Author: webadmin

നടനും സംവിധായകനുമായ പൃഥ്വിരാജ് മലയാളികളുടെ ഇഷ്ട താരമാണ്. താരത്തെ പറ്റിയുള ട്രോളുകൾ പലതും അദ്ദേഹവും ഒപ്പം ഭാര്യ സുപ്രിയ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിയെക്കുറിച്ചു വൈറലായിരിക്കുന്ന പുതിയൊരു ട്രോൾ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വി എത്തുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുതിയ ഒരു പരസ്യവുമായി കൂട്ടിയിണക്കിയാണ് ട്രോൾ എത്തിയിരിക്കുന്നത്. ട്രോളിന്റെ ഉള്ളടക്കം ഇതാണ്. മകളെ പി ടി എ മീറ്റിങ്ങിന് കൊണ്ടുപോയ പൃഥ്വി സുപ്രിയ ഉദേശിച്ചതിലും നേരത്തെ വീട്ടിൽ എത്തി.കാര്യം തിരക്കിയപ്പോൾ മകൾ പറഞ്ഞു “ആടി സെയിൽ തുടങ്ങിയെന്നു പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു.. താങ്ക്സ് അച്ഛാ..”ഇത് ഷെയർ ചെയ്യാതിരിക്കാനാവില്ലെന്നു പറഞ്ഞ് ഇൻസ്റ്റാഗ്രാമിലൂടെയാണ് സുപ്രിയ ഇത് പങ്കുവച്ചിരിക്കുന്നത്.

Read More

800 എന്ന് പേരിട്ടിരിക്കുന്ന ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയിൽ മുത്തയ്യ മുരളീധരനാകുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ നേടിയ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് സിനിമയുടെ പേരിന് കാരണമായത്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീപതി രംഗസ്വാമിയാണ്. ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമായ മുത്തയ്യ മുരളീധരന്റെ ജീവിതം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ താൻ ഏറെ സന്തോഷവാനാണ് എന്ന് വിജയ് സേതുപതി പറഞ്ഞു. മുരളി നേരിട്ട് തന്നെ ചിത്രവുമായി സഹകരിക്കുമെന്നതും ക്രിക്കറ്റുമായി ബന്ധപ്പെട്ട് വിജയ്ക്ക് നിർദ്ദേശങ്ങൾ നല്കുമെന്നും ഉള്ളതിൽ വിജയ് ഏറെ സന്തുഷ്ടനാണ്. ഡാർ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.

Read More

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ നവംബറിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്ത ജോർദാനിൽ തന്നെയാണ് മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്.ഈ കാലയളവിൽ പൃഥ്വിരാജ് വേറെ ഒരു ചിത്രവും ചെയ്യില്ല എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന് വേണ്ടി 18 മാസത്തെ വലിയ ഡേറ്റ് ആണ് പൃഥ്വിരാജ് നല്കിയിരിക്കുന്നത്. ചിത്രത്തിലെ നജീബിന്റെ രണ്ട് കാലഘട്ടം അവതരിപ്പിക്കാൻ വേണ്ടിയാണ് ഇത്രയും നീണ്ട ഒരു ഷെഡ്യൂൾ പൃഥ്വിരാജ് മാറ്റി വെച്ചത്.പൃഥ്വിരാജിന്റെ മറ്റ് തിരക്കുകൾ എല്ലാം തീരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ബ്ലസി ഇത്രയും നാൾ.അമല പോൾ ആണ് നായികയായി വരുന്നത്. എ. ആർ റഹ്മാൻ നാളുകൾക്ക് ശേഷം സംഗീതം നല്കുന്ന മലയാള സിനിമയും ഇതാണ്.

