Author: webadmin

ഓരോ ഓട്ടത്തിലും ജയപരാജയങ്ങൾ മാറി മറയുന്ന ജീവിതത്തിലെ ഓട്ടത്തിലേക് ഒരു എത്തിനോട്ടമാണ് നവാഗതനായ സാം തന്റെ ആദ്യചിത്രമായ ഓട്ടത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കു എത്തിച്ചിരിക്കുന്നത്. യുവാക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാവുന്ന സംഘർഷഭരിതമായ ചില മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. അത് തന്നെയാണ് ഓട്ടത്തെ പേക്ഷകരിലേക്ക് ഏറെ അടുപ്പിച്ചു നിർത്തുന്നതും. ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്‍.വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടം, കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ്. ജീവിതത്തിൽ തോൽവി മാത്രം നേരിടേണ്ടി വരുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കുവാൻ ഇറങ്ങി തിരിക്കുകയാണ്. പക്ഷേ സാഹചര്യങ്ങൾ അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും യഥാർത്ഥ ഓട്ടം തുടങ്ങുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍…

Read More

ലോകമെങ്ങും ഇന്ന് വനിതാ ദിനം ആചരിക്കുകയാണ്.മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും വനിതാ ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു രംഗത്തെത്തി. ഭാര്യ സൂചിത്രയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് അദ്ദേഹം വനിതാ ദിന ആശംസകൾ അറിയിച്ചത്. ലാലിനും സുചിത്രയ്ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ആരാധകരുടെ പ്രതികരണം.പൃഥ്വിരാജ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ലൂസിഫർ ആണ് മോഹൻലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തുന്ന അടുത്ത ചിത്രം.

Read More

അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് നായകനാകുന്ന ചിത്രമാണ് കളിക്കൂട്ടുകാർ. ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച കളിക്കൂട്ടുകാരുടെ സംവിധാനം പി.കെ ബാബുരാജാണ്. ഇന്നത്തെ സാഹചര്യത്തില്‍ കൗമാരക്കാര്‍ വീട്ടില്‍നിന്ന് മാത്രമല്ല സമൂഹത്തില്‍ നിന്നും ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുമ്പോള്‍ അവര്‍ നേരിടുന്ന ചില സോഷ്യല്‍ റിയാലിറ്റികളാണ് കളിക്കൂട്ടുകാര്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നത്. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്‍റെ ലീഡേഴ്സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആറ് പേര്‍ ചേര്‍ന്നുള്ള ഒരു ടീനേജ് ഗ്രൂപ്പിന്‍റെ കഥ മാത്രമല്ല…

Read More

പേരിൽ തന്നെ ഒളിച്ചിരിക്കുന്ന ഒരു കൗതുകവും കൗശലതയുമാണ് സൂത്രക്കാരൻ എന്ന ചിത്രത്തെ വേറിട്ടതാക്കുന്നത്. അതോടൊപ്പം തന്നെ താരപുത്രന്മാരുടെ നായകവേഷങ്ങൾ കൂടിയായപ്പോൾ പ്രേക്ഷകർക്ക് അനിൽ രാജ് ഒരുക്കിയ സൂത്രക്കാരനെ ഏറെ ഇഷ്ടപ്പെട്ടു. ഗോകുൽ സുരേഷ്, നിരഞ്ജ് എന്നിവർ ഒന്നിച്ചപ്പോൾ താരപുത്രന്മാരുടെ ഒരു സംഗമത്തിന് കൂടി ചിത്രം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അച്ഛൻ ബാലചന്ദ്രന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയ അശ്വതി എന്ന പെൺകുട്ടിയെ അച്ഛന്റെ ബിസിനസ് പങ്കാളിയായ പ്രഭാകരനും ഭാര്യയും സ്വന്തം മകളെ പോലെ കരുതുന്നു. പ്രഭാകരന്റെ മകൻ ശ്രീജിത്തും മറ്റൊരു ബിസിനസ് പങ്കാളിയായ ശ്രീധരന്റെ മകൻ ഗോവിന്ദനും അശ്വതിയുടെ ഇഷ്ടം പിടിച്ചു പറ്റുവാൻ പല വഴികളും നോക്കുന്നു. രസകരമായ ഒരു പ്രണയകഥയെ ചില കൊലപാതകങ്ങളുടെ ചുരുളഴിക്കുവാനുള്ള ശ്രമങ്ങളുടെ ഒരു ത്രില്ലിംഗ് അനുഭവത്തോട് കൂടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് സൂത്രക്കാരനിൽ. കട്ട മാസ്സ് ലുക്കും ഫൈറ്റും എല്ലാമായി മഠത്തിൽ അരവിന്ദൻ എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിൽ ഗോകുൽ സുരേഷ് ഏറെ വിജയം കുറിച്ചിട്ടുണ്ട്. നിരഞ്ജിന് സ്ക്രീൻ സ്‌പേസ് കുറവാണെങ്കിൽ…

