Author: webadmin

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അനു സിത്താര.റിയലിസ്റ്റിക് സിനിമയാണ് ഉണ്ട എന്ന അഭിപ്രായം രേപ്പെടുത്തികൊണ്ട് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങൾ നേരുകയാണ് നടി.അനു സിതാര ഒരു കടുത്ത മമ്മൂട്ടി ആരാധികയാണ്.ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരം ആയെന്നും മമ്മുക്ക ചുമ്മാ വന്നങ്ങു തകർത്തു എന്നുമാണ് അനു സിതാര പറയുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സും ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു എന്നും താരം എടുത്തു പറയുന്നുണ്ട്.

Read More

ചിയാൻ വിക്രമിന്റെ മകൻ ദ്രുവ് വിക്രം ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ആദിത്യ വർമ്മ.തെലുങ്കിൽ വലിയ ഹിറ്റായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ആണ് വർമ്മ. തെലുങ്കിൽ യുവതാരം വിജയ് ദേവരുകൊണ്ടയാണ് നായകനായി അഭിനയിച്ചത്.വെറും 5 കോടി ബഡ്ജറ്റിൽ 50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.ചിത്രം തമിഴിലേക്ക് എത്തുമ്പോൾ ഒരു മലയാളി സാന്നിദ്ധ്യം കൂടി ചർച്ചയാകുന്നുണ്ട്.മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഈ 4 എന്റർടൈന്മെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ഇവരുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.ചിത്രത്തിന്റെ ടീസർ കാണാം

Read More

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള പോലീസ് ഓഫീസറായ ബിജുകുമാർ. ‘ഇവിടുന്ന് ജീവനോടെ നാട്ടിലെത്താൻ പറ്റിയാൽ പിന്നെ ഞാനി ജോലിക്ക് കാണില്ല.. ഞാൻ ജോലി നിർത്തി പോകുവാ’എന്ന സംഭാഷണം കേൾക്കുമ്പോൾ ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുമ്പോഴുള്ള വേദനകൂടി നമുക്ക് ബോധ്യപ്പെടും. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി ലുക്കുമാനാണ് ഈ വേഷം കൈകാര്യം ചെയ്തത്.ഉണ്ടയിൽ പോലീസ് വേഷത്തിൽ എത്തിയ എട്ടുപേരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു എങ്കിലും അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ലുക്മാന്റെതാണ്.ഉണ്ടയുടെ കഥാകൃത്തായ ഹർഷദ് ആദ്യമായി സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലൂടെയാണ് ലുക്മാൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.മലബാറിന്റെ സിനിമാ ഗ്യാങ്ങായ അഷറഫ് ഹംസ, മുഹ്സിൻ പരാരി, സകരിയ്യ ,ഹർഷദ് തുടങ്ങിയവരുമായുള്ള സൗഹൃദമാണ് ലുക്ക്മാനിലെ സിനിമാ നടനെ സ്ക്രീനിൽ എത്തിച്ചത്.ലുക്മാന്റെ കുടുംബത്തിൽനിന്നും ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കട്ട സപ്പോർട്ട് ആണെന്നാണ് അദ്ദേഹം പറയുന്നത്. 2014…

Read More

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്.മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഗെയിം ചേഞ്ചറായിരിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടിക്കുള്ളത്.ഒരു നടനെന്ന നിലയില്‍ ചരിത്രപുരുഷന്മാരെയും അവരുടെ ധീരത നിറഞ്ഞ കഥകളും പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്വം ആയാണ് മമ്മൂട്ടി കാണുന്നത്. ” സിനിമയുടെയും ചരിത്രത്തിന്റെയും പ്രേക്ഷകരുടെയും ഇടയിലുള്ള പാലമായാണ് അഭിനയിക്കേണ്ടത്. മാമാങ്കം ഒരു ഗെയിം ചേഞ്ചറായാല്‍ മലയാള സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരും”. മമ്മൂട്ടി പറഞ്ഞു. ഇതിനിടെ ചിത്രത്തിന്റെ തുടർഭാഗങ്ങൾ കാണുവാൻ സാധ്യതയുണ്ടോ എന്ന് ഒരു അഭിമുഖത്തിൽ ചോദ്യകർത്താവിന്റെ ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ . ചിത്രത്തിൻറെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്ന് മമ്മൂട്ടി പറഞ്ഞു.എന്നാൽ ചിത്രത്തിൻറെ പ്ലോട്ട് തുടർഭാഗങ്ങൾക്കുള്ള സൂചനകളും സാധ്യതകളും നൽകുന്നതാണ്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ ഈ കാര്യങ്ങൾ തീരുമാനിക്കാൻ ആവുകയുള്ളൂ, മമ്മൂക്ക പറഞ്ഞു. ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ് ഇപ്പോൾ.ചിത്രം ഒക്ടോബറിൽ റിലീസ്…

Read More

മമ്മൂട്ടി നായകനായി എത്തിയ ഉണ്ട നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .ആദ്യ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ,ലുക്കുമാൻ ലുക്കു, ഗ്രിഗറി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് ആദ്യദിനത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ കളക്ഷൻ രണ്ടാം ദിനത്തിൽ കിട്ടിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ടാം ദിനത്തിൽ കേരളത്തിലുടനീളം നിരവധി ഹൗസ് ഫുൾ ഷോകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു നല്ല സിനിമയെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ സൂചനയാണ് ഈ വർദ്ധിച്ചുവരുന്ന ഹൗസ് ഫുൾ ഷോകൾ. മൂന്നാം ദിനമായ ഇന്ന് ഞായറാഴ്ച ആയതിനാൽ വലിയൊരു കളക്ഷൻ തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.രാവിലെതന്നെ രാത്രിയിലേക്കുള്ള സ്പെഷ്യൽ ഷോകൾ നിരവധി ചാർട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് .എന്തായാലും ബോക്സോഫീസിൽ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ…

