Author: webadmin

മോഹൻലാൽ ചിത്രത്തിന് ആവറേജ് റിപ്പോർട്ട് കിട്ടിയാൽ പോലും അത് ആഘോഷമാക്കുന്ന കുടുംബങ്ങൾ അടക്കമുള്ള പ്രേക്ഷകരാണ് മലയാള സിനിമയുടെ ശക്തി. അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ അവർ കാണാൻ ആഗ്രഹിച്ചത് പോലെ കാണുകയും ചിത്രത്തിന് മികച്ച റിപ്പോർട്ട് ലഭിക്കുകയും ചെയ്‌താൽ പിന്നെ വേറെ എന്തെങ്കിലും പറയാനുണ്ടോ? ആ ഒരു കാഴ്ചയാണ് ഇപ്പോൾ തീയറ്ററുകളിൽ ലൂസിഫർ ഒരുക്കിയിരിക്കുന്നത്. വർക്കിംഗ് ഡേ ആയ ഇന്ന് പോലും ഒട്ടു മിക്കയിടത്തും നൂൺ ഷോയും മാറ്റിനിയുമെല്ലാം ഹൗസ്‌ഫുള്ളാണ്. ഏറ്റവും വേഗം 50 കോടി നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡ് 4 ദിവസം കൊണ്ട് തന്നെ നേടിയെടുത്ത ചിത്രം ഉടൻ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്നും പലയിടത്തും രാത്രി ഏറെ വൈകി സ്‌പെഷ്യൽ ഷോകൾ ചാർട്ട് ചെയ്‌തിട്ടുണ്ട്‌. അവധിക്കാലം കൂടി തുടങ്ങിയതിനാൽ ഇനിയും കൂടുതൽ പ്രേക്ഷകരെ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെയും ലൂസിഫറിനെയും കാണാൻ എത്തുമെന്നുറപ്പാണ്.

Read More

സണ്ണി ലിയോൺ മമ്മൂട്ടിച്ചിത്രം മധുരരാജയിൽ ഒരു ഐറ്റം സോങ്ങ് ചെയ്യുന്നുവെന്ന വാർത്തകൾ മലയാളികളെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. മമ്മൂക്കയുമൊത്തുള്ള ഒരു സ്റ്റിൽ കൂടി പുറത്തു വന്നതോടെ വളരെ ആകാംക്ഷയോടെയാണ് ആരാധകരുടെ കാത്തിരിപ്പ് ഇപ്പോൾ. വിഷു റിലീസായി ഏപ്രിൽ 12നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. രസകരമായ ക്യാരക്ടർ പോസ്റ്ററുകൾ കൊണ്ട് ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ് ചിത്രം. അതിനിടയിലാണ് ആരോ സണ്ണി ലിയോണിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ആ പോസ്റ്റർ വ്യാജമാണെന്നും ഒഫീഷ്യൽ പോസ്റ്റർ ഒന്നും തന്നെ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്‌കൃഷ്ണയാണ്. പീറ്റർ ഹെയ്‌ൻ സംഘട്ടനവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.

Read More

ഹനീഫ് അദേനി ചിത്രം മിഖായേലിൽ തടി കൂടുതൽ ആണെന്ന കാരണത്താൽ പ്രേക്ഷകരിൽ നിന്നും ഏറെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നതാണ് നിവിൻ പോളിക്ക്. കഥാപാത്രത്തിന്റെ പൂർണതക്കായി ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഭാഗമായി തടി കൂട്ടിയതാണ് നിവിൻ പോളി. ഇപ്പോഴിതാ പഴയ ചുള്ളൻ പയ്യൻ ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിവിൻ പോളി. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനോട് സമമായ ഒരു ലുക്ക് അജു വർഗീസാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. പുതിയ ചിത്രമായ ലൗ ആക്ഷൻ ഡ്രാമക്ക് വേണ്ടിയാണ് നിവിൻ പൂർണമായി മാറിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ദിനേശനെന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുമ്പോൾ ശോഭയായി നയൻ‌താര എത്തുന്നു.ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസും വിശാഖ് പി സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്,…

