിവസേനയുടെ ഒരു വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനായ സെൽവമാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ആരെയും വേദനിപ്പിക്കുവാൻ ഉദ്ദേശിച്ചല്ല പോസ്റ്റർ ഇറക്കിയത് എന്ന് സംവിധായകൻ നാട്ടു ഇതിനു മറുപടിയായി. ചിത്രത്തിലെ നായകൻ ജോണി സിൻസിനെയും നിത്യാനന്ദയേയും ആരാധിക്കുന്ന വ്യക്തിയാണെന്നും അത് കൊണ്ടാണ് ഇരുവരേയും പോസ്റ്ററിൽ ഉൾപ്പെടുത്തിയത് എന്നും സംവിധായകൻ പറഞ്ഞു.

Read More

ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ ലെച്ചുവായി മലയാളികളുടെ മനം കവർന്ന ജൂഹി റുസ്താഗി തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. തന്റെ ആദ്യത്തെ മൂന്ന് പ്രണയങ്ങള്‍ പൊട്ടിപ്പോയി, നാലാമത്തത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതും പൊട്ടിപ്പാളീസാകുമോ എന്നറിയില്ല എന്നാണ് ഒരു അഭിമുഖത്തിനിടെ ജൂഹി പറഞ്ഞത്. പാതി മലയാളിയായ ജൂഹി ചോറ്റാനിക്കര മഹാത്മാ ഗാന്ധി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കവെയാണ് ഉപ്പും മുളകും എന്ന സീരിയലില്‍ എത്തുന്നത്. ഫാഷന്‍ ഡിസൈന്‍ പഠിച്ച് കൊണ്ടിരിക്കുന്ന ജൂഹി സ്വന്തം വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യാറുണ്ട്.

Read More

2014 ഓഗസ്റ്റ് 21ന് വിവാഹിതരായ ഫഹദും നസ്രിയയും ഇന്ന് അവരുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. അഞ്ച് വർഷം കടന്ന് പോയതേ അറിഞ്ഞില്ലയെന്നും ഇനിയും ഒരുമിച്ച് കാലാകാലത്തോളം മുന്നോട്ട് പോകണമെന്നും നസ്രിയ ഇരുവരും ഒന്നിച്ചുള്ള സെൽഫി പങ്ക് വെച്ച് ഫേസ്ബുക്കിൽ കുറിച്ചു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നായത്. അഞ്ജലി മേനോൻ ഒരുക്കിയ കൂടെയിലൂടെ വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ നസ്രിയ, അൻവർ റഷീദ് ചിത്രം ട്രാൻസിലൂടെ വീണ്ടും ഫഹദിനൊപ്പം അഭിനയിക്കുകയാണ്.

Read More

നവാഗത സംവിധായകരായ ജിബി – ജോജു ഒരുക്കുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന ഈ ഓണത്തിന് പ്രേക്ഷകരെ രസിപ്പിക്കുവാൻ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകാൻ ഇട്ടിമാണി മുണ്ടുകളും വിപണിയിലേക്ക് എത്തുകയാണ്. എം സി ആറാണ് മുണ്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമായ ഇട്ടിമാണിയിൽ യുവനടി ഹണി റോസാണ് നായികയായെത്തുന്നത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.

Read More

നല്ല സിനിമയാണെങ്കിൽ മലയാളി പ്രേക്ഷകർ ആ ചിത്രത്തെ നല്ല മനസ്സോടെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് തെളിയിച്ചിരിക്കുന്ന ചിത്രമായി തീർന്നിരിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വമ്പൻ താരനിരയോ ഫാൻസ്‌ അസ്സോസിയേഷനുകളോ വേണ്ട, മറിച്ച് സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ മതി ഒരു ചിത്രത്തെ വമ്പൻ വിജയമാക്കാൻ എന്ന് തെളിയിച്ച് 2 കോടി മുതൽമുടക്കിൽ 45 കോടി ലോകമെമ്പാടും നിന്നും നേടിയെടുത്ത് ഈ അടുത്ത കാലത്ത് മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ മുൻനിരയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ കൊച്ചു ചിത്രം. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നിറഞ്ഞ സദസ്സിൽ പ്രർശനം തുടരുകയാണ്. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ സംയുക്തമായി…