Read More

മലയാളത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു നായികയാണ് അനു സിതാര. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. ദിലീപിനൊപ്പമുള്ള കെ പി വ്യാസൻ ചിത്രമാണ് അടുത്തതായി ഒരുങ്ങുന്ന അനു സിതാര ചിത്രം. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും നടി മനസ്സ് തുറക്കുന്നു. കലോൽസവങ്ങളിലെ നൃത്ത മികവു തന്നെയാണ് എന്നെ സിനിമയിൽ എത്തിച്ചത്. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു അരങ്ങേറ്റം. കലോത്സവ വേദികളിൽ നിന്നുള്ള എന്റെ ഫോട്ടോ കണ്ട് അണിയറ പ്രവർത്തകർ അമ്മയുടെ സുഹൃത്തായ രഞ്ജിനി മേനോൻ വഴി വഴി ബന്ധപ്പെടുകയായിരുന്നു. ഈ സിനിമയാണ് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയ കഥയിലേക്ക് അവസരം ഒരുക്കിയത്. അവിടെ ചെറിയൊരു ട്വിസ്റ്റുണ്ട്. പൊട്ടാസ് ബോംബിൽ എന്റെ ജോടിയായി അഭിനയിച്ച രോഹിത്, അവസരം തേടി സത്യൻ…

Read More

ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ പ്രയത്നിക്കുന്ന നിരവധി പേരെ നമുക്കിടയിൽ എന്നും കാണുവാൻ സാധിക്കും. ഈ ലോക വനിത ദിനത്തിൽ അത്തരത്തിൽ ഒരു സ്‌ത്രീയെ ലോകത്തിന് മുൻപിൽ കാണിച്ചു കൊടുക്കുകയാണ് അഖിൽ പി ധർമജൻ എന്ന യുവാവ്. ആ വീട്ടുകാർ ലുലു മാളിലും മറ്റും പോകുമ്പോൾ കാറിൽ പാർക്കിംഗിൽ മണിക്കൂറുകളോളം കാത്തിരുന്നവൾ…വീട്ടുകാർ മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ തിരികെ വീട്ടിലെത്തി വീട്ടിൽ അവശേഷിക്കുന്ന ഭക്ഷണം കഴിക്കാനായി വിശപ്പടക്കി കാത്തിരിക്കുന്നവൾ..! ഇത് “കൊലഞ്ചി”. അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.. 500 രൂപയ്ക്ക് 20 വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ ഒരു വീട്ടിൽ ജോലിക്കായി വന്ന് ഇപ്പോൾ 5000 രൂപ മാസ ശമ്പളത്തിന് അതേ വീട്ടിൽ തുടരുന്നവൾ…ആ വീട്ടുകാർ ലുലു മാളിലും മറ്റും പോകുമ്പോൾ കാറിൽ പാർക്കിംഗിൽ മണിക്കൂറുകളോളം കാത്തിരുന്നവൾ…വീട്ടുകാർ മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ തിരികെ വീട്ടിലെത്തി വീട്ടിൽ അവശേഷിക്കുന്ന ഭക്ഷണം കഴിക്കാനായി വിശപ്പടക്കി കത്തിരിക്കുന്നവൾ..! ഇത് “കൊലഞ്ചി”…

Read More

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ലൊക്കേഷനിൽ വെച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായ നിവിൻ പോളി നിർവഹിച്ചു. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സംവിധായകൻ സന്തോഷ് നായർ, നിർമാതാക്കളായ ജൂഡ്, ജോബി, മേക്കപ്പ്മാൻ ഹസൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്ടർ സുജേഷ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു. സ്‌പോർട്സും പ്രണയവും ഇടകലർന്ന ഒരു പക്കാ കോമഡി എന്റർടൈനറായ സച്ചിൻ ഏപ്രിൽ 12ന് വിഷു റിലീസായി തീയറ്ററുകളിൽ എത്തും. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ…

Read More

ഇന്നലെ വൈകിട്ടാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ഗപ്പി സംവിധായകൻ ജോൺ പോൾ ജോർജ് ഒരുക്കുന്ന അമ്പിളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ ട്രോളന്മാരും സട കുടഞ്ഞെഴുന്നേറ്റു എന്നതാണ് സത്യം. പുഞ്ചിരിയോടെ കൈയ്യിൽ ഒരു കെട്ട് പൂവുമായി നിൽക്കുന്ന സൗബിന്റെ ചിത്രത്തോട് കൂടിയ പോസ്റ്ററിന് മറ്റു പല അവസ്ഥാന്തരങ്ങളുമാണ് ട്രോളന്മാർ സമ്മാനിച്ചത്. അമ്പിളിയെ തേടിയുള്ള അപ്പൂട്ടന്റെ യാത്ര, കുമ്പിടി, അമ്പി എന്നിങ്ങനെ ഏറെ ക്രിയാത്മകമായ കാഴ്‌ചകളാണ് ട്രോളന്മാർ സമ്മാനിച്ചിരിക്കുന്നത്. അത്തരം ചില ട്രോളുകൾ കാണാം.

Read More

2019ൽ പ്രേക്ഷകർ ആരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ മധുരരാജ. വമ്പൻ വിജയം കുറിച്ച പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ മുതലേ ആരാധകർ ഏറെ ആവേശം കൊണ്ടിരുന്നു. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സ്റ്റിൽസ് കാണാം.

Read More

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് വിശേഷങ്ങൾ പങ്ക് വെക്കുകയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജോൺ. വീഡിയോ കാണാം

Read More