Author: webadmin

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം നിർവഹിക്കുന്ന ലൂസിഫർ ഈ വ്യഴാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ചിത്രത്തിൽ ലാലേട്ടനാണ് നായകനായിയെത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ഓവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ ഡാഡി സ്പെഷ്യൽ ചാറ്റ് ഷോ ‘എങ്കിലേ എന്നോട് പറ’ എന്ന പ്രോഗ്രാമിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ലൂസിഫർ ഷൂട്ട് തുടങ്ങി അവസാനം വരെ രാജുവിന്റെ മനസ്സിൽ ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ തന്നെയാണ് അദ്ദേഹം അതിൽ ചെയ്‌തിരിക്കുന്നത്‌. അതിൽ അദ്ദേഹം കാസ്റ്റ് ചെയ്‌തിരിക്കുന്നവരെല്ലാം പെർഫെക്റ്റ് ആയി തോന്നും. ഇവരല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലായെന്ന് തോന്നും. ആദ്യമേ തന്നെ വിഷ്വലിൽ ഇവരെല്ലാം ഉണ്ടാകണമെന്നും ഇത്രയും ആൾക്കാരെ വെച്ച് ഷൂട്ട് ചെയ്യണം എന്നൊക്കെ മുൻകൂട്ടി തന്നെ തീരുമാനിച്ചിരുന്നതാണ്. എനിക്ക് എല്ലാ സപ്പോർട്ടും…

Read More

ഊഹങ്ങൾക്കും ട്രോളുകൾക്കും സസ്‌പെൻസിനും അന്ത്യം കുറിച്ച് ലൂസിഫറിലെ പുതിയ പോസ്റ്റർ എത്തിയതോട് കൂടി ചിത്രത്തിനായുള്ള കാത്തിരിപ്പുകൾക്ക് ഇപ്പോൾ ആവേശം കൂടുന്നു. സയിദ് മസൂദായി പൃഥ്വിരാജ് എത്തുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മാർച്ച് 28ന് വമ്പൻ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിനായി പ്രേക്ഷകർ ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 26 ദിവസങ്ങളിലായി 26 ക്യാരക്ടർ പോസ്റ്ററുകളിലൂടെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിയിരുന്നു.

Read More

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ,തമിഴ് സൂപ്പർ താരം വിജയ് സേതുപതി, സാമന്ത തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ഫഹദ് ഫാസില്‍ തുല്യ പ്രാധാന്യമുളെളാരു കഥാപാത്രമായും എത്തുന്നു. മാര്‍ച്ച്‌ 29നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന് സെൻസർ ബോർഡിന്റെ A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.രണ്ട് മണിക്കൂർ 56 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഈ വെള്ളിയാഴ്ച ആണ് ചിത്രം തിയറ്ററിൽ എത്തുന്നത്.വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത എന്നിവരുടെ കരിയറിലെ ഒരു പൊൻതൂവൽ ആയി മാറും ഈ സിനിമാ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Read More

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.ട്രയ്ലർ കൂടി പുരത്തിറങ്ങിയതോടെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി ഫാൻസ് ഷോകളാണ് ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുനൂറിലധികം ഫാൻസ് ഷോകൾ ആണ് കേരളത്തിൽ മാത്രം ഉള്ളത്.കേരളത്തിന് പുറമെയുള്ള സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് വെളിയിലും ഫാൻസ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ മുംബൈയിലും ഫാൻസ് ഷോ ഒരുക്കിയിരിക്കുകയാണ് ആരാധകർ.ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ബോളിവുഡിന്റെ ഈറ്റില്ലമായ മുംബൈയിൽ ഒരു ഫാൻസ് ഷോ ഒരുങ്ങുന്നത്.മോഹൻലാൽ ഫാൻസും പൃഥ്വിരാജ് ഫാൻസും സംയുക്തമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

Read More

കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ .ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണം ലഭിച്ച ട്രയ്ലർ അഞ്ച് മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ് ഇതിനിടെ ലൂസിഫർ സിനിമ ഉണ്ടാകുവാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന്റെ തിരകഥയുമായി തന്നെ മുരളിയും പ്രിത്വിയും സമീപിച്ചപ്പോൾ അവർ ആദ്യം പറഞ്ഞത് ചേട്ടനെക്കാൾ വലിയ ലാലേട്ടൻ ആരാധകർ ഞങ്ങൾ ആണ് എന്നതായിരുന്നു.ആ ചിന്ത മനസ്സിൽ വെച്ചുകൊണ്ട് തയ്യാറാക്കിയ തിരക്കഥയാണ് ലൂസിഫറിന്റെത്.അതിനാൽ തന്നെ ലാലേട്ടൻ ആരാധകർക്ക് ഒരു വിരുന്നാകും ലൂസിഫർ എന്ന് ഉറപ്പ് തരുന്നു,ആന്റണി പെരുമ്പാവൂർ പറയുന്നു

Read More

മാർച്ച് 28ന് വമ്പൻ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിനായി പ്രേക്ഷകർ ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 26 ദിവസങ്ങളിലായി 26 ക്യാരക്ടർ പോസ്റ്ററുകളിലൂടെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വമ്പൻ സസ്‌പെൻസ് ഒരുക്കി മറ്റൊരു ക്യാരക്ടർ പോസ്റ്റർ നാളെയെത്തുകയാണ്. നാളെ രാവിലെ 10 മണിക്കാണ് പോസ്റ്റർ എത്തുന്നത്. സോഷ്യൽ മീഡിയ മുഴുവൻ അത് ആരായിരിക്കുമെന്ന ചർച്ചയിലാണ്. മമ്മൂക്ക ഗസ്റ്റ് റോളിൽ എത്തുന്നതായിരിക്കാം അതെന്ന് ചിലർ പറയുമ്പോൾ അത് പൃഥ്വിരാജ് ആണെന്നാണ് മറ്റു ചിലരുടെ കണ്ടുപിടിത്തം. ഇവർ രണ്ടുപേരുമല്ല അത് നിർമാതാവ് ആന്റണി പെരുമ്പാവൂർ ആയിരിക്കുമെന്നും ചിലർ പറയുന്നുണ്ട്. എന്തായാലും നാളെ രാവിലെ 10 മണി കാത്തിരിക്കാം അത് ആരാണെന്ന് അറിയുവാൻ.

