Author: webadmin

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നടിയും സാമൂഹികപ്രവർത്തകയുമായ മാലാ പാർവതിയും ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. അർത്ഥമുള്ള സിനിമയാണ് ഉണ്ടയെന്നും ചിത്രത്തിന് അഞ്ചിൽ അഞ്ച് റേറ്റിംഗ് കൊടുക്കുന്നു എന്നും പാർവതി ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയുണ്ടായി. ഇതിനു താഴെ അശ്ലീല ചുവ ഉള്ള ഒരു കമന്റുമായി എത്തിയ ഒരു വിരുദ്ധൻ ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് മാലാ പാർവതി. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യമാണ് കമൻറ് ആയി രാജു പാലതായി എന്ന വ്യക്തി കമന്റ് ചെയ്തത്.‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? ബ്ലോക്ക് ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. ഈ ചോദ്യത്തിലെ അശ്ലീല…

Read More

ടോവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക .നവാഗതനായ അരുൺ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.നവാഗതനായ മൃദുൽ ജോർജിനോട് ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുതിയൊരു നിർമാണ കമ്പനി മലയാള സിനിമയിൽ സ്ഥാനം പിടിക്കുകയാണ്. സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനറിന്റെ അണിയറ ശിൽപികൾ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ്.നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും നിഖിൽ വേണു എഡിറ്റിംഗും നിരവഹിക്കുന്നു.ചിത്രം ജൂൺ 28ന് തിയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.L-ഫൈനൽ അന്നൗൺസ്മെന്റ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാള സിനിമാലോകം.എന്തായാലും നാളെ വൈകുന്നേരം ആകുവാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.

Read More

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെ തെന്നിന്ത്യൻ സുന്ദരി കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്‌ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഷൂട്ട് ഇപ്പോൾ സ്പെയിനിൽ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ഇടവേളകളിൽ ചില ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . പതിവിനു വിപരീതമായി ഏറെ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു കീർത്തിസുരേഷ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ബോളിവുഡിൽ രംഗപ്രവേശനം നടത്തുന്നതിനു മുമ്പ് മെലിയാൻ കീർത്തിസുരേഷ് തീരുമാനിച്ചോ എന്ന് ആരാധകർ ചോദിക്കുന്നു. ഇതുവരെ ഗ്ലാമർ പ്രദർശനത്തിന് മുതിരാതിരുന്ന താരം ബോളിവുഡിൽ ഗ്ലാമർ പ്രദർശനത്തിന് തയ്യാറാകുമോ എന്നും ആരാധകൻ ആശങ്കപ്പെടുന്നുണ്ട്.

Read More

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ചിത്രത്തിൻറെ തിരക്കഥയുടെ പേരിൽ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിൽ ഇപ്പോഴും നിയമയുദ്ധം നടന്നു വരികയാണ്. ഇതിനിടെ ചിത്രം നിർമ്മിക്കാനിരുന്ന ബി ആർ ഷെട്ടി ചിത്രത്തിൽ നിന്ന് പിന്മാറി എന്ന വാർത്തയും വന്നിരുന്നു. ഇതോടുകൂടി മോഹൻലാൽ ഭീമൻ ആകാനുള്ള സാധ്യതയും അടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മോഹൻലാൽ തന്നെ മഹാഭാരതത്തിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ബി ആർ ഷെട്ടി. ഇന്നലെ ഇന്നലെ പാലക്കാട് നെന്മാറയിൽ ഒരു സ്വകാര്യ ആശുപത്രിയുടെ ഉൽഘാടന ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു ബി ആർ ഷെട്ടി. മോഹൻലാലും ചടങ്ങിൽ ഉണ്ടായിരുന്നു.സംവിധായകനെയോ അഭിനേതാക്കളെയോ രചയിതാവിനെയോ സംബന്ധിച്ച്‌ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഷെട്ടി വ്യക്തമാക്കിയിട്ടുള്ളത്.ഭീമന്റെ വേഷത്തിൽ മോഹൻലാൽ തന്നെ എത്തും എന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.എന്നാൽ മറ്റ് വിവരങ്ങൾ ഒന്നും അദ്ദേഹം പുറത്ത് വിട്ടില്ല.

