Author: webadmin

തന്റെ കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ചെറുപ്പക്കാരൻ ആണ് ടോവിനോ തോമസ്.യുവതാരങ്ങൾക്കൊപ്പവും സുപർ താരങ്ങൾക്കൊപ്പവും ടോവിനോ ഈ ചെറിയ കാലത്തിനിടയിൽ അഭിനയിച്ചു കഴിഞ്ഞു. ടോവിനോയുടെ പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.2011ൽ ഇട്ട പോസ്റ്റിൽ തന്നെ കളിയാക്കുന്നവരെയെല്ലാം വെല്ലുവിളിക്കുന്ന ആത്മാവിശ്വാസിയായ ടോവിനോയെ കാണുവാൻ സാധിക്കും. ഒരു നാൾ ഞാനും ഉയരങ്ങളിൽ എത്തുമെന്നും അന്ന് നിങ്ങൾ എന്നെ ഓർത്ത് അസൂയപ്പെടുമെന്നും ഈ ചെറുപ്പക്കാരൻ ആത്മവിശ്വാസത്തോടെ പറയുന്നു. “ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാർഷ്‌ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല, മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്.” 8 വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഈ പോസ്റ്റിന് ശേഷം പിന്നീട് നടന്നത് ചരിത്രമാണ്.വില്ലനായി മലയാള സിനിമയിൽ അരങ്ങേറി,ശേഷം നായകനായി മാറി,തമിഴ് സിനിമയിൽ വരെ…

Read More

സൗത്ത് ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന തമിഴകം കാത്തിരുന്ന വിശാൽ – അനീഷ വിവാഹനിശ്ചയം കഴിഞ്ഞു. അർജുൻ റെഡ്ഢി നടി അനീഷ അള്ളയാണ് വധു. ഒരു അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ലോകത്തേക്ക് കടന്ന് വന്ന വിശാൽ ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആക്ഷൻ രംഗങ്ങളിലെ മികവ് തന്നെയാണ് വിശാലിന് കൂടുതൽ വിജയങ്ങൾ കൊണ്ടുവന്നത്. ചെന്നൈ ലയോള കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം സ്വന്തമാക്കിയ വിശാൽ ‘വിശാൽ ഫിലിം ഫാക്ടറി’ എന്നൊരു പ്രൊഡക്ഷൻ ബാനറും സ്വന്തമായി നടത്തുന്നുണ്ട്. തമിഴ് സിനിമ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ പ്രസിഡന്റും കൂടിയാണ് വിശാൽ. വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപുലു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ അനീഷ അള്ള സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്‌ഡിയിലും ഒരു മനോഹരമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ ജനിച്ച അനീഷ ചിക്കാഗോയിലെ കൊളംബിയ കോളേജിൽ നിന്നും ഗ്രാജുവേഷനും കരസ്ഥമാക്കിയിട്ടുണ്ട്.

Read More

യുവനായക നിരയിൽ വമ്പൻ കുതിച്ചുകയറ്റമാണ് തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ഷെയ്ൻ നിഗം നടത്തിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിന് വമ്പൻ കൈയ്യടികളാണ് ഷെയ്ൻ നേടിക്കൊണ്ടിരിക്കുന്നത്. പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്നിന്‍റെ വീഡിയോണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഷെയ്ന്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റൗഡി ബേബിക്കൊപ്പം മതിമറന്ന് ചുവടുകള്‍ വയ്ക്കുകയാണ് ഷെയ്ന്‍ നിഗം.

Read More

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും. ശ്യാം പുഷ്ക്കരൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ട്രാന്‍സിന്റെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. അതിന് ശേഷമായിരിക്കും ഈ സിനിമയില്‍ അഭിനയിക്കുക.

Read More

ഭദ്രൻ സംവിധാനം നിർവഹിക്കുന്ന ജൂതൻ എന്ന ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എവോ ഏലിയാവ് കോഹൻ..! 14 വർഷങ്ങൾക്ക് ശേഷം ഭദ്രന്റെ തിരിച്ചുവരവാണ് ഈ ചിത്രം. സൗബിനെ കൂടാതെ റിമ കല്ലിങ്കൽ, ജോജു ജോർജ്, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ജൂണോട് കൂടി ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് അറിയുന്നത്. “ചിത്രത്തിൽ മിസ്റ്ററിയുണ്ട്, ത്രില്ലുണ്ട്, പ്രണയവുമുണ്ട്. എവോ ഏലിയാവ് കോഹൻ എന്ന ഒരു ജൂതകഥാപാത്രമാണ് സൗബിൻ അവതരിപ്പിക്കുന്നത്. സൗബിൻ ഇത് വരെ ചെയ്‌തിട്ടുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് ഇതായിരിക്കും.” തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് നിർമാണം. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

