Author: webadmin

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിർമിക്കുന്നത്. ചിത്രം റിലീസിന് മുൻപേ തന്നെ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ് ഇപ്പോൾ.ചിത്രം ഇന്നലെ റിലീസ് ആയി എന്ന തരത്തിൽ ഒരു ഓൺലൈൻ മീഡിയയിൽ വന്ന വാർത്തയാണ് കൽക്കിക്ക് പെട്ടെന്ന് വാർത്താപ്രാധാന്യം നേടി കൊടുത്തത്. ടോവിനോ ചിത്രം കൽക്കി പ്രദർശനത്തിനെത്തി എന്ന തലക്കെട്ടോടുകൂടി കൊടുത്ത വാർത്ത പെട്ടെന്ന് തന്നെ വൈറൽ ആവുകയായിരുന്നു. ചിത്രത്തിലെ താരങ്ങളും ഈ വ്യാജ വാർത്തയോട് പ്രതികരിക്കാൻ രംഗത്ത് എത്തി. “പടത്തിനെ കുറിച്ചുള്ള ആകാംഷ ഉണ്ടെന്ന് മനസ്സിലാകാം.. എന്നാലും ഡബ്ബിങ് പോലും തീരാത്ത ഞങ്ങടെ കൽക്കിയെ നിങ്ങളങ്ങിറക്കിക്കളഞ്ഞല്ലോ.. what coconut is this? ” എന്നാണ് ചിത്രത്തിലെ നായിക സംയുക്ത മേനോൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ…

Read More

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ കുഞ്ചാക്കോയുടെ ലോകം ഇസഹാക്ക് മാത്രമാണെന്ന് തുറന്നുപറയുകയാണ് പ്രിയ. ‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു കൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.’ വനിതയുമായുള്ള അഭിമുഖത്തില്‍ പ്രിയ ചാക്കോച്ചൻ മനസ്സുതുറന്നു.

Read More

മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനം വലിയ ആഘോഷമായാണ് മലയാള സിനിമ കൊണ്ടാടിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഏകദേശം നൂറ് കോടിയോളം ബഡ്ജറ്റ് കണക്കാക്കുന്നു. ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ആണ് ചിത്രത്തിന്റെ സഹനിർമാതാകൾ.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാൻ ആണ് ആശിർവാദ് സിനിമാസ് ഉദ്ദേശിക്കുന്നത്. ഇതിനിടെ ഒരിക്കലും ഇതൊരു ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ . കുറച്ചു ചരിത്രവും അതിലേറെ എന്റർടൈന്മെന്റും ആയിരിക്കും ഈ ചിത്രം എന്ന് പ്രിയദർശൻ ഇപ്പോൾ വാക്ക് നൽകിയിരിക്കുകയാണ്.എന്തായാലും മലയാള സിനിമാ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാകും മരയ്ക്കാർ എന്ന് ഉറപ്പ്.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ചിത്രത്തിന് ലഭിച്ച കളക്ഷൻ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണ്. എന്നാൽ ഈ സിനിമയ്ക്ക് ലഭിച്ച വിപണന സാധ്യതയേക്കാൾ കൂടുതൽ വിപണന സാധൃതകൾ മരയ്ക്കാറും മാമാങ്കവും കൊണ്ടുവരും എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.വിപണന സാധ്യതകൾക്ക് പരമാവധി വഴിതെളിച്ച ചിത്രമാണ് ലൂസിഫർ.എന്നാൽ ഇതുകൊണ്ട് മലയാളസിനിമ അവസാനിക്കുന്നില്ല, കൂടുതൽ വാണിജ്യ പരമായ ചിത്രങ്ങളായിരിക്കും ഇനി വരാനിരിക്കുന്നത്, പൃഥ്വിരാജ് പറഞ്ഞു. ഓവർസീസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു ലൂസിഫർ.എന്നാൽ മരയ്ക്കാറും മാമാങ്കവും റിലീസ് ആകുന്ന സമയത്ത്‌ ഈ വിപണന സാധ്യതകൾ വീണ്ടും വർധിക്കുമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

