Author: webadmin

മലയാളത്തിൻറെ മഹാനടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്ര മോഹൻലാലിന്റെയും 31ആം വിവാഹവാർഷികമാണ് ആയിരുന്നു കഴിഞ്ഞ ദിവസം .ആരാധകരും സിനിമാ പ്രവർത്തകരും ലാലേട്ടനും ഭാര്യ സുചിത്രയ്ക്കും വിവാഹ വാർഷിക ആശംസകളും ആയി ഫേസ്ബുക്ക് പോസ്റ്റുകളിൽ സജീവമായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെയും സുചിത്രയുടെയും ഈ വർഷത്തെ വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തൻറെ അടുത്ത സുഹൃത്തുക്കളോടൊപ്പം ആണ് ഇത്തവണ മോഹൻലാൽ വിവാഹ വാർഷികം ആഘോഷിച്ചത്.ആന്റണി പെരുമ്പാവൂരും കുടുംബവും സമീർ ഹംസയും കുടുംബവും ലാലേട്ടനൊപ്പം വിവാഹ വാർഷികത്തിൽ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ കേക്കും ചടങ്ങിൽ ഉണ്ടായിരുന്നു. ഊട്ടിയിൽ വെച്ചായിരുന്നു ചടങ്ങുകൾ.ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. നവാഗതരായ ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .മുഴുനീള കോമഡി ചിത്രമായി ഒരുക്കുന്ന സിനിമ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.ഇതിനിടെ മോഹൻലാൽ നായകനായി എത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫർ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

Read More

ദുൽഖർ സൽമാൻ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.നവാഗതനായ ബി സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃതുകളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ 5 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം അഞ്ച് ദിവസങ്ങളിൽ നിന്നായി 12 കോടി 8 ലക്ഷം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും പിന്തുണയാണ് ചിത്രത്തിന് സഹായകമായത്. ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, സലിംകുമാർ, സൗബിൻ സാഹിർ, ഹരീഷ് കണാരൻ, നധർമജൻ ബോൾഗാട്ടി തുടങ്ങിയവർ അവർ നയിച്ച കോമഡി രംഗങ്ങൾ ആണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ താരങ്ങൾ ഒന്നിച്ച രംഗങ്ങളെല്ലാം തന്നെ ചിത്രത്തിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഉയരെ’ പല്ലവിയുടേതുമാത്രമല്ല പാര്‍വതിയുടെ കൂടി അതിജീവനമാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍ പറയുന്നത്. ‘സിനിമ എടുത്തുകൊണ്ടിരുന്ന സമയത്ത് പാര്‍വതി എന്ന വ്യക്തി അനുഭവിച്ചു കൊണ്ടിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അത്തരം കാര്യങ്ങളില്‍ മറ്റാരും ഇടപെട്ടിട്ടില്ല. ഒരു പ്രശ്‌നത്തെ എങ്ങിനെ സമീപിക്കണം, അതിനോട് എങ്ങിനെ പ്രതികരിക്കണമെന്നൊക്കെ പാര്‍വതിക്ക് നന്നായി അറിയാം. അവരിലെ നടിയെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നതു മാത്രമായിരുന്നു സിനിമ എടുക്കുമ്ബോള്‍ ഞങ്ങളുടെ ചിന്ത. മറ്റു പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടില്ല. ഇപ്പോള്‍ ചിന്തിച്ചാല്‍ പാര്‍വതിയുടെ കൂടി അതിജീവനമാണ് ഉയരെ.’ മനോരമയുമായുള്ള അഭിമുഖത്തില്‍ മനു അശോകന്‍…

Read More

ലാലേട്ടന്റെ ആ ഒരു കള്ളനോട്ടവും കള്ളചിരിയുമെല്ലാം മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. ലാലേട്ടന്റെ ഒരു ചിരി മതി ലക്ഷകണക്കിന് ജനഹൃദയങ്ങളിൽ സന്തോഷം നിറക്കാൻ. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈനയിലെ ഒരു സ്റ്റിൽ. കണ്ണിറുക്കുന്ന ലാലേട്ടന്റെ ആ ഒരു ഫോട്ടോക്ക് പ്രേക്ഷകരുടെ കമന്റ് കണ്ടാൽ തന്നെ അറിയാം ഓരോരുത്തർക്കും ആ മനുഷ്യനോടുള്ള ഇഷ്ടം. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ്. സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക.