Read More

ഷാങ്ഹായി ചലച്ചിത്ര ഇന്ത്യൻ സാന്നിധ്യമായി മലയാളികളുടെ സ്വന്തം ഇന്ദ്രൻസും. ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ ഷാങ്ഹായി മേളയിൽ തിരഞ്ഞെടുത്തത് കൂടിയാണ് ഇന്ദ്രൻസ് മേളയുടെ ഭാഗമായി മാറിയത്. ഇന്നലെ മേള കാണുവാൻ ഇന്ദ്രൻസ് റെഡ് കാർപ്പറ്റിൽ എത്തിയിരുന്നു. ഈ ചിത്രത്തിലൂടെ അഭിനയ മികവിന് ഇന്ദ്രൻസിനെ തേടി രാജ്യാന്തര പുരസ്കാരം എത്തും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.ഇത് രണ്ടാംതവണയാണ് ഡോക്ടർ ബിജുവിന്റെ ഒരു ചിത്രം ഷാങ്ഹായി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 2012ലെ പൃഥ്വിരാജ് നായകനായ ആകാശത്തിന്റെ നിറം ആയിരുന്നു ആദ്യചിത്രം. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ജൂറി ചെയർമാൻ.112 രാജ്യങ്ങളില്‍ നിന്നായി 3964 സിനിമകളില്‍ നിന്നാണ് 15 സിനിമകള്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെയിൽ മരങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത് .വെയിൽ മരങ്ങളിലൂടെ ഡോക്ടർ ബിജുവിനും ഇന്ദ്രൻസിനും ഇന്ത്യൻ സിനിമയ്ക്ക് ഒന്നാകെയും അഭിമാനം നേടിയെടുക്കാൻ സാധിക്കും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

Read More

മമ്മൂട്ടി നായകനായി എത്തിയ ഉണ്ട നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .ആദ്യ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ,ലുക്കുമാൻ ലുക്കു, ഗ്രിഗറി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം.എ നിഷാദ്. ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ”ഉണ്ട” അതൊരു തിരിച്ചറിവാണ്..അങ്ങനെ പറയാനാണിഷ്ടം…അതൊരു തിരിച്ച് പോക്കുമാണ്..മലയാള സിനിമയുടെ വസന്തകാലത്തേക്കുളള തിരിച്ച് പോക്ക്….മഹാനായ ലെനിന്‍ പറഞ്ഞത് പോലെ സിനിമ ഈ നൂറ്റാണ്ടിന്റ്‌റേയും,അടുത്ത നൂറ്റാണ്ടിന്റ്‌റേയും കലയാണ്…സിനിമ ആസ്വദിക്കുന്നവരുമുണ്ട്,ആഘോഷിക്കുന്നവരുമുണ്ട്…രണ്ട് വിഭാഗങ്ങളും ഇവിടെ വേണം..പക്ഷെ സിനിമ എന്ന കല പ്രേക്ഷകരുമായീ കൂടുതല്‍ സംവേദിക്കണം എന്നാണ് എന്റ്‌റെ അഭിപ്രായം…അതിലൂടെ ആസ്വാദനത്തിന്റ്‌റെ നവ തലങ്ങളിലും,പുതിയ പുതിയ അനുഭൂതികളിലും പ്രേക്ഷക മനസ്സ് സഞ്ചരിക്കും..അത്തരം ഒരു കാലം നമ്മുടെ…

Read More

ഒന്നും മിണ്ടാതെ ആളും ആരവവുമില്ലാതെ ഒരു സൈഡിൽ കൂടെ എത്തി വമ്പൻ ഹിറ്റായി മാറിയ നിരവധി ചിത്രങ്ങളുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് ഹൈപ്പ് കുറവായിരിക്കും. ഫാൻസ് ഷോയോ കൊട്ടിഘോഷിക്കലുകളോ ഒന്നും തന്നെ കാണുകയില്ല. അങ്ങനെ എത്തിയ ഒരു ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ ഉണ്ട.അധികം ബഹളങ്ങൾ ഒന്നും ഇല്ലാതെ തിയേറ്ററുകളിൽ എത്തിയെങ്കിലും ഇപ്പോൾ ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ല.അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ വച്ച് നോക്കുമ്പോൾ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമായിരുന്നു ഉണ്ട. ചിത്രത്തിന് ആളും ആരവവും ഒന്നുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഉണ്ട എന്ന പേര് സൂചിപ്പിക്കുന്ന ക്യൂരിയോസിറ്റി മാത്രമായിരുന്നു. എന്നാൽ ആദ്യ ഷോ കണ്ട് ഇറങ്ങിയവരുടെ പ്രതികരണം കൂടുതൽ പ്രേക്ഷകരെ ആ ചിത്രത്തിലേക്ക് അടുപ്പിച്ചു. നിശബ്ദമായി തിയേറ്ററുകളിലെത്തിയ ഒരു ചിത്രം ഇത്രയും വൻ ഹിറ്റായി മാറിയെങ്കിൽ അത് അതിന്റെ മെറിറ്റ് ഒന്നുകൊണ്ടു മാത്രമാണ്. സിനിമകൾ ഹൃദയങ്ങളെയാണ് കീഴടക്കുന്നത്.

Read More

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി.വ്യാസൻ കെ പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്തിറങ്ങി. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്

Read More

ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു .ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് .മധു അമ്പാട്ട് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ സംഗീത സംവിധായകനാകുന്ന ഈ ചിത്രത്തിന് ശബ്ദമിശ്രണം ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ്.ചിത്രം ജൂൺ 21ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രയ്ലർ കാണാം

Read More