Author: webadmin

ഐതിഹ്യങ്ങളിലൂടെയും മുത്തശ്ശിക്കഥകളിലൂടെയും കേട്ട് തഴമ്പിച്ച ഒരു പേര്.. കായംകുളം കൊച്ചുണ്ണി. ആ ജീവിതം എന്നും മലയാളികൾക്ക് ഒരു ആവേശമാണ് പകർന്നിട്ടുള്ളത്. ആ ഒരു ആവേശത്തിന് ഒട്ടും കോട്ടം തട്ടാതെ അതിശയോക്തീകൾക്കോ അവിശ്വസനീയതക്കോ വഴി തെളിച്ചു കൊടുക്കാതെ നൂറ്റാണ്ടുകൾക്ക് ഇപ്പുറം കൊച്ചുണ്ണിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. നന്ദിയേറെയുണ്ട് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനോട്… കായംകുളം കൊച്ചുണ്ണി എന്ന ഇതിഹാസത്തെ പരിപൂർണ നീതി പുലർത്തി അവതരിപ്പിച്ചതിനും ഇത്തരത്തിൽ ഒരു ചിത്രം സമ്മാനിച്ചതിനും. സംവിധായകന്റേതായ ഒരു കൈയൊപ്പ് ഉടനീളം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രം തന്നെയാണ് കായംകുളം കൊച്ചുണ്ണി. എന്നും ഞെട്ടിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ ഒരു കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് കൊച്ചുണ്ണിയെന്നുള്ളത് സ്പഷ്ടം. ഇന്നോളം മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ചിലവേറിയതിനാൽ അതിന്റെതായ ഒരു വെല്ലുവിളി ഉണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്താണ് എന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടു വർഷത്തെ സമയം ചിലവഴിച്ചു തയ്യാറാക്കിയ ചിത്രം. സാഹചര്യങ്ങൾ കായംകുളത്ത് കൊണ്ടുവന്നെത്തിക്കുന്ന കൊച്ചുണ്ണിയുടെ കായംകുളം കൊച്ചുണ്ണിയാകുന്നതിന്…

Read More

സംശയങ്ങളുടെ കൂമ്പാരമാണ് എന്നും ബാല്യകാലം. അന്ന് എല്ലാ കുട്ടികളും ചോദിക്കുന്ന ഒന്നാണ് എന്താണ് ഈ പ്രണയമെന്ന്. അന്ന് ലഭിക്കുന്ന ഉത്തരങ്ങൾ ഒരിക്കലും അവനെ തൃപ്തിപ്പെടുത്തുകയില്ല. അതിനുള്ള ഒരു ഉത്തരം തേടിയുള്ള യാത്ര തന്നെയാണ് പിന്നെയെന്നും. അത്തരമൊരു യാത്ര തന്നെയാണ് മന്ദാരവും. നവാഗതനായ വിജേഷ് വിജയ് സംവിധാനം നിർവഹിച്ച ചിത്രം പ്രണയിക്കുന്നവർക്കും പ്രണയിച്ചിട്ടുള്ളവർക്കും ഇനി പ്രണയിക്കാൻ പോകുന്നവർക്കും ഒരു വിരുന്ന് തന്നെയാണ്. പ്രണയം ഒരുവന്റെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ അതിന്റെ പൂർണമായ അഴകോട് കൂടി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ വിജേഷ് മന്ദാരത്തിലൂടെ. രാജേഷിന്റെ ചെറുപ്പക്കാലത്ത് നിന്നുമാണ് കഥ തുടങ്ങുന്നത്. ലാലേട്ടൻ റെഫറൻസോട് കൂടി ചിത്രം തുടങ്ങുമ്പോൾ രാജേഷ് എന്ന കൊച്ചു കുട്ടിക്ക് ‘ഐ ലൗ യു’ എന്നതിന്റെ അർത്ഥം അറിയുവാൻ അതിയായ മോഹവും ഉദിക്കുന്നു. അവന് അതിനുള്ള ഒരു ഉത്തരം മുത്തച്ഛനാണ് കൊടുക്കുന്നത്. മന്ദാരം പൂക്കുന്നതാണ് ഐ ലൗ യു എന്ന്..! പിന്നീട് അവൻ എന്താണ് അതിന്റെ അർത്ഥമെന്ന് തിരിച്ചറിയുകയും അവനും പതിയെ…

Read More

സുരേഷ് ദിവാകര്‍ സംവിധാനം നിർവഹിച്ചു ബിജു മേനോൻ നായകനായി എത്തുന്ന ചിത്രമാണ് ആനക്കള്ളനൻ .65 ദിവസം നീണ്ടു നിന്ന വലിയ ഷൂട്ടിങ് ഷെഡ്യൂൾ ആയിരുന്നു ചിത്രത്തിന്റേത്. പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കരന്തൂര്‍, കോസ്റ്റ്യും – അരുണ്‍ മനോഹര്‍ തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് .ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം. നാദിർഷ ഈണമിട്ട് ബിജു മേനോൻ…

