Author: webadmin

സ്‌ഫടികവും ആടുതോമയേയും മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നു. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിന് മുൻപേ സൗബിൻ ഷാഹിറിനെ നായകനാക്കി ഒരു ചിത്രം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ജൂതൻ എന്ന് പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ‘എനിക്കു പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന്‍ സിനിമയ്ക്ക് എല്ലാ ആശംസകളും.’ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നായകനായെത്തുന്ന സൗബിന്‍ ഷാഹിറിനും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് നിർമാണം. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

Read More

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്‌മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനവും ആഷിഖ് ഉസ്മാൻ നിർമാണവും നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ക്ലീൻ U സർട്ടിഫിക്കറ്റ്. മാർച്ച് 22നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. രണധീവേയുടെയാണ് ക്യാമറ. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ആട് 2വിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അശോകൻ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Read More

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം നിർവഹിക്കുന്ന മേരാ നാം ഷാജിയിലെ ‘മനസ്സുക്കുള്ള’ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസാണ് ഗാനം പ്രേക്ഷകർക്കായി സമ്മാനിച്ചത്. ആസിഫ് അലിയും നിഖില വിമലും ഒന്നിക്കുന്ന ഈ കളർഫുൾ റൊമാന്റിക് സോങ്ങ് ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. എമിൽ മുഹമ്മദാണ് സംഗീതം. സന്തോഷ് വർമ്മയുടേതാണ് വരികൾ. മുൻ ചിത്രങ്ങൾ പോലെ തന്നെ നാദിർഷയിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കുന്ന ഒരു കളർഫുൾ എന്റർടൈനർ തന്നെയായിരിക്കും ഈ ചിത്രമെന്ന് ടീസറും ഇപ്പോൾ ഈ ഗാനവും ഉറപ്പ് തരുന്നു.

Read More

ഏറെ വിജയപ്രതീക്ഷയോടെ കാത്തിരുന്ന ലൂസിഫർ ചിത്രത്തിൽ അഭിനയിക്കുവാൻ സാധിച്ചുവെന്നത് തന്നെ സംബന്ധിച്ച് ഒരു ഡബിൾ ലോട്ടറി അടിക്കുന്നത് പോലെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ. പ്രിയദര്‍ശിനി രാമദാസ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായും മഞ്ജു വാര്യര്‍ നായികയും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായുമെത്തുന്ന ചിത്രം എന്നത് പോലെ തന്നെ പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭം, മുരളി ഗോപിയുടെ തിരക്കഥ എന്നീ ഘടകങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണ്. മാർച്ച് 28നാണ് ചിത്രം വമ്പൻ റിലീസിന് എത്തുന്നത്.

Read More

ഓൾഡ് ഇസ് ഗോൾഡ്‌ എന്ന പേരിൽ തന്നെ അറിയാതെ ഉരുത്തിരിഞ്ഞു വരുന്നൊരു ഗൃഹാതുരത്വമുണ്ട്. എത്ര കൊതിച്ചാലും തിരിച്ചു പോകാൻ പറ്റാത്ത പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന ഒരു മാന്ത്രികത. അത്തരം ചില സംഗതികൾ കൂടി കോർത്തിണക്കി പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഓൾഡ് ഇസ് ഗോൾഡ്‌. ചെറിയ കാൻവാസിൽ നിറയെ ഹാസ്യമുഹൂർത്തങ്ങളുമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കേൾക്കാൻ എന്നും കൊതിക്കുന്ന ഒരു പിടി പഴയ ഗാനങ്ങളും കൂടുതൽ മിഴിവേകി അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തിരക്കഥ തയ്യാറാക്കിയ ഹനീഫ് കേച്ചേരി തന്നെയാണ്‌ചിത്രത്തിലെ നായകവേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും നായകനും നായികയും അന്ധരായിട്ടുള്ള ഒരു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. അന്ധത ഒരു വൈകല്യമായി കരുതുന്നവർക്ക് മാറി ചിന്തിക്കാനുള്ള ഒരു പ്രചോദനം കൂടിയാണ് ഈ ചിത്രം. കോമഡി മ്യൂസിക്കൽ ഡ്രാമയായ ചിത്രത്തിൽ ഓൾഡ് ഇസ് ഗോൾഡ്‌ എന്ന മ്യൂസിക്കൽ ബാൻഡ് നടത്തുന്ന ഒരു അന്ധഗായകന്റെയും സുഹൃത്തുക്കളുടെയും അവരുടെ…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന സുംബാ ഡാന്‍സ് വീഡിയോ കണ്ടതിന് പിന്നാലെയായാണ് ആരാധകർ ഇതാണോ താരത്തിന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ സുംബാ ഡാന്‍സ് വീഡിയോ വൈറലായി മാറിയിട്ടുണ്ട്. View this post on Instagram Happy to get u back brenda babes .. zumba all cos of u 😂😂😂otherwise wer do i do all this … @brenda.n_95 A post shared by Navya Nair (@navyanair143) on Mar 13, 2019 at 7:59pm…

