Author: webadmin

ലാലേട്ടന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായ സ്‌ഫടികത്തിലെ ആടുതോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന രൂപേഷ് പീതാംബരൻ ഇന്ന് മലയാള സിനിമയിലെ മികച്ചൊരു സംവിധായകനും അഭിനേതാവും കൂടിയാണ്. ലാലേട്ടന്റെ ചെറുപ്പം അഭിയനയിച്ചു കൈയ്യടി നേടിയ ആ വ്യക്തി തന്നെയാണ് ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന് പറഞ്ഞിരിക്കുന്നത്. തെളിവായി എടുത്തു കാണിച്ചിരിക്കുന്നത് ലൂസിഫർ എന്ന സിനിമയും. ദൈവത്തിന് ഇഷ്ടപ്പെട്ട പുത്രൻ തന്നെയാണ് ലൂസിഫർ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിഖ്യാത ചലച്ചിത്രകാരന്മാരായ മാർട്ടിൻ സ്കോർസെസെയുടെയും ഗെ റിച്ചിയുടെയും സിനിമകൾ ഒന്നിച്ച് ചെയ്‌തൊരു അനുഭവമാണ് ലൂസിഫർ എന്നും രൂപേഷ് പീതാംബരൻ കുറിച്ചു.

Read More

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മികച്ചൊരു സംവിധായകനാണെന്നും നിരവധി കഥാപാത്രങ്ങളിലൂടെ നല്ലൊരു അഭിനേതാവ് കൂടിയാണെന്നും തെളിയിച്ചയാളാണ് ബേസിൽ ജോസഫ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് അദ്ദേഹം. അസാധാരണ കഴിവുള്ള ഫാൻബോയ് ഒരുക്കിയ ഒരു പക്കാ ലാലേട്ടൻ ചിത്രമാണ് ലൂസിഫർ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഗംഭീര റിപ്പോർട്ടും അസാമാന്യ ജനത്തിരക്കുമായി കുതിക്കുന്ന ചിത്രം മലയാളത്തിലെ അടുത്ത ഇൻഡസ്ട്രിയൽ ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ്. പ്രേക്ഷകർ കാണാൻ കൊതിച്ച ലാലേട്ടനെ കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് അവരും. ലൂസിഫറിൽ ഒരു മികച്ച കഥാപാത്രം കൈകാര്യം ചെയ്‌ത ടോവിനോയെ നായകനാക്കി ഒരുക്കുന്ന മിന്നൽ മുരളി എന്ന സൂപ്പർഹീറോ ചിത്രമാണ് ബേസിൽ ജോസഫിന്റേതായി അടുത്തതായി ഒരുങ്ങുന്ന ചിത്രം.

Read More

റിലീസിന് മുന്നേ ലൂസിഫർ ചെറിയൊരു സാധാരണ ചിത്രമാണെന്ന് പൃഥ്വിരാജ് പറഞ്ഞിടത്ത് നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഇരട്ടി ലൂസിഫറിലൂടെ തിരികെ കിട്ടിയപ്പോഴാണ് പൃഥ്വിരാജിനെ ആരാധകർ ‘ചെറുതായിട്ട്’ ട്രോളി തുടങ്ങിയത്. രസകരമായ ട്രോളുകളാണ് അവർ ഒരുക്കിയിരിക്കുന്നത്. ചെറിയ കാർ എന്ന് പറഞ്ഞാൽ ലംബോർഗിനി, 45 ഡിഗ്രി ഉള്ള ഇപ്പോഴത്തെ വെയിൽ വെറും ഇളംവെയിൽ, ചെറിയ ട്രിപ്പ് പോകുന്നത് ചന്ദ്രനിലേക്ക് അങ്ങനെ നീണ്ട് പോകുകയാണ് ട്രോളുകൾ. ഇതിനിടയിൽ പുലിമുരുകന് ശേഷം വീണ്ടും ആ ഒരു തിരക്ക് തീയറ്ററുകളിൽ തീർത്ത് ലൂസിഫർ മുന്നേറുകയാണ്. പാതിരാത്രിയും പുലർച്ചയുമെല്ലാം ഹൗസ്‌ഫുൾ ഷോകളുമായി ബോക്‌സോഫീസ് താണ്ഡവമാടുകയാണ് ലൂസിഫർ.

