Author: webadmin

ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഫേസ്ബുക്ക് ലൈവ് ആയിരുന്നു കഴിഞ്ഞ ദിവസം മോഹൻലാൽ നടത്തിയത്.ഹൈദരാബാദിൽ ഉള്ള ഫേസ്ബുക്കിന്റെ ഓഫീസിൽ ചെന്നായിരുന്നു മോഹൻലാൽ ലൈവിൽ എത്തിയത്.അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ഭാഗമായ പൃഥ്വിരാജ്, ടോവിനോ,മഞ്ജു വാര്യർ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ലൈവിൽ പങ്കെടുത്തു. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിൽ കുള്ളന്റെ ഭാര്യ എന്ന കഥയിൽ കുള്ളനെ അവതരിപ്പിച്ച ജിനു ബെൻ ആയിരുന്നു ലൈവിൽ അവതാരകനായി എത്തിയത്. ആന്റണി പെരുമ്പാവൂർ ലൈവിൽ എത്തിയപ്പോൾ മോഹൻലാൽ ജിനുവും ദൃശ്യം സിനിമയും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചു .അറിയില്ല എന്ന് പറഞ്ഞ ആന്റണിയോട് മോഹൻലാൽ തന്നെ ബന്ധം വിശദമാക്കി.” ഞാൻ കൊന്നു എന്ന് ആരോപിക്കപ്പെടുന്ന വരുൺ പ്രഭാകറിന്റെ ശബ്ദം ജിനുവിന്റെയാണ് “. ഒടുവിൽ ആളെ നോക്കി വച്ചോളു നമ്മുടെ അടുത്ത ചിത്രത്തിൽ ഒരു വേഷം നൽകണം എന്നും അന്റണിയോട് മോഹൻലാൽ പറഞ്ഞു മികവുറ്റ അവതരണത്തിന് ജിനുവിനു ഒരുപാട് കൈയടികൾ ലഭിക്കുകയാണ് സോഷ്യൽ മീഡിയയിൽ

Read More

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് ഇന്ന് തിരുവനന്തപുരത്ത് നടന്നു.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഒരു കട്ടുകളും കൂടാതെ 2 മണിക്കൂർ 48 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്. മൂന്ന് ഭാഷകളിൽ ആയി 1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, മലയാളം,തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുന്നത്.വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍

Read More

ഏറെ ജനപ്രീതി നേടി സുപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന മലയാള ചിത്രമാണ് ‘കുമ്ബളങ്ങി നൈറ്റ്‌സ്’. ട്രെയ്‌ലറിനും പാട്ടുകള്‍ക്കും പിന്നാലെ ചിത്രത്തിലെ ചില പ്രധാന രംഗങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ബോബി അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് പ്രൊപോസ് ചെയുന്ന രംഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വീഡിയോ കാണാം

Read More

നിമിഷനേരം കൊണ്ടാണ് മമ്മൂക്ക പോസ്റ്റ് ചെയ്‌ത പതിനെട്ടാം പടിയിലെ അദ്ദേഹത്തിന്റെ ലൊക്കേഷൻ സ്റ്റിൽ വൈറലായത്. ശ്രീനാഥ് എൻ ഉണ്ണികൃഷ്ണനാണ് വൈറലായ ആ ചിത്രം പകർത്തിയത്. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെടുന്നുണ്ട്. ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജ്,ടോവിനോ,ആര്യ തുടങ്ങിയവരും ഗസ്റ്റ് റോളുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും. കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. അതിനിടയിലും ട്രോളന്മാർ അവരുടെ ജോലികൾ ആവേശത്തോടെ തുടരുകയാണ്. രസകരമായ ട്രോളുകളാണ് ആ ചിത്രത്തോട് ചേർത്ത് ട്രോളന്മാർ തയ്യാറാക്കിയിരിക്കുന്നത്.