Read More

കഴിഞ്ഞവർഷത്തെ മനോരമ ന്യൂസ് മേക്കർ പുരസ്കാരം സമ്മാനിച്ചു. കേരളത്തെ പ്രളയത്തിൽ നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞവർഷത്തെ മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാരത്തിന് അർഹരായവർ. ചലച്ചിത്ര താരവും സംവിധായകനും ആയ പൃഥ്വിരാജ് സുകുമാരൻ മത്സ്യത്തൊഴിലാളികൾക്ക് അഗീകാരം സമ്മാനിച്ചു.ചടങ്ങിനിടെയുള്ള പൃഥ്വിരാജിന്റെ പ്രസംഗം ഇപ്പോൾ വൈറലാവുകയാണ്. ദൈവങ്ങൾ മനുഷ്യരുടെ മനസ്സിൽ ആണ് എന്ന് പഠിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ ആ സമൂഹത്തിൽ നിന്നുകൊണ്ടുതന്നെ ദൈവങ്ങൾ മനുഷ്യരുടെ ഇടയിലും ഉണ്ടാകും എന്ന് പഠിപ്പിച്ച ഒരു കൂട്ടമാണ് ഈ മത്സ്യത്തൊഴിലാളി കൂട്ടം എന്ന് പൃഥ്വിരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. കല്യാൺ സിൽക്സുമായി സഹകരിച്ചാണ് മനോരമ ന്യൂസ് ഇത്തവണത്തെ ന്യൂസ്മേക്കർ പുരസ്ക്കാരം ഒരുക്കിയത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ സാക്ഷിനിർത്തിയാണ് മത്സ്യത്തൊഴിലാളി സമൂഹം ഈ അവാർഡ് സ്വന്തമാക്കിയത് .

Read More

കഴിഞ്ഞവർഷത്തെ മനോരമ ന്യൂസ് മേക്കർ പുരസ്കാരം സമ്മാനിച്ചു. കേരളത്തെ പ്രളയത്തിൽ നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞവർഷത്തെ മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാരത്തിന് അർഹരായവർ. ചലച്ചിത്ര താരവും സംവിധായകനും ആയ പൃഥ്വിരാജ് സുകുമാരൻ മത്സ്യത്തൊഴിലാളികൾക്ക് അഗീകാരം സമ്മാനിച്ചു. കല്യാൺ സിൽക്സുമായി സഹകരിച്ചാണ് മനോരമ ന്യൂസ് ഇത്തവണത്തെ ന്യൂസ്മേക്കർ പുരസ്ക്കാരം ഒരുക്കിയത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ സാക്ഷിനിർത്തിയാണ് മത്സ്യത്തൊഴിലാളി സമൂഹം ഈ അവാർഡ് സ്വന്തമാക്കിയത് .ദൈവങ്ങൾ മനുഷ്യരുടെ മനസ്സിൽ ആണ് എന്ന് പഠിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ ആ സമൂഹത്തിൽ നിന്നുകൊണ്ടുതന്നെ ദൈവങ്ങൾ മനുഷ്യരുടെ ഇടയിലും ഉണ്ടാകും എന്ന് പഠിപ്പിച്ച ഒരു കൂട്ടമാണ് ഈ മത്സ്യത്തൊഴിലാളി കൂട്ടം എന്ന് പൃഥ്വിരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Read More

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ സംവിധായകൻ ആയും നടൻ ആയും നിർമ്മാതാവ് ആയും ബോളിവുഡിൽ ശ്രദ്ധ നേടിയ താരം ആണ്. ദബാങ് 2 എന്ന ബ്ലോക്ക്ബസ്റ്റർ സൽമാൻ ഖാൻ ചിത്രം സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇതുകൂടാതെ സൽമാൻ ഖാൻ നായകനായി എത്തിയ നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാവും അദ്ദേഹമാണ്. നായകനായും വില്ലൻ ആയും സഹനടൻ ആയുമെല്ലാം ബോളിവുഡിൽ പ്രശസ്തനായ ഈ താരം ഇപ്പോൾ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കാൻ എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ ആണ് അർബാസ്‌ ഖാൻ മലയാളത്തിൽ എത്തുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിക്കുക എന്നത് തനിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഈ മാസം അവസാനത്തോടെ താരം ചിത്രത്തിൽ ജോയിൻ ചെയ്യും. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്,…

