Author: webadmin

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ് സീരിയൽ – സിനിമ താരങ്ങളായ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം. ഇപ്പോഴിതാ ആദിത്യന്റെ ആദ്യ ജന്മനാളിൽ ആദിത്യന് ഒരു മുത്തമേകുന്ന ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ് അമ്പിളി. “ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്😍സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല😍😘” ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അമ്പിളി അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി മലയാള സിനിമപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ആദിത്യനും സീരിയലുകളിലൂടെയാണ് പ്രശസ്തനായത്.

Read More

കണ്ണൻ താമരക്കുളവും ജയറാമും നാലാം വട്ടം ഒന്നിച്ച പട്ടാഭിരാമൻ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഭക്ഷണത്തിൽ ചേർക്കുന്ന മായത്തിന്റെ ദൂഷ്യഫലങ്ങളെ നർമത്തിന്റെ മേമ്പൊടി ചേർത്ത് മികച്ചൊരു വിരുന്ന് തന്നെയാണ് ചിത്രം. ചിത്രത്തിന്റെ വിജയത്തിൽ ഫേസ്ബുക്ക് ലൈവിൽ വന്ന് ഏവർക്കും നന്ദി പറയുകയും കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയുമാണ് ജയറാം. കൂടെ ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം, നിർമ്മാതാവായ എബ്രഹാം മാത്യു, അഭിനേതാക്കളായ ബൈജു, ഷീലു എബ്രഹാം, പാർവതി നമ്പ്യാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പടം എല്ലാവരും പോയി കാണണമെന്നും പടം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളാൻ ബൈജുവും പറഞ്ഞു.

Read More

ജോഷി വമ്പൻ തിരിച്ചു വരവ് നടത്തിയ പൊറിഞ്ചു മറിയം ജോസ് ഗംഭീര റിപ്പോർട്ടുകളുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയം നൽകിയ ആഹ്ലാദം മറച്ചു വെക്കാതെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത തൃശൂർ ഗിരിജ തീയറ്ററിന്റെ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. തൃശ്ശൂര്കാര് എന്ത് കാര്യവും സത്യാവസ്ഥ മുഖത്ത് നോക്കിയങ്ങട്ടു പറയും 😁😁😁😂😂😂. രാവിലെ ഞങ്ങടെ പേജ് നോക്കിയപ്പോ ഔ 😂😂😂😂 what a comment . 🙏😀 എല്ലാവര്ക്കും പ്രളയം കഴിഞ്ഞു പേടിച്ചു ക്ഷീണിച്ചിരികയുമ്പോൾ ജോഷി സർ സമ്മാനിച്ചു ഒരു വലിയ പെരുന്നാൾ . ഈ സഹോദരൻ പറഞ്ഞ പോലെ ശരിയാണ് ട്ടോ , ഇപ്പഴാ ശ്വാസം വീണത് 😂. അപ്പൊ പെട പെടക്യാം തൃശൂർ കാരെ . ഞങ്ങൾക്ക് രണ്ടാഴ്ച ആയിരിക്യാം ഈ പടം . എന്നാലും ഈ സിനിമ കാണാതിരിക്യരുത് എവിടെ ആയാലും ഏതു തിയേറ്റർ ഇൽ ആയാലും . പല പെരുന്നാളുകളും മലയാളികൾ ആഘോഷിച്ചിട്ടുള്ളത് ജോഷി ചിത്രങ്ങൾക്കൊപ്പം തീയറ്ററുകളിലാണ്. പല…