Read More

ടോം ഹാർഡി നായകനായി എത്തുന്ന ചിത്രമാണ് വെനം.ട്രൈലര്‍ കണ്ട് ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത് . ഒക്ടോബര്‍ 5 ന് സോണി പിക്ചേഴ്സ് “വെനം” കേരളത്തിലെ തിയേറ്ററിലെത്തിക്കും. വില്ലനായ സൂപ്പര്‍ ഹീറോയെയാണ് മാര്‍വല്‍ ഇത്തവണ വെനമിലൂടെ അവതരിപ്പിക്കുന്നത് . അതിനാൽ തന്നെ ആരാധകരും ഏറെ ആവേശത്തിലാണ് . സ്പൈഡര്‍മാന്‍ പരമ്പരകളിലെ ഒരു കഥാപാത്രമാണ് വെനം . റൂബന്‍ ഫ്ലെഷര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷല്ലേ , റിസ്അഹമ്മദ്, സ്കോട്ട് ഹേസ് , റൈഡ് , എന്നിവര്‍ മറ്റു മറ്റുതാരങളാകുന്നു. സോണി പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More

വയലിനിസ്റ്റ് ബലഭാസ്കര്‍(40 ) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടയിലുണ്ടായ ഹൃദയഘാതമാണ് മരണകാരണം. പുലര്‍ച്ചെ 12:55 നായിരുന്നു അന്ത്യം. സെപ്തംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി, വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. തിരുമല സ്വദേശി ചന്ദ്രന്‍ ( റിട്ട. പോസ്റ്റുമാസ്റ്റര്‍) ആണ് ബാലഭാസ്‌കറിന്റെ അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി. മീര. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും. . മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു

Read More

ഏറെ വിവാദം സൃഷ്ടിച്ച ദേശീയ പുരസ്‌ക്കാര നിരസ്കരണത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ ഫഹദ് ഫാസിൽ. മനോരമ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ”പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാർഡ് തരുന്നതെന്ന്. അപ്പോ അടുത്ത ഫ്ലൈറ്റിന് ഞാൻ ഇങ്ങോട്ടു പോന്നു. ഷൂട്ടിങ് നിർത്തിവെച്ചാണ് അവാർഡ് വാങ്ങാൻ പോയത്. ശേഖർ കപൂർ സർ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല” പുറത്തിറങ്ങുന്ന ചിത്രങ്ങൾ കുറവായിട്ടും അത് വിജയം കുറിക്കുന്നതിനെ കുറിച്ചും ഫഹദ് മനസ് തുറന്നു. ”വർക്കിങ് രീതികൾ മാറിയതാകാം സിനിമകളുടെ എണ്ണം കുറയാൻ കാരണം. വെറുതെ തിരക്കഥ കേൾക്കുന്നതിൽ നിന്ന് സംവിധായകനുമായി കൂടുതൽ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു വർഷം ഇത്രം സിനിമകൾ ചെയ്യണം എന്ന പ്ലാൻ ഇപ്പോഴുമില്ല. സിനിമകളുടെ എണ്ണം കുറച്ചതാണ് വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയതാകാം വിജയത്തിന് പിന്നിൽ. രണ്ടുവർഷം മുൻപാണ് വരത്തന്‍…

Read More

കഴിഞ്ഞ നൂറ് ദിവസം മലയാളികളുടെ വീട്ടിലെ ചര്‍ച്ചാ വിഷയമായിരുന്ന ബിഗ് ബോസ് പരുപാടി അവസാനിച്ചു. ടെലിവിഷന്‍-സിനിമാ താരവും, അവതരാകനുമായ സാബുമോനാണ് ബിഗ് ബോസ് സീസണ്‍ ഒന്നിന്‍റെ വിജയ്. ഫിനാലെയിലെത്തിയ അഞ്ചു പേരില്‍ നിന്നുമാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. സാബുവിന് പുറമെ, പേളി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരീം എന്നിവരായിരുന്നു ഫിനാലെയിലെത്തിയത്. എല്ലാവരുടെയും കുടുംബങ്ങള്‍ ഗ്രാന്‍ഡ് ഫിനാലെ കാണാനെത്തിയിരുന്നു. 100 ദിവസത്തിന് ശേഷം കുടുംബങ്ങളെ കണ്ട സന്തോഷം സാബുവും പേർലിയും പങ്കുവെച്ചു. സാബുവിനെ കാണാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതായി മോഹന്‍ലാല്‍ പറഞ്ഞു. കൂടെ വിജയ് ബാബുവും ഉണ്ടായിരുന്നു. സാബുവിന് ലിജോയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും വിജയ് ബാബുവിന്റെ ചിത്രത്തിലും അവസരം നല്‍കുമെന്ന് പ്രഖ്യാപനം നടത്തി.

