Author: webadmin

തട്ടത്തിന്‍ മറയത്ത്, ആനന്ദം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സച്ചിന്‍ വാര്യരുടെ വിവാഹം അടുത്തിടെ നടന്നിരുന്നു.തൃശ്ശൂര്‍ സ്വദേശിയായ പൂജ പുഷ്പരാജിനെയാണ് ഗായകന്‍ താലി ചാര്‍ത്തിയത്.അദ്ദേഹത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വിനീത് ശ്രീനിവാസന്‍ എത്തിയത് കുടുംബത്തിനൊപ്പമായിരുന്നു.വിഹാൻ ദിവ്യ വിനീത് എന്ന കുഞ്ഞ് താരം ശ്രദ്ധ നേടിയ വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.കുഞ്ഞ് വിഹാന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വിനീത് ശ്രീനിവാസന്‍ പങ്കുവച്ചിരുന്നു.

Read More

ട്രോളിങ് നിരോധനം കാരണം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ താന്‍ സഹായം എത്തിച്ച കാര്യം സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടെയും നിസ്വാര്‍ത്ഥ്വമായ സഹകരണം കൊണ്ട് ഒലിച്ചു പോകുമായിരുന്ന ഒരു നാടിനെ മലയാളികള്‍ പിടിച്ചു നിര്‍ത്തിയപ്പോൾ ആ പ്രയ്തനത്തിന് ചുക്കാന്‍ പിടിച്ച ഒരു പറ്റം ആളുകളായിരുന്നു മത്സ്യത്തൊഴിലാളികൾ.ട്രോളിങ് നിരോധനത്തെ തുടർന്ന് കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കുടുംബങ്ങള്‍ക്ക് കഴിയും വിധം സഹായം നല്‍കിയെന്ന് പണ്ഡിറ്റ് പറയുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് താല്‍ക്കാലിക അവധി നല്‍കികൊണ്ടാണ് താരം ഇതിനായി ഇറങ്ങി തിരിച്ചത്.വ്യക്തിപരമായ സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ വലിയ തോതില്‍ സാമ്പത്തികമായി സഹായിക്കാനായില്ലെന്നും സാധിക്കുന്നവര്‍ ഇവിടെ നേരിട്ടെത്തി സഹായിക്കാന്‍ ശ്രമിക്കണമെന്നും താരം പറഞ്ഞു.ദുരന്തമുഖത്ത് നേരിട്ടെത്തി തന്നാല്‍ കഴിയും വിധം സഹായിക്കുന്ന ഒരു മാതൃക താരമാണ് സന്തോഷ് പണ്ഡിറ്റ്.ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശം നേരിട്ട തമിഴ്‌നാട്ടിൽ സേവന സഹായവുമായി എത്തിയിരുന്ന താരം നേരത്തെ വിഷു ആഘോഷത്തിന് അട്ടപ്പാടിയിലെത്തി…

Read More

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഇപ്പോൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിയ്ക്കുകയാണ് മാമാങ്കം അണിയറ പ്രവർത്തകർ. കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്നായ മാമാങ്കത്തെ പറ്റി 250ൽ വാക്കുകളിൽ കവിയാതെ ഉപന്യാസം എഴുതി അണിയറ പ്രവർത്തകർക്ക് മെയിൽ അയക്കണം.18 വയസ്സിൽ താഴെ ഉള്ളവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയികൾക്ക് മാമാങ്കത്തിലെ താരങ്ങൾക്കൊപ്പം ഒരു സായാഹ്നം ചിലവഴിക്കാൻ അവസരം.

Read More

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സംവിധാകൻ മിഥുൻ മാനുവൽ തോമസ്. വംശീയ അധിക്ഷേപം നടത്തുന്നവർക്കും അതിൽ സന്തോഷം കണ്ടെത്തുന്നവർക്കും മുഖം അടച്ചുള്ള അടിയാണ് ഉണ്ട എന്ന് മിഥുൻ മാനുവൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഉണ്ട എന്നും മിഥുൻ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: “നിങ്ങള് ഇപ്പഴും വള്ളിയിൽ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളിൽ ജോലിയും മറ്റുമായി എത്തിയ കാലങ്ങളിൽ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് ..!! അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും അവ പറയുന്നതിൽ…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആറുമണിക്ക് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.L-ഫൈനൽ അന്നൗൺസ്മെന്റ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാള സിനിമാലോകം.2021 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.അടുത്ത വർഷം സെപ്റ്റംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചേക്കും.ചിത്രത്തിൽ പൃഥ്വിരാജ് ഒരു മുഴുനീള കഥാപാത്രം ആയിരിക്കും അവതരിപ്പിക്കുക എന്ന് പൃഥ്വിരാജ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്തായാലും ഇന്ന് വൈകിട്ടുള്ള ഒഫീഷ്യൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Read More