Read More

പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിച്ചു. പരീക്ഷണ ചിത്രങ്ങൾക്ക് പിന്നാലെയായിരുന്ന പൃഥ്വിരാജ് പക്കാ എന്റർടൈനറുമായി വീണ്ടുമെത്തുകയാണ്. അതിന്റെ സന്തോഷം ഫേസ്ബുക്ക് വഴി അദ്ദേഹം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അടി, ഇടി, ഡാൻസ്, ബഹളം… കുറെ നാളായി ഇങ്ങനെ ഒന്ന് ചെയ്തിട്ട് എന്നാണ് പൃഥ്വിരാജ് കുറിച്ചത്. കലാഭവൻ ഷാജോണിന്റെ പ്രഥമ സംവിധാന സംരംഭമാണ് ബ്രദേഴ്‌സ് ഡേ. ഐശ്വര്യ ലക്ഷ്‌മി, പ്രയാഗ മാർട്ടിൻ, ഐമ റോസ്, മിയ എന്നിവരാണ് നായികമാർ. ഇവന്റ് മാനേജ്‌മെന്റ്‌ നടത്തുന്ന റോണി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. വിജയരാഘവൻ, ലാൽ, ധർമജൻ, അശോകൻ, പൊന്നമ്മ ബാബു എന്നിവരും താരനിരയിലുണ്ട്. ഷാജോൺ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. നാദിർഷ ഒരുക്കിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് 4 മ്യൂസിക്സാണ്. ജീത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു.

Read More

ഇന്ത്യയുടെ ലോകോത്തര ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ശ്രദ്ധ കപൂര്‍ പിന്‍മാറി. നേരത്തേ ശ്രദ്ധയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരെ പുറത്തിറങ്ങിയിരുന്നു. പരിനീതി ചോപ്രയെയാണ സൈനയുടെ വേഷത്തിനായി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. 2020ഓടെ ചിത്രം പുറത്തിറക്കാനാണ് ശ്രമം. പരിനീതി സൈനയാകാനുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൈന.മറ്റു ചിത്രങ്ങളുടെ തിരക്കുമൂലമാണ് പിന്‍മാറ്റമെന്നാണ് സൂചന.

Read More

മിനിസ്ക്രീൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആദ്യ സീസണിൽ തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ച ഒന്നായിരുന്നു.പ്രോഗ്രാമിന്റെ ജനപ്രീതിക്ക് ഏറെ സഹായകമായ ഒന്നായിരുന്നു ഷോയിലെ പേർലി-ശ്രീനിഷ് പ്രണയം.കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ ഇരുവരും വിവാഹിതരാകുവാൻ പോവുകയാണ്.മേയ് അഞ്ചിനാണ് വിവാഹം.നെടുമ്പാശ്ശേരി ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​എ​യ​ര്‍​പോ​ട്ടി​ന് ​അ​ടു​ത്തു​ള്ള​ ​സി​യാ​ല്‍​ ​ക​ണ്‍​വെ​ന്‍​ഷ​ന്‍​ ​സെ​ന്റ​റാ​ണ് ​വേ​ദി. അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ള്‍​ക്കും​ ​സു​ഹൃ​ത്തു​ക്ക​ള്‍​ക്കും​ ​മാ​ത്ര​മാ​യി​രി​ക്കും​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍​ ​പ്ര​വേ​ശ​ന​മു​ണ്ടാ​യി

Read More

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ,തമിഴ് സൂപ്പർ താരം വിജയ് സേതുപതി, സാമന്ത തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ഫഹദ് ഫാസില്‍ തുല്യ പ്രാധാന്യമുളെളാരു കഥാപാത്രമായും എത്തുന്നു. മാര്‍ച്ച്‌ 29നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തെ കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയാണ് ബോളിവുഡ് സംസി8അനുരാഗ് കശ്യപ്. ചിത്രത്തിന്റെ പ്രീവ്യൂ ഷോ കണ്ട അദ്ദേഹം ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ.ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ ഒരു ഭാഗം എഴുതാനായി ത്യാഗരാജന്‍ കുമാര രാജ നേരത്തെ അനുരാഗിനെ സമീപിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു.ചിത്രം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

Read More

നവാഗതനായ മധു സി നാരായണൻ അണിയിച്ചൊരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മികച്ച പ്രകടനവും തിരക്കഥയുടെ കരുത്തും ചിത്രത്തിന് സഹായകമായി.ചിത്രം ഇതിനോടകം 30 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെയും ഫ്രാങ്കിയായി അഭിനയിച്ച മാത്യൂവിന്റെയും ഒരു രംഗം കാണാം

Read More