Read More

പല പെരുന്നാളുകളും മലയാളികൾ ആഘോഷിച്ചിട്ടുള്ളത് ജോഷി ചിത്രങ്ങൾക്കൊപ്പം തീയറ്ററുകളിലാണ്. പല ചിത്രങ്ങളും തീയറ്ററുകളിലും തീർത്തിട്ടുള്ളത് പെരുന്നാളിന്റെ പ്രതീതിയുമാണ്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ജോഷി എന്ന ഹിറ്റ് മേക്കർ വീണ്ടും സംവിധാന രംഗത്തേക്ക് എത്തിയപ്പോൾ പ്രേക്ഷകർ സ്‌ക്രീനിൽ കണ്ടതും ഒരു പെരുന്നാളാണ്. എല്ലാ ആഘോഷങ്ങളും നിറഞ്ഞൊരു കളർഫുൾ പെരുന്നാൾ. സൂപ്പർതാരങ്ങൾ മാത്രമല്ല ഒരു പടത്തിന്റെ വിജയരഹസ്യം എന്ന് തെളിയിച്ച് പൊറിഞ്ചു മറിയം ജോസ് തീയറ്ററുകളിൽ എത്തിയപ്പോൾ ജോഷി എന്ന സംവിധായകന്റെ ക്രാഫ്റ്റ്സ്മാൻഷിപ്പ് പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജയൻ മുതൽ ജോജു വരെ തലമുറകളുടെ സംവിധായകനായി നില നിൽക്കുമ്പോഴും പ്രേക്ഷകന്റെ പൾസറിയുന്ന പകരം വെക്കാനില്ലാത്ത ഒരു സംവിധായകൻ തന്നെയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി വീണ്ടും. അറുപതുകളിലെ തൃശൂരിലെ ഗ്രാമപ്രദേശം കാണിച്ചുകൊണ്ടാണ് സിനിമയുടെ ആരംഭം. പൊറിഞ്ചു, ജോസ്, മറിയം എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തിലൂടെയാണ് തുടക്കം. കുടുംബമഹിമയുടെ പേരിൽ വിദ്യാലയങ്ങളിൽ പോലും കുട്ടികളെ തരംതിരിച്ച് കാണുന്ന കാലം. അത്തരത്തിലൊരു വിദ്യാലയത്തിലെ ഉറ്റസുഹൃത്തുക്കളാണ് ഇവർ മൂവരും.…

Read More

മാറിവരുന്ന കാലഘട്ടത്തിൽ മലയാളി ഏറ്റവുമധികം മാറിയിരിക്കുന്നത് അവരുടെ ഭക്ഷണരീതികളിൽ കൂടിയുമാണ്. കിട്ടുന്നത് തിന്നിരുന്ന മലയാളി തിന്നാൻ കിട്ടുന്നത് തേടി പോകുന്ന കാലമാണിത്. മനസ്സ്‌ നിറക്കുന്ന രുചിഭേദങ്ങൾ തേടി സഞ്ചരിക്കുന്ന ഇന്നത്തെ മലയാളിക്ക് മുന്നിൽ തീർച്ചയായും ചർച്ചക്ക് എടുത്തു വെക്കേണ്ട ചില കാര്യങ്ങൾ എടുത്തു കാട്ടുകയാണ് കണ്ണൻ താമരക്കുളം ജയറാമിനൊപ്പം നാലാം വട്ടം ഒന്നിക്കുന്ന പട്ടാഭിരാമൻ എന്ന ചിത്രം. ജയറാമിനെ പ്രേക്ഷകർ കാണാൻ കൊതിക്കുന്നൊരാ കുടുംബപ്രേക്ഷകരുടെ നായകൻ എന്ന ഒരു ഇമേജിന്റെ തിരിച്ചു വരവിനൊപ്പം ജയറാമിന്റെ സ്വതസിദ്ധമായ നർമമുഹൂർത്ഥങ്ങളും കോർത്തിണക്കിയ ചിത്രം ഒരു പക്ഷേ മലയാളത്തിൽ ഇതേവരെ അത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഭക്ഷണത്തിലെ മാരകമായ മായം ചേർക്കൽ എന്ന അപകടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീർത്തും സാമൂഹിക പ്രാധാന്യം ഉള്ളൊരു വിഷയം പ്രേക്ഷകരിലേക്ക് രസകരമായ സന്ദർഭങ്ങളിലൂടെ എത്തിച്ചിരിക്കുകയാണ് കണ്ണൻ താമരക്കുളം എന്ന സംവിധായകൻ. ഭക്ഷണത്തിൽ മായം ചേർക്കുക എന്ന പ്രവൃത്തിയോട് എന്നും കടുത്ത വിരോധമുള്ള വ്യക്തിയാണ് പട്ടാഭിരാമൻ എന്ന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ. എതിർപ്പുള്ളത് തുറന്ന്…

Read More

സൗത്ത് ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന തമിഴകം കാത്തിരുന്ന വിശാൽ – അനീഷ വിവാഹം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. അർജുൻ റെഡ്ഢി നടി അനീഷ അള്ളയുമായി ഈ വർഷം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം മാർച്ച് 16നാണ് നടന്നത്. എന്നാൽ വിശാലിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത് വിവാഹം ഉപേക്ഷിച്ചുവെന്നാണ്. എങ്കിലും കാരണം എന്താണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും അനീഷ വിവാഹ നിശ്ചയ ചിത്രങ്ങൾ നീക്കം ചെയ്‌തിരിക്കുകയാണ്. ഇരുവർക്കും ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിയെന്നും അതിനാൽ ഇരുവരും പിരിയാൻ ഒരുമിച്ച് തീരുമാനം എടുത്തുവെന്നുമാണ് അറിയാൻ കഴിയുന്നത്.