Read More

ക്വീൻ, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് സാനിയ ഇയ്യപ്പന്റേത്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമാരംഗത്തേക്ക് കടന്ന് വന്ന സാനിയ വീണ്ടും ഒരു ഡാൻസിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ്. ബെസ്റ്റ് ബേക്കറിയുടെ ഉദ്ഘാടനത്തിന് എത്തിയ സാനിയ ക്വീനിലെ ഗാനത്തിനാണ് ചുവട് വെച്ചത്. കൂടാതെ കാണികൾക്ക് ഇടയിൽ നിന്നും സാനിയെ അയ്യപ്പോ വിളികളും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

Read More

നന്നായിട്ട് ക്രിക്കറ്റ് കളിക്കുന്ന, ഞാൻ പണിക്ക് പോകൂല്ലടാ നാട്ടുകാർ തെണ്ടികളെ എന്ന് സധൈര്യം പറഞ്ഞ, ഇനി ജീവിതത്തിൽ താറാവ് മേടിക്കാൻ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ ജെയ്‌സന്റെ ചേട്ടൻ ജോയ്‌സൺ പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല തണ്ണീർ മത്തൻ ദിനങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചത്. സൂപ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങളുടെ തിരക്കഥ ഒരുക്കുന്നതിൽ പങ്കാളിയായിരുന്ന ഡിനോയ് പൗലോസാണ് തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം പ്ലാൻ ജെ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനും സംവിധായകനും ആകുന്നത്. പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവർ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് ഡിനോയ് തന്നെയാണ്. ജോമോൻ ടി ജോൺ ക്യാമറ ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷമീർ മുഹമ്മദ്‌ നിർവഹിക്കുന്നു. ജാതിക്കാ തോട്ടം എന്ന സൂപ്പർ ഹിറ്റ്‌ ഗാനമൊരുക്കിയ ജസ്റ്റിൻ തന്നെ ആണ് പുതിയ ചിത്രത്തിലും സംഗീതം ഒരുക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രമുഖ നായിക ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ…

Read More

പ്രളയദുരിതമനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സർക്കാർ പിരിച്ചെടുത്ത തുക എത്താൻ വൈകുന്നതിനെ കുറിച്ച് നിശിതമായി വിമർശിച്ച ധർമജൻ ബോൾഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എം എൽ എ. സർക്കാരിന്റെ പിടിപ്പുകേടുകൾക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധർമ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കിൽ, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണിത് എന്ന് ഷാഫി പറമ്പിൽ കുറിച്ചു. നാളെ ധർമ്മജൻ കോൺഗ്രസ്സിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. #കാശ്_ആശാൻ_തരും സാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി KSEB “സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴിൽ ഒരുപാട് മന്ത്രിമാരുണ്ട്, അവർക്ക് കീഴിൽ MP മാരുണ്ട്, MLA മാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്,…

