Author: webadmin

മലയാള സിനിമയിലെ ആദ്യ ട്രാൻസ്ജെൻഡർ നായിക എന്ന ബഹുമതിക്ക് ഉടമയാണ് അഞ്ജലി അമീർ. ഈയടുത്ത് ബിഗ് ബോസിലും താരം മുഖം കാണിച്ചിരുന്നു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപിൽ ഗംഭീര പ്രകടനമാണ് അഞ്ജലി അമീർ കാഴ്ചവെച്ചത്. പാതിവഴിയിൽ മുടങ്ങിയ പഠനം ഇപ്പോൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് അഞ്ജലി അമീർ.പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. കോളേജ് പ്രിൻസിപ്പലിനെ കണ്ടായിരുന്നു കോളേജിൽ പഠിക്കാനുള്ള ആഗ്രഹം അഞ്ജലി പ്രകടിപ്പിച്ചത്. കാലിക്കറ്റ് സർവകലാശാലയിലെ ഏത് കോളേജിൽ പഠിക്കാനുള്ള അനുമതിയും യൂണിവേഴ്‌സിറ്റി വിസി വാഗ്ദാനം ചെയ്തിരുന്നു. പ്രായം ഒരു പ്രശ്നമല്ല എന്നും പഠനം മാത്രം പ്രധാനം എന്നുമാണ് അധികൃതർ പറയുന്നത്. എല്ലാം പൂർത്തിയായി വന്നാൽ ഈ വർഷം തന്നെ അഞ്ജലി കോളേജ് പഠനം ആരംഭിക്കും. നാട്ടുകാരുടെ പരിഹാസവും ആക്ഷേപവും കാരണം അഞ്ജലി നാടു വിട്ടു പോകുമ്പോൾ വെറും…

Read More

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു .ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രവുമായി മാറി പുലിമുരുകൻ. ഇപ്പോൾ പുലിമുരുകനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ് .ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബിൽ 50 മില്യൻ കാഴ്ചക്കാർ തികഞ്ഞിരിക്കുകയാണ് ഇപ്പോൾ. മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത റെക്കോർഡ് ആണ് ഇപ്പോൾ പുലിമുരുകൻ സ്വന്തമാക്കിയത് .ഷേർ കാ ശിക്കാർ എന്ന പേരിലാണ് യൂട്യൂബിൽ പുലിമുരുകൻ ഹിന്ദി റിലീസ് ചെയ്തത്. മോഹൻലാലിന് നോർത്ത് ഇന്ത്യയിൽ വലിയ ഒരു ആരാധക കൂട്ടത്തെ ഉണ്ടാക്കിയെടുക്കാനും ഈ ചിത്രം കൊണ്ട് സാധിച്ചു.ഈ യൂട്യൂബ് വീഡിയോയുടെ കമൻറ് സെക്ഷൻ മുഴുവൻ മോഹൻലാലിനെയും സംവിധായകൻ വൈശാഖിനെയും പുകഴ്ത്തിയുള്ള കമൻറുകൾ ആണ് .

Read More

ഫാര്‍സ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ സഹോ ‘. 300 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ വിതരണാവകാശം യഷ് രാജ് ഫിലിംസ് വൻതുകയ്ക്ക് സ്വന്തമാക്കി എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയത്. യഷ് രാജ് ഫിലിംസ് നടത്തുന്നത് ചിത്രത്തിന്റെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടാതെയുള്ള വിതരണം ആണ്. സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിൽ തന്നെയാണ് നടത്തുക. ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും.

