Author: webadmin

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു. ട്രയ്ലറിനെയും പ്രിത്വിരാജിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധാർത്ഥ് ഇപ്പോൾ.പൃഥ്വിരാജ് ഒരു മികച്ച സംവിധായകൻ ആണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും ഇനി ലോകം അറിയാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.സിനിമകൾ സൃഷ്ടിക്കാൻ വേണ്ടി ജനിച്ചയാളാണ് പൃഥ്വിരാജ്.ഈ സിനിമയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ ആകിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൃഥ്വിരാജും സിദ്ധാർഥും ഒന്നിച്ച് കാവ്യതലൈവൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു. ഇതിനിടയിൽ ലൂസിഫറിന്റെ ട്രയ്ലർ ചെയ്തിരിക്കുകയാണ് സംവിധായകൻ വൈശാഖ്.വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജയുടെ ടീസർ പുറത്ത് വന്നതും ഇന്നലെയായിരുന്നു.മധുരരാജയുടെ ടീസറിനും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.ട്രയ്ലർ മികച്ചതാണെന്നും പൃഥ്വിരാജിന്റെ ഓരോ ക്യാമറ ഷോട്ടുകളും വൈശാഖ് അഭിപ്രായപ്പെട്ടു.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് ഇന്നലെ തിരുവനന്തപുരത്ത് നടന്നു.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഒരു കട്ടുകളും കൂടാതെ 2 മണിക്കൂർ 48 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ട്രയ്ലർ ഒരു മണിക്കൂർ മുൻപ് റിലീസായി.ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യൺ വ്യൂസ് കടന്നിരിക്കുകയാണ് ലൂസിഫർ. രണ്ടര മിനുട്ടിൽ അധികം ദൈർഘ്യം ഉള്ള ട്രയ്ലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ലാലേട്ടന്റെ മാസ്സ് അവതാരവും ചടലുമായ രംഗങ്ങളും ട്രയ്ലറിന് മിഴിവേകി. മൂന്ന് ഭാഷകളിൽ ആയി 1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, മലയാളം,തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുന്നത്.വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസിൽ, ജോണ്‍…

Read More

തനതായ അവതരണശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ മാത്തുക്കുട്ടി നടി പാർവതിയെ നൈസായിട്ട് ഒന്ന് ട്രോളിയിരിക്കുകയാണ്. രണ്ടു നിറത്തിലുള്ള പാർവതിയുടെ പുതിയ ഡ്രെസ്സിനെയാണ് മാത്തുക്കുട്ടി ട്രോളിയത്. മാത്തുക്കുട്ടിയും കല്ലുവും ചേർന്നവതരിപ്പിക്കുന്ന ഉടൻ പണമെന്ന പ്രോഗ്രാമിന് വേണ്ടി ഇരുവരും നേരത്തെ അതേപോലെ തന്നെയുള്ള രസകരമായ വസ്‌ത്രങ്ങൾ ധരിച്ചെത്തിയിരുന്നു. ആ ഫോട്ടോയും കൂടി ചേർത്ത് വെച്ച് “എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച്‌ കളഞ്ഞല്ലോ പൊന്നേ” എന്ന ക്യാപ്ഷനോട് കൂടിയാണ് മാത്തുക്കുട്ടി ഇൻസ്റ്റാഗ്രാമിൽ പാർവതിയെ ട്രോളിയിരിക്കുന്നത്. View this post on Instagram എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച്‌ കളഞ്ഞല്ലോ പൊന്നേ @par_vathy 😛😛 A post shared by Mathukkutty (@rjmathukkutty) on Mar 18, 2019 at 12:49am PDT

Read More

മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഭരിക്കുന്ന മലയാള സിനിമാലോകം അവരിരുവരേക്കാൾ മുൻപ് ഭരിച്ചിരുന്നത് നിത്യഹരിതനായകൻ പദ്മഭൂഷൺ പ്രേംനസീറാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി തയ്യറാക്കിയ ‘നിത്യഹരിതം’ എന്ന പുസ്തകം മാർച്ച് 24ന് വൈകിട്ട് കൊച്ചി ടിഡിഎം ഹാളിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്യും. ഇരുനൂറ് പേജിന്റെ ഒരു പുസ്‌തകം എന്ന നിലയിൽ തയ്യാറാക്കി തുടങ്ങിയ പുസ്‌തകം പ്രേംനസീറിന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മറ്റു വ്യക്തികൾ എന്നിവരിൽ നിന്നെല്ലാം ശേഖരിച്ച വിവിയരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ഒരു എൻസൈക്ലോപീഡിയ പോലെ ആയിരത്തിലധികം പേജുകളുണ്ട്. പ്രേംനസീർ ഫൗണ്ടേഷൻ കഴിഞ്ഞ ഒന്നരവർഷക്കാലമായി ഈ പുസ്‌തകത്തിന്റെ പിന്നാലെയായിരുന്നുവെന്ന് ഫൗണ്ടേഷന്റെ അമരക്കാരനായ ജി സുരേഷ് കുമാർ പറഞ്ഞു.

