Author: webadmin

തമിഴ് സൂപ്പർതാരം വിക്രമിനെ നായകനാക്കി എന്ന് നിന്റെ മൊയ്‌തീൻ സംവിധായകൻ ആർ.എസ് വിമൽ അണിയിച്ചൊരുക്കുന്ന മഹാവീർ കർണ്ണ ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്. 300 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമൻ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഏറെ ആവേശം നിറക്കുന്ന മറ്റൊരു വാർത്ത കൂടി ചിത്രത്തെ കുറിച്ച് വരുന്നുണ്ട്,. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മോഹൻലാലും അഭിനയിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഭീമനായി അഭിനയിക്കാൻ മോഹൻലാൽ സമ്മതമറിയിച്ചോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല. രണ്ടാമൂഴം നടക്കാൻ സാധ്യത ഉള്ളതിനാൽ ഇങ്ങനെ ഒരു വേഷം അഭിനയിക്കാൻ മോഹൻലാൽ തയ്യാറാവുമോ എന്നും കണ്ടറിയണം. അതിനുള്ള ചർച്ചകൾക്കായാണ് ആർ.എസ് വിമൽ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി മാസ്സ് വരവ് വന്ന ലാലേട്ടന്റെ ഒടിയനും റിലീസിന് ഒരുങ്ങുകയാണ്. അതിനിടയിൽ ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അത് സത്യമായിരിക്കണേ എന്നാണ് ആരാധകരുടെ പ്രാർത്ഥന.

Read More

സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മഞ്ജു വാര്യർക്ക് പരിക്കേറ്റു. ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം പറ്റിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച നടിയുടെ നെറ്റിയിലാണ് പരിക്ക് എന്നാണ് റിപ്പോർട്ടുകൾ. നാളെ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ കാരണത്താൽ ഇനിയും വൈകുമെന്നാണ് കരുതുന്നത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരുടേതായി അടുത്ത റിലീസിന് ഒരുങ്ങുന്നത് മോഹൻലാൽ നായകനായ വമ്പൻ ചിത്രം ഒടിയനാണ്. ഡിസംബർ 14ന് ഒടിയൻ തീയറ്ററുകളിൽ എത്തും.

Read More

പ്രേക്ഷകർക്ക് VFX കൊണ്ടും 3D കൊണ്ടും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിസ്മയം തീർത്ത് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ഏഴ് ദിവസങ്ങൾ കൊണ്ട് 500 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. 47000 3D സ്‌ക്രീനുകൾ ഉൾപ്പെടെ 56000 സ്‌ക്രീനുകളിലായി മെയ് മാസത്തിൽ ചിത്രം ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങുന്നതിനാൽ കളക്ഷന്റെ കാര്യത്തിൽ ഒരു വമ്പൻ റെക്കോർഡ് തന്നെ പ്രതീക്ഷിക്കാം. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടി കുറിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡ് ബോക്സോഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 132 കോടി നേടി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രങ്ങളുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്താണ് 2.0 ഇപ്പോൾ. ബാഹുബലി ആദ്യഭാഗത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രത്തിന്റെ മുന്നിൽ ഇപ്പോൾ ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രമാണ് ഉള്ളത്. കൂടാതെ ഹിന്ദിയിലും രജനികാന്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇപ്പോൾ 2.0യാണ്. Surging Into Week 2.. Crossing Borders.. Redefining History. #2Point0 Enters the…

Read More

ഏവരെയും സങ്കടത്തിലാഴ്ത്തിയാണ് മകന്റെ കിഡ്‌നി മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കായി നടി സേതുലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. എന്നാല്‍ ഒടുവില്‍ ആ അമ്മയ്ക്ക് ആശ്വാസവാക്കുകളുമായി താരങ്ങളും അമ്മ സംഘടനയും എത്തി. അക്കൂട്ടത്തിൽ പൊന്നമ്മ ബാബു സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളാണ് ഏറെ ഹൃദ്യം. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്. “ചേച്ചി പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും.” എന്നാണ് പൊന്നമ്മ ബാബു പറഞ്ഞിരുന്നത്. “അതേസമയം ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എ്‌ന് പറഞ്ഞ് വലുതാക്കരുതേ, വാര്‍ത്തയാക്കാന്‍ മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ എനിക്ക് ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി…

