Author: webadmin

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിലെ രജനിയുടെ പുതിയ സ്റ്റില്ലുകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .രജനിയുടെ കിടിലൻ ലുക്ക് തന്നെയാണ് ഇതിലെ പ്രധാന ആകർഷണം. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുള്ളത് മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ തന്നെയാണ് എന്ന് സംവിധായകൻ ഡോ:ബിജു. ഇതിലൂടെ അവരുടെ സാംസ്കാരിക അപചയം ആണ് അവർ സൂചിപ്പിക്കുന്നതെന്നും സംവിധായകൻ തുറന്നടിച്ചു .കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകൻ ബിജു ഈ വിഷയത്തിൽ വാചാലനായത്. ‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുള്ളത് സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് . അവര്‍ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങള്‍ അവര്‍ പറയുന്നു. അവര്‍ക്ക് വേണമെങ്കില്‍ അത് പറയാം. പക്ഷേ എങ്കില്‍ പോലും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രണ്ട് പേര്‍ അതില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്‌കാരിക അപചയമാണ്.’ ‘ഇത്തരത്തിൽ ഉള്ള സംഭാഷണങ്ങള്‍ വേണോ എന്ന് അവർ ചിന്തിക്കണമായിരുന്നു. അതിനെ കൈയടിക്കാന്‍ കുറച്ച് ഫാന്‍സ് എന്ന് പറഞ്ഞ ആളുകളും. അങ്ങനെയൊരു ധാര മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ആദ്യ കല്ലേറാണ് ഡബ്ല്യു.സി.സി. ചെറുപ്പക്കാരായിട്ടുള്ളവര്‍ ബോള്‍ഡായ…

Read More

ചില ഡയലോഗുകൾക്ക് സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറാനുള്ള ഒരു മാന്ത്രികശക്തിയുണ്ട്. അത്തരത്തിൽ ഉള്ളൊരു ഡയലോഗാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ‘എന്ത് പ്രഹസനമാണ് സജീ’ എന്ന ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രം സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന സജി എന്ന കഥാപാത്രത്തിനോട് പറയുന്ന ഡയലോഗ്. സീരിയസായിട്ട് പറഞ്ഞ ആ ഡയലോഗ് പ്രേക്ഷകർ കോമഡിയായി ഏറ്റെടുത്ത സന്തോഷത്തിലാണ് ഷെയ്ൻ നിഗം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ മനസ്സ് തുറന്നത്. മലയാളികളുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കായി ആ ഡയലോഗ് മാറിയതിൽ താൻ സന്തോഷവാനാണെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു. ജീവൻ ജോജോയുടെ ഉല്ലാസം, ഡിമൽ ഡെന്നീസിന്റെ വല്യ പെരുന്നാൾ, ശരത്തിന്റെ വെയിൽ എന്നീ ചിത്രങ്ങളാണ് ഷെയ്‌ന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

Read More

2022 മാർച്ച് വരെയുള്ള സ്‌പോൺസർഷിപ്പ് ഒപ്പോ പിൻവലിച്ചതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ടൂറിന് ശേഷം വരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ ടൂർ ഇന്ത്യക്ക് പുതിയ സ്‌പോൺസർഷിപ്പ്. മലയാളിയായ ബൈജു രവീന്ദ്രൻ അമരക്കാരനായ ബൈജൂസ്‌ ലേർണിംഗ് ആപ്പാണ് പുതിയ സ്പോൺസർ. മാർച്ച് 2017 മുതൽ അഞ്ച് വർഷത്തേക്കുള്ള കരാറാണ് ഓപ്പോ എടുത്തിരുന്നത്. എന്നാൽ കരാർ തുക വളരെ വലുതായത് കൊണ്ടും സ്ഥിരതയില്ലാത്തതുമായത് കൊണ്ടാണ് ഓപ്പോ കരാറിൽ നിന്നും ഒഴിവാകുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1079 കോടി രൂപക്കായിരുന്നു ഓപ്പോ കരാർ ഏറ്റെടുത്തിരുന്നത്. ഒരു ബിലാറ്ററൽ മാച്ചിന് 4.61 കോടി രൂപയും ഒരു ഐസിസി മാച്ചിന് 1.56 കോടി രൂപയുമാണ് ഓപ്പോ ബിസിസിഐക്ക് നൽകിയിരുന്നത്. ബൈജൂസും അതേ തുക തന്നെ 2022 മാർച്ച് 21 വരെ നൽകും. സ്‌പോൺസർഷിപ്പിന്റെ എല്ലാ അവകാശങ്ങളും ഓപ്പോ ബൈജൂസിന് കൈമാറിയെന്നാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൈജൂസ്‌ ബിസിസിഐക്ക് പണം നൽകുന്നതിനോടൊപ്പം തന്നെ ഓപ്പോ…