Read More

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ബാബു നമ്പൂതിരി മോഹൻലാലിന്റെ അഭിനയജീവിതത്തിൽ സംഭവിച്ച ഭയാനകമായ അനുഭവം പങ്ക് വെച്ചത്. ഷൂട്ടിങ്ങിനിടെ ആനയുടെ തുമ്പിക്കൈയ്യിൽ നിന്നും മോഹൻലാലിനെ ജീവിതം തിരിച്ചു കിട്ടിയത് ദൈവാധീനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഐവി ശശിയുടെ അസോസിയേറ്റായ അനിലാണ് അടിവേരുകൾ സംവിധാനം ചെയ്തത്. തെന്മലയിലായിരുന്നു ഷൂട്ടിങ്ങ്. മോഹൻലാൽ അഭിനയിക്കുന്ന രംഗത്തിൽ തൃശൂരിൽ നിന്നുള്ള ഒരു ആനയുമുണ്ടായിരുന്നു. അതിന് ചെറുതായി മദപ്പാട് ഉണ്ടായിരുന്നു. മരത്തിന്റെ ഒരറ്റത്ത് കെട്ടിയ കയറിൽ തൂങ്ങി ആനയുടെ മുമ്പിൽക്കൂടി മോഹൻലാൽ അപ്പുറത്തേക്ക് ചാടണം. അതാണ് രംഗം. മോഹൻലാൽ ചാടി എത്തുന്ന രംഗത്താണ് കാമറ വെച്ചിരിക്കുന്നത്. ആനയുടെ കൊമ്പും തുമ്പിക്കൈയും മാത്രമേ കാമറയിൽ കാണൂ. ആക്ഷൻ പറഞ്ഞ്, മോഹൻലാൽ കയറിൽ തൂങ്ങി വന്നു. ഒരു നാലുവിരൽ അകലത്തിൽവെച്ച് ആന തുമ്പിക്കൈകൊണ്ട് തറയിൽ ഒറ്റയടി. ദൈവാധീനം കൊണ്ടാണ് മോഹൻലാൽ രക്ഷപെട്ടത്. അടി മോഹൻലാലിന്റെ ദേഹത്തായിരുന്നു കൊണ്ടതെങ്കിൽ ഫുട്ബോൾ പോലെ അദ്ദേഹം തെറിച്ചു പോയേനെ. അത്ര ശക്തിയായിട്ടായിരുന്നു ആനയുടെ പ്രതികരണം.

Read More

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മാസ്സ് മസാല എന്റർടൈനർ മധുരരാജയുടെ മാസ്സ് ടീസർ പുറത്തിറങ്ങി. മമ്മൂട്ടി ഫാൻസിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടീസർ ആണെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പുകൾക്ക് ആവേശം കൂട്ടുന്നതാണ് ഇപ്പോൾ പുറത്തിറിങ്ങിയിരിക്കുന്ന ടീസർ.

Read More

നയൻ‌താര ഇരട്ടവേഷത്തിൽ എത്തുന്ന ഹൊറർ ത്രില്ലർ ഐറയുടെ തകർപ്പൻ ട്രെയ്‌ലർ പുറത്തിറങ്ങി. സർജുൻ കെ എം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം കെജെആർ സ്റ്റുഡിയോസിന്റെ ബാനറിൽ കോട്ടപ്പടി ജെ രാജേഷാണ്. നയൻതാരം, കാലൈരശൻ, യോഗി ബാബു എന്നിവർ അഭിനയിക്കുന്ന ചിത്രം മാർച്ച് 28നാണ് തീയറ്ററുകളിൽ എത്തുന്നത്.

Read More

ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്നത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്റെ പിന്നാലെയുള്ള യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം പ്രസാദ് പ്രഭാകറാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു.

Read More

ആനന്ദത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന ഒരു ഫോട്ടോയാണ്. സ്വിമ്മിങ് ഡ്രെസ്സിൽ നീന്തൽക്കുളത്തിൽ നിൽക്കുന്ന ആ ഫോട്ടോക്ക് തീർത്തും മോശമായ കമന്റുകളാണ് പലരും ഇട്ടിരിക്കുന്നത്. എന്നാൽ അതിലേറെ കട്ട സപ്പോർട്ടുമായിട്ടാണ് പലരും മുന്നോട്ട് വന്നിരിക്കുന്നത്. ഫോട്ടോ മോശമാണ്, ഡിലീറ്റ് ചെയ്യണമെന്നുമെല്ലാം പറഞ്ഞ കമന്റുകൾ പരിധി വിട്ട് അസഭ്യമായതോടെയാണ് ആരാധകർ പിന്തുണയുമായെത്തിയത്. എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിഗതമായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ ആരാധകർക്കിടയിൽ നിന്നും ഏറ്റവും മികച്ച കമന്റ് ‘സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടത്’ എന്നതാണ്. View this post on Instagram A post shared by anarkali marikar (@anarkalimarikar) on Mar 18, 2019 at 8:51am PDT

Read More