Read More

“എന്തിലും,ഏതിലും ഒരു കുറ്റമെങ്കിലും കണ്ടു പിടിക്കുന്നവനല്ലേ താൻ ? എന്നാൽ, ഈ സിനിമയിൽ എന്തെങ്കിലുമൊരു തെറ്റ് കണ്ടുപിടിക്കാൻ തന്നെ ഞാൻ വെല്ലു വിളിക്കുന്നു…..തനിക്കതിന് സാധിച്ചാൽ….” തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു സംവിധായകൻ ഭരതന്റെ വാക്കുകളിൽ. വർഷം -1988. മലയാളചലച്ചിത്രലോകം കണ്ട എക്കാലത്തെയും മികച്ച ‘എപ്പിക് ക്‌ളാസ്സിക് ‘ ഫിലിമുകളിലൊന്നായ, ഭരതന്റെ ‘വൈശാലി’ സിനിമാകൊട്ടകകൾ നിറഞ്ഞോടുന്ന കാലം. തന്റെ ഉറ്റസുഹൃത്തും,നർമ്മരസികനുമായ സംവിധായകൻ വീ.കെ.പവിത്രനെയായിരുന്നു (ഉപ്പ് പവിത്രൻ) ഭരതൻ വെല്ലുവിളിച്ചത്. കാരണം,ലോകപ്രശസ്തങ്ങളായ ഹോളീവുഡ് ചിത്രങ്ങളിൽ പോലും സൂക്ഷ്മമായ പിഴവുകൾ കണ്ടു പിടിക്കുന്നതിൽ ‘വിദഗ്ദനായിരുന്നു’ സാക്ഷാൽ പവിത്രൻ. …………………………………………………………………………………………… സിനിമ തുടങ്ങി ഏറെ നേരമായിട്ടില്ല…… പവിത്രൻ നിറുത്താതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി ??? ധ്യാനനിരതനായിരിക്കുന്ന മഹർഷി വിഭാണ്ഠകന്റെ (ഋഷ്യശൃംഖന്റെ പിതാശ്രീ) കൈകളിലൂടെ, മധുഅമ്പാട്ടിന്റെ കാവ്യമനോഹരമായ ഛായാഗ്രഹണം തഴുകിയൊഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പെട്ടെന്നത് സംഭവിച്ചത് ! “എന്താടോ…എന്താ പ്രശ്നം?…താൻ ചിരിക്കാതെ കാര്യം പറ “??? ജിജ്ഞാസയും,കോപവും,ജാള്യതയും കടിച്ചമർത്താൻ പണിപ്പെട്ടു കൊണ്ട് ഭരതൻ തന്റെ ചങ്ങാതിയോടു ചോദിച്ചു. ചിരിയെ ഒരു വിധത്തിൽ കടിഞ്ഞാണിട്ട് നിർത്തിക്കൊണ്ട് പവിത്രൻ…

Read More

ഒത്തുകളി വിവാദത്തെ തുടർന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്ന മലയാളിയായ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമാക്കി ചുരുക്കി ബിസിസിഐ ഓംബുഡ്സ്മാൻ റിട്ടയേർഡ് ജസ്റ്റിസ് ഡി കെ ജെയിൻ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെ 2013ലാണ് ശ്രീശാന്തിനും മറ്റു രണ്ടു കളിക്കാർക്കും എതിരെ ഒത്തുകളി ആരോപണം വന്നതും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതും. വിലക്ക് ആരംഭിച്ച 2013 സെപ്റ്റംബർ 13 മുതലുള്ള ഏഴ് വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്നുള്ളതിനാൽ 2020 സെപ്റ്റംബർ മാസം ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കും. അപ്പോഴേക്കും 37 വയസ്സ് പൂർത്തിയാകുന്ന ശ്രീശാന്തിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ലെങ്കിലും കോച്ചായോ മെന്ററായോ ടി വി കമന്റേറ്ററായോ പ്രവർത്തിക്കുവാൻ സാധിക്കുന്നതാണ്. 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ടി20യിലും ഇന്ത്യൻ ജേഴ്‌സിയിൽ കളിച്ചിട്ടുള്ള ശ്രീശാന്ത് 2011ലാണ് ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചിട്ടുള്ളത്. ആകെ 169 വിക്കറ്റുകളും നേടിയിട്ടുണ്ട്. എല്ലാം നല്ലതിനെന്ന് കരുതുന്നു, പ്രായമല്ല ശാരീരിക്ഷമതയാണ് പ്രധാനമെന്നും അതില്‍ ആത്മവിശ്വാസമുണ്ടെന്നും…

Read More