Author: webadmin

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ചിത്രത്തിലെ തലശ്ശേരിക്കാരനെ കണ്ടാൽ എന്ന് തുടങ്ങുന്ന ഗാനം കാണാം

Read More

ഒരു പക്കാ ഫാൻ ബോയ് ഒരുക്കിയ രജനി ചിത്രം പേട്ട കുറിച്ച റെക്കോർഡ് മറ്റൊരു പക്കാ ഫാൻബോയ് ഒരുക്കിയ ലാലേട്ടൻ ചിത്രം ലൂസിഫർ മറികടന്നിരിക്കുന്നു. പേട്ട (44,170), സർക്കാർ (40,879) എന്നിവയെ പിന്തള്ളിയാണ് ലൂസിഫർ (45,069) ന്യൂസിലാൻഡിൽ സൗത്ത് ഇന്ത്യൻ സിനിമകളുടെ പുതിയ ഓപ്പണിങ്ങ് വീക്കെൻഡ് റെക്കോർഡ് കുറിച്ചിരിക്കുന്നത്. കേരള ബോക്‌സോഫീസിൽ എന്നത് പോലെ തന്നെ ഓവർസീസ് മാർക്കറ്റുകളിൽ എല്ലായിടത്തും പുതിയ റെക്കോർഡുകൾ കുറിച്ച് മുന്നേറുന്ന ലൂസിഫർ 100 കോടി ക്ലബ്ബിലേക്ക് ഏറ്റവും വേഗത്തിൽ തന്നെ അടുത്ത് കൊണ്ടിരിക്കുകയാണ്.

Read More

ബോക്‌സോഫീസിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ലൂസിഫർ മറ്റൊരു സുവർണനേട്ടം കൂടി കൈവരിച്ചിരിക്കുന്നു. റിലീസ് ചെയ്ത എട്ടാം നാൾ കേരളത്തിൽ മാത്രമായി 10000 ഷോകൾ പിന്നിട്ടിരിക്കുകയാണ് ലൂസിഫർ. ഇന്ന് രാവിലത്തെ ഷോകളോട് കൂടിയാണ് ആ മാന്ത്രിക സംഖ്യ ഇത്ര വേഗത്തിൽ ലൂസിഫർ പിന്നിട്ടത്. സ്‌പെഷ്യൽ ഷോകളടക്കം ഏകദേശം 1200ഓളം ഷോകൾ ദിനവും ലൂസിഫർ കളിക്കുന്നുണ്ട്. അതിൽ തന്നെ ഒട്ടു മിക്കതും ഹൗസ്‌ഫുൾ ആണെന്നതും മറ്റൊരു ആവേശം ജനിപ്പിക്കുന്ന കാര്യമാണ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ ലൂസിഫറിലൂടെ കാണാൻ കൊതിച്ച ലാലേട്ടന്റെ മാന്ത്രികത കാണുവാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ ഏവരും. അവധിക്കാലം കൂടിയായതിനാൽ കുടുംബസമേതമാണ് ഒട്ടു മിക്കവരും തീയറ്ററുകളിലേക്ക് എത്തുന്നത്.

Read More

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് വലിയ വിജയത്തിലേക്ക് ജൈത്രയാത്ര തുടരുകയാണ്.മുരളി ഗോപിയാണ് ഈ മാസ്സ് മസാല ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. മുൻപ് ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരത്തിൽ മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് മുരളി ഗോപി. ഇപ്പോൾ ഇതാ അദ്ദേഹത്തിന് വേണ്ടി തിരക്കഥ ഒരുക്കുവാനും മുരളിക്ക് ഭാഗ്യം ലഭിച്ചു. മോഹന്‍ലാല്‍ ശിവന്‍കുട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമരത്തില്‍ ഡോ: അലക്‌സ് വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് മുരളി മറ്റൊരു ചിത്രത്തില്‍ മോഹന്‍ലാലുമായി സഹകരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തിരക്കഥയൊരുക്കിക്കൊണ്ട് അദ്ദേഹം ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രത്തിന് രചന നിര്‍വ്വഹിച്ചു. പത്ത് വര്‍ഷത്തെ ഇടവേളയിലുള്ള രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി.