Read More

മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാൻ മലയാളികളുടെ സ്വന്തം മെഗാസ്റ്റാറും വാപ്പച്ചിയുമായ മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. സിനിമയിൽ വലിയ താരമായി വളർന്നു എങ്കിലും ഇപ്പോഴും ദുൽഖർ താമസിക്കുന്നത് മമ്മൂട്ടിയോടൊപ്പം ആണ്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോൾ. ഞാൻ മമ്മൂക്കയുടെ മകനാണ് എങ്കിലും മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളും ഞാൻ തന്നെയാണ് .മകൻ എന്നതിനോടൊപ്പം ഒരു വലിയ ഫാൻ ആണ് എന്നതും ഞാൻ വലിയ കാര്യം ആയി കണക്കാക്കുന്നു.മമ്മൂട്ടിയോടൊപ്പം താമസിക്കാൻ ഭാഗ്യം ലഭിച്ച വലിയ ഒരു ഫാനാണ് ഞാൻ.ആ അവസരം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞാൻ വീട് മാറാത്തത് ,ദുൽഖർ പറയുന്നു .മമ്മൂട്ടിയോടൊപ്പമുള്ള ഓരോ യാത്രയും ആഘോഷിക്കാറുണ്ട് എന്നും ദുൽഖർ പറയുന്നു .അപ്പോൾ വാപ്പച്ചി ഞങ്ങളുടെ മാത്രം ആയിരിക്കും. കുറെ കാർ ഓടിക്കും ഫോട്ടോ എടുക്കും ഒന്നിച്ച് ഭക്ഷണം കഴിക്കും ഞങ്ങളുടെ മാത്രമായി വാപ്പച്ചി മാറും. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വാപ്പച്ചിയുടെ പേര് ചീത്തയാകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു .എന്നാൽ…

Read More

നടൻ മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇന്ന് പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോഹൻലാൽ. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനൊപ്പം വേദി പങ്കിട്ടു. സ്ഥലം എംഎൽഎമാരും എംപിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ഏറെ ശ്രദ്ധയാകർഷിച്ചത് മോഹൻലാൽ തന്നെയായിരുന്നു. മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നവാഗതനായ ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് മോഹൻലാൽ ഇപ്പോൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്

Read More

ബോളിവുഡിലെ താര സുന്ദരി എന്ന ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ബോളിവുഡിൽ ഇനി ഉയർന്നു വരാൻ പോകുന്ന നായികനടി ആയിട്ടാണ് സിനിമാ പണ്ഡിറ്റ്മാർ ജാൻവിയെ കരുതുന്നത്. ഇപ്പോൾ ജാൻവിയുടെ ഒരു ബെല്ലി ഡാൻസ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലാണ് ജാൻവി ബെല്ലിഡാൻസിലുള്ള തൻറെ പ്രാവീണ്യം തെളിയിച്ചത് .വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ് She’s got the moves! #JanhviKapoor pic.twitter.com/mnR45Mb19w— Filmfare (@filmfare) June 16, 2019

Read More

ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ഈ വർഷം തന്നെ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ ചിത്രം ദുൽഖർ സൽമാൻ നിർമ്മിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സുരേഷ് ഗോപിക്കൊപ്പം ശോഭനയും നസ്രിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ് .ജേക്കബ് ഗ്രിഗറി ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെയാണ്. അൽഫോൻസ് സംഗീതവും മുകേഷ് മുരളീധരൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു

Read More

മോഹൻലാൽ ഫാൻസിന്റെ ആർപ്പുവിളിയിൽ അസംതൃപ്തി പ്രകടിപ്പച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ .ഇരുവരും ഒന്നിച്ച് ഒരു സദസ്സിന് ഇടയിലാണ് സംഭവം. പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും. ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് മോഹൻലാലിൻറെ ആരാധകർ മോഹൻലാലിന് ആർപ്പുവിളി തുടങ്ങിയത്. മോഹൻലാലിൻറെ പേര് പരാമർശിക്കുമ്പോൾ ഒക്കെയും മോഹൻലാൽ ഫാൻസ് ആർപ്പുവിളികളുമായി രംഗത്തെത്തിയിരുന്നു. ഇതോടുകൂടിയാണ് മുഖ്യമന്ത്രിയ്ക്ക് അസംതൃപ്തി വന്നത്.മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിലും ഇത് തുടർന്നപ്പോൾ അദ്ദേഹം തന്റെ പതിവ് ശൈലിയിൽ മറുപടിയുമായി എത്തി.ആർപ്പു വിളിക്കുന്നത് ചുരുങ്ങിയ ലോകത്ത് ജീവിക്കുന്നവരാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാൽ മോഹൻലാൽ തന്റെ മറുപടി പ്രസംഗത്തിൽ ഇതൊന്നും സൂചിപ്പിച്ചില്ല. വീഡിയോ ഇപ്പോൾ വൈറലാവുകയാണ്

Read More