Author: webadmin

മിമിക്രി താരമായും ചലച്ചിത്ര അഭിനേതാവായും ഇപ്പോൾ നിർമ്മാതാവായും മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന ധർമജൻ ബോൾഗാട്ടി പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ലുക്ക് കൊണ്ടും കോമഡി കൊണ്ടും ഇന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന ധർമ്മജനെ ഇപ്പോഴും കോളേജ് വിദ്യാർത്ഥിയായിട്ടാണ് പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണുവാൻ സാധിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിൽ സ്കൂള് – കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ച ധർമജൻ വീണ്ടും ചെറുപ്പം വിട്ടു പോകാത്ത സ്റ്റൈലിഷ് ലുക്കുമായി എത്തിയിരിക്കുകയാണ്. ഒമർ ലുലു ഒരുക്കുന്ന ധമാക്കയിലാണ് ധർമ്മജന്റെ പുതിയ സ്റ്റൈലിഷ് ലുക്ക്. അദ്ദേഹം തന്നെയാണ് സ്റ്റിൽസ് പുറത്തു വിട്ടതും. ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയിൽ മോഹൻലാൽ നായകനായ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ കുമാറാണ് നായകൻ. ഗ്ലാമറസ് നായികയായി നിക്കി ഗൽറാണി എത്തുന്നു.

Read More

സെലിബ്രിറ്റികൾ ആണെന്ന യാതൊരു അഹംഭാവവും കൂടാതെ സാധാരണക്കാർക്കൊപ്പം അവരിൽ ഒരാളായി സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന നിരവധി താരങ്ങളെ ഈ പ്രളയ ദിനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ടോവിനോ, ജോജു, ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ എന്നിങ്ങനെ പലരും മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കുന്നുണ്ട്. എന്നാൽ അതിനിടയിലും ഇതെല്ലാം അവരുടെ സിനിമ പ്രൊമോഷന് വേണ്ടിയാണെന്ന ആരോപണവുമായിട്ടാണ് പലരും മുന്നോട്ട് വരുന്നത്. എന്നാൽ ഈ ഒരു സഹായിക്കാനുള്ള മനസ്ഥിതി അവരുടെ ഒക്കെ രക്തത്തിൽ തന്നെ ഉള്ളതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം. ടൊവിനോയുടേയും ജോജുവിന്റേയും രക്തത്തില്‍ സംഘടനാപാരമ്പര്യം ഉണ്ട്. കാനഡയില്‍ ബോട്ടില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജോജുവിന്റെ കൂളിങ് ഗ്ലാസ് കടലില്‍പ്പോയി, എടുത്ത് ചാടി ടൊവിനോ അതെടുത്ത് കൊടുത്തു. എത്ര പേര്‍ക്ക് ഇത് തോന്നും. അതവന്റെ ജീനാണ്, അവന്റെ രക്തത്തിലുള്ളതാണ് അത്. സിനിമ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടിയല്ല ചെയ്യുന്നത്. അവന്‍ എവിടെയാണെങ്കിലും അത് ചെയ്തിരിക്കുമെന്നും ടിനി ടോം പറയുന്നു. 100 രൂപ കൈയ്യിലുണ്ടെങ്കില്‍ 110…

Read More

കാർത്തിക് കെ നഗരത്തിന്റെ നിർമാണത്തിൽ റഫീഖ് മംഗലശ്ശേരി തിരക്കഥയൊരുക്കി അരുൺ എൻ ശിവൻ സംവിധാനം ചെയ്‌ത ചിത്രമാണ് മമ്മാലി എന്ന ഇന്ത്യക്കാരൻ. വിരലിൽ എണ്ണാവുന്ന തീയറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെ പ്രചോദനം പകരുന്നതും അഭിനന്ദനാർഹവുമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ചെയ്‌തിരിക്കുന്നത്‌. തീയറ്ററുകളിൽ നിന്നും കളക്ഷനായി ലഭിച്ച തുകയുടെ അൻപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിരിക്കുകയാണ് അവർ. 5157 രൂപയാണ് നിർമാതാവ് കാർത്തിക് കെ നഗരം സംഭാവന നൽകിയിരിക്കുന്നത്. തിരക്കഥാകൃത്ത് റഫീഖ് മംഗലശ്ശേരിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്. പ്രിയമുള്ളവരേ …. ഏറെ അഭിമാനത്തോടെ പറയട്ടെ … ഞാനാദ്യമായ് സ്ക്രിപ്പ്റ്റ് എഴുതിയ #മമ്മാലിഎന്നഇന്ത്യക്കാരൻ എന്ന സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്റെ 50 ശതമാനം തുക #മുഖ്യമന്ത്രിയുടെ #ദുരിതാശ്വാസനിധിയിലേക്ക് നൽകിയ വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ ….! സമാന്തര സിനിമയായ #മമ്മാലി വിരലിലെണ്ണാവുന്ന തിയേറ്ററുകളിലൂടെ നേടിയ കളക്ഷൻ വളരെ ചെറുതാണെങ്കിലും , ഈ പ്രവൃത്തി മറ്റുള്ളവർക്കു…

