Author: webadmin

ടോവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക .നവാഗതനായ അരുൺ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.നവാഗതനായ മൃദുൽ ജോർജിനോട് ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുതിയൊരു നിർമാണ കമ്പനി മലയാള സിനിമയിൽ സ്ഥാനം പിടിക്കുകയാണ്. സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനറിന്റെ അണിയറ ശിൽപികൾ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ്.നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും നിഖിൽ വേണു എഡിറ്റിംഗും നിരവഹിക്കുന്നു.ചിത്രം ജൂൺ 28ന് തിയറ്ററുകളിൽ എത്തും.ചിത്രത്തിലെ വാനിൽ ചന്ദ്രിക എന്ന ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അരവിന്ദ് വേണുഗോപാലും സിയ ഉൾ ഹക്കും ചേർന്നാണ് ഗാനം ആലപിച്ചത്. ശബരീഷ് വർമ്മയാണ് ഗാനരചന.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ പുതിയ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം പോലീസ് രാഷ്ട്രീയമാണ് സംസാരിക്കുന്നത്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ഉണ്ട എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട തീം ആണ് ഉണ്ടയുടേത്.ഒരു ഗംഭീര എഫോർട്ട്.തന്റെ സൂപ്പർ സ്റ്റാർഡം ഏറ്റവും നന്നായി ഉപയോഗിക്കുന്ന മമ്മൂട്ടിക്ക് അഭിനന്ദനങ്ങളും കുറിക്കുന്നു രഞ്ജിത്ത് ശങ്കർ.

Read More

തമിഴ് സിനിമയിലെ ദളപതി വിജയ് ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. അദ്ദേഹത്തിൻറെ പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രമായ ബിഗിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയുണ്ടായി.താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ യുവതാരം ഉണ്ണി മുകുന്ദൻ. തന്റെ ആദ്യ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുടെ ഭാഗമായി ചെന്നൈയില്‍ ചെന്ന സമയത്ത് വിജയിനെ കണ്ട് മുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താരജാഡകളില്ലാത്ത പച്ചയായ മനുഷ്യനാണ് വിജയ് എന്നും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുകയാണെന്നും ഉണ്ണിയുടെ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി…

Read More

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന ലേബലിൽ ശ്രദ്ധേയമായ ചിത്രമാണ് മാർക്കോണി മത്തായി .വിജയ് സേതുപതിയോടൊപ്പം ജയറാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ .ജി നിർമിച്ചു സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോണി മത്തായി.ചിത്രത്തിലെ രണ്ടാം ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.നൻബാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാറും ഹരിചരനും ചേർന്നാണ്.എം ജയചന്ദ്രൻ ആണ് സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ വരികൾ രചിച്ചിരിക്കുന്നു. സ്നേഹബന്ധങ്ങളുടെ ഊഷ്മതയിൽ ഒരുക്കുന്ന ചിത്രം ജൂലൈയിൽ റിലീസിനെത്തും .

Read More

ഈ വർഷം വിജയങ്ങൾ കൊയ്ത് മുന്നേറിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.പേരൻപ്, യാത്ര, മധുരരാജ എന്നിവയിൽ തുടങ്ങി മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്ന ‘ഉണ്ട’യിൽ എത്തിനിൽക്കുകയാണ് അദ്ദേഹത്തിന്റെ വിജയഗാഥ. ഈ വർഷം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ഒന്നായിരുന്നു. ഇത്രയും നാൾ അഭിനയരംഗത്ത് തന്റെ ചുവടുറപ്പിച്ച മമ്മൂട്ടി എന്നാണ് ഇനി സംവിധാനരംഗത്തേക്ക് എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയം. താരങ്ങളിൽ നിന്നും സംവിധായകർ ഉണ്ടാകുന്നത് ഇപ്പോൾ പ്രേക്ഷകർക്ക് ശീലമായ ഒരു കാര്യമാണ്. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, മോഹൻലാൽ എന്നിവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇത്രയും നാളത്തെ അഭിനയത്തിന്റെ എക്സ്പീരിയൻസ് വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഇപ്പോൾ ഇല്ല എന്ന് വ്യക്തമാക്കുകയാണ് താരം. എന്നാൽ പത്തിരുപത് കൊല്ലം മുൻപ് അങ്ങനെയൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം തുറന്നുപറയുന്നു. ‘നിരവധി നല്ല സംവിധായകര്‍ ഇവിടെയുണ്ട്. നമുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ മതിയല്ലോ. സ്വന്തമായി സിനിമയൊരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതുന്നയാളാണ് താന്‍. അങ്ങനെയൊന്നും…