Read More

സൗബിൻ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.ചിത്രത്തിലെ ജാക്സൺ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി.വിഷ്ണു വിജയ് ആണ് സംഗീതം.ആന്റണി ദാസൻ ആണ് ഗാനം ആലപിച്ചത്. വിനായക് ശശികുമാർ രചന. വീഡിയോ കാണാം

Read More

വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ നാളെ തീയറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ഈ ചിത്രത്തിലാണ് താൻ ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ മനസ്സ് തുറന്നിരിക്കുന്നത്. എനിക്ക് ബുള്ളറ്റ് ഓടിക്കാന്‍ അറിയില്ല. ആകെ ലൈസന്‍സ് എടുക്കാന്‍ വേണ്ടിയാണ് ടു വീലര്‍ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും. തണ്ണീര്‍മത്തനു വേണ്ടിയാണ് ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നത്. ഇടക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല. ചിരിച്ചോണ്ടിരുന്നു. മുത്തശ്ശിക്കഥയില്‍ ജൂഡ് ഒരു എസ്ഡി തന്ന് എന്നോട് ഓടിക്കാന്‍ പറഞ്ഞു. അപര്‍ണ ബാലമുരളിയുമൊത്തുള്ള ഒരു പാട്ടാണ്. ചിരിച്ചോണ്ടാണ് ഓടിക്കേണ്ടത്. പക്ഷേ, ഉള്ളില്‍ പേടിയായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടു വീലര്‍ ഓടിച്ചു. ഇപ്പോള്‍ ടുവിലര്‍ ഓടിക്കാന്‍ പഠിച്ചുവരികയാണ്.’ സംവിധായകനും ഡിനോയി പൗലോസും…

Read More

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ മലയാള സിനിമ ലോകത്തെ ആദ്യ 200 കോടി ചിത്രമായി പ്രേക്ഷകർക്ക് മുൻപിൽ ഒരു അത്ഭുതമായി നിൽക്കുകയാണ്. മുരളി ഗോപി ഒരുക്കിയ തിരക്കഥയിൽ ഓരോ ചെറിയ കഥാപാത്രത്തിനും അവരുടേതായ പ്രാധാന്യമുണ്ടായിരുന്നു. അത്തരത്തിൽ ഒരു കഥാപാത്രമാണ് ശ്രീയ രമേശ് അവതരിപ്പിച്ച സീരിയൽ നടി ഗോമതി. നിരവധി പേർ ഗോമതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചിരുന്നു. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീയ രമേശ് ഇപ്പോൾ. ലൂസിഫറിലെ ഗോമതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. ധാരാളം ട്രോളുകള്‍ ഉണ്ടായിരുന്നു. ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നി. പീന്നീട് പ്രശ്‌നമില്ലാതായി. ജോണ്‍ വിജയ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ വകവരുത്തുക എന്നതായിരുന്നു സിനിമയിലെ സാഹചര്യം. അതിന് ഗോമതി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു. ആ വില്ലന്റെ വീക്കനെസാണ് സീരിയലിലെ ഗോമതി. അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല, ഇപ്പോള്‍ ഗോമതിയായി പ്രേക്ഷകര്‍ എന്നെ ആദ്യം തിരിച്ചറിയുന്നത് അംഗീകാരമായി…