Read More

ജന്മം കൊണ്ട് ഫ്രഞ്ചുകാരിയാണെങ്കിലും മലയാളത്തിന്റെ തനിമയും പാരമ്പര്യവും ഏറ്റെടുത്ത് മലയാളിയായി ജീവിക്കുന്ന നർത്തകിയും അഭിനേത്രിയുമാണ് പാരീസ് ലക്ഷ്‌മി. നിരവധി ചിത്രങ്ങളിൽ വേഷമിട്ട പാരീസ് ലക്ഷ്‌മി വമ്പൻ വിജയം കുറിച്ച് മുന്നേറുന്ന ലൂസിഫറിന് ആശംസകൾ അറിയിച്ചിരിക്കുകയാണ്. തികഞ്ഞൊരു കലാകാരനാണ് താനെന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ലക്ഷ്‌മി ലൂസിഫർ കണ്ടാൽ ആരാണെങ്കിലും എല്ലാക്കാലത്തേക്കും ലാലേട്ടൻ ഫാനായി പോകും എന്നും പറഞ്ഞു. മുരളി ഗോപിയുടെ തിരക്കഥയേയും അറിവിനേയും ക്രിയാത്മകതയേയും ആരാധിക്കുന്നുവെന്ന പറഞ്ഞ ലക്ഷ്‌മി മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ടിയാനിൽ ഒരു വേഷവും കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഓരോരുത്തരെയും പേരെടുത്ത് പ്രശംസിച്ച പാരീസ് ലക്ഷ്‌മി ചരിത്രം കുറിച്ച പൃഥ്വിരാജ് എന്ന ഈ സംവിധായകൻ വരും വർഷങ്ങളിൽ മലയാള സിനിമയെ അടക്കിവാഴുമെന്നും അഭിപ്രായപ്പെട്ടു.

Read More

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫർ നിറഞ്ഞ സദസ്സിൽ വൻ വിജയം കുറിച്ച് മുന്നേറുമ്പോൾ ഒപ്പം കൈയ്യടി നേടുന്നവരാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. അവക്കെല്ലാം ഇടയിൽ അധികം സംഭാഷണങ്ങളോ ഒന്നുമില്ലാതെ നോട്ടങ്ങൾ കൊണ്ടും ചലനങ്ങൾ കൊണ്ടും കൈയ്യടി നേടുന്ന ഒരാളാണ് മുരുകൻ അവതരിപ്പിക്കുന്ന മുത്തു എന്ന കഥാപാത്രം. സ്റ്റീഫൻ നെടുമ്പള്ളിയുടെ സന്തത സഹചാരിയായി നടക്കുന്ന മുത്ത് എന്ന വേഷം മുരുകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയൊരു നേട്ടമാണ്. തമിഴ്‌നാട് സ്വദേശിയായ മുരുകൻ കൊച്ചിയിലാണ് താമസം. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻവെള്ളം , കലി, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മുരുകൻ അഭിനയിച്ചിട്ടുണ്ട്. മുരുകന്റെ മനസ്സിൽ സിനിമ എന്നും ഒരു സ്വപ്‌നമായിരുന്നു. അലിഭായ്,മാടമ്പി,ചൈന ടൗൺ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനു വേണ്ടി വസ്ത്രങ്ങൾ തയ്ച്ച കോസ്റ്റ്യൂം അസിസ്റ്റന്റ് ആയിരുന്നു മുരുകൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ട മുരുകന്റെ ലൂസിഫറിലെ റോൾ മാത്രം മതി പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ.

Read More

പ്രേക്ഷകരെ ഒന്നാക്കി ആവേശത്തിൽ നിറച്ച് മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ സ്വപ്നതുല്യമായ നേട്ടം കൈവരിച്ച് കുതിക്കുകയാണ്. ഏവരെയും സന്തോഷിപ്പിക്കുമ്പോഴും ചിത്രത്തിനെക്കുറിച്ച് കുറ്റം മാത്രം പറയുവാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ചിലരുണ്ട്. ലൂസിഫർ കണ്ടുറങ്ങി പോയിയെന്ന് അഭിപ്രായപ്പെട്ട ഒരു നിരൂപകക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ. ഓരോ സീനും കയ്യടിയോടെ, തീയേറ്റർ കിടുങ്ങുന്ന ആരവങ്ങളോടെ സിനിമ മുന്നോട്ടു പോകുമ്പോൾ ഇരുന്നുറങ്ങിയ ഇവർ എങ്ങിനെയാണ് ഈ സിനിമയെ വിമർശിച്ചു എഴുതിയത്. കാണാത്ത സിനിമയെപറ്റി എഴുതാൻ ഇവർക്കെന്താ ദിവ്യദൃഷ്ടിയുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്തിനെയും ഏതിനെയും വിമർശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫർ സിനിമയെ ക്രിട്ടിസൈസ് ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫർ ഒരു മഹത്തായ സിനിമയാണെന്നോ, ലോകോത്തര സിനിമയാണെന്നോ അതിന്റെ സൃഷ്ട്ടാക്കൾ ആരും അവകാശപ്പെട്ടിട്ടില്ല. ട്രോളർമാരെ കൂട്ടുപിടിച് തള്ളി മറിച്ചു ഉണ്ടാക്കിയ വിജയം എന്നാണ് അവർ ആരോപിക്കുന്നത്. ഇവർ ആദ്യം മനസിലാക്കേണ്ടത്…