Read More

കഥയെഴുതി സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും വിജയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, പിന്നണിഗായകന്‍ തുടങ്ങിയ മേഖലകളിലൂടെ മലയാളിയുടെ മനം കവർന്ന താരം. വിജയത്തിളക്കത്തിൽ നിൽക്കുന്ന വിനീത് ഇടയ്ക്കിടയ്ക്ക് ഒരു മണ്ടത്തരം കാണിക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് അജു വർഗീസ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം തുറന്നുപറഞ്ഞത്. വിനീത് ഡ്രൈവിംഗ് പഠിച്ചു വന്ന സമയത്ത് അത്യാവശ്യമായി ഒരു സിനിമയ്ക്ക് പോകേണ്ടിവന്നു. ഒരു വളവു കഴിഞ്ഞപ്പോൾ എതിരെ വന്ന ഒരു ലോറി കാറിൽ തട്ടി. അത് ലോറിക്കാരന്റെ കുഴപ്പം ആണെങ്കിലും വിനീത് ചാടി ഇറങ്ങി ക്ഷമ ചോദിച്ചു. ഇവർ എന്താണ് പറയുന്നത് എന്ന രീതിയിൽ ലോറിക്കാരൻ നിന്നു എന്ന് അജു തമാശ രൂപേണ പറയുന്നു. എന്നാൽ ഇതിനു പകരമായി വിനീത് പറയുന്നത് ഇങ്ങനെയാണ്. താൻ അയാളെ ആണോ ഇടിച്ചത് അതോ അയാൾ തന്നെയാണോ ഇടിച്ചത് എന്ന് വിനീതിന് സംശയമായി. വിനീതിന് ഇടിച്ച് ശീലമുള്ളത് കൊണ്ട് സോറി പറഞ്ഞും ശീലമാണ്.

Read More

പ്രേക്ഷകർക്ക് മുൻപിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ വ്യക്തിയാണ് നിയാസ് ബക്കർ. നർമത്തിന്റെ മർമം അറിഞ്ഞ് പ്രേക്ഷകരെ വലയിലാക്കാൻ കെൽപുള്ള നടനാണ് അദ്ദേഹം. സ്ക്രീനിലെ തമാശകൾക്ക് പിന്നിൽ നാട്യങ്ങളില്ലാത്ത സത്യസന്ധമായ ഒരു ഒരു മനുഷ്യ ഹൃദയം ഉണ്ട് അദ്ദേഹത്തിൽ. വിവാഹം കഴിഞ്ഞ് തന്റെ മകൾ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ കണ്ണുനിറയുന്ന ഒരു സാധാരണക്കാരൻ. മകളുടെ വിവാഹത്തിന് മമ്മൂട്ടിയെ ക്ഷണിക്കാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് നിയാസ് ഇപ്പോൾ. കല്യാണം ക്ഷണിക്കാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ നിയാസിനെ വിളിച്ച് കാരവനിൽ ഇരുത്തി കുടുംബ കാര്യങ്ങളെല്ലാം മമ്മൂട്ടി ചോദിച്ചറിഞ്ഞു. നിനക്ക് കെട്ടിക്കാൻ പ്രായമായ മകൾ ഉണ്ടോ എന്നതായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. നിയാസിന്റെ മകൾക്ക് 21 വയസ്സായി എന്ന് പറഞ്ഞപ്പോൾ കെട്ടിക്കാൻ പ്രായമായൊന്നുമില്ല നീ പിടിച്ചു കെട്ടിച്ചു വിടുന്നതാണ് എന്ന് മമ്മൂട്ടി തമാശരൂപേണ പറഞ്ഞു.കല്യാണം എറണാകുളത്ത് വച്ചായിരുന്നു നടന്നത്. അതിനാൽ മമ്മൂക്ക എത്താൻ ശ്രമിക്കാം എന്ന് മാത്രമായിരുന്നു നിയാസിനോട് പറഞ്ഞത്. പക്ഷേ കല്യാണദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട്…