Read More

കേരള ജനത ഒരു പ്രളയകാലം കൂടി നേരിടുമ്പോൾ പ്രളയ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അലട്ടിയ വയനാട്ടിലേക്ക് എംപി ഓഫീസ് മുഖേന 50 ടണ്‍ അരിയുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളും മറ്റ് സാമഗ്രികളും രാഹുൽഗാന്ധി എത്തിച്ചു. കവളപ്പാറ ദുരന്തത്തിന് ഇരയായവര്‍ കഴിയുന്ന പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ രണ്ടുദിവസം ചിലവഴിച്ചതിനുശേഷം വയനാട് എംപി നല്‍കിയ നിര്‍ദേശ പ്രകാരമാണ് അടിയന്തിര സഹായം എത്തിയിരിക്കുന്നത്. മൂന്ന് ഘട്ടത്തിലായി എത്തിച്ച സഹായത്തിൽ ആദ്യഘട്ടത്തിൽ പുതപ്പ്, പായ എന്നിവയും രണ്ടാം ഘട്ടത്തിൽ 10,000 കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി അടങ്ങുന്ന കിറ്റും, മൂന്നാം ഘട്ടത്തിൽ വീട് ശുചിയാക്കുന്നതിനുള്ള സാധനങ്ങളും ആണ് എത്തിക്കുക. ഈ മാസം അവസാനത്തോടെ രാഹുൽ ഗാന്ധി ദുരിതബാധിത പ്രദേശങ്ങൾ ഒന്നുകൂടി സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. I left Wayanad with nothing but pride for the people I represent. The display of bravery and dignity in the face of…

Read More

സൗബിൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.വീണ്ടും ഒരു പ്രളയത്തെ നേരിടുന്നതിനിടയിലും ചിത്രം കാണുവാനായി ഒരു വലിയ ഒഴുക്ക് തന്നെ തിയറ്ററുകളിലേക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത് വിട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ജോൺ പോൾ ജോർജ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. “വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച്…

Read More

മറ്റൊരു പ്രളയകാലത്തെ ഒറ്റക്കെട്ടായി കേരളം നേരിടുമ്പോൾ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങൾക്കിടയിലേക്ക് അവരോടൊപ്പം നിൽക്കാൻ ഇറങ്ങി വരികയാണ് സിനിമാതാരങ്ങളും. അതിന്റെ ഭാഗമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന പൊറിഞ്ചു മറിയം ജോസ് റിലീസ് മാറ്റി വയ്ക്കുകയും പുതുക്കിയ തീയതി പിന്നീട് അറിയിക്കുകയും ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ജോജു ജോർജ്ജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരമിപ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സജീവമാണ്. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്.ഇതിനിടെ ചിത്രത്തിന്റെ പ്രീവ്യൂ ഷോ ഇന്ന് നടന്നു.ഗംഭീര റിപ്പോർട്ടുകളാണ് പ്രിവ്യൂ ഷോയ്ക്ക് ലഭിച്ചത്.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിശ്വൽ ട്രീറ്റ് ആയിരിക്കും ചിത്രം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ജോജു ഇപ്പോൾ.കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി ചിത്രീകരിച്ച സിനിമ എൺപതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വർഷത്തെ ഇടവേള…

Read More

കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്.ഇപ്പോഴിതാ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും പത്ത് ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും സംഭവനയുമായി കാർത്തിയും സൂര്യയും എത്തിയിരുന്നു.കേരളത്തിന് മാത്രമല്ല കര്‍ണാടകയിലെ പ്രളയ ബാധിതർക്കും ഇരുവരും സഹായധനം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.