Read More

രാജസേനൻ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. കൗമുദി ടി വി ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ജയറാമിനെ പറ്റി തുറന്നു പറയുകയാണ് രാജസേനൻ. മറ്റ് താരങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ദിലീപിന് ഉണ്ടെന്നും ആ സവിശേഷത മമ്മൂട്ടിയും മോഹൻലാലും പഠിച്ചത് ദിലീപിൽ നിന്നും ആണെന്നും അദ്ദേഹം തുറന്നു പറയുന്നു. എന്നാൽ ദിലീപിനെ അനുകരിക്കാൻ നോക്കിയതാണ് ജയറാമിന് പറ്റിയ പാര എന്നും അദ്ദേഹം പറയുന്നുണ്ട്. ദിലീപിന് മാത്രമുള്ള സവിശേഷതയായി അദ്ദേഹം എടുത്തു പറയുന്നത് മാർക്കറ്റിങ് ആണ്.അദ്ദേഹത്തിന്റെ വാക്കുകളിൽ സെൽഫ് മാർക്കറ്റിംഗ് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ പലരും പഠിച്ചത് ദിലീപിൽ നിന്നും ആണ്. പക്ഷേ അത് കണ്ട് ജയറാം കാണിക്കാൻ തുടങ്ങിയപ്പോൾ അത് ഒരു അബദ്ധം ആയി മാറി. കാരണം ദിലീപിന് സിനിമയുടെ മാർക്കറ്റിങ്ങിനെ പറ്റി ശക്തമായ ഒരു അറിവുണ്ട്.ദിലീപിന്റെ ചില സിനിമകൾ മോശമാണെങ്കിൽ കൂടി അദ്ദേഹം അത് മാർക്കറ്റ് ചെയ്ത് എടുക്കുമെന്ന് രാജസേനൻ പറയുന്നു.

Read More

ഇന്ത്യൻ സിനിമയിലെ ചലചിത്ര വിസ്മയം ബാഹുബലിക്ക് തിരക്കഥ രചിച്ച കെ.വി.വിജയേന്ദ്രപ്രസാദ് മലയാളസിനിമയിലേക്ക്. വിജീഷ് മണി എന്ന യുവ സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലേക്കാണ് ഇദ്ദേഹം തിരക്കഥ രചിക്കുന്നത്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ബാഹുബലിയുടെ തിരക്കഥകൃത്ത് എന്നതിലുപരി സംവിധായകൻ രാജമൗലിയുടെ പിതാവ് കൂടിയാണ് കെ.വി.വിജയേന്ദ്രപ്രസാദ്. ഈച്ച, മഗധീര, മണികർണിക ദ ക്വീൻ ഓഫ് ഝാൻസി , ബജ്രംഗി ഭായിജാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളും ഇദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിക്കുകയുണ്ടായി 2004യിൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന സിനിമ നിർമ്മിച്ചാണ് വിജീഷ് മണി സിനിമയിലെത്തുന്നത്. രണ്ടു തവണ ഗിന്നസ് പുരസ്കാരം സ്വന്തമാക്കിയ സംവിധായകൻ കൂടിയാണ് വിജീഷ്. അമ്പത്തിയൊന്ന് മണിക്കൂർ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കിയ വിശ്വഗുരു എന്ന സിനിമയും ഇരുള എന്ന ആദിവാസി ഭാഷയിൽ ഒരുക്കിയ നേതാജി എന്ന സിനിമയുമാണ് വിജീഷിന് ഗിന്നസ് റെക്കോഡ് നേടിക്കൊടുത്തത്.

Read More

കെ ജി എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി കേരളത്തിലടക്കം ആരാധകവൃന്ദത്തെ സമ്പാദിച്ച താരമാണ് യഷ്. 2016 ൽ താരം നടി രാധിക പണ്ഡിറ്റിനെ വിവാഹം ചെയ്യുകയും 2018 ൽ കുഞ്ഞ് ജനിക്കുകയും ചെയ്തു. യഷും രാധികയും അക്ഷയത്രിതീയ ദിനത്തിൽ മകളുടെ ചിത്രം ആരാധകർക്കായി പുറത്തുവിട്ടിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് പിന്നാലെ തനിക്ക് അടുത്ത കുഞ്ഞ് പിറക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത അദ്ദേഹം പുറത്തുവിട്ടു.രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ച് മൂത്തമകൾ സംസാരിക്കുന്ന തരത്തിലുള്ള രസകരമായ വീഡിയോ ആണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. എല്ലാവർക്കും ഹായ്, ഞാൻ ആര്യയാണ് (മകളുടെ പേര് ആര്യ എന്നാണ്), ഞാനിപ്പോൾ എന്താണു കേട്ടതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്ന് അവർ പറയുന്നു. പക്ഷെ, ഇത്രയും…? ഒരു മിനിറ്റ്. ഇതു വളരെ നേരത്തെയാണോ? അതോ അറിയിക്കാൻ വൈകിയതോ? എന്നാലും എനിക്കറിയാം നിങ്ങൾക്കെല്ലാം സന്തോഷമാവുമെന്ന്. എനിക്കും അതെ. ബേബി നമ്പർ ടൂവിനായി എന്റെ മാതാപിതാക്കൾ കാത്തിരിക്കുകയാണ്. നിൽക്കൂ… അതിനർത്ഥം ഞാനെന്റെ…

