Author: webadmin

ഒരു നവാഗത സംവിധായകന്റെ ചിത്രമെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാതെ പ്രേക്ഷകന്റെ പൾസറിഞ്ഞ് കുതിക്കുന്ന ലാലേട്ടൻ – പൃഥ്വിരാജ് ചിത്രം ലൂസിഫർ പൂർണമായും ഒരു റീമേക്കിന് ഉതകുന്നതാണെന്ന് പ്രേക്ഷകരും നിരൂപകരും. തമിഴിലേക്ക് തല അജിത്തിനെ നായകനാക്കി റീമേക്ക് ചെയ്യണമെന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. തെലുങ്കിൽ ചിരഞ്ജീവിയാണ് നായകവേഷം ചെയ്യാൻ മികച്ചതെന്നും ആരാധകർ പറയുന്നു. തമിഴിൽ സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി റീമേക്ക് ചെയ്യണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. നിരവധി മലയാള സിനിമകൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളതും വിജയം കൈവരിച്ചിട്ടുമുള്ളതിനാൽ റീമേക്കിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനുമാവില്ല. #Lucifer is a potential remake material. Either #SuperstarRajinikanth or #ThalaAjith should play @Mohanlal ‘s role 👌 — Rajasekar (@sekartweets) March 29, 2019 what a crowd & what a response for #Lucifer 😘 don’t miss if u r a @Mohanlal fan❤️ u r brilliant…

Read More

ലൂസിഫർ കീഴടക്കുന്ന ഉയരങ്ങൾ കണ്ട് മലയാളികൾ അത്ഭുതപ്പെടുമ്പോൾ ലാലേട്ടൻ എന്ന മലയാളികളുടെ സ്വകര്യ അഹങ്കാരത്തിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടി കൂടി വരികയാണ്. മലയാളം അറിയില്ലാത്തവർ പോലും ലാലേട്ടൻ ഫാൻ ആണെന്ന ആ സത്യം വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ സപ്‌ന വ്യാസാണ് ലൂസിഫർ കാണണമെന്ന ആഗ്രഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സപ്‌ന തന്റെ ആഗ്രഹം അറിയിച്ചിരിക്കുന്നത്. മലയാളം അറിയില്ലെങ്കിലും ലൂസിഫർ കാണണം എന്ന് ട്വീറ്റ് ചെയ്‌ത സപ്‌ന മോഹൻലാൽ തനിക്ക് ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാൾ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്‌തു. I so want to watch Lucifer ☹️ #DontKnowMalayalam #Lucifer @Mohanlal is one my fav actors!!!! — Sapna Vyas (@CoachSapna) April 1, 2019 ഇരുപത്തൊൻപതുകാരിയായ സപ്‌ന തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ 86 കിലോ തൂക്കം ഉണ്ടായിരുന്ന ഒരാളാണ്. അവിടെ നിന്നും ചിട്ടയായ ഫിറ്റ്നസ് പരിപാലനത്തിലൂടെ ഇന്ന് 53 കിലോയിൽ എത്തിയിരിക്കുകയാണ്…

Read More

പകരം വെക്കാനില്ലാത്ത മുന്നേറ്റം തുടരുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ വിജയത്തിൽ എല്ലാവർക്കും മലയാളത്തിൽ നന്ദി പറഞ്ഞ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്‌ത ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ട്വിറ്ററിലാണ് അദ്ദേഹം നന്ദി അറിയിച്ചത്. “ലൂസിഫർ കണ്ടിഷ്ടപ്പെട്ട്ആശംസകൾ അറിയിച്ച എല്ലാവർക്കും ഒത്തിരി നന്ദി. നിങ്ങൾക്ക് എല്ലാവര്ക്കും ചിത്രം ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. വളരെ നന്ദി. എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രം.” A big thank you to all of you who have been sending their love and wishes after seeing #Lucifer. So glad to know that you all loved it. Valare Nanni🙏 Lots of love to each one of you. #LuciferRampage@Mohanlal @PrithviOfficial @ttovino @Indrajith_S @muraligopy@themanjuwarrier — Vivek Anand Oberoi (@vivekoberoi) April 2, 2019 ബോബി എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ വിവേക്…

