Author: webadmin

ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോകസുന്ദരിയും അഭിനേത്രിയുമായ സുഷ്മിത സെൻ തന്റെ നാല്പത്തിമൂന്നാം വയസ്സിലും തന്റെ സൗന്ദര്യം പഴയത് പോലെ തന്നെ നിലനിർത്തുന്നുണ്ട്. അതിന് പിന്നിലെ രഹസ്യങ്ങൾ അറിയാനുള്ള ആഗ്രഹത്തിലുമാണ് ആരാധകർ. അതിനിടയിലാണ് സുഷ്മിത സെന്നിന്റെ ഒരു വർക്ക്ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായത്തെ വെല്ലുന്ന മെയ് വഴക്കത്തോടെ റിങ്ങിൽ തൂങ്ങി തല കീഴായി ശരീരം ഉയർത്തിയുള്ള വർക്ക്ഔട്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ചിറകുകൾ ഉണ്ടായാൽ പോരാ അതിന് പറക്കാനുള്ള പരിശീലനം കൂടി കൊടുക്കണം എന്ന ക്യാപ്ഷനോട് കൂടിയാണ് സുഷ്മിത സെൻ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. It’s not enough to have wings, you gotta train them to fly👊 #TuesdayMotivation #MyDiscipline #GymnasticRings #Fly 😊❤️I love you guys!!! pic.twitter.com/Uc7GrSblp0 — sushmita sen (@thesushmitasen) July 22, 2019

Read More

ഇന്ത്യയുടെ പുരോഗതിയിൽ നിർണായക സാന്നിദ്ധ്യങ്ങളിൽ ഒരാളായ മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ വച്ച് ഇ.ശ്രീധരന്‍ പുറത്തിറക്കി. രാമ സേതു എന്നാണ് ചിത്രത്തിന്റ പേര്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനില്‍ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന എണ്‍പത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു. പാമ്പന്‍ നിര്‍മാണകാലത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ദല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. അഭിനേതാവ്, വിജെ, പ്രൊഡക്ഷൻ ഡിസൈനർ എന്നിങ്ങനെ മലയാളികൾക്ക് ഏറെ സുപരിചിതനായ അരുൺ നാരായനാണ് ചിത്രത്തിന്റെ നിർമ്മാണം. അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്ന ബാനറിൽ അദ്ദേഹം നിർമിക്കുന്ന ആദ്യ ചിത്രമാണ് രാമ സേതു. മോഹൻലാലാണ് ബാനറിന്റെ ലോഗോ പുറത്തിറക്കിയത്. അരുൺ നാരായണ് എല്ലാ വിധ ഭാവുകങ്ങളും…

Read More

വിവാദങ്ങൾ കൂട്ട് പിടിച്ച അമല പോൾ ചിത്രം ആടൈ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് പ്രേക്ഷകർക്ക് കിടിലൻ സർപ്രൈസ് നൽകി അമല പോൾ എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തിയേറ്ററുകളില്‍ നേരിട്ട് എത്തിയിരിക്കുകയാണ് നടി. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകരോട് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറായാണ് അമല എത്തിയത്. മുടി മുറിച്ച് തൊപ്പിയും വെച്ചിരിക്കുന്നതിനാല്‍ അമലയെ അത്ര പെട്ടന്നു തിരിച്ചറിയുക എളുപ്പമല്ലായിരുന്നു. ചിത്രം കണ്ടിറങ്ങുന്നവര്‍ അമലയുടെ പ്രകടനത്തെ കുറിച്ചാണ് കൂടുതലും പ്രശംസിക്കുന്നത്. അമലാ പോളിനു പുറമെ സിനിമയുടെ സംവിധായകന്‍ രത്‌നകുമാറും നടന്മാരായ രോഹിത്തും ഗോപിയും തിയേറ്ററില്‍ എത്തിയിരുന്നു.

