Author: webadmin

മറ്റൊരു പ്രളയകാലത്തെ ഒറ്റക്കെട്ടായി കേരളം നേരിടുമ്പോൾ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങൾക്കിടയിലേക്ക് അവരോടൊപ്പം നിൽക്കാൻ ഇറങ്ങി വരികയാണ് സിനിമാതാരങ്ങളും. അതിന്റെ ഭാഗമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന പൊറിഞ്ചു മറിയം ജോസ് റിലീസ് മാറ്റി വയ്ക്കുകയും പുതുക്കിയ തീയതി പിന്നീട് അറിയിക്കുകയും ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ജോജു ജോർജ്ജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരമിപ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സജീവമാണ്. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി ചിത്രീകരിച്ച സിനിമ എൺപതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ…

Read More

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഒരു മാസ്സ് ചിത്രത്തിന് വേണ്ടി കൊമേഴ്‌സ്യൽ ചേരുവകൾ എല്ലാം കൃത്യമായി ചിത്രത്തിൽ ചേർത്തിട്ടുണ്ട്.ചിത്രത്തെ തകർക്കുവാൻ വേണ്ടി ഒരു കൂട്ടം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ…

Read More

കേരളം മറ്റൊരു പ്രളയത്തെ നേരിടുമ്പോൾ ദുരിതബാധിതരെ ഉദാരമായി സഹായിക്കാൻ ചലച്ചിത്ര താരങ്ങളും മുന്നിട്ടു നിൽക്കുന്നുണ്ട്. ജന്മനാടായ വയനാട്ടിലാണ് സണ്ണിവെയിൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. മഴ ഏറ്റവും അധികമായി ബാധിച്ച വയനാട്ടിൽ തനിക്ക് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്തു നാട്ടുകാർക്കൊപ്പം നിൽക്കുകയാണ് സണ്ണി വെയിൻ. പുതിയ അറിയിപ്പുകളും ബോധവൽക്കരണവും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് താരം അവിടെയും സജീവമാണ്. സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിൽ ഏറ്റവുമധികം ദുരിതം നേരിട്ട കവളപ്പാറയിലേക്ക് കാഴ്ചക്കാരായി ആളുകൾ വരുന്നതിനെ വിമർശിച്ച് സണ്ണി വെയ്ൻ രംഗത്തെത്തിയിരുന്നു. ഉരുൾപൊട്ടൽ കാണാനെത്തുന്ന ആളുകളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട് എന്നും കാഴ്ചക്കാരായി ആരും അങ്ങോട്ടേക്ക് പോകരുതെന്നും സണ്ണി വെയിൻ പറയുന്നു. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഏറെ നാശം വിതച്ച മലബാർ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ് താരം.

Read More

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും.ഫൗണ്ടേഷന്റെ പ്രതിനിധിയായി സംവിധായകൻ മേജർ രവി ഇന്ന് ലിനുവിന്റെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ വെച്ചാണ് സഹായം വാഗ്ദാനം ചെയ്തത്.അടിയന്തര സഹായമായി 10 ലക്ഷം രൂപയും നൽകി.ഇതിനിടെ അമ്മയ്ക്ക് സ്വന്തനമായി മോഹൻലാൽ കത്തെഴുതി. മോഹൻലാലിന്റെ കത്തിന്റെ പൂർണ രൂപം : പ്രിയപ്പെട്ട അമ്മയ്ക്ക് ‘അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേയ്ക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത്. വാക്കുകൾ കൊണ്ട് അമ്മയെ ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിനു…

Read More

കേരളം മറ്റൊരു പ്രളയത്തെ നേരിടുമ്പോൾ ദുരിതബാധിതരെ ഉദാരമായി സഹായിക്കാൻ ചലച്ചിത്ര താരങ്ങളും മുന്നിട്ടു നിൽക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകിയാണ് കൂടുതൽ ആളുകളും ദുരിതബാധിതരെ സഹായിക്കുന്നത്. കൂടുതൽ ആളുകളെ ഇതിനായി പ്രേരിപ്പിക്കുന്നതിന് ചലച്ചിത്രതാരം ടോവിനോ തോമസ് ഒരു ചലഞ്ച് ആരംഭിച്ചു. ചലഞ്ചിൽ പങ്കെടുത്ത രമേശ് പിഷാരടി പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്. പതിവുപോലെ നർമ്മത്തിൽ കലർത്തി ആയിരുന്നു രമേശ് പിഷാരടിയുടെ പോസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയ രസീതിന്റെ പകർപ്പിനൊപ്പം മോഹൻലാൽ ചിത്രമായ സ്ഫടികത്തിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ടും ചേർത്തുവെച്ച തായിരുന്നു രമേശ് പിഷാരടി പങ്കുവച്ച ചിത്രം. ‘മാഷിന്റെ അൻപത്തിയൊന്നു പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്ലസ് മുക്കിക്കളയല്ലേ എന്നു പറയാൻ പറഞ്ഞു’ എന്ന ഉർവശിയുടെ ഡയലോഗിന്റെ സ്ക്രീൻഷോട്ടാണ് പിഷാരടി ചേർത്ത് വെച്ചത്. രമേശ് പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളും എത്തി. “ടൊവീനോ തോമാച്ചായന്റെ റിലീഫ് ഫണ്ടിന്റെ ഇടയ്ക്ക് പിഷാരടി ചേട്ടന്റെ ഫണ്ട് മുക്കി…