Read More

മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മധുരരാജയുടെ ഗ്രാൻഡ് ട്രെയ്‌ലർ ലോഞ്ച് ഏപ്രിൽ 5 വെള്ളിയാഴ്ച്ച അബുദാബിയിലെ അൽ വാഹ്‌ദ മാളിൽ വെച്ച് നടത്തുന്നു. UAE സമയം വൈകിട്ട് 6 മണിക്കും ഇന്ത്യൻ സമയം 7.30നുമാണ് ട്രെയ്‌ലർ ലോഞ്ച് നടക്കുക. 2019ൽ പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ മധുരരാജ. വമ്പൻ വിജയം കുറിച്ച പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ മുതലേ ആരാധകർ ഏറെ ആവേശം കൊണ്ടിരുന്നു. വിഷു റിലീസായി ഏപ്രിൽ 12ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ…

Read More

ലാലേട്ടൻ എന്നാൽ മലയാളിക്ക് സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. പ്രായഭേദമന്യേ ഓരോരുത്തരും ലാലേട്ടൻ ആരാധകനുമാണ്. അത്തരം ഓരോ ആരാധകനെയും തൃപ്തിപ്പെടുത്താൻ തക്ക വിരുന്നാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച ലൂസിഫർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും അധികം കൈയ്യടി നേടിയ ഒരു സീനാണ് പോലീസുകാരന്റെ ചങ്കത്ത് ലാലേട്ടൻ ചവിട്ടുന്ന രംഗം. അതിന്റെ പോസ്റ്റർ കൂടി പുറത്തിറങ്ങിയതോട് കൂടി പ്രേക്ഷകർ കൂടുതൽ ആവേശഭരിതരായിരിക്കുകയാണ്. 1999ലെ ലാലേട്ടന്റെ അതേപോലെ തന്നെയുള്ളൊരു രംഗവുമായി താരതമ്യം ചെയ്‌ത്‌ ഗിന്നസ് പക്രു ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്യാപ്ഷനാണ് ഏറെ മനോഹരം. “കാല് കുറേക്കൂടി ഉയർന്നിട്ടേ ഉള്ളൂ …..അതാണ് …അതാണ് ലാലേട്ടൻ …….” നാല് ദിവസം കൊണ്ട് തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ ലൂസിഫർ വർക്കിംഗ് ഡേയ്‌സ് ആയിട്ടുകൂടിയും നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.

Read More

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ഇന്ന് പതിനാലാം വിവാഹ വാർഷികം.14 വർഷങ്ങൾക്ക് മുമ്പ് ഏപ്രിൽ രണ്ടിനാണ് ചാക്കോച്ചനും പ്രിയയും വിവാഹിതരായത്.വിവാഹ വാർഷികത്തിൽ ഭാര്യ പ്രിയയോട് നന്ദി പറഞ്ഞ് ചാക്കോച്ചൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. 14 വര്‍ഷത്തെ വിവാഹജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷമേ ഒള്ളു എന്നായിരുന്നു ചാക്കോച്ചന്റെ വാക്കുകള്‍. എന്നാല്‍ തമാശ മാറ്റിനിര്‍ത്തി പ്രിയയ്ക്ക് ആശംസ നേരുകയായിരുന്നു താരം. ഭാര്യയാണ് തന്റെ ജീവിതം എക്‌സ്ട്രാ ഓര്‍ഡിനറിയാക്കിയതെന്ന് ചാക്കോച്ചന്‍ കുറിച്ചു. ഈ വിവാഹവാര്‍ഷികം ഇരുവര്‍ക്കും എക്‌സ്ട്രാ സ്‌പെഷ്യലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ചാക്കോച്ചന്‍ നന്ദിയറിയിക്കുകയും ചെയ്തു.