Read More

ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ലൂസിഫറിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സംഭവം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വിയുടെ കൈയില്‍ നിന്നും സമ്മാനം മേടിച്ച ആരാധിക ആ അനുഭവം പങ്കു വച്ചപ്പോഴാണ് പൃഥ്വിയും അതു സംബന്ധിച്ച ചില രസകരമായ കാര്യങ്ങൾ പറഞ്ഞത്. മോഹൻലാൽ, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഞാൻ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് കലാവേദിയുടെ പരിപാടിയിൽ രാജുവേട്ടൻ അതിഥിയായി വന്നിരുന്നു. അന്ന് രാജുവേട്ടനാണ് ഒന്നാം സമ്മാനം എനിക്ക് തന്നത്. സമ്മാനം തന്നതിനു ശേഷം ആരാകാനാണ് ആഗ്രഹമെന്ന് രാജുവേട്ടൻ എന്നോട് ചോദിച്ചു. രാജുവേട്ടൻ ആ സമയത്ത് നക്ഷത്രക്കണ്ണുള്ള രാജകുമാരനിൽ മാത്രമാണ് അഭിനയിച്ചത്. ആ സ്റ്റേജിൽവച്ച് ഞാന്‍ പറഞ്ഞു, എനിക്ക് ലാലേട്ടന്റെ നായികയാകണമെന്ന്. ആ സമയം രാജുവേട്ടന്റെ മുഖം ഒന്നു ചുളിഞ്ഞിട്ടുണ്ടായിരുന്നു. ചെറുപ്പമായതുകൊണ്ട് അന്ന് രാജുവേട്ടന് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. അതിന് പൃഥ്വിരാജിന്റെ മറുപടി ഇപ്രകാരമായിരുന്നു… കുഞ്ഞുനാളിൽ…

Read More

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്‌മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫുട്‍ബോളിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും നിറച്ച അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് വിജയകരമായി പ്രദർശനം തുടരുകയാണ്. ആഷിഖ് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം മിഥുൻ മാനുവൽ തോമസാണ്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസമായ ഐ എം വിജയൻ. നമ്മുടെ ഇടയിൽ തന്നെ നടക്കുന്ന കാര്യമാണിതെന്നും ഫുട്‍ബോളിനെ സ്നേഹിക്കുന്ന, വളർന്ന് വരുന്ന പുതിയ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തിനുള്ള അഭിനന്ദനം അറിയിച്ചത്. “ഞാൻ സകുടുംബം പോയി കണ്ട ചിത്രം. ഗ്രാമീണ അന്തരീക്ഷത്തിൽ കാളിദാസൻ ജയറാം തകർത്തു. പ്രണയവും സൗഹൃദവും ഫുടബോൾ കാഴ്ചകളും എല്ലാം ചേർന്ന അർജന്റീന ഫാൻസ്‌’ കാട്ടൂർക്കടവ്. ഫുട്ബോളിന് സ്നേഹിക്കുന്ന എല്ലാവരും പോയി കാണണം.” ഐ എം വിജയൻ ഫേസ്‍ബുക്കിൽ കുറിച്ചു.

Read More

വിജയും അറ്റ്ലീയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.വിജയ്‌യുടെ 63ആം ചിത്രമായ ഇത് ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്.തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ അഭിമുഖമായ റീബ മോണിക ജോണാണ് ദളപതി 63 യില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വനിത ഫുട്‌ബോള്‍ ടീം താരമാണ് ചിത്രത്തില്‍ റീബ. ജരുഗണ്ടി എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് നേരത്തെ പരിചിതയാണ് റീബ. ചിത്രത്തിൽ നയൻതാര ആണ് നായിക.ചിത്രത്തില്‍ ഇവരെ കൂടാതെ യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

Read More

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടിയെന്ന ടാഗ് ഇനി ബോളിവുഡ് താരം കങ്കണയ്ക്ക് സ്വന്തമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാകാന്‍ കോടികളുടെ പ്രതിഫല തുകയാണ് താരത്തിന് ലഭിക്കുന്നത്. ഏകദേശം 24കോടി രൂപയോളമാണ് താരത്തിന്റെ പ്രതിഫലമെന്നാണ് അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പത്മാവത് സിനിമയ്ക്കുവേണ്ടി ദീപിക പദുകോണ്‍ 11 കോടിയായിരുന്നു പ്രതിഫലം വാങ്ങിയത്. ഈ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ കങ്കണ തകര്‍ത്തത്. ദീപികയ്ക്ക് മുന്‍പ് ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്നത് പ്രിയങ്ക ചോപ്രയായിരുന്നു. കങ്കണയുടെ അടുത്ത ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. പിറന്നാള്‍ ദിവസമാണ് കങ്കണ സിനിമയ്ക്ക് കരാര്‍ ഒപ്പിട്ടത്. തമിഴില്‍ “തലൈവി” എന്നും ഹിന്ദിയില്‍ “ജയ” എന്നുമാണ് സിനിമയുടെ പേര്. വിജയ് ആണ് സംവിധായകന്‍. കെവി വിജയേന്ദ്ര പ്രസാദ് ആണ് രചന.

Read More