സിനിമകൾ തിരഞ്ഞെടുക്കുന്നതിലും അഭിനയ മികവിലും മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക നടിമാരിലൊരാളാണ് പാർവതി തിരുവോത്ത്. ഏറ്റവും ഒടുവിലായി വൈറസിലും ഉയരെയിലും ഗംഭീര പ്രകടനമാണ് പാർവതി കാഴ്ചവെച്ചത്. അടുത്തിടെ ഒരു സ്വകാര്യ റേഡിയോ എഫ് എമിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ സംവിധാനസ്വപ്നങ്ങളെ കുറിച്ച് പാർവതി മനസ്സ് തുറന്നു. സംവിധാനം എന്നും മനസ്സിൽ ഉള്ള ഒരു കാര്യമാണെന്നും ഉടൻതന്നെ ഈ മേഖലയിലേക്ക് എത്തുമെന്നും പാർവ്വതി പറഞ്ഞു .എൻറെ സുഹൃത്തും നടിയുമായ റീമാ കല്ലിങ്കലും ആയി ഇത് ചർച്ച ചെയ്തിരുന്നു,പാർവതി പറയുന്നു. മനസ്സിലുള്ള നായകനും നായികയും ആരാണെന്നും പാർവ്വതി വെളിപ്പെടുത്തുന്നുണ്ട്.ആസിഫ് അലിയെ നായകനായി കാണുവാനാണ് പാർവതി ആഗ്രഹിക്കുന്നത്.അതുപോലെ ദർശന രാജേന്ദ്രനും നിമിഷയുമായിരിക്കും ചിത്രത്തിലെ നായികമാരാകുന്നത് എന്നും പാർവതി പറയുന്നു

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിലെ കടവുളെ പോലെ എന്ന ഗാനത്തോട് അനുബന്ധമായുള്ള ലാലേട്ടന്റെ സംഘട്ടന രംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഈ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

Read More

മലയാള സിനിമയ്ക്ക് എന്നും മികച്ച സിനിമകൾ സംഭാവന ചെയ്ത പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. മികച്ച സിനിമകളോടൊപ്പം തന്നെ മികച്ച നവാഗത സംവിധായകരേയും ഫ്രൈഡേ ഫിലിം ഹൗസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നവാഗതസംവിധായകർക്കും നവാഗത സിനിമാ കൂട്ടായ്മയ്ക്കും വേണ്ടി മാത്രമായി പുതിയ ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ഇനി നവാഗതരായ സംവിധായകരുടെ സിനിമകൾ മാത്രമായിരിക്കും നിർമ്മിക്കുക. ഫ്രൈഡേ ഫിലിം ഹൗസ് ആകട്ടെ മറ്റു സിനിമകളും നിർമ്മിച്ച് തിയേറ്ററുകളിലെത്തിക്കും. വളർന്നുവരുന്ന കഴിവുറ്റ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിജയ് ബാബു ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ഈ സംരംഭത്തിലെ ആദ്യചിത്രത്തിന്റെ പ്രഖ്യാപനം ഇന്നലെ ജൂൺ സിനിമയുടെ നൂറാം ദിന ആഘോഷ പരിപാടിയിൽ വിജയ് ബാബു നിർവഹിച്ചു. ജനമൈത്രി എന്നാണ് ചിത്രത്തിന് പേര്. ചിത്രത്തിൻറെ ഷൂട്ടിംഗ് നിലവിൽ പൂർത്തിയായിക്കഴിഞ്ഞു. സൈജു കുറുപ്പും ബിഗ്…

Read More

1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്ഷങ്ങളുടെ അന്തരം ഉണ്ട്. പ്രേഷകരുടെ മനസിലെ ഹൊറർ സങ്കൽപ്പങ്ങളും മാറിയിരിക്കുന്നു. പുതിയ രീതികളുമായാണ് ആകാശഗംഗ 2 എത്തുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .പോസ്റ്റർ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഏറെക്കാലത്തിനുശേഷം എത്തുന്ന വിനയൻ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നു ഈ ചിത്രത്തിൽ. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ,…

Read More

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. യുവതാരം ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് . കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിൽ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം അനശ്വര രാജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഷഹാന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോൾ അനശ്വരയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയനടി മഞ്ജു വാര്യർ. ഉദാഹരണം സുജാതയിൽ അനശ്വരയുടെ…

Read More