Read More

അവതാരകനായി ആസ്വാദനരംഗത്ത് നിലയുറപ്പിച്ച അലക്‌സാണ്ടർ പ്രശാന്ത് ഇപ്പോൾ മലയാളസിനിമയിലെ ഒരു മികവുറ്റ അഭിനേതാവാണ്. മമ്മൂട്ടിചിത്രമായ ‘മധുരരാജ’യിൽ എം എൽ എ ക്‌ളീറ്റസ് എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടി നേടിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. കൂടാതെ സണ്ണി ലിയോണിനൊപ്പം ഡാൻസും..! 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി തുടർന്ന് അച്ഛനുറങ്ങാത്ത വീട്, കോളേജ് കുമാരൻ, മുല്ല, ബെസ്റ്റ് ആക്ടർ, ഓർഡിനറി, പ്രൈസ് ദി ലോർഡ്, അവതാരം, ആക്ഷൻ ഹീറോ ബിജു, ഒരു മുറൈ വന്ത് പാർത്തയാ, ദി ഗ്രേറ്റ്ഫാദർ, പുത്തൻപണം, രാമലീല, ഷെർലോക് ടോംസ്, ഇര, ജോണി ജോണി എസ് അപ്പ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അർജുൻ കപൂറിനൊപ്പം അഞ്ച് നായകന്മാരിൽ ഒരാളായിട്ടാണ് അരങ്ങേറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്. രാജേഷ് ശര്‍മ്മ, ഗൗരവ് മിശ്ര, ആസിഫ് ഖാൻ, പ്രവീൺ…

Read More

അഭിനയമോഹവുമായി ഇരുവർക്കും പറ്റിയൊരു സ്‌ക്രിപ്റ്റും കൊണ്ട് നാദിർഷായെ കാണാൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് ഒരിക്കലും വിചാരിച്ചു കാണില്ല അവരും മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളുടെ നിരയിലേക്ക് ഉയർത്തപ്പെടുവാൻ പോകുവാണെന്ന സത്യം. ആദ്യ തിരക്കഥയായ അമർ അക്ബർ അന്തോണി സൂപ്പർ ഹിറ്റായതോടെ ഇരുവരുടെയും തലവര തന്നെ മാറി. രണ്ടാമത്തെ തിരക്കഥയായ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ വിഷ്‌ണു ഉണ്ണികൃഷ്ണൻ നായകനും തിരക്കഥാകൃത്തുക്കൾ രണ്ടാമത്തെ വിജയവും സ്വന്തമാക്കിയതോടെ ഇരുവരുടെയും താരമൂല്യമേറി. ഒരു പഴയ ബോംബ് കഥയിലൂടെ ബിബിൻ ജോർജും ഇപ്പോളൊരു നായകനാണ്. ഇരുവരും ചേർന്നൊരുക്കിയ മൂന്നാമത്തെ തിരക്കഥയായ ഒരു യമണ്ടൻ പ്രേമകഥയും വമ്പൻ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഇത് അവർക്കൊരു ഹാട്രിക് വിജയമാണ്. ഒരു യമണ്ടൻ ഹാട്രിക്ക് വിജയം. നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകനായി എത്തിയത്. പൊട്ടിച്ചിരികളുടെ മേളം തീർത്ത് കുട്ടികളെയും കുടുംബങ്ങളെയും യുവാക്കളെയും ഒരേപോലെ രസിപ്പിച്ച് ഒരു യമണ്ടൻ പ്രേമകഥ വമ്പൻ വിജയത്തിലേക്കാണ്…