Read More

സോഷ്യൽ മീഡിയ കീഴടക്കിയ ജാതിക്ക തോട്ടം ഗാനത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ ‘ശ്യാമ വർണ രൂപിണി’ എന്ന മനോഹരഗാനം പുറത്തിറങ്ങി. പ്രദീപ് പള്ളുരുത്തി ആലപിച്ചിരിക്കുന്ന ഗാനം ഒരു പരമ്പരാഗത ഗാനമാണ്. സുഹൈൽ എം കോയയാണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ബാലതാരം മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകനും ഡിനോയി പൗലോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജോമോൻ ടി ജോൺ,വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്ന് ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Read More

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന് അന്വേഷണം എന്ന് പേരിട്ടു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയസൂര്യയുടെ ഒഫീഷ്യൽ പേജ് വഴി ഇപ്പോൾ പുറത്തുവിട്ടു.ലില്ലി എന്ന ത്രില്ലർ ചിത്രത്തിനുശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.ഈ 4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി,എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ഫാമിലി ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതാണ്. നവാഗതനായ ഫ്രാൻസിസ് തോമസ് ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു.അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് .ജേക്കസ് ബിജോയ് സംഗീതം.

Read More

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ വലിയൊരു ആരാധക വൃതത്തെ ഉണ്ടാക്കിയെടുത്ത താരമാണ് റാണ ദഗുബാട്ടി. ആരോഗ്യത്തെ സംബന്ധിച്ച് തെലുങ്ക് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വൃക്ക രോഗത്തിന് ചികിത്സ നേടി റാണ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തു എത്തിയിരിക്കുകയാണ് റാണ.ഇന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ പോസ്റ്റിന് താഴെ കമന്റ് ആയി താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഒരാരാധകന്റെ ചോദ്യം. ഇത്തരം വാർത്തകൾ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിർത്തൂ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.റാണയുടെ ശരീരം മെലിഞ്ഞതും കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇത്തരം വാർത്തകളെ അവഗണിക്കുക മാത്രമായിരുന്നു റാണ ചെയ്തിരുന്നത്.

Read More

ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയിൽ നിക്കി ഗൽറാണി ഗ്ലാമറസ് നായികയായി എത്തുന്നു. ഹണി റോസ് ചിത്രത്തിൽ നായികയായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1983, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നിക്കി ഗൽറാണി. മോഹൻലാൽ നായകനായ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ കുമാറാണ് നായകൻ. “ധമാക്ക പൂർണമായും ഒരു കോമഡി ചിത്രമാണ്. നിക്കി അവതരിപ്പിക്കുന്ന പണക്കാരിയായ നായികയെ നായകൻ വിവാഹം കഴിക്കുന്നു. പക്ഷേ നായകന് പ്രത്യുല്പാദന ശേഷി കുറവാണ് എന്ന് നായിക തിരിച്ചറിയുന്നു. നിക്കി ഗൽറാണി ഗ്ലാമറസായിട്ടാണ് ചിത്രത്തിൽ എത്തുക.” സംവിധായകൻ വെളിപ്പെടുത്തി. ജൂലൈ 30ന് തൃശൂർ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹണിമൂൺ രംഗങ്ങൾ തായ്‌ലൻഡിലെ പട്ടായയിൽ ചിത്രീകരിക്കും. മലയാള സിനിമയിൽ ഇതേവരെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമാണ് ചിത്രത്തിലെന്നും ഈ കളർഫുൾ എന്റർടൈനറിൽ യുവാക്കൾക്കുള്ള ഒരു സന്ദേശം ഉണ്ടാകുമെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. നവംബർ റിലീസ് ലക്ഷ്യമിടുന്ന…

Read More