Read More

സോഷ്യൽ മീഡിയയിൽ പ്രകോപിതപരമായ കമന്റുകൾ ഇടുകയും അതിനു നല്ല അസൽ മറുപടി കിട്ടി സംവൃതി അടയുകയും ചെയ്യുന്ന നിരവധി ‘മഹാന്മാരെ’ നമ്മൾ സ്ഥിരം കാണാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് നടൻ മുകേഷിന്റെ ഫോട്ടോക്ക് കമന്റ് ഇട്ട് നടനിൽ നിന്നും മികച്ചൊരു മറുപടി ലഭിച്ച ഒരു ആരാധകൻ. മമ്മൂക്കക്കൊപ്പം ഉള്ളൊരു സെൽഫി ചിത്രമാണ് മുകേഷ് പങ്ക് വെച്ചിട്ടുള്ളത്. അതിന് കമന്റായി ഒരുവൻ ‘കിളവന്മാർ എങ്ങോട്ടാ’ എന്നൊരു ചോദ്യവും. ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാണെന്ന് പരോക്ഷമായൊരു മാസ്സ് മറുപടിയാണ് മുകേഷ് നൽകിയിരിക്കുന്നത്. ആരാധകർ ആശംസകളുമായി എത്തിയതിനൊപ്പം ട്രോളന്മാരും സംഭവം ഏറ്റു പിടിച്ചിട്ടുണ്ട്.

Read More

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമ ഈ ഓണത്തിന് തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. നിവിൻ പോളി നായകനാകുന്ന ഈ ചിത്രത്തിലൂടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ്. മലർവാടി ആർട്സ് ക്ലബിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന പലരും ഈ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു. മലർവാടിയുടെ സാരഥിയും ധ്യാനിന്റെ ജ്യേഷ്ഠനുമായ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും സോഷ്യൽ മീഡിയയും പ്രേക്ഷകഹൃദയങ്ങളും കവർന്നിരിക്കുകയാണ്. ചെന്നൈയിലെ തെരുവിൽ നിവിൻ പോളി ഒരു ബുള്ളറ്റിൽ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ കൂടുതൽ തരംഗമായിരിക്കുന്നത്. പ്രേമത്തിലെയും മറ്റും ലുക്കിൽ കിടിലൻ താടിയുമായി അഡാർ ലുക്കാണ് നിവിൻ പോളിക്ക് ചിത്രത്തിൽ. ഒരു പക്കാ എന്റർടൈനറിനുള്ള എല്ലാ ചേരുവകളും നിറഞ്ഞ ചിത്രം ഈ ഓണത്തിന് പ്രേക്ഷകർക്ക് ഒരു വിരുന്ന് ആയിരിക്കുമെന്ന് ഉറപ്പ്. 

Read More

മലയാള സിനിമയില്‍ തിളങ്ങി നിന്ന മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്. ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് ഞാൻ നല്ലൊരു കുടുംബ നാഥന്‍ കൂടിയായത്. ജീവിതം എങ്ങനെയാവണം ഭാര്യ എന്താകാണം, എങ്ങനെ ഒരു ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നൊക്കെ ഒരോ സന്ദര്‍ഭങ്ങളിലൂടെയായി ആശയാണ് എനിക്ക് പറഞ്ഞ് തന്നത്. എന്നെ മാത്രമല്ല ജീവിച്ചിരുന്ന അച്ഛനെയും അമ്മയെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസിലാക്കി തന്നതും ആശയാണ്.…

Read More

സൈബർ ആക്രമണവുമായെത്തിയവന് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ. കൊച്ചു കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിക്കുന്നൊരു വീഡിയോ പങ്ക് വെച്ച ഉണ്ണി മുകുന്ദൻ അതിൽ ഒരു കുട്ടി ‘നെയ്‌മർ’ കളിച്ചെന്നും പറഞ്ഞ് ക്യാപ്ഷൻ ഇട്ടതാണ് നെയ്‌മർ ആരാധകരെ ചൊടിപ്പിച്ചത്. ഒരു ആരാധകൻ കമന്റ് ഇട്ടത് ഇങ്ങനെയാണ്.. “എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോള്ളിയത് നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട് നിന്റെ പടം വരട്ടെ അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറൽ ഇല്ല ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം” അതിന് മറുപടിയായി പേടിച്ചു പോയി കേട്ടോ എന്നാണ് രസകരമായി മറുപടി കൊടുത്തത്.

Read More