Read More

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിൽ പിഷാരടിയുടെ ഉറ്റസുഹൃത്ത് ധർമ്മജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെ ചിത്രത്തിൻറെ ലൊക്കേഷനിൽ ധർമ്മജൻ ജോയിൻ ചെയ്തു എന്ന ഫേസ്ബുക്ക് പോസ്റ്റിൽ കൂടെ അറിയിച്ചിരിക്കുകയാണ് പിഷാരടി.ഫേസ്ബുക്ക് പോസ്റ്റ് ചുവടെ. ” തിരക്കഥ ———————————————- ഗാനഗന്ധർവനിൽ അഭിനയിക്കാൻ ധർമ്മു എത്തി……….. ഹാസ്യങ്ങൾ അവതരിപ്പിച്ചതും പരിഹാസങ്ങളാൽ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ ധർമജനോടയി മമ്മൂക്കയുടെ കമെന്റ് “സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാൻ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല” ഓർമ്മ വച്ച കാലം മുതൽ കാണുന്ന മഹാനടൻ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോൾ…. ധർമജൻ പറഞ്ഞു “നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാൻ വന്നത് ലാലേട്ടന്റെ…

Read More

ആഴമേറിയതും മനോഹരവുമായ പ്രണയത്തെ എന്നും നെഞ്ചോട് ചേർക്കുന്നവരാണ് മലയാളികൾ. ആ പ്രണയത്തിന്റെ ഒരു ത്രില്ലറിന്റെ സ്വഭാവം കൂടി കൈവരുമ്പോൾ മലയാളികൾ അതിനെ കൂടുതൽ സ്നേഹിക്കും. അത്തരത്തിൽ ഉള്ളൊരു വർണാഭമായ കാഴ്ചയാണ് നവാഗതനായ അരുൺ ബോസ് എന്ന സംവിധായകൻ ലൂക്കയിലൂടെ മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത്. അധികം ആർക്കും പ്രവേശനമില്ലാത്ത ലൂക്കയുടെ ലോകത്തിലേക്ക് പ്രേക്ഷകരെ കൈ പിടിച്ചുയർത്തിയ അരുൺ ബോസ് താൻ മലയാള സിനിമക്ക് മുതൽക്കൂട്ടാവുന്ന ഒരു സംവിധായകൻ കൂടിയാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്. ഉടനീളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മാജിക് ഈ സംവിധായകന് കൈമുതലായുണ്ട്. അഭിനന്ദനങ്ങൾ…പൊതുവേ ക്ഷിപ്രകോപിയായ ലൂക്കയുടെ ലോകത്തിൽ അധികമാർക്കും പ്രേവശനമില്ല. എങ്കിലും വർഷങ്ങളായി തുടരുന്ന ചില ബന്ധങ്ങളും ലൂക്കയുടെ ജീവിതത്തിൽ ഉണ്ട്. ലൂക്ക പ്രിയപ്പെട്ട അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ശിവൻ എന്ന ആശാന്റെ ശിഷ്യനായി ആര്‍ട്ടിസ്റ്റായി മാറുന്നു. അടുക്കും ചിട്ടയുമില്ലാതെ മുന്നേറുന്ന ലൂക്കയുടെ ജീവിതത്തിലേക്ക് അവിചാരിതമായിട്ടാണ് നിഹാരിക എന്ന പെൺകുട്ടി കടന്ന് വരുന്നത്. ലൂക്കയെ എല്ലാമറിഞ്ഞ് തന്നോട് ചേർത്ത് നിർത്തുന്ന നിഹാരികയുടെ…

Read More

ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജി പ്രജിത്ത്. ഇപ്പോൾ രണ്ടാം ചിത്രവുമായി വരികയാണ് ജി പ്രജിത്ത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത് .ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.ഗ്രീൻ ടി വി എന്റർടൈന്മെന്റ്‌സ് ഉർവശി തിയേറ്റേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ ആദ്യ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അലെൻസിയർ , സൈജു കുറുപ്പ്‌ . സുധി കോപ്പ ,…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More