Read More

മലയാളികളുടെ പ്രിയതാരം ടൊവിനോയുടെ നാലു ചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങി ഇന്ന് അഞ്ചാമത്തെ ചിത്രമായ ലൂക്ക തിയേറ്ററുകളിലെത്തുകയാണ്. നാലു ചിത്രങ്ങളുടെയും വിജയത്തിളക്കത്തിൽ നിൽക്കുന്ന ടൊവിനോ തോമസിന് പുതിയ ചിത്രങ്ങളുടെ ചാകരയാണ്.ഇപ്പോൾ സിനിമയിൽ ഡാൻസ് ചെയ്യുന്നതിനെപ്പറ്റി ഉള്ള നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവിനോ. താൻ നന്നായി ഡാൻസ് ചെയ്യുന്ന ഒരാളെ അല്ല എന്നും ഇന്ത്യൻ സിനിമയിൽ ഡാൻസ് കുത്തിക്കയറ്റുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമാണ് ഡാൻസ് കണ്ടിട്ടുള്ളത്. അതിനെ ഒരു കൊമേഷ്യൽ ചേരുവ എന്ന നിലയ്ക്കാണ് സിനിമയിൽ കുത്തി കയറ്റുന്നത്. അതുകൊണ്ടുതന്നെ തന്റെ സിനിമ ടെയ്സ്റ്റ്റിൽ ഡാൻസ് എന്നത് വരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഇന്ന് റിലീസ് ആകുന്ന ലൂക്ക എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുള്ള മനോരമയുടെ ചാറ്റ് ഷോയിലാണ് അദ്ദേഹം ഇതു തുറന്നു പറഞ്ഞത്. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂക്ക. ടൊവിനോയുടെ നായികയായി അഹാന എത്തുന്ന ചിത്രത്തിൽ നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍…

Read More

സംവിധാനം ചെയ്ത ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കൊടുത്ത സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോൾ ജൂഡ് ആന്റണി നിർമാതാവാകാൻ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.നിധീഷ് സഹദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂഡ് നിർമിക്കുന്നത്.അങ്കമാലി ഡയറീസ് ഫെയിം ആൻറണി വർഗീസ് ആണ് നായകൻ.ഫേസ്ബുക് പോസ്റ്റ് വഴിയാണ് താൻ നിർമാതാവാകാൻ പോകുന്ന വിവരം ജൂഡ് അറിയിച്ചത്. ജൂഡിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സിനിമ, ഞാൻ സ്വപ്നം കണ്ട എന്റെ സിനിമ…സ്വപ്നങ്ങളിൽ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..പക്ഷേ ഒരിക്കൽ പോലും ..സ്വപ്നത്തിൽ പോലും ഞാൻ കാണാത്ത ഒരു ഐറ്റം നടക്കാൻ പോകുന്നു. ഞാൻ ഒരു സിനിമ നിർമിക്കുന്നു. Yes I am producing a film. എന്റെ പടത്തിൽ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകൾ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള…

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രം ജൂലൈ അഞ്ചിന് റിലീസിനെത്തും.

Read More

ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൂടെ മലയാളസിനിമയുടെ യശസ്സുയർത്തിയ സംവിധായകനാണ് സലിം അഹമ്മദ്. ഇപ്പോൾ ഏറ്റവും ഒടുവിലായി ടോവിനോ ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടൂവിലും അദ്ദേഹം ഇത് തുടരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ലഭിച്ച ചിത്രങ്ങൾ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോൾ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സലിം അഹമ്മദ്. മമ്മൂട്ടിയെ നായകനാക്കി തന്നെയാണ് അടുത്ത സിനിമയും ഒരുക്കുക എന്ന് അദ്ദേഹം ഇപ്പോൾ പറയുന്നു.ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ കാണുമെന്നും അദ്ദേഹം പറയുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും സലിം അഹമ്മദും ഒന്നിക്കുന്നത്.ഈ കൂട്ടുകെട്ട് മുൻപ് ഒന്നിച്ച ചിത്രങ്ങളായ കുഞ്ഞനന്തന്റെ കടയും പത്തേമാരിയും ബോക്സോഫീസിൽ വലിയ വിജയമായിരുന്നു. ഈ ചിത്രങ്ങൾ നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും നേടിയിരുന്നു. ഇതിനിടെ അദ്ദേഹം സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ഗോസ് ടൂ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

Read More