Read More

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് മൂത്തോൻ. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുക്കാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്. Thank you Nivin..! Looking forward for your next Moothon..! https://t.co/Y0YHq8qagM — Suriya Sivakumar (@Suriya_offl) July 24, 2019 പ്രേക്ഷകരെ പോലെ തന്നെ ഈ ചിത്രത്തിനായി താനും കാത്തിരിക്കുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. തനിക്ക് ജന്മദിനാശംസ നേർന്ന നിവിൻ പോളിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള…

Read More

ശ്വേതാ മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയതാണ് 2014ൽ പുറത്തിറങ്ങിയ ബ്ലെസ്സി ചിത്രം കളിമണ്ണ്. അതിന്റെ വിവാദശബ്ദങ്ങൾ ഇപ്പോഴും കേൾക്കുന്നുണ്ട്. അന്നത്തെ ആ അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ. ‘കളിമണ്ണ്‍’ സിനിമയിലെ ലൈവ് പ്രസവമുണ്ടാക്കിയ പുകിലിന്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം. പക്ഷെ ഇതുവരെ ആരും എന്നോട് നേരിട്ട് ‘അയ്യോ ശ്വേത എന്താ അങ്ങനെ ചെയ്തെ എന്നൊന്നും ചോദിച്ചിട്ടേയില്ല’, മറഞ്ഞു നിന്ന് പറയുന്നുണ്ടാകാം പക്ഷെ എന്റെ ലൈഫില്‍ എടുത്ത ബെസ്റ്റ് തീരുമാനങ്ങളില്‍ ഒന്നാണത്. ഭര്‍ത്താവിന്റെ പൂര്‍ണ്ണ സപ്പോര്‍ട്ടോടു കൂടിയാണ് ഞാനതിനു സമ്മതിച്ചത്. ഇപ്പോഴും ഓര്‍മ്മയുണ്ട് എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു. എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി, ‘കളിമണ്ണി’നു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂടെ കയറാമെന്ന രീതി വന്നതെന്ന് തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓര്‍ക്കാന്‍ ഞാന്‍ അവള്‍ക്ക്…

Read More

പഞ്ചവർണതത്തക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം നിർവഹിക്കുന്ന ഗാനഗന്ധർവനിൽ മമ്മൂട്ടി എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണെന്ന് റിപ്പോർട്ടുകൾ. അതിന്റെ സൂചനകൾ പുറത്തു മുതൽ ആകാംക്ഷയിലാണ് ആരാധകരും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയണ്. ചിത്രത്തിൽ ഗാനമേളയിൽ തട്ടുപൊളിപ്പൻ പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ മൂന്ന് ഗെറ്പ്പുകളിലാണ് സൂപ്പർ താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, മണിയൻപിള്ള രാജു, സുധീർ കരമന, ഹരീഷ് കണാരൻ, ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​ ,​ ​റാ​ഫി,​ ​ജോ​ണി​ ​ആ​ന്റ​ണി​ ​തു​ട​ങ്ങി​യ​വരാണ് മറ്റ് പ്രധാന താരങ്ങൾ. ​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​വ​ന്ദി​താ​ ​മ​നോ​ഹ​ര​നും​ ​അ​തു​ല്യ​യു​മാ​ണ് ​നാ​യി​ക​മാ​ർ. ചി​ല​ ​സൂപ്പർഹിറ്റ് ഗാ​ന​ങ്ങ​ളു​ടെ​ ​റീ​മി​ക്സു​ക​ൾ​ ​ചി​ത്ര​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യു​ട്ടു​ണ്ടെ​ന്നാ​ണ് ​അ​റി​വ്. ഇ​ച്ചാ​യീ​സ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്സും​ ​ചേ​ർ​ന്നാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്. ​ ​പി​ഷാ​ര​ടി​യും​ ​ഹ​രി​ ​പി.​ ​നാ​യ​രും​ ​ചേ​ർ​ന്നാ​ണ് ചിത്രത്തിന്റെ രചന.​ ​കാ​മ​റ​ ​​അ​ഴ​ക​പ്പ​ൻ. ദീ​പ​ക്ക് ​ദേ​വ്…

Read More