Read More

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുന്ന കെ വി ആനന്ദ് ചിത്രം കാപ്പാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തില്‍ ലാൽ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നുവെന്നും അതൊരു അനുഗ്രഹമായി തോന്നുന്നുവെന്നുമാണ് സൂര്യ പറയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയ ഫെയ്‌സ്ബുക്ക് മെഗാലൈവിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന തലമുറയാണ് നമ്മുടേത്. കിലുക്കം, കിരീടം, സ്ഫടികം എന്നീ സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. നന്ദ, ഗജിനി , കാക്ക കാക്ക എന്നീ സിനിമകള്‍ക്കൊക്കെ അദ്ദേഹം പ്രചോദനമാണ്. ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ല, അതാണ് ലാല്‍ സാര്‍ മാജിക്. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് സാര്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഞാന്‍. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് കാപ്പാന്‍ എന്ന ചിത്രം പറയുന്നത്. ചിത്രത്തില്‍ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നു.…

Read More

താഴെക്കിടയിൽ നിന്നും സ്വന്തം കഠിനാദ്ധ്വാനം കൊണ്ട് മുൻനിരയിലേക്ക് കടന്ന് വന്ന് ഇന്ന് കേരള സർക്കാരിൻറെ പുരസ്‌കാരം പോലും നേടിയിട്ടുള്ള നടനാണ് ജോജു ജോർജ്. സിനിമ സ്വപ്‌നം കാണുന്നവർക്ക് എന്നുമൊരു പാഠപുസ്തകം തന്നെയാണ് ആ ജീവിതം. വന്ന വഴി മറന്നിട്ടില്ലാത്ത അദ്ദേഹം തന്റെ ജീവിതത്തിൽ കഷ്ടപ്പാടിന്റെ സമയത്ത് എല്ലാ വിധ പിന്തുണയുമായി കൂട്ട നിന്ന ബിജുമേനോനെ ഓർക്കുക്കുകയാണ്. സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി.നാട്ടില്‍ പോലും ബിജു മേനോന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്. അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്‌ത്രങ്ങളും അദ്ദേഹം വാങ്ങി തന്നിട്ടുണ്ട്. അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു…

Read More

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ. ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.മോഹൻലാൽ തന്നെയാണ് വാർത്ത പുറത്ത് വിട്ടത്.ഇനി വെറും 4 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ബാക്കിയുള്ളത്.മോഹൻലാലിന്റെ ഭാഗങ്ങൾ എല്ലാം ചിത്രീകരിച്ച് കഴിഞ്ഞു.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് മരയ്ക്കാർ.

Read More

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങി പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍. ഗൗതം മേനോന്‍ ചിത്രത്തില്‍ എംജിആറായി ഇന്ദ്രജിത്ത് എത്തുന്നു.ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന സീരീസില്‍ എംജിആറിന്‍റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്. തമിഴില്‍ പുറത്തിറങ്ങുന്ന വെബ്‌ സിരീസ് 30 എപ്പിസോഡുകളുണ്ടാകും. നിര്‍മ്മാണം നിര്‍വഹിക്കുന്നതാരെന്ന കാര്യ൦ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ് സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.ജയലളിതയുടെ ജീവിതത്തെ കുറിച്ച്‌ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Read More

കിടിലൻ നൃത്തചുവടുകളുമായി ഒരു വിവാഹവേദിയില്‍ തിളങ്ങുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ബോളിവുഡ് ഫാസ്റ്റ് ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവച്ചത്. ഇതിനിടെ ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലല്ലു എന്ന നാട്ടിന്‍ പുറത്തുകാരനായാണ് ദുല്‍ഖര്‍ എത്തുന്നത്.

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്.മമ്മൂട്ടിയുടെ ചിത്രത്തിലെ ലുക്കും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്.അതിഗംഭീര ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ സ്റ്റിൽ ഇതിനോടകം വൈറലായി കഴിഞ്ഞു മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജ്,ടോവിനോ,ആര്യ തുടങ്ങിയവരും ഗസ്റ്റ് റോളുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്.

Read More