Read More

വിഷുവിന് പൊട്ടിച്ചിരിയും ആക്ഷനും കട്ട മാസുമായെത്തുന്ന മധുരരാജക്ക് 24 മണിക്കൂർ പ്രദർശനവുമായി ചങ്ങരംകുളം മാഴ്‌സ് സിനിമാസ്. ഏപ്രിൽ 12ന് വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ഏപ്രിൽ 13നാണ് 24 മണിക്കൂർ പ്രദർശനം ഒരുക്കിയിരിക്കുന്നത്. അന്ന് പുലർച്ചെ 3 മണിക്കാണ് 24 മണിക്കൂർ പ്രദർശനം ആരംഭിക്കുന്നത്. 12, 13 തീയതികളിലെ എല്ലാ ടിക്കറ്റുകളും അതിവേഗത്തിൽ വിറ്റഴിയുകയാണ്. ലൂസിഫറിന് 100 മണിക്കൂറിൽ 72 ഷോകളുമായി ഇന്ത്യൻ ചരിത്രത്തിൽ തന്നെ റെക്കോർഡിട്ട തീയറ്ററാണ് ചങ്ങരംകുളം മാഴ്‌സ് സിനിമാസ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം നിർവഹിക്കുന്ന മധുരരാജയിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്‌ണ തിരക്കഥയും…

Read More

വിസ്‌മയം, ജനതാ ഗാരേജ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് തെലുങ്ക് ആരാധകർക്കിടയിലും വ്യക്തമായ സ്വാധീനം ചെലുത്താൻ മോഹൻലാൽ എന്ന നടന് സാധിച്ചിട്ടുണ്ട്. മന്യം പുലി എന്ന പേരിൽ പുലിമുരുകനും പുലി യുദ്ധം എന്ന പേരിൽ വില്ലനും തെലുങ്കിലേക്ക് ഡബ്ബ് ചെയ്തപ്പോൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ലൂസിഫറും സ്വപ്‌നതുല്യമായ വിജയം കുറിച്ച് മുന്നേറുമ്പോൾ തെലുങ്ക് ആരാധകർക്കും ചിത്രം തെലുങ്കിൽ കാണണമെന്ന ആവേശത്തിലാണ്. മോഹൻലാൽ സാറിന് തെലുങ്കിൽ നല്ലൊരു മാർക്കറ്റ് ഉണ്ട്, എത്രയും വേഗം ലൂസിഫർ തെലുങ്കിലേക്ക് ഡബ്ബ് ചെയ്‌ത്‌ പ്രദർശനത്തിനെത്തിക്കണമെന്ന ആരാധകന്റെ ആവശ്യത്തിന് ഉടൻ വരുന്ന എന്ന മറു ട്വീറ്റ് നൽകി തെലുങ്ക് ആരാധകർക്കുള്ള വിരുന്നും ഉറപ്പ് വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 100 കോടി ക്ലബ്ബിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ചിത്രം മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ്. Coming soon 😊 https://t.co/PaCxfAuH5f — Prithviraj Sukumaran (@PrithviOfficial) April 3, 2019

Read More

പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിൽ ലാലേട്ടൻ നായകനാകുന്നു, മുരളി ഗോപി തിരക്കഥയൊരുക്കുന്നു, ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു എന്ന വാർത്തകൾ രണ്ടു കൊല്ലം മുൻപ് പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല ആവേശം കൊള്ളിച്ചത്. ആ ഒരു ആവേശം അതിന്റെ ഉന്നതിയിൽ ആഘോഷിക്കപ്പെടുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ തീയറ്ററുകളിൽ കാണാൻ സാധിക്കുന്നത്. എന്നാൽ രണ്ടു വർഷം മുൻപ് ലൂസിഫർ അനൗൺസ് ചെയ്‌തപ്പോൾ R I P ബോക്‌സോഫീസ് എന്ന് പറഞ്ഞ് അജു വർഗീസ് ഇട്ട പോസ്റ്റർ തപ്പി പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ വിരുതന്മാർ. അജു വർഗീസ് തന്നെ ഒരു ട്രോളും പങ്ക് വെച്ചിട്ടുണ്ട്. 4 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം അത്ഭുതാവഹമായ മുന്നേറ്റമാണ് നടത്തുന്നത്. സ്‌പെഷ്യൽ ഷോകളടക്കം ഹൗസ്‌ഫുൾ ആയിട്ടാണ് മുന്നേറുന്നത്. 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന റെക്കോർഡ് ഉടൻ തന്നെ ചിത്രം നേടിയെടുക്കുമെന്ന കാര്യം ഉറപ്പാണ്.

Read More