Read More

ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്‌പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും. ഇതിനിടയിൽ ചിത്രത്തിന്റെ വലിയ വിജയം ആഘോഷിക്കുകയാണ് പൃഥ്വിരാജും മോഹൻലാലും.കുടുംബസമേതം ഒന്നിച്ചുകൂടിയ ഇവർക്കൊപ്പം ടോവിനോയും ഉണ്ടായിരുന്നു.മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രം ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ചിത്രം വലിയ ബ്രഹ്മാണ്ഡ വിജയത്തിലേക്ക് കുതിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read More

അടുത്ത കാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരവേൽപ്പ് ആണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ഔട്ട് ആൻഡ് ഔട്ട് മാസ് എന്റർടൈനറാണ്.ചിത്രത്തിന് കേരളമെങ്ങും രാത്രിയിൽ നിരവധി സ്‌പെഷ്യൽ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ ലൂസിഫർ കണ്ട് പുറത്തിറങ്ങിയ ഒരു ആരാധകന്റെ പ്രതികരണം ഇപ്പോൾ വൈറലാവുകയാണ്.ഊമയായ ഇദ്ദേഹത്തിന് വേണ്ടി ഇദ്ദേഹത്തിന്റെ കൂട്ടുകാരൻ ആണ് സംസാരിക്കുന്നത്.വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ലങ്കിൽ കൂടിയും അദ്ദേഹത്തിന് ലാലേട്ടനോടുള്ള ആരാധന പ്രകടമാണ്.വീഡിയോ കാണാം No doubt… One of the hardcore of #Lalettan fans on earth…!The best #LuciferMovie Review I have seen on social medias 🙏🏻@PrithviOfficial you are the reason for his happiness…!! pic.twitter.com/zLzLdAIyWw— Snehasallapam (@SSTweeps) March 28, 2019

Read More

കേരളക്കരയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ലൂസിഫർ ഇന്ന് റിലീസിനെത്തിയത്.മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ബ്ലോക്ക്ബസ്റ്റർ റിവ്യൂസ് ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.മോഹൻലാൽ എന്ന നടനെയും താരത്തെയും വേണ്ട വിധത്തിൽ ഉപയോഗിച്ച സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഏറ്റവും കൂടുതൽ കൈയടി ഏറ്റുവാങ്ങുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ.മോഹൻലാലിന്റെ ലൂസിഫറിന്റെ തൊട്ട് മുൻപുള്ള റിലീസായ ഒടിയന്റെ സംവിധായകനായിരുന്നു ശ്രീകുമാർ മേനോൻ.ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം പ്രതികരിച്ചത്. ശ്രീകുമാർ മേനോന്റെ പോസ്റ്റ് : രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്. മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം…

Read More

വമ്പൻ പോസിറ്റീവ് റിപ്പോർട്ടുകളുമായി ബോക്സോഫീസ് കീഴടക്കി തുടങ്ങിയ ലൂസിഫർ മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലാലേട്ടൻ നായകനായ ചിത്രം മലയാളികൾക്ക് കാണാൻ കൊതിച്ചിരുന്ന ലാലേട്ടനെ തിരികെ നൽകിയിരിക്കുകയാണ്. ഒരു സംവിധായകൻ ആകണമെന്ന സ്വപ്‌നം ബാക്കിവെച്ച് പോയ അച്ഛൻ സുകുമാരന്റെ സ്വപ്‌നം സഫലീകരിച്ചിരിക്കുന്ന പൃഥ്വിരാജിനെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് ജ്യേഷ്‌ഠൻ ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അനിയനെയോർത്തുള്ള ജ്യേഷ്‌ഠന്റെ അഭിമാനം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഗോവർദ്ധൻ എന്നൊരു സത്യാന്വേഷിയുടെ കഥാപാത്രം ഇന്ദ്രജിത്ത് ലൂസിഫറിൽ അവതരിപ്പിക്കുന്നുമുണ്ട്. View this post on Instagram Proud of u Raju! Thank u all for the overwhelming response.. @therealprithvi #Lucifer #Blockbuster #proudmoment #gratitude A post shared by Indrajith Sukumaran (@indrajith_s) on Mar 28, 2019 at 1:58am PDT