Read More

ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും സൗന്ദര്യവും ഒപ്പിയെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട യുവനായകൻ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് ഒരുക്കുന്ന ‘അനുഗ്രഹീതൻ ആന്റണി’ ചിത്രീകരണം പുരോഗമിക്കുന്നു. 96ൽ ജാനുവിന്റെ ചെറുപ്പകാലം അഭിനയിച്ച ഗൗരി ജി കിഷനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇമോഷനും ഫാന്റസിയും ഇടകലർത്തിയാണ് ചിത്രം ഒരുക്കുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ബന്ധത്തെയാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ഇതിനായി മൂന്നു മാസത്തോളം നായയ്ക്ക് ട്രെയിനിങ്ങ് കൊടുത്തിരുന്നു. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More

സ്വന്തം നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നത് കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും ഏറെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് നടി പാർവതി. പക്ഷേ അതിനെല്ലാം തന്റെ സിനിമകളിലെ പ്രകടനം കൊണ്ടാണ് എന്നും പാർവതി മറുപടി കൊടുത്തിട്ടുള്ളത്. പാർവതി നായികയായി എത്തിയ ഉയരെ ഗംഭീര റിപ്പോർട്ടുകൾ കരസ്ഥമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തെ പുകഴ്ത്തി നെൽസൺ ജോസഫ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. ഈ പാർവതിയെ (Parvathy Thiruvothu) ബാൻ ചെയ്യണം ——————————————————— സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌? ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. . .പണ്ട്‌ 2006ൽ നോട്ട്ബുക്കിൽ അഭിനയിക്കുമ്പൊ പതിനെട്ട്‌ വയസാണത്രേ. . അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട്‌ ഒരു ശരാശരി ആൺകുട്ടിയായ ഞാൻ പോയി സിനിമ കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാർവതി സ്വന്തമായിട്ട്‌ കാശുണ്ടാക്കുന്നു. എന്തൊരഹമ്മതിയാണിത്‌? പെണ്ണ് ആണിനെക്കാൾ…

Read More

ആദ്യ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചും വർഷങ്ങൾക്ക് ഇപ്പുറം അയാളെ കണ്ടതിനെ കുറിച്ചും മനസ്സ് തുറന്ന് നടി ഭാവന. തമിഴില്‍ സൂപ്പര്‍ ഹിറ്റായ വിജയ് സേതുപതി – തൃഷ ജോഡിയുടെ 96 എന്ന ചിത്രത്തിന്റെ കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്ന 99 എന്ന സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തൽ‍. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പമുള്ള കഥാപാത്രമായി എത്തുന്നത് ഗണേശാണ്. പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്‌ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു പ്രണയത്തിനുള്ള സാധ്യതയും ഉണ്ടായിട്ടില്ല. പിന്നീട് പ്രണയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാന്‍ ഭാഗ്യവതിയാണ്. കാരണം പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.

Read More

ബാലതാരമായി സിനിമയിൽ അരങ്ങേറി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ പ്രമുഖയാണ് നടി മഞ്ജിമ മോഹൻ.ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മഞ്ജിമ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സല്‍വാറിന് സമാനായ വേഷമണിഞ്ഞാണ് ചിത്രത്തില്‍ താരം നില്‍ക്കുന്നത്. അതില്‍ ഒരു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്.’ Push your bum inside Momo!!!’ moment this is !!. എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്. തന്റെ സ്‌റ്റൈലിസ്റ്റ് പറഞ്ഞതാണ് എന്ന് പറഞ്ഞായിരുന്നു താരം ആ ക്യാപ്ഷന്‍ നല്‍കിയത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. View this post on Instagram ” Push your bum inside Momo!!!” moment this is !!💓💓 @poorts_20 @kiransaphotography A post shared by manjima mohan (@manjimamohan) on Apr 27,…

Read More