Read More

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകുംഫൗണ്ടേഷന്റെ പ്രതിനിധിയായി സംവിധായകൻ മേജർ രവി ഇന്ന് ലിനുവിന്റെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ വെച്ചാണ് സഹായം വാഗ്ദാനം ചെയ്തത്.അടിയന്തര സഹായമായി 10 ലക്ഷം രൂപയും നൽകി.നേരത്തെ ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ജയസൂര്യ വാഗ്‌ദാനം ചെയ്തിരുന്നു.ലിനുവിന്റെ അമ്മയെ വിളിച്ച്‌ സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യയുടെ കാരുണ്യസ്പർശം.ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ.ലിനുവിന്റെ അമ്മയെ വിളിച്ച്‌ സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. മഹത്തായ പ്രവൃത്തിയാണ് ലിനു ചെയ്തത് എന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More

കേരളത്തിൽ സംഭവിക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൊവിനോ തോമസിന്റെ വീട്ടില്‍ കളക്ഷൻ സെന്റർ ആരംഭിച്ചിരുന്നു.ഇവിടെ നിന്ന് ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി കഴിഞ്ഞ ദിവസം കൊണ്ടുപോയി. സാധനങ്ങള്‍ കയറ്റുന്നതിനായി സഹായിക്കാൻ ടൊവിനോയും സിനിമാതാരം ജോജു ജോര്‍ജും ഉണ്ടായിരുന്നു.ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്.ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Read More

സ്വന്തം നിലപാടുകൾ വ്യക്തമാക്കി ഏറെ വിമർശനങ്ങൾ നേരിട്ട് വളർന്നുവന്ന ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. അഭിപ്രായങ്ങൾ വ്യക്തമാക്കി തുടങ്ങിയതിന് പിന്നാലെയാണ് പലരും അഹങ്കാരി, ധിക്കാരി എന്നീ പേരുകൾ താരത്തിന് ചാർത്തിക്കൊടുത്തത്. എന്നാൽ വിമർശകരെ കൊണ്ട് പോലും കയ്യടിപ്പിച്ച ഒരു കാലവും പൃഥ്വിരാജിന് ഉണ്ടായി. കല്യാണ സിൽക്‌സിന്റെ ബ്രാൻഡ് അംബാസഡറായ താരം കൽപ്പറ്റയിലെ ഉദ്ഘാടനത്തിന് താൻ ഉണ്ടാകില്ല എന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വേണ്ടത് ആഘോഷങ്ങൾ അല്ല കരുതലാണ് എന്നും കേരളം വീണ്ടും പഴയ സ്ഥിതി ആകുമ്പോൾ നിങ്ങളോടൊപ്പം ആഘോഷിക്കാൻ ഞാൻ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറയുന്നു. കല്യാൺ സിൽക്സ് ഉദ്ഘാടനത്തിനായി നീക്കിവെച്ചിരുന്ന തുക വയനാടിന്റെ പുനർ നിർമ്മാണത്തിനായി നൽകുമെന്ന് കല്യാൺ സിൽക്സ് അധികൃതരും അറിയിച്ചിട്ടുണ്ട്. താരത്തിന്റെ തീരുമാനം വളരെ നന്നായി എന്ന് ഒരു ഭാഗവും എന്നാൽ വിമർശനവുമായി മറുഭാഗവും മുന്നോട്ടു വന്നിരിക്കുകയാണ്. പ്രളയത്തെ തുടർന്ന് ക്യാമ്പുകളിൽ അഭയം പ്രാപിച്ചവരെ സഹായിക്കുവാൻ പൃഥ്വിരാജ് സജീവമായിരുന്നു.

Read More

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഒന്നാണ് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ.ഈ വർഷത്തെ ഫിലിം ഫെസ്റിവൽ സെപ്റ്റംബർ അഞ്ചിനാണ് തുടങ്ങുന്നത്. മലയാളത്തിൽ നിന്ന് രണ്ട് സിനിമകളും ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലികെട്ട്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്നി ചിത്രങ്ങളാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.കണ്ടംപററി വേൾഡ് സിനിമാ കാറ്റഗറിയിലാണ് ജെല്ലികെട്ടിന്റെ പ്രദർശനം.സ്‌പെഷ്യൽ പ്രെസെന്റഷൻ ആയിട്ടാണ് മൂത്തോൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.ഇന്ത്യയിൽ നിന്ന് ബോംബൈ റോസ്,സ്‌കൈ ഈസ് പിങ്ക് എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Read More