Read More

നീരജ് മാധവ് നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു.നവാഗതനായ അശ്വിൻ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ തന്നെയാണ് തിരക്കഥ. ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​ഗ​സ്റ്റ് ​ആ​ദ്യ​വാ​രം​ ​ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​ ​ആ​രം​ഭി​ക്കും.​ ​സ്വാ​സി​ക്കാ​ണ് ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്. ഇത് ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് നായകനാകുന്ന അസുരനിൽ ആണ് മഞ്ജു അവസാനമായി അഭിനയിച്ചത്.മോഹൻലാൽ ചിത്രം മരയ്ക്കാറും മഞ്ജു പൂർത്തിയാക്കുകയുണ്ടായി.നവാഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഗൗതമന്റെ രഥം ആണ് നീരജ് മാധവിന്റെ ഏറ്റവും പുതിയ ചിത്രം.

Read More

അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എം.പത്മകുമാർ, വാസ്തവം, വർഗം, പരുന്തു, ശിക്കാർ തുടങ്ങിയ ശ്രദ്ധേയമായ ചില സിനിമകൾ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തുള്ള തന്റെ സ്ഥാനം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ജോസഫ്, വലിയ വിജയം നേടിയിരുന്നു. മാമാങ്കം എന്ന സിനിമ സജീവ് പിള്ളയാണ് സംവിധാനം ചെയ്യാൻ ഇരുന്നതെങ്കിലും പിന്നീട് അത് എം. പത്നകുമാറിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത ശ്രീകുമാർ മേനോൻ – മോഹൻലാൽ ചിത്രം ഒടിയനിലും പത്മകുമാർ സംവിധാന സ്വാധീനം ചെലുത്തി എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടിയനിലെ തന്റെ പങ്ക് ആസൂത്രണത്തിനും ഏകോപനത്തിനും മാത്രമായിരുന്നു എന്നദ്ദേഹം പരിമിതപ്പെടുത്തി. അതിന്റെ ക്രിയേറ്റീവ് ഭാഗത്ത് താൻ ഒന്നും ചെയ്തിട്ടില്ലെന്നും അത് പൂർണ്ണമായും ശ്രീകുമാർ മേനോന്റെ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്. അതോടൊപ്പം മാമാങ്കം പൂർണമായും തന്റെ സിനിമയാണെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

Read More

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന നടി ശ്യാമിലിയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. മാളൂട്ടി, പൂക്കാലം വരവായ്, കിലുക്കാംപെട്ടി തുടങ്ങിയ ഗൃഹാതുരത്വമാർന്ന ചിത്രങ്ങളിൽ ബാലതാരമായി മലയാളികളുടെ മനസിലേക്ക് ചേക്കേറി 1990ൽ പുറത്തു വന്ന അഞ്ജലി എന്ന തമിഴ് ചിത്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ താരമാണ് ശ്യാമിലി. ഹരികൃഷ്ണൻസിൽ മമൂക്കയുടെയും മോഹൻലാലിന്റെയും അനിയത്തികുട്ടിയായി അഭിനയിച്ച ശാലിനിയുടെ കുഞ്ഞനിയത്തി ശ്യാമിലി വളർന്നത് സിനിമയിലൂടെ തന്നെയാണ്.1989 മുതൽ തെന്നിന്ത്യൻ ഭാഷകളിൽ മുഴുവൻ അഭിനയിച്ചിട്ടുള്ള താരം മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു. ശ്യാമിലി അവസാനം അഭിനയിച്ച ചിത്രം അമ്മമ്മഗാരില്ലു ആണ്.

Read More

ആശീർവാദ് സിനിമാസ് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആണ്. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ആന്റണി പെരുമ്പാവൂരും നേതൃത്വം നൽകുന്ന പ്രൊഡക്ഷൻ ബാനറാണത്. പ്രേക്ഷക മനം കവർന്ന ലൂസിഫർ ഈ വർഷം നമ്മക്ക് മുമ്പിൽ എത്തിച്ചതും ആശിർവാദ് സിനിമാസ് ആണ്. നാല് വമ്പൻ ചിത്രങ്ങൾ ആണ് ഇപ്പോൾ ആശീർവാദിന്റെ ബാനറിൽ ഒരുങ്ങുന്നത്. നവാഗതരായ ജിബി- ജോജു ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രമായ ഇട്ടിമാണി മേഡ് ഇൻ ചൈനയും മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹവുമാണ് ആദ്യത്തെ രണ്ട് ചിത്രങ്ങൾ. ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ഫാമിലി എന്റെർറ്റൈനെർ ഓണത്തിന് റിലീസ് ചെയ്യും. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന നൂറു കോടി ബഡ്ജറ്റ് പ്രിയദർശൻ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ ആണ്. പിന്നീട് ആശീർവാദ് സിനിമാസിന്റെ ബാനറിൽ എത്തുക മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രവും പൃഥ്വിരാജ്…