Read More

ഇന്ത്യൻ സിനിമയിൽ അത്ഭുതമായി തീർന്ന ബാഹുബലിക്ക് വമ്പൻ വെല്ലുവിളി ഉയർത്തി യാഷ് നായകനാകുന്ന KGF എത്തുന്നു. ചിത്രത്തിന്റെ മാസ്സ് ട്രെയ്‌ലർ തരുന്ന പ്രതീക്ഷ ചില്ലറയൊന്നുമല്ല. രണ്ടു വർഷത്തിലേറെ നീണ്ട ഷൂട്ടിംഗ് വേണ്ടി വന്ന ആദ്യ ഭാഗത്തിന്റെ റീലീസ് ഉടനെ ഉണ്ടാകും. 60 കളിലും 70 കളിലുമായി നടക്കുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. പ്രശാന്ത് നീൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീനിധി ഷെട്ടിയാണ് നായിക. 5 ഇന്ത്യൻ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒപ്പം ചൈനീസ് ജാപ്പനീസ് ഭാഷകളിലും പുറത്തിറങ്ങുന്നു.ചിത്രത്തിന്റെ രണ്ടാം ഒഫീഷ്യൽ ട്രയ്ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

Read More

മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങുകയാണ് ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തും.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാ‍ല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഒടിയന്‍ എത്തും. ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യെന്നൊരുവൻ മുടിയഴിച്ചിട്ട് എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് എം.ജയചന്ദ്രൻ ആണ്.നടൻ പാട്ടിന്റെ ഈണത്തിലുള്ള ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.ചിത്രം ഡിസംബർ 14ന് തിയറ്ററുകളിൽ എത്തും

Read More

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിലെ ഇന്നലെ പുറത്തിറങ്ങിയ മുത്തുമണി രാധേ എന്ന ഗാനം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാകുന്നു . ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് സിന്ധു ഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈതപ്രത്തിന്റെ മകൻ ദീപാങ്കുരനാണ്. വിജേഷ് ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രണയ-ഹാസ്യ-കുടുംബ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖമായ ശ്രാവണയാണ് നായിക. നായികാ നായകൻ ഫെയിം വെങ്കിയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.

Read More

മലയാളിക്ക് ഫുട്‍ബോളിനോടുള്ള ആരാധന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഫുട്‍ബോൾ മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഫുട്‍ബോളിനെ കേന്ദ്രീകരിച്ചുള്ള നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ജന്മം കൊണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്‌തമായ ഒരു ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. അച്ഛന്റെ സംവിധാനത്തില്‍ മകള്‍ നായികയാകുന്ന ചിത്രം ‘പന്താ’ണ് പ്രദർശനത്തിനൊരുങ്ങുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. അപ്പോജി ഫിലീംസിന്റെ ബാനറില്‍, ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ആദിയാണ്. കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പന്ത്. ഫുട്‌ബോൾ ആരാധികയായ ആമിന എന്ന മിടുക്കി കുട്ടിയുടെ കഥ പറയുന്ന ചിത്രം ഒരു നാടിന്റെ സംസ്കാരത്തിലൂടെയും തെളിമയോടേ സഞ്ചരിക്കുന്നു. അജു വർഗീസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പന്തിലേത്. വിനീത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍ , ജയകൃഷ്ണന്‍, കിരണ്‍, പ്രസാദ് കണ്ണന്‍, മുന്ന…

Read More

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മികച്ച ത്രില്ലർ അനുഭവം സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി, ദി ഗ്രേറ്റ് ഫാദറിന് ശേഷം സംവിധാനം നിർവഹിക്കുന്ന മിഖായേലിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വമ്പൻ പ്രതീക്ഷകളാണ് നൽകുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം ജനുവരി മാസം തീയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്. ഡോക്ടർ ജോൺ മിഖായേൽ എന്ന കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മഞ്‌ജിമ മോഹൻ, ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, സിദ്ധിക്ക്, അശോകൻ, സുദേവ് നായർ, ജെ ഡി ചക്രവർത്തി, രഞ്ജി പണിക്കർ, ശാന്തി കൃഷ്‌ണ, കെ പി ഏ സി ലളിത എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. വിഷ്‌ണു പണിക്കർ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും…

Read More

ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതമായി തീരാൻ 5 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് യാഷ് നായകനായ KGF. 70കളിലേയും 80കളിലേയും കഥകൾ പറയുന്ന ഈ പീരിയഡ് ഡ്രാമ രണ്ടു ഭാഗമായിട്ടാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകരെ ഏറെ ആകാംക്ഷഭരിതരാക്കുവാൻ ചിത്രത്തിന്റെ ട്രെയ്ലറിന് ആയിട്ടുണ്ട്. ഇപ്പോഴിതാ ആ ആവേശത്തെ പതിന്മടങ്ങാക്കി ചിത്രത്തിൽ യാഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു കിടിലൻ ഗാനം കൂടി എത്തിയിരിക്കുകയാണ്. സലാം റോക്കി ഭായി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

Read More