Read More

എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന സംവിധായകന്റെ ആവശ്യം ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. എം.ടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുകയും ചെയ്യും. നിർമാണത്തിൽ നിന്നും ബി ആർ ഷെട്ടി പിന്മാറിയതിനെ തുടർന്ന് സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളി എസ് കെ നാരായണന്‍ 1200 കോടി മുടക്കി ചിത്രം നിർമിക്കാൻ കരാർ ഒപ്പിട്ടിരുന്നു.

Read More

സോഷ്യൽ മീഡിയകളിൽ താരങ്ങളെയും പെൺകുട്ടികളെയും പറ്റിച്ച് നേട്ടം കൊയ്യാൻ നടക്കുന്ന പല വിരുതന്മാരുമുണ്ട്. ചിലർക്കെല്ലാം നല്ല മറുപടി കിട്ടുമ്പോൾ അവന്മാർ കണ്ടം വഴി ഓടുകയും ചെയ്യും…! അത്തരത്തിൽ ഒരു വിരുതന് നല്ലൊരു മറുപടി നൽകിയിരിക്കുകയാണ് തെലുങ്ക് നടി റാഷ്മി ഗൗതം. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്. രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ-എന്നായിരുന്നു സന്ദേശം. My dad passed away when I was 12 So I don’t think u ever has my dads number in the very 1st place So kindly stop making fool out of people by call your self a PR MANAGEMENT…

Read More

മലയാളികളുടെ പ്രിയ യുവനായിക പ്രയാഗ മാർട്ടിൻ വളരെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. വേറെയൊന്നുമല്ല, പൃഥ്വിരാജിന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രിൽ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്‌സ്‌ ഡേയിലൂടെയാണ് പ്രയാഗ കാത്തിരുന്ന ആ സ്വപ്‌നം സഫലമാക്കുന്നത്. “പൃഥ്വിരാജിനൊപ്പം ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഞാൻ പൃഥ്വിരാജിന്റെ ഒരു കട്ട ആരാധികയാണ്. നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഒരാൾ എന്ന നിലയിൽ ആ വ്യക്തിയോടും എനിക്ക് ആരാധനയാണ്. ഞാൻ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ്.” പ്രയാഗ പറഞ്ഞു. ഗോൾഡൻ സ്റ്റാർ ഗണേഷിനൊപ്പം കന്നഡയിലും തുടക്കം കുറിച്ച പ്രയാഗയുടെ അടുത്തതായി റിലീസ് ചെയ്യാൻ പോകുന്നത് ഗോകുൽ സുരേഷുമൊത്തുള്ള ഉൾട്ട എന്ന ചിത്രമാണ്. അതോടൊപ്പം തന്നെ ട്രാവൽ ആൻഡ് ടൂറിസത്തിൽ മാസ്‌റ്റേഴ്‌സ് ചെയ്യുന്ന പ്രയാഗ ഫൈനൽ പരീക്ഷകളുടെ തിരക്കിലുമാണ്.

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്.മമ്മൂട്ടിയുടെ ചിത്രത്തിലെ ലുക്കും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഇപ്പോൾ കൂടുതൽ താരങ്ങൾ ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജ്,ടോവിനോ,ആര്യ തുടങ്ങിയവരും ഗസ്റ്റ് റോളുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്.

Read More