Read More

കേരള ജനത നേരിട്ട പ്രളയ ദുരിതത്തിൽ കയ്യഴിഞ്ഞ് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങി നടൻ പൃഥ്വിരാജ് സുകുമാരനും.പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് ആണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി ഈ കാര്യം പുറത്ത് വിട്ടത്.പൃഥ്വിരാജിന്റെ വക ഒരു ട്രക്ക്‌ ലോഡ്‌ നിറയെ സാധനങ്ങൾ ആണ് വയനാട്ടിലേക്ക് കയറ്റി അയച്ചത്.ഇന്ദ്രജിത്തും പൂർണിമയും നേതൃത്വം നൽകുന്ന അൻപോട് കൊച്ചി സംഘടനയുടെ മേൽനോട്ടത്തിലാണ് ട്രക്ക് വയനാട്ടിലേക്ക് പുറപെട്ടത്. ഒരുപക്ഷേ ഇന്ദ്രജിത്ത് ഈ പോസ്റ്റ് കുറിച്ചില്ലായിരുന്നെങ്കിൽ പൃഥ്വിരാജിന്റെ ഈ സേവനങ്ങൾ പുറംലോകം അറിയില്ലായിരുന്നു. പലപ്പോഴും ഇത്തരം ആതുര സേവനങ്ങൾ പൃഥ്വിരാജ് നടത്തിയിട്ടുണ്ട് എങ്കിലും ഒന്നും പരസ്യപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവർഷം പ്രളയം ഉണ്ടായപ്പോഴും പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയൊരു സഹായം പ്രളയബാധിതർക്ക് ലഭിച്ചിരുന്നു. എന്നാൽ അതും വലിയ വാർത്തയായില്ല.അൻപോട് കൊച്ചിയുടെ നേതൃത്വത്തിൽ ഇതുവരെ 25 ലോഡ് ട്രക്കുകളാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്.

Read More

കേരള ജനത നേരിട്ട പ്രളയ ദുരിതത്തിൽ കയ്യഴിഞ്ഞ് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്തെത്തിയിരിക്കുകയാണ്. പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിനങ്ങളിൽ തെക്കൻ കേരളത്തിൽ നിന്നും വേണ്ടത്ര സഹായങ്ങൾ എത്തുന്നില്ല എന്ന പരാതി ഉയർന്നു വരികയും തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടർ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചതും തുടർന്ന് ലീവിൽ പ്രവേശിച്ചതുമെല്ലാം വിവാദമാവുകയും ചെയ്തിരുന്നു. ഈ അവസ്ഥയിൽ നാൽപതോളം ലോഡ് നിറയെ അവശ്യവസ്തുക്കൾ എത്തിച്ചു നൽകിയ തിരുവനന്തപുരം മേയർക്കാണ് അരുൺഗോപി നന്ദി പറയുന്നത്. ദുരിതത്തിൽ വീണുപോയവരോടൊപ്പം മനസ്സറിഞ്ഞു നിൽക്കുന്നതിനും രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തന്നതിനും അരുൺ ഗോപി നന്ദി പറയുന്നു. തെങ്ങും തെക്കനും ചതിക്കില്ല.! എന്നാണ് അദ്ദേഹം കുറിച്ചത്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നിലമ്പൂർ വയനാട് എന്നീ സ്ഥലങ്ങളിലേക്ക് ആവശ്യ സാധനങ്ങളുമായി ഇതുവരെ 51 വണ്ടികളാണ് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടിരിക്കുന്നത്.…

Read More

കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്. പല സിനിമാതാരങ്ങളും ഫേസ്ബുക്ക് പോസ്റ്റുകൾ കുറിച്ച് പ്രളയ രക്ഷാപ്രവർത്തനത്തിൽ തങ്ങളുടെ പിന്തുണ അറിയിക്കുമ്പോൾ ആദ്യവസാനം റിലീഫ് മെറ്റീരിയൽ കളക്ഷനിലൂടെ സാന്നിധ്യം അറിയിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമ ഇന്ദ്രജിത്തും കുടുംബവും.അച്ഛനോടും അമ്മയോടുമൊപ്പം ആദ്യവസാനം മക്കളായ പ്രാർത്ഥനയും നക്ഷത്രയും റിലീഫ് മെറ്റിരിയൽ കളക്ഷനിൽ മുന്നിട്ടിറങ്ങുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.രാവിലെ മുതൽ രാത്രി വരെ നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങളിൽ ഒരിക്കൽ പോലും മടുപ്പ് തോന്നാറില്ല എന്നും ഇരുവരും പറയുന്നു. അൻപോട് കൊച്ചി എന്ന സംഘടനയുടെ കീഴിൽ ഈ വർഷം വളരെ സുത്യർഹമായ സേവനമാണ് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കളും നിർവഹിക്കുന്നത്. ഇത് ആദ്യമായി അല്ല ഈ ദമ്പതികൾ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നത് .കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും അതിനു മുമ്പ് ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും ഇന്ദ്രജിത്തും…

Read More