Read More

യുവതാരം ടോവിനോ തോമസിന് പൊള്ളലേറ്റു.എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്.പരുക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്താമെന്ന് സംവിധായകൻ നിർബന്ധിച്ചെങ്കിലും ഡ്യൂപ്പ് വേണ്ടെന്ന ടോവിനോ നിർബന്ധം പിടിക്കുകയായിരുന്നു. നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത് .ഒമർ ലുലുവിന്റെ അസോസിയേറ്റ് ആയിരുന്നു സ്വപ്‌നേഷ്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പി ബാലചന്ദ്രനാണ്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം പി ബാലചന്ദ്രൻ തിരക്കഥ രചിക്കുന്ന ചിത്രമാണിത്.തീവണ്ടി എന്ന ചിത്രത്തിനുശേഷം സംയുക്ത മേനോൻ ടോവിനോയുടെ നായികയായി വീണ്ടും എത്തുന്ന ചിത്രമാണ് ഇത്. ശ്രീകാന്ത് ഭാസി,തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് റൂബി ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്

Read More

അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്.ഈ വർഷം പാർവതിയെ സംബന്ധിച്ചിടത്തോളം മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു.മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നേടിക്കൊടുത്തത് വലിയ വിജയമാണ്.ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. അതിനുശേഷം പാർവതി എത്തിയത് കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ വൈറസ് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച വൈറസ് എന്ന ചിത്രത്തിൽ ആയിരുന്നു.ആഷിക് അബു ആണ് ചിത്രം ഒരുക്കിയത്. വളരെ ശ്രദ്ധിച്ചു മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു താരമാണ് പാർവതി.അടുത്തിടെ നടന്ന ഒരു മീഡിയ ഇന്റർവ്യൂവിൽ മൂന്നു പേരുടെ ചിത്രങ്ങളിൽ താൻ തിരക്കഥ പോലും നോക്കാതെ അഭിനയിക്കും എന്നാണ് താരം പറഞ്ഞത്.ബോബി- സഞ്ജയ്, അഞ്ജലി മേനോൻ, ആഷിക് അബു എന്നിവരാണവർ.ഇവർക്ക് തങ്ങൾ എന്താണ് പറയാൻ പോകുന്നത് എന്നതിനെ പറ്റി നല്ല ബോധ്യമുണ്ടെന്ന് താരം പറയുന്നു.അതാണ് ഇവരുടെ കൂടെ ചിത്രം ചെയ്യാൻ പാർവതിയെ…

Read More

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു കുട്ടനാടൻ മാർപ്പാപ്പ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബിബിൻ ജോർജ് ആണ് നായകനായി എത്തുന്നത് .ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്.നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷൻ എന്നിവർ നായികമാരായി എത്തുന്നു. ചിത്രത്തിൻറെ ടൈറ്റിൽ ഫോണ്ട് ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ബിബിൻ ജോർജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ഗോപി സുന്ദർ ആണ് സംഗീതസംവിധായകൻ.ഹരിനാരായൻ ബി കെ ആണ് വരികൾ രചിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരവിന്ദ് കൃഷ്ണ ആണ്.ചിത്രം ഉടൻ റിലീസിനെത്തും.

Read More

വിജയ്-അറ്റ്ലീ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രത്തിന് ബിഗിൽ എന്ന് പേരിട്ടു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്.തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദളപതി 63.ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ദളപതി 63ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. എ ആർ റഹ്മാൻ ആണ് സംഗീതം.ചിത്രത്തിൻറെ സാറ്റലൈറ്റ് റൈറ്റ്സ് ഇപ്പോൾ വിറ്റുപോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . സൺ ടിവി ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏകദേശം 28 കോടിയോളം രൂപക്കാണ് സൺ ടിവി സംരക്ഷണാവകാശം സ്വന്തമാക്കിയത് . വിജയുടെ മുൻ ചിത്രമായ സർക്കാർ നിർമ്മിച്ചത് സൺ ടിവി തന്നെയായിരുന്നു.

Read More