Read More

വിക്രമിനെ നായകനാക്കി കർണൻ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആർ എസ് വിമൽ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ദ്രുതഗതിയിൽ തന്നെ പുരോഗമിക്കുകയാണ്.കര്‍ണ്ണന്റെ കഥ കേട്ടപ്പോള്‍ തന്നെ വിക്രം സമ്മതമറിയിച്ചു. കര്‍ണ്ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. അതിനായി പ്രത്യേക വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചു. കുതിരയോട്ടവും ആയോധനമുറകളും വിദേശത്തുപോയി അഭ്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം,വിമല്‍ പറഞ്ഞു. ഇപ്പോൾ കർണൻ വൈകുന്നതിലുള്ള നിരാശ പങ്കു വെക്കുകയാണ് വിക്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ വേണ്ടി താൻ അക്ഷമനായി കാത്തിരിക്കുകയാണ് എന്നും എത്രയും വേഗം ചിത്രം തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു എന്നും വിക്രം പറഞ്ഞു.പുതിയ ചിത്രമായ കടാരം കൊണ്ടാന്റെ പ്രൊമോഷൻ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു വിക്രം. കര്‍ണ്ണനെന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. അവസാനം പൃഥിയ്ക്ക് പകരം വിക്രം കര്‍ണ്ണനെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇത് വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിച്ചത് . ആര്‍ എസ് വിമലിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ പൃഥ്വിയ്ക്ക് ഡേറ്റില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രംഗത്തു…

Read More

ചിയാൻ വിക്രം നായകനായ ഏറ്റവും പുതിയ ചിത്രമാണ് കടാരം കൊണ്ടാൻ.ആക്ഷൻ ത്രില്ലറായ ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. കടാരം കൊണ്ടാൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് സൂപ്പർ താരം വിക്രം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തെ കാണുവാനായി തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ തടിച്ചു കൂടിയത്. ഇതിനിടെ തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഫാൻ ബോയ് മൊമെന്റിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിക്രം ഇപ്പോൾ. ഒരിക്കൽ ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ തൊട്ട് വന്നിരുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു. സച്ചിനെ പെട്ടെന്ന് കണ്ടമാത്രയിൽ തന്നെ ദൈവത്തിനെ വിളിച്ചുപോയി. എന്നാൽ കൂടുതൽ രസകരമായ കാര്യങ്ങളാണ് പിന്നീട് അരങ്ങേറിയത്.സച്ചിൻ എന്നെ അറിയില്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ഞാൻ ആരാണ് എന്ന് വിശദീകരിക്കാൻ തുടങ്ങി. അതിനുശേഷം ഞങ്ങൾ രണ്ടു മണിക്കൂറോളം സിനിമയും ക്രിക്കറ്റും അല്ലാതെ മറ്റു പല കാര്യങ്ങളും കുറിച്ചും സംസാരിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ എല്ലാ…

Read More

അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.ഇതിനിടെ വിനീത് ശ്രീനിവാസൻ രണ്ടാമതും അച്ഛനാകാനും ഒരുങ്ങുകയാണ്. ഇതിനിടെ വിനീതിന്റെയും ഭാര്യയുടെയും പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.ഭാര്യയുടെ നിറവയറില്‍ കൈചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് പുറത്തെത്തിയത്.വിനീതിന്റെ പൊന്നോമനയെ കാണുവാൻ കാത്തിരിക്കുകയാണ് ഞങ്ങൾ എന്നിങ്ങനെ നിരവധി ആശംസ കമന്റുകളാണ് വിനീതിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിറയുന്നത്.

Read More