Read More

ഈ അടുത്ത കാലത്ത് ഒരു മലയാളസിനിമ നേടുന്ന വലിയ ആദ്യ ആഴ്ചയിലെ കളക്ഷനും നേടി തീയേറ്ററുകളില്‍ തുടരുകയാണ് ‘ലൂസിഫര്‍’. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയും. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്. ഇതിനിടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ എന്ന തരത്തിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്.പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രം മുരളി ഗോപി ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ‘ഇനിയും ചിലത് വരാനുണ്ടെ’ന്നും കുറിച്ചുന്നു (More to come).ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് സൂചന. ലൂസിഫര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമോ എന്നാണു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Read More

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സുപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ആരാധകർക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് കരുതുന്നത് .ഏപ്രിൽ 12നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് മധുരരാജയും സംവിധാനം ചെയ്യുന്നത് ചിത്രത്തിന്റെ ട്രെയിലർ ഈ വരുന്ന ഏപ്രിൽ അഞ്ചിന് പുറത്തു വരും എന്ന് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വൈകിട്ട് 8 മണിക്കാണ് ട്രെയ്‌ലർ പുറത്ത് വിടുക.ആരാധകരെ ആവേഷത്തിലാഴ്ത്തുന്ന ഒരു മാസ്സ് ട്രയ്ലർ തന്നെയാകും അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.

Read More

മലയാളം കണ്ട എക്കാലത്തെയും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ലൂസിഫറിന് അഭിനന്ദനങ്ങൾക്കൊപ്പം ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ മനോഹരമായ ഒരു അനുഭവവും പങ്ക് വെച്ച് നടനും ബാബു ആന്റണിയുടെ സഹോദരനുമായ തമ്പി ആന്റണി. ഫേസ്ബുക്ക് പേജിലൂടെയാണ് ലാലേട്ടന്റെ ഒപ്പമുള്ള ഫോട്ടോക്കൊപ്പം അദ്ദേഹം ഈ കുറിപ്പ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ലൂസിഫർ ലൂസിഫർ കണ്ടില്ല . അതൊകൊണ്ടിതൊരു നിരൂപണവുമല്ല . ഉടനെ തന്നെ കാണുമെങ്കിലും ഒന്നുമെഴുതാൻ താൽപ്പര്യമില്ല . കാരണം അഭിപ്രായ വ്യത്യാസമില്ലാതെതന്നെ എല്ലാവരും ഗംഭീര പടം എന്നഭിപ്രായപെട്ടുകഴിഞ്ഞു. ഇനിയിപ്പം ഞാനായിട്ടെന്തു പറയാൻ . ലാലേട്ടൻ സൂപ്പർ എന്നുതന്നെഎന്നാണ് എല്ലാവരും ആവർത്തിച്ച് പറയുന്നതും . മഞ്ജു വാര്യരെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ .ഒരു നടന്മാരും നടിമാരും മോശമല്ല എന്നും പറയുന്നു . കഥ തിരക്കഥ ക്യാമറ സംവിധാനം എല്ലാം മികച്ച നിലവാരം പുലർത്തുന്നു. അങ്ങനെ എല്ലാവരും നന്നായി കളിച്ചതുകൊണ്ട് വിജയിച്ച ഒരു കളി. സിനിമ ഒരു കൂട്ടായ്‌മയാണ്‌ ഒറ്റക്കു കളിച്ചാൽ ഒരിക്കലും ജയിക്കല്ല എന്നൊരു പാഠംകൂടി മലയാളത്തിലെ പല…

Read More

പലതരം റിവ്യൂകൾ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനത്തെ റിവ്യൂ അധികമാരും കേട്ടിട്ടുണ്ടാകില്ല. വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്ന ലൂസിഫറിന്റെ RJ രശ്‌മി കെ നായർ ഒരുക്കിയ റിവ്യൂവാണ് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റി മുന്നേറുന്നത്. തനി കാസർഗോഡ് ഭാഷയിൽ ഉള്ള റിവ്യൂ കേട്ടാൽ കേരളത്തിലെ ഒട്ടു മിക്ക മലയാളികൾക്കും മനസ്സിലാകില്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസം ഉണ്ടെന്നതാണ് പ്രത്യേകത. ആരെങ്കിലും ഒക്കെ ഒന്ന് തർജ്ജമ ചെയ്‌തു തരണേ എന്നാണ് പലരുടെയും കമന്റുകൾ.

Read More