Read More

ലൂസിഫറിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ഒടിയൻ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫറിനും സംവിധായകനും അദ്ദേഹം പ്രശംസകൾ അറിയിച്ചത്. ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപ്പിറവിക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്. മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക്…

Read More

ലൂസിഫറിന് എല്ലാ വിധ വിജയാശംസകളും നേർന്ന ദുൽഖർ സൽമാന് നന്ദി പറഞ്ഞ് സംവിധായകൻ പൃഥ്വിരാജ്. അതോടൊപ്പം തന്നെ മമ്മൂക്കയും ദുൽഖറും ലൂസിഫർ കാണുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം രേഖപ്പെടുത്തിയത്. പ്രേക്ഷകർ കുറെയേറെ നാളായി കാണാൻ കാത്തിരിക്കുന്ന ലാലേട്ടനെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ഇപ്പോൾ. ക്ലാസും മാസും ഒത്തിണങ്ങിയ ലൂസിഫർ പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ആവേശത്തിൽ നിറച്ചിരിക്കുകയാണ്. ലാലേട്ടനൊപ്പം വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത് എന്നിവരും അണിനിരന്ന ചിത്രം ഗംഭീരമായ റിപ്പോർട്ടുകളാണ് എങ്ങും നിന്നും നേടുന്നത്. പലയിടത്തും രാത്രി വളരെ വൈകി സ്‌പെഷ്യൽ ഷോകളും ചാർട്ട് ചെയ്‌തു കഴിഞ്ഞു. Thank you @dulQuer Can’t wait for Ikka and you to watch the film 😊 https://t.co/Bi8uFF84dA — Prithviraj Sukumaran (@PrithviOfficial) March 28, 2019

Read More

തന്റെ ആദ്യ സംവിധാന സംരംഭം ഒരു വിജയമാക്കുക ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും വലിയൊരു സ്വപ്‌നമാണ്. പക്ഷേ അത് ഇൻഡസ്‌ട്രിയൽ ഹിറ്റിനുള്ള വകയുണ്ടെന്ന് അറിഞ്ഞാലുള്ള ആ ഒരു സന്തോഷം ഒന്ന് ആലോചിച്ചുനോക്കൂ. ആ സന്തോഷവും ലൂസിഫറിന്റെ വിജയവുമാണ് പൃഥ്വിരാജിന്റെ കണ്ണിൽ നിന്നും നിറഞ്ഞൊഴുകുന്ന ആനന്ദാശ്രു. ആരാധകർക്കും ലാലേട്ടനുമൊപ്പം എറണാകുളം കവിതയിൽ ഷോ കണ്ടിറങ്ങിയ പൃഥ്വിരാജിനും ലാലേട്ടനുമൊപ്പം ഭാര്യ സുപ്രിയ എടുത്ത സെൽഫിയിലാണ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരിക്കുന്ന പൃഥ്വിയെ കാണാൻ സാധിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയായി ലാലേട്ടൻ എത്തിയ ലൂസിഫറിന് ഗംഭീര റിപ്പോർട്ടും വരവേൽപ്പുമാണ് എങ്ങും കിട്ടുന്നത്. കാണാൻ കൊതിച്ച ലാലേട്ടനെ കാണാൻ പറ്റിയ സന്തോഷത്തിലാണ് പ്രേക്ഷകർ ഏവരും. View this post on Instagram With the heroes of the hour! #Achan’sBlessings#God’sGrace#Gratitude & 💖 #LuciferIsHere A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Mar 27, 2019 at 9:38pm PDT

Read More