Read More

സൂര്യയും ലാലേട്ടനും ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് നൂറു കോടിയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയ്ക്കും ലണ്ടനും പുറമേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ലൊക്കേഷനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലൈക്കാ പ്രൊഡക്ഷന്‍സ് ആണ്. ‘ജില്ല’യ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനും, സൂര്യ കമാന്‍ഡോയുമായാണ് ചിത്രത്തിലെത്തുക. സായിഷയാണ് ഒരുനായിക. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.

Read More

ഒരിക്കലും മറക്കാത്ത ഓർമയായി ഇന്നും മലയാളികൾ കരുതി വെക്കുന്ന പേര്…കലാഭവൻ മണി. താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയപ്പോഴും താൻ വന്ന വഴിയും തന്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നവരേയും ഒരിക്കലും മറക്കാത്ത ആ മനസ്സ് തന്നെയാണ് മലയാളികൾ എന്നെന്നും ഇഷ്ടപ്പെടുന്നത്. പാടിത്തീർക്കാത്ത പാട്ടുകളും കൊതിതീരാത്ത ഒരു ജീവിതവും ബാക്കി വെച്ച് ആ കലാകാരൻ പടിയിറങ്ങി പോയപ്പോൾ ഉതിർന്ന കണ്ണുനീർ ഇനിയും ഉണങ്ങിയിട്ടില്ല. ഇന്നും കലാഭവൻ മണിയെന്നാൽ മലയാളികൾക്ക് ഒരു നൊമ്പരമാണ്. അങ്ങനെയുള്ളൊരു കലാകാരന് നൽകാവുന്നതിൽ ഏറ്റവും മികച്ചൊരു സമ്മാനമാണ് വിനയൻ സംവിധാനം നിർവഹിച്ച ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം. വെറും സഹനടൻ എന്ന നിലയിൽ ജീവിച്ചു തീരുമായിരുന്ന കലാഭവൻ മണിയിലെ നടനെ പൂർണമായും മനസ്സിലാക്കിയ സംവിധായകൻ എന്ന നിലയിൽ വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിയിലും കലാഭവൻ മണിയുടെ നന്മയേയും കഴിവിനെയും പൂർണമായും കാണാം. വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ തുടങ്ങിയ വിനയൻ ചിത്രങ്ങളിലെ മണിയുടെ പ്രകടനം മാത്രം…

Read More

‘പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി’ പഴമക്കാരും പുതു തലമുറയും ഒരേപോലെ പറയുന്ന ആ ഒരു പഴഞ്ചൊല്ല് ഇനി മാറ്റാറായി. പലതും മാറുകയാണല്ലോ ഈ കാലഘട്ടത്തിൽ..! ദുർബലകൾ എന്ന ആസ്ഥാനപട്ടം നൽകി ഒരു വശത്തേക്ക് മാറ്റി നിർത്തപ്പെടുന്ന സ്ത്രീകളെ മാത്രം കണ്ടിട്ടുള്ള പ്രേക്ഷകർക്ക് സ്ത്രീയെന്ന കരുത്ത് എന്താണെന്ന് വെളിപ്പെടുത്തി കൊടുത്തിരിക്കുകയാണ് ലില്ലി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധായകൻ പ്രശോഭ് വിജയൻ അടക്കം ഒരു കൂട്ടം യുവാക്കൾ. സ്ത്രീത്വത്തിന്റെ കരയുന്ന ഭാവവും ചിരിക്കുന്ന നിമിഷങ്ങളും മാത്രം ബിഗ് സ്‌ക്രീനിൽ കണ്ടു മടുത്ത പ്രേക്ഷകർക്ക് സ്ത്രീയെന്ന പോരാളിയുടെ, അതിജീവിക്കുന്നവളുടെ മുഖമാണ് ലില്ലിയുടേത്. കഴിവുള്ള കലാകാരന്മാർക്ക് ഇങ്ങനെയുള്ള ഒരു വഴി തുറന്നു കൊടുത്ത E4 എക്സ്പെരിമെന്റ്സിനും E4 എന്റർടൈൻമെന്റിനും ബിഗ് സല്യൂട്ട്. ഇനിയും പ്രേക്ഷകർ കാണാനുണ്ട് പലരേയും. പൂർണഗർഭിണിയായ ലില്ലി തന്റെ ഭർത്താവ് അജിത്തിന് അപകടം പറ്റിയെന്ന ഒരു ഫോൺകോൾ ലഭിച്ചു പാതിരാത്രിയിൽ കാറുമായി പുറത്തിറങ്ങുന്നു. വഴിയിൽ വെച്ച് ഒരു അപകടം ഉണ്ടാവുകയും ലില്ലിയെ മൂന്ന്…

Read More