Read More

UAEൽ നിന്നും ആദ്യ വീക്കെൻഡ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഹോളിവുഡ് ചിത്രം ക്യാപ്റ്റൻ മാർവെലിനെയും തകർത്തെറിഞ്ഞിരിക്കുകയാണ് മോഹൻലാൽ ചിത്രം ലൂസിഫർ. ആദ്യ വീക്കെൻഡിൽ 160,877 അഡ്‌മിറ്റ്‌സുമായി റെക്കോർഡ് കരസ്ഥമാക്കിയിരുന്ന ക്യാപ്റ്റൻ മാർവെലിനെ 197,994 അഡ്‌മിറ്റ്‌സുമായാണ് ലൂസിഫർ കീഴടക്കിയത്. മാര്‍ച്ച് 28-ന് തിയറ്ററുകളിലെത്തിയ ചിത്രം അമേരിക്കയില്‍ ലൈഫ് ടൈം കളക്ഷന്‍ ആയ 265K ഡോളേഴ്‌സ് നേടിയ ഞാന്‍ പ്രകാശന്റെ റെക്കോര്‍ഡ് വെറും മൂന്നു ദിവസം കൊണ്ടാണ് മറികടന്നത്. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ ആഴ്ചയിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്. കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് കുതിക്കുന്ന ലൂസിഫറിന് എങ്ങും ഹൗസ്‌ഫുൾ ഷോകളും സ്‌പെഷ്യൽ ഷോകളുമാണ്. അർദ്ധരാത്രിയും പുലർച്ചയുമെല്ലാം സ്‌പെഷ്യൽ ഷോകൾ വെച്ചിട്ടും ഹൗസ്‌ഫുൾ ആവുകയും ടിക്കറ്റ് കിട്ടാതെ പലരും മടങ്ങിപ്പോകുന്ന കാഴ്‌ചയുമാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിജയത്തിലേക്കാണ് ലൂസിഫറിന്റെ കുതിപ്പ്.

Read More

വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്‌പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്. ഇതിനിടെ ലൂസിഫർ കാണുവാൻ മധുരരാജയുടെ സംവിധായകൻ വൈശാഖ് തിയറ്ററുകളിലെത്തി.സംഗീത സംവിധായകൻ ഗോപി സുന്ദറിനോട് ഒപ്പമായിരുന്നു വൈശാഖ് ചിത്രം കാണുവാൻ എത്തിയത്. ചെന്നൈയിൽ ആണ് ഇരുവരും ചിത്രം കണ്ടത്. ലൂസിഫർ 50 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഇതിനിടെ മമ്മൂട്ടി ചിത്രം മധുരരാജ ഏപ്രിൽ 12ന് റിലീസിനെത്തും.

Read More

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ എന്നും വലിയ സ്ഥാനം നേടിയ ചിത്രമാണ് സ്പടികം.ഭദ്രൻ സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രത്തിന്റെ ഇരുപത്തിനാലാം വാർഷികമായിരുന്നു ഇന്നലെ. ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ ബിജു കെ കട്ടക്കല്‍ സ്ഫടികം 2 ഇരുമ്ബന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സ്ഫടികത്തിലൂടെ സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ഭദ്രന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുകയാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ലെന്ന് ആദ്ദേഹം സ്ഥിരീകരിച്ചു അതിനോടൊപ്പം സ്പടികത്തിന്റെ ഇരുപത്തിയഞ്ജാ വർഷികമായ അടുത്ത വർഷം ചിത്രം 4k ശബ്ദമികവോടെ കേരളത്തിലെ തിയറ്ററുകളിൽ വീണ്ടും റിലീസിനെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ…

Read More

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സുപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ആരാധകർക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് കരുതുന്നത് .ഏപ്രിൽ 12നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. ഇതിനിടെ മധുരരാജ ടീ ഷർട്ടുകൾ വിപണിയിൽ തരംഗമാകുകയാണ്.അവധിക്കാല റിലീസായി എത്തുന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ ടീ ഷർട്ടുകൾ യുവാക്കൾക്കിടയിലാണ് കൂടുതലും തരംഗമാകുന്നത്.ചിത്രത്തിന് വേണ്ടി ആരാധകർ എത്രത്തോളം കാത്തിരിക്കുന്നു എന്നതിന് തെളിവ് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ടീ ഷർട്ടുകൾക്കായി സമീപിക്കുക : http://www.cinemeals.in

Read More

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ്.ചിത്രത്തിന്റെ ടീസർ കാണാം.

Read More

ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്‌പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും.ചിത്രം ഇതിനോടകം വലിയ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.ചിത്രത്തിൽ ഏറെ ആവേശം സൃഷ്ടിച്ച ഗാനമാണ് കടവുളെ പോലെ എന്ന തമിഴ് ഗാനം.ലാലേട്ടന്റെ സംഘട്ടനം കൂടി ഗാനത്തിനൊപ്പം ചേർന്നപ്പോൾ ആരാധകർക്ക് അത് ഒരു വിരുന്നായി .ദീപക് ദേവ് ആണ് സംഗീതം. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം

Read More

തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ കന്നഡ ചിത്രം ‘കെജിഎഫി’ന്റെ ടെലിവിഷന്‍ പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ഇലക്‌ട്രിസിറ്റി ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണിസന്ദേശം. മാര്‍ച്ച്‌ 30ന് കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല.അത് ഞങ്ങള്‍ കത്തിക്കും’, കത്തില്‍ പറയുന്നു മാംഗളൂര്‍ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡിന്റെ (മെസ്‌കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ പേരില്‍ ‘യഷ് ആരാധകന്റെ’ കത്ത് എത്തിയത്.യഷ് നായകനായി എത്തിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.

Read More